കൊച്ചിൻ കലാഭവൻ
സംഘടന
(കലാഭവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോർത്തിൽ കലാഭവൻ റോഡിൽ സ്ഥിതിചെയ്യുന്നു. കത്തോലിക്കാ സഭ യിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ്കലാഭവന്റെ സ്ഥാപകൻ.[1] മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന അനേകം പേർ പിൽക്കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ, പാശ്ചാത്യ സംഗീത ഉപകരണങ്ങൾ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.
കലാഭവനിൽ നിന്നും ചലച്ചിത്രമേഖലയിലെത്തിയ പ്രശസ്തർ തിരുത്തുക
- സിദ്ദിഖ് (സംവിധായകൻ)
- ലാൽ
- ജയറാം
- ദിലീപ്
- കലാഭവൻ മണി
- എൻ.എഫ്. വർഗീസ്
- സൈനുദ്ദീൻ
- കലാഭവൻ നവാസ്
- കലാഭവൻ സന്തോഷ്
- കലാഭവൻ പ്രജോദ്
- കെ.എസ്. പ്രസാദ്
അവലംബം തിരുത്തുക
- ↑ "ഫാദർ ആബേൽ സി.എം.ഐ.യുടെ കലാഭവൻ കയ്യടക്കിയതിനെതിരേ സി.എം.ഐ. സഭ നിയമനടപടിക്ക്". ദീപിക. മൂലതാളിൽ നിന്നും 27 മേയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മേയ് 2013.