വെള്ളരിപ്രാവിന്റെ ചങ്ങാതി

മലയാള ചലച്ചിത്രം

അക്കു അക്ബർ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ദിലീപ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പ്രമാദമായ സുലേഖ കൊലക്കേസിനെ ആസ്പദമാക്കിയാണ് ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.[1] ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ഷിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വെള്ളരിപ്രാവിന്റെ ചങ്ങാതി
പോസ്റ്റർ
സംവിധാനംഅക്കു അക്ബർ
നിർമ്മാണംഅരുൺ ഘോഷ്
ഷിജോയ്
രചനജി.എസ്. അനിൽ
അഭിനേതാക്കൾദിലീപ്
കാവ്യ മാധവൻ
സംഗീതംമോഹൻ സിത്താര
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംവിപിൻ മോഹൻ
സമീർ ഹക്ക്
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോചാന്ദ് വി ക്രിയേഷൻസ്
വിതരണംചാന്ദ് വി റിലീസ്
റിലീസിങ് തീയതി2011 ഡിസംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

1966ൽ ഒരു മലയാളം സിനിമ നിർമ്മിച്ച അഗസ്റ്റിൻ ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചില കാരണങ്ങളാൽ അഗസ്റ്റിൻ ജോസഫിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് സിനിമയുടെ നിർമ്മാണത്തിൽ നിന്നുള്ള കടബാധ്യതകൾ കാരണം ആത്മഹത്യ ചെയ്തു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ ജെമിനി ലാബിൽ നിന്ന് ചിത്രത്തിന്റെ ഒറിജിനൽ പ്രിന്റുകൾ വെളിപ്പെടുത്തി അത് കാണുന്നു. പിന്നീട് ചിത്രത്തിന്റെ റിലീസ് തുടരുകയും കഥാപാത്രങ്ങൾ ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. 60-70 കളിലെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് കാണുന്നതെന്ന തോന്നൽ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്ന വിവരണത്തിന്റെയും ചിത്രീകരണത്തിന്റെയും രീതിക്ക് ഈ ചിത്രം നന്നായി വിലമതിക്കപ്പെടുന്നു.

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

"ഇതാണോ വലിയ കാര്യം" എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്.[2] തൊടുപുഴ, എറണാകുളം, പൊള്ളാച്ചി, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പതിനേഴിന്റെ"  കബീർ, ശ്രേയ ഘോഷാൽ 4:22
2. "നാണം ചാലിച്ച"  മഞ്ജരി, പ്രിയ അജി 5:06
3. "തെക്കോ തെക്കൊരിക്കൽ"  പൂർണ്ണശ്രീ 4:13
4. "പതിനേഴിന്റെ"  ശ്രേയ ഘോഷാൽ 4:22

അവലംബം തിരുത്തുക

  1. പി.എസ്. രാകേഷ് (2012 ജനുവരി 16). "വെള്ളരിപ്രാവിന്റെ സമ്മാനം". മാതൃഭൂമി.കോം. മൂലതാളിൽ നിന്നും 2012-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 ഡിസംബർ 17. {{cite web}}: Check date values in: |accessdate= and |date= (help)
  2. ""Dileep in Vellaripravinte Changathi"". Kottaka.com. മൂലതാളിൽ നിന്നും 2012-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 5, 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക