സംവാദം:ഹഖാമനി സാമ്രാജ്യം
ഇതിന്റെ ഉച്ചാരണം എങ്ങനെയാണ് അക്കാമെനിഡ്/അക്കീമെനിഡ്?? --Vssun 10:17, 8 ഓഗസ്റ്റ് 2009 (UTC)
- هخامنشیان = ഹഖാമനിഷിയാൻ --ജുനൈദ് (സംവാദം) 03:14, 24 ഓഗസ്റ്റ് 2009 (UTC)
ഹഖാമനി സാമ്രാജ്യം (हख़ामनी साम्राज्य ) എന്നാണ് ഹിന്ദിയിലുള്ളത്. നമുക്കും അങ്ങനെയാക്കിയാലോ?--Vssun 04:51, 24 ഓഗസ്റ്റ് 2009 (UTC)
- ഷിയാൻ/ഷ്യൻ ഒഴിവക്കേണ്ട എന്നാണെന്റെ അഭിപ്രായം --ജുനൈദ് (സംവാദം) 06:54, 24 ഓഗസ്റ്റ് 2009 (UTC)
- ഹഖാമനി സമ്രാജ്യം എന്നതാണ് അവലംബനീയം എന്നു തോന്നുന്നു. മൂലരൂപത്തോട് കൂടുതൽ അടുത്തു നിൽക്കുന്ന വാക്കേതാണ്? riyazahamed 05:10, 28 ഓഗസ്റ്റ് 2009 (UTC)
- സമ്രാജ്യം എന്നാണോ സാമ്രാജ്യം എന്നാണോ ശരിയായ വാക്ക് എന്ന് പരിശോധിക്കണം. riyazahamed 05:11, 28 ഓഗസ്റ്റ് 2009 (UTC)
എന്റെ അറിവനുസരിച്ച് സാമ്രാജ്യം, സമ്രാട്ട് എന്നിവയാണ് ശരി. --ജേക്കബ് 05:46, 28 ഓഗസ്റ്റ് 2009 (UTC)
- هخامن എന്ന വാക്കു കൂടി കാണുന്നുണ്ട്. (ഹഖാമൻ) : http://www.iranivia.com/browse_vidfeeders.php?tag=%D9%87%D8%AE%D8%A7%D9%85%D9%86
അതിന്റെ വിശേഷണമാണോ :هخامنشیان എന്ന് പരിശോധിക്കണം. riyazahamed 06:41, 28 ഓഗസ്റ്റ് 2009 (UTC)
- ഷ്യൻ എന്നത് ആംഗലവൽക്കരിക്കപ്പെട്ട പേരാണെന്നു തോന്നുന്നു. ഹഖാമനി മതിയാകുമെന്നു തോന്നുന്നു. ഹഖാമനി സാമ്രാജ്യം എന്ന് പേരുമാറ്റാൻ ഉദ്ദേശിക്കുന്നു. മറ്റഭിപ്രായമുണ്ടെങ്കിൽ പറയുക. --Vssun 10:39, 30 ഓഗസ്റ്റ് 2009 (UTC)
- ഷ്യൻ എന്നത് ആംഗലവൽക്കരിക്കപ്പെട്ട പേരല്ല. هخامنشیان - Haxâmanešiyan| هخامن- Haxâmn . രണ്ടും പേർഷ്യൻ വാക്കുകൾ. Achaemenid എന്നത് യൂറോപ്യൻ, ഹഖാമനിഷിയാൻ എന്നത് പേർഷ്യൻ. മൂലരൂപം പേർഷ്യനിലായതിനാൽ അവരെ പിന്തുടരുന്നതാവും നല്ലത്. മൂലരൂപത്തോട് അടുത്തു നിൽക്കുന്ന വാക്ക് ജുനൈദ് പറഞ്ഞ ഹഖാമനിഷിയാൻ തന്നെ. ഹഖാമനി എന്ന് ഹിന്ദിയിൽ പ്രയോഗിക്കാനുളള കാരണം അത് (هخامن) നാമവും ഹഖാമനിഷിയാൻ (هخامنشیان) എന്നത് വിശേഷണവുമായതാണോ എന്ന് ഒരു അറബി ചങ്ങാതി അന്വേഷിക്കുന്നുണ്ട്. riyazahamed 14:04, 31 ഓഗസ്റ്റ് 2009 (UTC)
അഖമെനി പേർഷ്യൻ സമ്രാജ്യം അല്ലെങ്കിൽ അഖാമനി പേർഷ്യൻ സമ്രാജ്യം എന്ന പേരായിരിയ്ക്കും കൂടുതൽ യോജിച്ചേക്കാവുന്നതു് . അയും ഇയും ഹകാരവും ഹികിരവും ആയിട്ടെഴുതുന്ന രീതി പേർഷ്യൻ ഭാഷയ്ക്കുള്ളതുകൊണ്ടല്ലേ ഇന്ദസ് ഹിന്ദുവായതു്. അഖമെനി സമ്രാജ്യം എന്നുമാത്രം പോരാ, പേർഷ്യൻ എന്നു് ഇടയ്ക്കുചേർക്കണം. കാരണം ആദ്യത്തെ പേർഷ്യൻ സാമ്രാജ്യം ആയിരുന്നു അഖമെനി വംശത്തിന്റേതു്. അഖമെനീദ് വംശം എന്ന പ്രയോഗം മലയാളത്തിൽ ഞാൻ ഒന്നിലേറെ ഇടങ്ങളിൽ കണ്ടിട്ടുണ്ടു്.--എബി ജോൻ വൻനിലം 14:33, 31 ഓഗസ്റ്റ് 2009 (UTC)
ക്രി മു 700-ക്രി മു 675 കാലത്തെ ഹഖ്മനീഷ് (Achaemenes) ആയിരുന്നു അഖമെനി വംശത്തിലെ ആദ്യരാജാവു് എന്നതുകൊണ്ടാണു് അവരുടെ പരമ്പരയ്ക്കും വാഴ്ചയ്ക്കും പ്രസ്തുത പേരുകിട്ടിയതു്. അപ്പോൾ അഖമെനിഷ്യ പേർഷ്യൻ സമ്രാജ്യം എന്നാകാമെന്നുതോന്നുന്നു..--എബി ജോൻ വൻനിലം 14:33, 31 ഓഗസ്റ്റ് 2009 (UTC)
ഹഖ്മനീഷ് (Achaemenes) എന്ന പേരിലെ ഈഷ് എന്ന അവസാനഭാഗം കൊണ്സ്റ്റന്റിൻ - കൊണ്സ്റ്റന്റിനോസ് , നെസ്തോർ - നെസ്തോറിയോസ്, അന്തോനി - അന്തോനിയോസ് എന്നിവപോലെയുള്ള ഭാഷാശൈലിയുടെ ഭാഗമാണെങ്കിൽ അയാളുടെ പേരു് ഹഖ്മനി എന്നു് പ്രയോഗിയ്ക്കുന്നതു് തെറ്റായിരിയ്ക്കില്ല. हख़ामनी എന്ന ഹിന്ദി പ്രയോഗം സ്വാഭാവികം. --എബി ജോൻ വൻനിലം 16:00, 31 ഓഗസ്റ്റ് 2009 (UTC)
- * എബി ജോൺ വൻനിലം- ഹിന്ദ് എന്ന പേർഷ്യൻ വാക്കിന്റെ ഉറവിടം ഇന്ത്യയായതിനാൽ അവർ ചേർത്ത 'ഹ'കാരം നമ്മൾ കളയുന്നത് പോലെയല്ലല്ലോ സ്വതവേ തന്നെ ഹഖാമനി എന്ന് ജന്മമെടുത്ത വാക്കിൽ നിന്ന് ആ അക്ഷരം കളയുന്നത്. നമുക്ക് 'ഹ' ഉണ്ടല്ലോ :) riyazahamed 16:34, 31 ഓഗസ്റ്റ് 2009 (UTC)
ഹഖാമനിഷിനെ ഹഖാമനിയായി ചുരുക്കുന്നതെന്തിനു് ? നമ്മളെന്തിനാണു് പിന്നെ ഹിന്ദിയെക്കൂടി ആശ്രയിയ്ക്കുവാൻ പോകുന്നതു് ? മൂലപേർഷ്യൻ രൂപത്തോടു് ചേര്ന്നുനില്ക്കുന്നവിധം മലയാള ശൈലിയിൽ ഹഖാമനിഷ്യ പേർഷ്യൻ സമ്രാജ്യം എന്നായാൽ പോരേ? ഹഖാമനിഷ് (Achaemenes / അഖമെനീദ് / അഖമെനി / ഹഖാമനി) എന്നയാളുടെ പരമ്പരയിൽപെട്ടവരടെ പേർഷ്യൻ സമ്രാജ്യം എന്നഅർത്ഥത്തിൽ.
തലക്കെട്ടുകണ്ടാൽ ഹഖാമനിഷ് വംശ പേർഷ്യൻ സമ്രാജ്യം ആണെന്ന് തോന്നണം.--എബി ജോൻ വൻനിലം 14:23, 1 സെപ്റ്റംബർ 2009 (UTC)
ഹഖാമനിഷ്യ പേർഷ്യൻ സമ്രാജ്യം എന്നത് ഉറപ്പിക്കട്ടേ? --Vssun 18:03, 1 സെപ്റ്റംബർ 2009 (UTC)
- هخامنشیان = ഹഖാമനിഷിയാൻ / ഹഖാമനിഷ്യൻ riyazahamed 18:09, 1 സെപ്റ്റംബർ 2009 (UTC)
ഷിയാൻ എന്നത് ബഹുവചനമാക്കാനുള്ള പ്രിഫിക്സ് ആണെന്ന് റസിമാൻ എവിടെയോ പറഞ്ഞതോർക്കുന്നു നമുക്ക് ഏകവചനം മതിയെന്നതുകൊണ്ട് ഹഖാമനി സാമ്രാജ്യം എന്നോ ഹഖാമനി പേർഷ്യൻ സാമ്രാജ്യം എന്നോ മതി എന്നു കരുതുന്നു. --Vssun 14:53, 7 ഫെബ്രുവരി 2010 (UTC)
- അങ്ങനെയാക്കി--Vssun (സുനിൽ) 03:00, 2 ജൂലൈ 2011 (UTC)
സ.വി.കോ. ലേഖനത്തിൽ നിന്നുള്ള ലയനം
തിരുത്തുക“ | പേർസിസ് എന്ന പ്രദേശംകൂടി അക്കാമെനിസിന്റെ പുത്രനായ ടേസ്പസ് അധീനമാക്കി. | ” |
എന്ന് അക്കമീനിയൻ സാമ്രാജ്യം എന്ന ലേഖനത്തിലുണ്ടായിരുന്നു. അവിടെ നൽകിയിരുന്ന ഉറവിടത്തിൽ വിവരം ഇല്ലാത്തതിനാലും, മറ്റെവിടെയും കണ്ടെത്താനാവാത്തതിനാലും അത് നീക്കം ചെയ്തു. --Vssun (സുനിൽ) 03:00, 2 ജൂലൈ 2011 (UTC)