നമസ്കാരം Nsreekumar !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

--  Rameshng | Talk  03:32, 22 ഏപ്രിൽ 2009 (UTC)Reply

പടയണി

തിരുത്തുക

പടയണി എന്ന താൾ നിലവിലുണ്ട്. താങ്കൾ തുടക്കമിട്ട കടമ്മനിട്ട പട്യേനി (പടയണി) അതു ഒന്ന് തന്നെ അല്ലേ? --  Rameshng | Talk  04:03, 3 മേയ് 2009 (UTC)Reply

മംഗലം ഗവ. ഹയർസെക്കൻററി സ്ക്കൂൾ‎

തിരുത്തുക

താങ്കൾ എഴുതിയ മംഗലം ഗവ. ഹയർസെക്കൻററി സ്ക്കൂൾ‎ എന്ന ലേഖനം ശ്രദ്ധേയതയില്ലെന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ലേഖനത്തിന്റെ സം‌വാദത്താളിലോ, ഇവിടെയോ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താൽ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 08:17, 3 ജൂൺ 2009 (UTC)Reply

ശുചിവൃതൻ

തിരുത്തുക

ശുചിവൃതൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 09:18, 20 സെപ്റ്റംബർ 2009 (UTC)Reply

ലേഖനം നിലനിർത്തണോ എന്നുള്ള താങ്കളുടെ അഭിപ്രായവും, കൂടുതൽ വിവരങ്ങളും ഇവിടെ രേഖപ്പെടുത്താൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 04:41, 22 സെപ്റ്റംബർ 2009 (UTC)Reply

താങ്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം. ലേഖനത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം, ഈ ലേഖനത്തെക്കുറിച്ചുള്ള ചർച്ചയിൽ ഞാൻ നൽകിയിട്ടുണ്ട്. കൂടുതൽ ലേഖനങ്ങളെഴുതാനും സമ്പുഷ്ടപ്പെടുത്താനും താങ്കളെ സ്വാഗതം ചെയ്യുന്നു. ആശംസകളോടെ --Vssun 04:59, 23 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:Adhyapakalokam.jpg

തിരുത്തുക

പ്രമാണം:Adhyapakalokam.jpg എന്ന ചിത്രം ഒരു മാഗസിന്റെ കവറാണ്‌. ഇങ്ങനെയുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് ന്യായോപയോഗപ്രകാരം മാത്രമേ സാധിക്കൂ : അതായത്, മാഗസിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനത്തിൽ ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ചിത്രം വിക്കിപീഡിയയിൽ നിലനിർത്താനാകൂ. അതിനാൽ ദയവായി മാഗസിനെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഏതെങ്കിലും താളിൽ ചിത്രം ഉപയോഗിക്കുക. ഇല്ലെങ്കിൽ നീക്കം ചെയ്യേണ്ടിവരും. വ്യക്തമായെന്നു കരുതുന്നു, ഇല്ലെങ്കിൽ ദയവായി ചോദിക്കുക -- റസിമാൻ ടി വി 17:15, 7 ഏപ്രിൽ 2010 (UTC)Reply

പ്രമാണം:Adhyapakalokam.jpg

തിരുത്തുക

പ്രമാണം:Adhyapakalokam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:45, 25 സെപ്റ്റംബർ 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Nsreekumar,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:29, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Nsreekumar

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:36, 16 നവംബർ 2013 (UTC)Reply

ലക്ഷ്യതാളിന്റെ പേര് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

ലക്ഷ്യതാളിന്റെ പേര് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലക്ഷ്യതാളിന്റെ പേര് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 15:27, 30 ഡിസംബർ 2018 (UTC)Reply

കലിഗ്രാഫർ നാരായണഭട്ടതിരി

തിരുത്തുക

മലയാള കാലിഗ്രാഫി രംഗത്തെ പ്രമുഖവ്യക്തിത്വം Nsreekumar (സംവാദം) 10:49, 19 ഫെബ്രുവരി 2023 (UTC) തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്നും ബി.എഫ്.എ ബിരുദം നേടിയ നാരായണഭട്ടതിരി കലാകൗമുദിയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ആഗോളതലത്തിൽ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലിഗ്രാഫറാണ് നാരായണ ഭട്ടതിരി. അദ്ദേഹത്തിന്റെ അക്ഷരവിന്യാസങ്ങൾ കഥയുടെ തലക്കെട്ടായും,പുസ്തകത്തിന്റെ കവർ പേജായും, കാൻവാസിലെ ചിത്രങ്ങളായും സിനിമാ പേരുകളായും ലക്ഷക്കണക്കിനു മനുഷ്യമനസ്സുകളിൽ മായാതെ ഇടം പിടിച്ചിട്ടുണ്ട്.എ.ടി വാസുദേവൻനായരുടെ രണ്ടാംമൂഴം, എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ, മലയാറ്റൂർ രാമകൃഷ്മന്റെ ആറാം വിരൽ എന്നിവയുടെ ടൈറ്റിൽ ഭട്ടതിരിയുടെ സൃഷ്ടികളാണ്. ചൈനയിലെ ഹെർബിനിലുള്ള പ്രശസ്തമായ സ്റ്റോൺ പാർക്കിൽ നാരായണഭട്ടതിരി ചെയ്ത ജ്ഞാനപ്പാനയുടെ വരികൾ കല്ലിൽ കൊത്തിവച്ച് അനശ്വരമാക്കിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിനു ശേഷം അവിടെ ഇടം കിട്ടുന്ന ഏക ഇന്ത്യാകാരനാണ് നാരായണ ഭട്ടതിരി.സൗത്ത് കൊറിയയിലെ സിയോളിലുള്ള ചിയോങ്ജു കൾച്ചറൽ സെന്ററിന്റെ ജിക്ക്ജി പുരസ്ക്കാരം 2017,2018,2020 വർഷങ്ങളിൽ നേടിയിട്ടുണ്ട്. ഈ വർത്തമാന കാലത്ത് അക്ഷരങ്ങളെ വാചാലമാക്കുന്ന കരചാതുരി ഭട്ടതിരിക്കുമാത്രം അവകാശപ്പെട്ടതാണ്.മലയാള അക്ഷരങ്ങൾക്കു മനോഹാരിത മാത്രമല്ല മനസ്സും ശരീരവും നല്കിയാണ് ഭട്ടതിരി കഴിഞ്ഞ നാല്പതിൽപ്പരം വ‍ർഷങ്ങളായി അക്ഷരങ്ങളെ പരിപോഷിപ്പിച്ചു വരുന്നത്.വായിക്കാൻ മാത്രമുള്ളതാണ് അക്ഷരങ്ങളെന്ന ധാരണ തകർത്തെറിഞ്ഞുകൊണ്ട് കലിഗ്രാഫി മേഖലയിലെ മുടിചൂടാമന്നനായി മാറിയ ഭട്ടതിരിയെന്ന ചെറിയ വലിയമനുഷ്യൻ അക്ഷരലോകത്തെ അൽഭുതപ്രതിഭാസമാണ്.മലയാളഅക്ഷരങ്ങൾക്കു രൂപവും ഭാവവും നിറവും ചിട്ടയും നല്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനേയും പരിശ്രമത്തേയും ഈ നാട് കൂടുതൽ തിരിച്ചറിയുമെന്നും മാധ്യമരംഗത്ത് ലിപിയച്ഛനെന്നും (Father of Malayalam caligraphy) ലിപിഭട്ടതിരിയെന്നും അറിയപ്പെടുന്ന ശ്രീ.നാരായണഭട്ടതിരി കലിഗ്രാഫിയുടെ അനന്തവിഹായസ്സിൽ അത്യുന്നതനായി ദീർ‍ഘനാൾ ശോഭിച്ചീടുമെന്നും പ്രത്യാശിക്കുന്നു.ഭാര്യ: മിനി സി. കെ.മക്കൾ: അപ്പു എൻ ഭട്ടതിരി (സിനിമാ സംവിധായകൻ, ഫിലിം എഡിറ്റർ)Reply