വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/ഏകീകരിക്കാനുള്ള പദങ്ങൾ

സാങ്കേതികപദങ്ങളുടെ മലയാളരൂപം അന്വേഷിക്കുന്നതിനും ഏകീകൃതപദങ്ങൾ തിരഞ്ഞെടുക്കുന്നതിനുമുള്ള വേദിയാണിത്. പദങ്ങൾ നിർദ്ദേശിക്കുകയും അവയെക്കുറിച്ച് ചർച്ചചെയ്ത് സമവായത്തിലെത്തുകയും ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്.

പദസൂചികയിൽ രേഖപ്പെടുത്തിയിട്ടുള്ള പദങ്ങളെ സംബന്ധിച്ച് അഭിപ്രായൈക്യത്തിലെത്താൻ അതതു സം‌വാദങ്ങളിൽ ചർച്ചചെയ്യുന്നതാണ്‌ ഉചിതം. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്ന പദങ്ങൾ പദസൂചിയിൽ രേഖപ്പെടുത്തുകയും ലേഖനങ്ങളിൽ പിൻതുടരുകയും വേണം.

തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾതിരുത്തുക

സംജ്ഞകളെ നിർദ്ദേശിക്കേണ്ടത് താഴെ പറയുന്ന മാനദണ്ഡങ്ങൾ പരിശോധിച്ചാണ്‌. താങ്കൾ നിർദ്ദേശിക്കുന്ന പദങ്ങൾക്ക് താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ മൂല്യം നിശ്ചയിച്ച് (x/20) സമർത്ഥിക്കേണ്ടതാണ്‌.

 1. വ്യുല്പാദനക്ഷമത:
 2. പ്രചാരം:
 3. ഒതുക്കം:
 4. സാങ്കേതികത, വിഷയപരത:
 5. സുഗ്രഹത:

ഏകീകരിക്കാനുള്ള സംജ്ഞകൾതിരുത്തുക

 1. Philosophy - പ്രയോഗങ്ങൾ: തത്ത്വചിന്ത, തത്വശാസ്ത്രം, ദർശനം
 2. Mathematics - പ്രയോഗങ്ങൾ: ഗണിതം, ഗണിതശാസ്ത്രം
 3. Physical science - പ്രയോഗങ്ങൾ: ഭൗതികശാസ്ത്രം
 4. Physics - പ്രയോഗങ്ങൾ: ഭൗതികം, ഭൗതികശാസ്ത്രം, ഊർ‌‍ജതന്ത്രം
 5. Chemistry - പ്രയോഗങ്ങൾ: രസതന്ത്രം, രസായനശാസ്ത്രം
 6. Biological science - പ്രയോഗങ്ങൾ: ജൈവീകശാസ്ത്രം
 7. Behavioural science - പ്രയോഗങ്ങൾ: വർത്തനശാസ്ത്രം, പെരുമാറ്റശാസ്ത്രം
 8. Economics - പ്രയോഗങ്ങൾ: സാമ്പത്തികശാസ്ത്രം, ധനതത്ത്വശാസ്ത്രം, അർ‌‍ഥശാസ്ത്രം
 9. Political Science - പ്രയോഗങ്ങൾ: രാഷ്ട്രതന്ത്രം, രാഷ്ട്രീയം, രാഷ്ട്രമീമാംസ
 10. Politics - പ്രയോഗങ്ങൾ: രാഷ്ട്രതന്ത്രം, രാഷ്ട്രീയം, രാഷ്ട്രമീമാംസ
 11. Sports and Games - പ്രയോഗങ്ങൾ: കളികളും കായികവിനോദങ്ങളും, കായികം, ക്രീഡ, കേളി

Philosophyതിരുത്തുക

തത്ത്വചിന്ത ആയിരിക്കും നല്ലതെന്ന് തോന്നുന്നു, തത്ത്വചിന്തകൻ (philosepher) എന്നൊക്കെ എളുപ്പത്തിൽ പറയാമല്ലോ (ദാർശനികനും കുഴപ്പമില്ല പക്ഷെ വേണ്ട) തത്ത്വശാസ്ത്രജ്ഞൻ എന്നുപറയുന്നതിൽ പന്തികേടുണ്ട് --ജുനൈദ് (സം‌വാദം) 05:26, 1 ഒക്ടോബർ 2009 (UTC)

Philosophy തത്ത്വചിന്തയാണ്‌ നല്ലതായി തോന്നുന്നത്.-- റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC)

Philosophy ക്ക് തത്ത്വചിന്ത എന്നാതാണ്‌ നല്ലത്. മറ്റെല്ലാം തന്ത്രം എന്നുകൂടി വേണം. .--വിചാരം 14:07, 1 ഒക്ടോബർ 2009 (UTC)

തത്വം വേണോ.. തത്ത്വം വേണോ? എന്താണ് തത്വം.. തത്ത്വം എന്നിവ വരുമ്പോഴുള്ള വ്യത്യാസങ്ങൾ? തത്വം = സത്യം? തത്ത്വം = principle അതോ.. തത്+ത്വം = അത് നീ.. എന്തോ? കൂടുതൽ വിശദീകരിച്ചു വരുമ്പോൾ ആസ്തികതത്ത്വചിന്ത, പാശ്ചാത്യ തത്വചിന്ത എന്നൊക്കെ പറയാൻ ബുദ്ധിമുട്ടാകും. ആസ്തികദർശനമാണ് കേൾക്കാൻ സുഖം. അതുപോലെ പാശ്ചാത്യദർശനവും. അതിനാൽ ദർശനം എന്ന പദത്തെ പിന്താങ്ങുന്നു.. (ഭൂരിഭാഗം പേരും എതിർക്കും എന്ന് അറിഞ്ഞുകൊണ്ടുതന്നെ.) മറ്റ് ഇന്ത്യൻ ഭാഷകളിലെല്ലാം ദർശനം എന്നതിനാണ് പ്രചാരം - ഹിന്ദി, ഗുജറാത്തി, മറാഠി, ബംഗാളി എന്നിവ കാണുക. മലയാളത്തിലും അതാണ് നല്ലതെന്ന് തോന്നുന്നു.--Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC)

Philosophy, Mathematics ഇവയെക്കുറിച്ച് സമവായത്തിലെത്തട്ടെ--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)

ദർശനം എന്നതായിരിക്കും ഉചിതം. --സുഗീഷ് 07:40, 4 ഒക്ടോബർ 2009 (UTC)
 • തത്ത്വവും തത്വവും രണ്ടല്ല. തത്+ ത്വം തന്നെ ത്വം എന്നത് ഒരു പ്രത്യയം കൂടിയാണ്‌. അതിന്റെ അവസ്ഥ = യാഥാർത്ഥ്യം, സത്യം, principle എന്നൊക്കെ അർത്ഥവിവക്ഷ. തത്ത്വമസിയിലൊഴികെ എല്ലായിടത്തും തത്വം മതി എന്നാണ്‌ എന്റെ അഭിപ്രായം.
 • ദർശനത്തിന്‌ ഇന്ത്യൻ തത്വചിന്ത എന്ന അർത്ഥം രൂഢമാണ്‌ എന്നതുമാത്രമാണ്‌ പ്രശ്നം. സമസ്തപദങ്ങളിൽ ഔചിത്യാനുസാരം ദർശനം ഉപയോഗിക്കുന്നതിൽ യോജിക്കുന്നു. ഭാഷാദർശനം എന്നൊക്കെ. തത്വചിന്തയിൽനിന്ന് ചിന്താധാര, ചിന്തകൻ എന്നൊക്കെ വ്യുല്പാദിപ്പിക്കാം. ഒറ്റയിൽ തത്വചിന്തയെന്നും മറ്റിടങ്ങളിൽ ഔചിത്യമ്പോലെ രണ്ടുപദങ്ങളും ഉപയോഗിക്കാമെന്ന് എന്റെ പക്ഷം.മറ്റുപേരുകൾ വേണ്ടേവേണ്ട--തച്ചന്റെ മകൻ 10:37, 4 ഒക്ടോബർ 2009 (UTC)
തത്വജ്ഞാനം എന്നായാലോ? തത്വജ്ഞാനം എന്ന് ഉപയോഗിക്കുമ്പോൾ philosoper എന്നതിന് തത്വജ്ഞാനി എന്ന് ഉപയോഗിക്കാം --Naveen Sankar 05:35, 5 ഒക്ടോബർ 2009 (UTC)

Mathematicsതിരുത്തുക

ശാസ്ത്രങ്ങളിൽ ശാസ്ത്രം ഉള്ള രൂപമാണ്‌ നല്ലതായി തോന്നുന്നത്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ. പാഠപുസ്തകങ്ങളിലും ഈ രൂപങ്ങളാണ്‌ സാധാരണ കാണാറുള്ളത്.-- റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC)

ഗണിതം പൂർണ അർ‌‍ഥത്തിൽ ഒരു ശാസ്ത്രമല്ല. അതിനാൽ അതിന്റെ പേരിനോടൊപ്പം ശാസ്ത്രം വേണമെന്ന് നിർ‌ബന്ധമില്ല.--Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC)

Philosophy, Mathematics ഇവയെക്കുറിച്ച് സമവായത്തിലെത്തട്ടെ--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)

ഗണിതം എന്ന് മാത്രം പോരേ?--Naveen Sankar 05:35, 5 ഒക്ടോബർ 2009 (UTC)

Physical science, Physics എന്നിവതിരുത്തുക

Physical science ഉം Physics ഉം തമ്മിൽ വേർതിരിക്കാൻ എന്തു ചെയ്യും?. എന്തയാലും Physics എന്നതിന് ഭൗതികശാസ്ത്രം എന്ന പേരിനെ പിന്താങ്ങുന്നു. ഊർജതന്ത്രം എന്നത് ഒഴിവാക്കണം. --Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC)

ഭൗതികം ഏതായാലും ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത് - കാരണം തത്ത്വചിന്തയിൽ അതിന്‌ വേറെ ഉപയോഗമുണ്ട്. -- റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC))

Physics, Economics ഇവയ്ക്ക് യഥാക്രമം ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ തീരുമാനിക്കാമല്ലോ? physical Sciences- ന്‌ ഭൗതികശാസ്ത്രങ്ങൾ എന്നുതന്നെ മതി.--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)

Physical science എന്ന് ഏകവചനമായും പ്രയോഗിക്കേണ്ടിവരും. അപ്പോഴാണ് പ്രശ്നം.--Naveen Sankar 05:53, 5 ഒക്ടോബർ 2009 (UTC)

Chemistryതിരുത്തുക

മറ്റുശാസ്ത്രങ്ങളുടെ നാമങ്ങളുമായി സാദൃശ്യം കിട്ടാൻ വേണ്ടി Chemistry രസായനശാസ്ത്രം എന്നാക്കണമെന്ന് ആഗ്രഹിക്കുന്നു. രസതന്ത്രത്തിനെക്കാൾ അർഥം ധ്വനിപ്പിക്കുന്നത് അതാണെന്ന് തോന്നുന്നു.. പക്ഷേ.. രസതന്ത്രം മലയാളിക്ക് പഴകിപ്പോയതിനാൽ അതുതന്നെ മതി. --Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC)

Chemistry-യുടെ പേരുമാറ്റത്തെക്കുറിച്ച് ചിന്തയേ വേണ്ട.--തച്ചന്റെ മകൻ

Biological scienceതിരുത്തുക

biological Science-ന്‌ ജൈവികശാസ്ത്രങ്ങൾ എന്ന് വേണമെങ്കിൽ ആവാം. രണ്ടും ഒന്നുതന്നെയായതിനാൽ വേണ്ട.--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)

Behavioural scienceതിരുത്തുക

behavioral science -ന് പെരുമാറ്റശാസ്ത്രം പോരേ?--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)


Political Science, Politics എന്നിവതിരുത്തുക

സാങ്കേതികതയുമായി ബന്ധപ്പെടുത്തുമ്പോൾ Politics = രാഷ്ട്രീയം അരോചകമായി തോന്നുന്നു. അപ്പോൾ രാഷ്ട്രതന്ത്രമാക്കാം-- റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC)

political Science -ന്‌ രാഷ്ട്രമീമാംസ ആകുന്നത് ഉചിതമല്ലേ? അങ്ങനെയാണ്‌ നിലവിൽ.--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)


Economicsതിരുത്തുക

economics ന്‌ സാമ്പത്തികശാസ്ത്രം മതി.--വിചാരം 14:07, 1 ഒക്ടോബർ 2009 (UTC)

Physics, Economics ഇവയ്ക്ക് യഥാക്രമം ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ തീരുമാനിക്കാമല്ലോ? --തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC)


Sports & Gamesതിരുത്തുക

Sports & Games ഇവയ്ക്ക് മലയാള മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കായികം എന്നാണ്. കായം എന്നുപറഞ്ഞാൽ ശരീരം. കായികം - ശരീരത്തെ സംബന്ധിച്ചത് എന്നേ ആകുന്നുള്ളൂ.. കളിയുമായി വലിയ ബന്ധം കിട്ടുന്നില്ല. കായികവിനോദങ്ങൾ എന്നെങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ ശരിയായേനേ.. എന്നാൽ അത് കായികം എന്നതിൽ ഒതുങ്ങി.. വിക്കിപീഡിയ എന്തുചെയ്യാൻ പോകുന്നു?--Naveen Sankar 18:49, 3 ഒക്ടോബർ 2009 (UTC)


Earth science, Geography, Geology, Geodesy തുടങ്ങിയവതിരുത്തുക

ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകൾ: earth science, geography, geology, geodesy,

 • earth science - ഭൂവിജ്ഞാനീയം
 • geography - ഭൂമിശാസ്ത്രം
 • geology - ഭൂഗർഭശാസ്ത്രം
 • geodsey - ????

--ജുനൈദ് (സം‌വാദം) 07:56, 4 ഒക്ടോബർ 2009 (UTC)

earth science = ഭൗമശാസ്ത്രം എന്ന് യോജിക്കും.--തച്ചന്റെ മകൻ 08:10, 4 ഒക്ടോബർ 2009 (UTC)

അത് ഭൂമിശാസ്ത്രത്തിന് സമമാവില്ലെ? --ജുനൈദ് (സം‌വാദം) 08:13, 4 ഒക്ടോബർ 2009 (UTC)

ഭൂവിജ്ഞാൻ ഈയമോ? ഭൗമം ഭൂമിയെ സംബന്ധിച്ചതിനെ എല്ലാം ഉൾക്കൊള്ളുമല്ലോ. അങ്ങനെയൊരു പദം സംശയമുണ്ടാക്കില്ല എന്നാണ്‌ എന്റെ അഭിപ്രായം. --തച്ചന്റെ മകൻ 08:39, 4 ഒക്ടോബർ 2009 (UTC)