ചുരുട്ടിക്കെട്ടിയ സം‌വാദങ്ങൾ

  1. 2009, മാർച്ച് 23 വരെയുള്ള സം‌വാദങ്ങൾ ഇവിടെ

ഒന്ന് ശ്രദ്ധിക്കണേ.

തിരുത്തുക

ഞാനെടുത്ത ഒരു ചിത്രം ആദ്യമായി തെരഞ്ഞെടുക്കുവാനായി നര്ദ്ദേശിച്ചിട്ടുണ്ട്.കൊള്ളാമോ എന്ന് നോക്കണേ..ചിത്രം

ഒന്ന് ശ്രദ്ധിക്കണേ.

തിരുത്തുക

ഒരു പ്രശ്നമുണ്ട്. ഞാൻ ഇംഗ്ലീഷ് വിക്കി, ലോഗൌട്ടായിരിക്കുന്ന സമയത്ത് തുറന്നാൽ എൻറെ ഐ പി അഡ്രസ്സിൽ ദാ ഇങ്ങനെ ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. അവർ പറയുന്നത്, ഞാനാണ് ഈ തിരുത്തലുകളെല്ലാം നടത്തുന്നത് എന്നാണ്. പക്ഷേ, ഞാനല്ല ഇതൊക്കെ ചെയ്യുന്നത്. എൻറെ ഐ പി അഡ്രസ്സ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതാണോ? എന്തോ എനിക്കറിയില്ല, ഞാൻ ഇംഗ്ലീഷ് വിക്കിയിൽ ഇത് പറഞ്ഞിരുന്നു. എന്താണ് ഇങ്ങനെ സംഭവിക്കുവാൻ കാരണം. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ?--സുഭീഷ് - സം‌വാദങ്ങൾ 07:49, 24 മാർച്ച് 2009 (UTC)Reply

സുബീഷിന്റെ ഐ.പി ഒരു ഷെയേർഡ് ഐ.പി ആവാൻ ആണു സാദ്ധ്യത. സുബീഷ് എവിടെ നിന്നാണു വിക്കിപീഡിയ ഉപയോഗിക്കുന്നത് എന്നു പറയാമോ? ഇത്തരം സന്ദേശങ്ങൾ ലഭിക്കാതിരിക്കാനുള്ള എളുപ്പവഴി, ആ താളിൽ തന്നെ പറഞ്ഞിട്ടുണ്ട്. :). If this is a shared IP address, and you didn't make any unconstructive edits, consider creating an account for yourself so you can avoid further irrelevant warnings. --Anoopan| അനൂപൻ 08:03, 24 മാർച്ച് 2009 (UTC)Reply

ചിത്രം:Dahlia 1.JPG തിരഞ്ഞെടുക്കാൻ വോട്ട് കൂടുതലായൊന്നുമുണ്ടായിരുന്നില്ലല്ലോ. അതോ നാമനിർദ്ദേശം സമർപ്പിച്ചയാളുടെതും വോട്ടായി പരിഗണിക്കുമോ? --ചള്ളിയാൻ ♫ ♫ 06:56, 25 മാർച്ച് 2009 (UTC)Reply

മാത്രവുമല്ല. ആ ചിത്രത്തിനു കമ്പോസിഷൻ എറർ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. വശങ്ങൾ മുറിഞ്ഞു പോകുന്നത് ഗുരുതരമായ തെറ്റായി കണക്കാക്കാറുണ്ട്. --ചള്ളിയാൻ ♫ ♫ 07:38, 25 മാർച്ച് 2009 (UTC)Reply

അത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ നാമനിർദ്ദേശം തന്നെ അസാധുവാക്കണം. എല്ലാവർക്കും ഇതറിയാമോ എന്നറിയില്ല. അല്ലെങ്കിൽ അതറിയാൻ താല്പര്യമില്ല. ഇനി ഇത് പറയാൻ ഞാനില്ല. --ചള്ളിയാൻ ♫ ♫ 10:40, 25 മാർച്ച് 2009 (UTC)Reply

റഡ് ജിഞ്ജർ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

തിരുത്തുക

വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി. ഞൻ ഒരു പുതിയ ചിത്രം up load ചെയ്തിട്ടുണ്ട്. അതു നോക്കി വിലയിരുത്തിയാൽ ഉപകാരമായിരിക്കും. ഇനി ഞാൻ എന്താണു ചെയ്യേണ്ട്തെന്ന നിർദ്ദേശവും പ്രതീക്ഷിക്കുന്നു.--Babu G. 12:20, 28 മാർച്ച് 2009 (UTC)

എന്റെ യൂസർ താളിൽ സുഭീഷ്, വില്യം ബ്ലെയ്ക്ക് ലേഖനത്തെ പരാമർശിച്ചെഴുതിയ നല്ല വാക്കുകൾ ഞാൻ നേരത്തേ എങ്ങനെയോ കാണാതെ പോയി. ഇപ്പോൾ കണ്ടപ്പോൾ സന്തോഷം തോന്നി എന്നറിയിക്കാനാണ് ഈ കുറിപ്പ്. സ്നേഹപൂർവം.Georgekutty 00:13, 12 ഏപ്രിൽ 2009 (UTC)Reply

ചിത്രം

തിരുത്തുക

ചിത്രം വോട്ടിനു നിർദ്ദേശിക്കുന്നതിന് പ്രത്യേകിച്ച് മാനദണ്ടമൊന്നുമില്ലല്ലോ (ഈ ചിത്രം (Shadow4.JPG) വിക്കിയിലെ ഒരു ലേഖനത്തിൽ നാളുകളായി കിടക്കുന്നതുമാണല്ലോ). വസ്തുവും(Object) നിഴലും(ഒരു നിഴൽ മാത്രം) ഒരുമിച്ച് വരുന്ന ഒരു നല്ല ചിത്രം നിഴൽ‍ എന്ന ലേഖനത്തിനാവശ്യമുള്ളതായി തോന്നുന്നു. സുഭീഷ് ഒന്നു ട്രൈ ചെയ്യുമല്ലോ. noble 07:19, 16 ഏപ്രിൽ 2009 (UTC)Reply

മുൻ കുറിപ്പ് ഞാൻ ദേഷ്യപ്പെട്ടാണ് എഴുതിയതെന്ന് താങ്കൾക്ക് തോന്നിയെങ്കിൽ സദയം ക്ഷമിക്കുക. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ടങ്ങളല്ല വോട്ടിനു നിർദ്ദേശിക്കുന്നതിനുള്ളവയാണ് ഞാനുദ്ദേശിച്ചത്, വിക്കിയിലുപയോഗിച്ചിട്ടുള്ള ഏത് ചിത്രവും നിർദ്ദേശിക്കാൻ കഴിയുമല്ലോ,തിർഞ്ഞെടുക്കാൻ കൊള്ളില്ലെങ്കിൽ തള്ളപ്പെടും അത്രതന്നെ.ഒരു ചിത്രം നിർദ്ദേശിക്കുന്നതിലൂടെ തിരഞ്ഞെടുക്കപ്പെടലിനുമപ്പുറം മറ്റു ചില ഉദ്ദേശങ്ങളുമുണ്ടെന്ന് ഞാൻ കരുതുന്നു എന്ന് കൂട്ടിക്കോളു. പിന്നെ കോഴി, ചീത്ത മുട്ട ഇടാൻ കോഴിക്കും കഴിയുമെന്ന് തോന്നുന്നില്ല.

മുട്ട ഇട്ട ശേഷം നമ്മളത് ചീത്തയാക്കികളയുന്നതിന് കോഴിയെന്തു പിഴച്ചു. സുഭീഷിനോട് ഒരു ദേഷ്യവുമില്ല. സ്നേഹത്തൊടെ noble 08:20, 16 ഏപ്രിൽ 2009 (UTC)Reply

ഇതൊന്ന്കണ്ടോളൂ. noble 09:37, 16 ഏപ്രിൽ 2009 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം update ചെയ്യാനായില്ലേ? പ്രധാന താളിൽ പ്രശ്നം കാണുന്നു -- റസിമാൻ ടി വി 03:26, 4 മേയ് 2009 (UTC)Reply

ഫലകം:രാമായണം

തിരുത്തുക

നന്ദി, മാഷേ,
ഫലകം:രാമായണം - ഈ സംഭവം ഞാനൊന്നു മലയാളികരിക്കാൻ ശ്രമിച്ചു.. ആകെ കരിഞ്ഞു എന്ന് പറഞ്ഞാൽ മതിയലോ. അതിന്റെ സ്ട്രക്ചർ ആകെ ചേഞ്ച് ആയി പ്പോയി.. എന്താന്നറിയില്ല. --  Rameshng | Talk  14:36, 29 ഏപ്രിൽ 2009 (UTC)Reply

നന്ദി

തിരുത്തുക
പ്രമാണം:Dairy Milk Bars.png അഭിനന്ദനങ്ങൾക്ക് നന്ദി..ഒപ്പം താങ്കൾക്ക് ഇത്തിരി മധുരവും, മിഠായി ഇനീം വേണമെങ്കിൽ എന്റെ ടാക്കീസിൽ വച്ചിട്ടുണ്ട്. --  Rameshng | Talk  09:01, 16 മേയ് 2009 (UTC)Reply

തിർക്കിൽ..

തിരുത്തുക

തിരക്കിൽ പറ്റിപ്പോയതാണ്. ഓർമ്മിപ്പിച്ചതിന് നന്ദി.. അതൊരു പുതിയ യൂസർ ആണ്. ഐ,ആർ,സി യിൽ വന്നിരുന്നു. അതനുസരിച്ച് എഴുതിയതാണ്, --  Rameshng | Talk  13:26, 2 ജൂൺ 2009 (UTC)Reply

Aum SUL

തിരുത്തുക

Hi, I found a message from you on my talk page http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Aum.ml. Unfortunately I can not read Malayalam. Could you write English, please. My account here was created solely on SUL purpose to usurp Aum account http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Aum. Regards.--Aum.ml 17:30, 6 ജൂൺ 2009 (UTC)Reply

നന്ദി

തിരുത്തുക

ക്ഷമിക്കണം.വളരെ വൈകിയാണ്‌ യൂസർ താൾ ശ്രദ്ധിച്ചത്.താങ്കളുടെ നവാഗത താര സമർപ്പണത്തിന്‌ നന്ദി.നല്ലപേരാണുട്ടോ സുബീഷ് ബാലൻ--Vicharam 14:25, 14 ജൂൺ 2009 (UTC)Reply

തുറക്കുക അടക്കുക

തിരുത്തുക
We are discussing about it . Please wait for some time ! Thanks --Anoopan| അനൂപൻ 13:03, 23 ജൂൺ 2009 (UTC)Reply
തൽക്കാലം {{ചട്ടം}} ഉപയോഗിച്ച് ശരിയാക്കിയിട്ടുണ്ട് --Rameshng:::Buzz me :) 13:14, 23 ജൂൺ 2009 (UTC)Reply
It is working now. Thanks. --Anoopan| അനൂപൻ 18:17, 23 ജൂൺ 2009 (UTC)Reply

ലേഖന രക്ഷാസംഘം

തിരുത്തുക
  നമസ്കാരം, Subeesh Balan. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:34, 24 ജൂലൈ 2009 (UTC)Reply

സ്വാഗതം

തിരുത്തുക

നമസ്കാരം, Subeesh Balan, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 12:56, 24 ജൂലൈ 2009 (UTC)Reply

യൂസർ പേജ്

തിരുത്തുക

അടിപൊളിയായിട്ടുണ്ട്. --Vssun 13:18, 25 ജൂലൈ 2009 (UTC)Reply

യൂസർ പേജ് കൊള്ളാം. പക്ഷെ 20-20 യുടെ പോസ്റ്റർ യൂസർ പേജിലിടാൻ കോപ്പിറൈറ്റ് സമ്മതിക്കില്ലല്ലോ -- റസിമാൻ ടി വി 10:53, 27 ജൂലൈ 2009 (UTC)Reply

നന്ദി

തിരുത്തുക
 

ഹ.ഹ.ഹ. ഡിലീറ്റനോ നാമോ നല്ല കാര്യയായി. പിന്തുണക്കും അഭിനന്ദങ്ങൾക്കും നന്ദി :) അല്പം മധുരം ആവാമല്ലോ --ജുനൈദ് (സം‌വാദം) 10:02, 28 ജൂലൈ 2009 (UTC)Reply

നന്ദി സുബീഷ്

തിരുത്തുക

ഇപ്പോഴേ ശ്രദ്ധിച്ചൊള്ളൂ ആ പ്രോത്സാഹനത്തിന്റെ ഒപ്പ്--വിചാരം 14:58, 6 ഓഗസ്റ്റ് 2009 (UTC)Reply

സെഞ്ച്വറി അടിച്ചിട്ട് മാറ്റാം. --Anoopan| അനൂപൻ 16:35, 18 ഓഗസ്റ്റ് 2009 (UTC)Reply

ഭൂരിപക്ഷാഭിപ്രായം

തിരുത്തുക

ഭൂരിപക്ഷാഭിപ്രായങ്ങൾ (തിരഞ്ഞെടുപ്പിന്റെ താളിൽ) എന്നു വേണ്ട. ഭൂരിപക്ഷാഭിപ്രായം എന്നു മതി. ആശംസകളോടെ. --Vssun 17:32, 1 സെപ്റ്റംബർ 2009 (UTC)Reply

ചില്ലുചില്ലുചില്ലുമാൻ...

തിരുത്തുക

ഞാൻ പുതിയ യൂനികോഡിലെ ആണവചില്ലുകൾ ഉപയോഗിക്കുന്നതുകൊണ്ടാണ്. ഷിജുവിന്റെ യൂസർ പേജിലെ ഏതെങ്കിലും ഫോണ്ടുപയോഗിച്ചാൽ പ്രശ്നം തീരണ്ടതാണ് -- റസിമാൻ ടി വി 14:37, 3 സെപ്റ്റംബർ 2009 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം

തിരുത്തുക

ചിത്രം തിരഞ്ഞെടുക്കുമ്പോൾ {{തിരഞ്ഞെടുത്ത ചിത്രം}} എന്ന ഫലകത്തിനു പുറമെ {{തിരഞ്ഞെടുത്ത ചിത്രം/ദിവസം}} എന്ന ഫലകം കൂടി ചേർത്താൽ നന്നായിരുന്നു -- റസിമാൻ ടി വി 14:35, 9 സെപ്റ്റംബർ 2009 (UTC)Reply

ഉറവിടം

തിരുത്തുക

ഇതിന്റെ ഉറവിടം ചേർക്കാമോ? പറ്റുമെങ്കിൽ ഇതിൽ ചേർത്തിരിക്കുന്ന പോലെ ന്യായോപയോഗ ഉപപത്തിയും ചേർക്കാൻ ശ്രമിക്കുക. ആശംസകളോടെ --Vssun 11:26, 12 സെപ്റ്റംബർ 2009 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ചിത്രം പരിശോധിച്ചതിൽ നിന്ന് അത് ഈ ന്യൂസ്‌പേപ്പറിന്റെ പി.ഡി.എഫ്. രൂപത്തിന്റെ പകർപ്പാണെന്നാണ് അറിയാൻ കഴിഞ്ഞത്. നീക്കം ചെയ്യാനുള്ള കാരണങ്ങളൊന്നും ഇപ്പോഴില്ല.--Vssun 12:13, 12 സെപ്റ്റംബർ 2009 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

തിരുത്തുക

രാത്രിയായതു കാരണം മൊത്തം ഇരുട്ട് !

ഈ ദ്ര്യിശ്യങ്ങൾ രാത്രിയിൽ മാത്രമേ കാണുവാൻ സാധ്യതയുള്ളൂ. ബൃന്ദാവൻ ഗാർഡൻ ഫൌണ്ടനുകൾ രാത്രിയിൽ മാത്രമേ വർണ ശഭളമായി കാണാറുള്ളൂ. പ്രത്യേകിച്ച് ബൃന്ദാവൻ ഗാർഡൻ മ്യൂസിക്കൽ ഫൌണ്ടനുകൾ 6 മണിക്കു ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. അഭിപ്രായം പുനഃപരിശോധന ചെയ്യാൻ അഭ്യർത്ഥിക്കുന്നു. എഴുത്തുകാരി 11:46, 16 സെപ്റ്റംബർ 2009 (UTC)Reply

ചിത്രമേ എവിടെ ?

തിരുത്തുക

ഇതു ശ്രദ്ധിക്കുമല്ലോ --എഴുത്തുകാരി സം‌വദിക്കൂ‍ 06:52, 22 സെപ്റ്റംബർ 2009 (UTC)Reply

കിരീടം

തിരുത്തുക

പ്രമാണം:Kireedam 1989.jpg ഇതിന് ന്യായോപയോഗമാണല്ലോ നൽകിയിരിക്കുന്നത്. അതനുസരിച്ച് കിരീടം സിനിമയുടെ താളിലല്ലേ ഉപയോഗിക്കാനാകൂ -- റസിമാൻ ടി വി 12:50, 22 സെപ്റ്റംബർ 2009 (UTC)Reply

It is believed that the use of low-resolution images of video covers to illustrate the videotape in question on the English-language Wikipedia, hosted on servers in the United States by the non-profit Wikimedia Foundation qualifies as fair use under United States copyright law. Any other uses of this image, on Wikipedia or elsewhere, may be copyright infringement.
ഇങ്ങനെയാണല്ലോ പകർപ്പാവകാശ അനുബന്ധത്തിൽ കാണുന്നത്. ഇതനുസരിച്ച് കിരീടം സിനിമയുടെ താളിലോ മറ്റേതെങ്കിലും പേജിൽ കിരീടം സിനിമയെക്കുറിച്ചുള്ള ഭാഗമുണ്ടെങ്കിലോ (മോഹൻലാൽ താളിൽ കിരീടം സിനിമയെക്കുറിച്ചുള്ള ഒരു ഉപവിഭാഗം) മാത്രമേ ഉപയോഗിക്കാനാകൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മോഹൻലാൽ എന്ന താളിൽ മോഹൻലാലിനെ ഐഡന്റിഫൈ ചെയ്യാൻ ഉപയോഗിക്കാമെന്ന് തോന്നുന്നില്ല. സുനിലിനോടോ മറ്റോ ചോദിച്ചാൽ ശരിക്കുള്ള നിയമം പറഞ്ഞുതരാനാകും. -- റസിമാൻ ടി വി 06:26, 23 സെപ്റ്റംബർ 2009 (UTC)Reply
പോസ്റ്ററുകൾ ആ ചലച്ചിത്രത്തിന്റെ താളിലോ, ചലച്ചിത്രത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്ന ലേഖനങ്ങളിലോ ഉപയോഗിക്കാം എന്നാണ് ന്യായോപയോഗരീതി. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ മോഹൻലാലിന്റെ താളിൽ ഉപയോഗിക്കാൻ സാധ്യമല്ല. --Vssun 14:38, 23 സെപ്റ്റംബർ 2009 (UTC)Reply

നന്ദി

തിരുത്തുക

ശലഭത്തിലെ ഒപ്പിന് നന്ദി, പ്രവർത്തനത്തിന് പ്രചോദനമേകുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. --എഴുത്തുകാരി സം‌വദിക്കൂ‍ 06:28, 23 സെപ്റ്റംബർ 2009 (UTC)Reply

കരിമ്പുലിയെ ഒപ്പിൽ ചേർക്കാൻ മുൻപ് കയറ്റിയതായിരുന്നു. അപ്പോഴണ് വിക്കിയിലെ മറ്റു പുലികൾ ഒപ്പിൽ ചിത്രം പാടില്ല എന്നു പറഞ്ഞുകളഞ്ഞത് ;-) --ജുനൈദ് (സം‌വാദം) 07:15, 23 സെപ്റ്റംബർ 2009 (UTC)Reply

ശലഭത്തിനു നന്ദി,പറന്നുയരാൻ ഒരു പ്രചോദനമായി. നൗഫൽ 12:15, 24 സെപ്റ്റംബർ 2009 (UTC)Reply

സാങ്കേതികപദാവലി

തിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 14:44, 29 സെപ്റ്റംബർ 2009 (UTC)Reply

തലതിരിഞ്ഞുപോയി :S ഛെ. വിൻഡോസ് ചെറിയ പണിമുടക്കിലാ അതിനാൽ സേഫ് മോഡിലാ ഇപ്പോഴുള്ളത്. ഒന്നു മുഴുവൻ കാണാൻ കഴിയില്ല. ക്ഷമീ --ജുനൈദ് (സം‌വാദം) 10:28, 7 ഒക്ടോബർ 2009 (UTC)Reply

തിയ്യതി

തിരുത്തുക

അനൂപനും ജുനൈദും ചേർന്ന് ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 08:09, 8 ഒക്ടോബർ 2009 (UTC)Reply

കാര്യനിവ്വാഹക സ്ഥാനത്തേക്ക് താങ്കൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു, ദയവായി ഇവിടെ സമ്മതം അറിയിക്കുക --ജുനൈദ് (സം‌വാദം) 09:21, 10 ഒക്ടോബർ 2009 (UTC)Reply

:)

തിരുത്തുക

ആശംസകൾക്ക് നന്ദി, ഒരൊപ്പ് ഞാനും ഇട്ടിട്ടുണ്ട്.... ദീപു [deepu] 11:30, 13 ഒക്ടോബർ 2009 (UTC)Reply

പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ

തിരുത്തുക

സുഭീഷിന് എന്റെ അഭിനന്ദനങ്ങൾ --Vssun 15:51, 17 ഒക്ടോബർ 2009 (UTC)Reply

  എന്റെ വകയായി ഒരു കൊച്ചുപൂച്ചേണ്ട് :) --തച്ചന്റെ മകൻ 17:11, 17 ഒക്ടോബർ 2009 (UTC)Reply

കാര്യനിർവ്വാഹക സംഘത്തിലേക്ക് സ്വാഗതം, പുതിയ കാര്യനിർവ്വാഹകൻ സുഭീഷിന്‌ അഭിനന്ദനങ്ങൾ :) --ജുനൈദ് (സം‌വാദം) 03:32, 18 ഒക്ടോബർ 2009 (UTC)Reply

അഭിനന്ദനങ്ങൾ--Rameshng:::Buzz me :) 05:58, 18 ഒക്ടോബർ 2009 (UTC)Reply
സുബീഷ്,അഭിനന്ദനങ്ങൾ--വിചാരം 18:07, 18 ഒക്ടോബർ 2009 (UTC)Reply
കോസിസോപ്പിന്‌ ആശംസകൾ -- റസിമാൻ ടി വി 18:13, 18 ഒക്ടോബർ 2009 (UTC)Reply
സുഭീഷിന് അഭിനന്ദനങ്ങൾ --ഷാജി 00:51, 19 ഒക്ടോബർ 2009 (UTC)Reply
എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവർക്കും, അഭിനന്ദനങ്ങൾ അർപ്പിച്ച എല്ലാവർക്കും ഞാൻ എന്റെ നന്ദി ഇവിടേ രേഖപ്പെടുത്തുന്നു.--Subeesh Talk‍ 06:04, 19 ഒക്ടോബർ 2009 (UTC)Reply
മിഠായി ഇല്ലേ, എനിക്ക് ഗുലാബ് ജാമുൻ മതി.
 
— ഈ തിരുത്തൽ നടത്തിയത് Rameshng (സംവാദംസംഭാവനകൾ)
പരീക്ഷയുടെ തിരക്കിൽ ആശംസിക്കാൻ പറ്റിയില്ല :( അഭിനന്ദനങ്ങൾ!!--അഭി 15:28, 30 ഒക്ടോബർ 2009 (UTC)Reply

ലയനം

തിരുത്തുക

ലയിപ്പിച്ചതിനു ശേഷം ഒരു ലേഖനത്തെ മായ്ചുകളയേണ്ട ആവശ്യമില്ല. റീഡയറക്റ്റ് നൽകാൻ ശ്രദ്ധിക്കുക. (അക്ഷരത്തെറ്റും മറ്റും ഉള്ളതാണെങ്കിൽ റീഡയറക്റ്റ് ആവശ്യമില്ലാട്ടോ) സസ്നേഹം--Vssun 15:36, 20 ഒക്ടോബർ 2009 (UTC)Reply

കോമൺസ്

തിരുത്തുക

ഇത് ആദ്യ സംഭവമൊന്നുമല്ലെന്നു വിചാരിക്കുന്നു. ചിത്രത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാൻ അങ്ങനെ നൽകിയെന്നേയുള്ളൂ.. മറ്റു ചിത്രങ്ങളേതെങ്കിലും ഉണ്ടോ എന്ന് കോമൺസിൽ പരതി നോക്കാം.. --Vssun 14:39, 22 ഒക്ടോബർ 2009 (UTC)Reply

മോണോബുക്ക്

തിരുത്തുക

താൾ ശൂന്യമാക്കേണ്ടിയിരുന്നില്ല. അതിലെ //refTools document.write('<script type="text/javascript" src="' + 'http://en.wikipedia.org/w/index.php?title=User:Mr.Z-man/refToolbar.js' + '&action=raw&ctype=text/javascript"></' + 'script>'); എന്ന ഭാഗം മാത്രം നീക്കിയാൽ മതി. അല്ലെങ്കിൽ ഐ.ഇ ബ്രൗസർ മാറ്റി മറ്റേതെങ്കിലും ബ്രൗസർ ഉപയോഗിച്ചാലും മതി --Anoopan| അനൂപൻ 06:59, 27 ഒക്ടോബർ 2009 (UTC)Reply

മെൽകോ :) --Anoopan| അനൂപൻ 07:26, 27 ഒക്ടോബർ 2009 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം

തിരുത്തുക

നവംബറിലെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‌ എളുപ്പവഴിയുണ്ടോ എന്നറിയില്ല. ഞാൻ കുത്തിയിരുന്ന് കോപ്പി പേസ്റ്റ് ചെയ്യാറാണ്‌ പതിവ് -- റസിമാൻ ടി വി 13:48, 29 ഒക്ടോബർ 2009 (UTC)Reply

കോപ്പി പേസ്റ്റ് തന്നെയാണ് ഞാനും ചെയ്യാറുള്ളത്. --Vssun 14:30, 29 ഒക്ടോബർ 2009 (UTC)Reply

നന്ദി സുബീഷ്

തിരുത്തുക

താരകത്തിന്‌ (Stub Star‍)നന്ദി - ഇതിന്റെ ചെറിയ ഒരു ഭാഗത്തിനു മാത്രമേ എനിക്ക് അർഹതയുള്ളൂ :-) താരകം WP:WSS പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചവർക്ക് സമർപ്പിക്കുന്നു--ഷാജി 16:52, 3 നവംബർ 2009 (UTC)Reply

പ്രമാണം:Mohanlal Angel John.jpg

തിരുത്തുക

പ്രമാണം:Mohanlal Angel John.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 09:08, 8 നവംബർ 2009 (UTC)Reply

ശൈലി

തിരുത്തുക

ശൈലിപ്രശ്നം പിന്നേം തുടങ്ങിയോ? അനൂപന്റെ സംവാദത്താളിൽ ഞാനൊരു കുറിപ്പിട്ടിട്ടുണ്ട്. ഒന്ന് നോക്കണേ -- റസിമാൻ ടി വി 10:27, 1 ഡിസംബർ 2009 (UTC)Reply

കടുവ

തിരുത്തുക

പഗ് മാർക്ക് എന്റെ സ്വന്തം സൃഷ്ടിയാണ്‌...പൊതുസഞ്ചയത്തിനു വിടാൻ മറന്നു പോയി...ഇനി എങ്ങനാ അതു ചേർക്കുന്നെ....??--Jayeshj 14:33, 8 ഡിസംബർ 2009 (UTC)Reply

നീലത്താമര

തിരുത്തുക

ചിത്രത്തിന്റെ പോസ്റ്ററിലെ ഫലകം ഞാൻ മാറ്റിയിട്ടുണ്ട്. ഒന്ന് നോക്കാമോ? -- റസിമാൻ ടി വി 14:21, 9 ഡിസംബർ 2009 (UTC)Reply

കൊള്ളാം നേരത്തേ റസിമാൻ ഗോളടിച്ചോ :).. ഇപ്പോഴത്തെ ഫലകം തികച്ചും അനുയോജ്യമാണ്. അതുപോലെ ചിത്രം നീലത്താമര എന്ന ചലച്ചിത്രത്തിന്റെ താളിലല്ലാതെ മറ്റെവിടെയും ഉപയോഗിക്കാൻ യോഗ്യമല്ല. --Vssun 14:33, 9 ഡിസംബർ 2009 (UTC)Reply
പ്രമാണം:Malayalam vcd kazhcha icon.jpg ശ്രദ്ധിക്കുക. --Vssun 09:13, 20 ഡിസംബർ 2009 (UTC)Reply
പ്രമാണം:Manichitrathazhu.jpg ഒരെണ്ണം കൂടി --Vssun 09:15, 20 ഡിസംബർ 2009 (UTC)Reply

സ്വാഗതം

തിരുത്തുക

കുറേ നാളായല്ലോ മാഷേ കണ്ടിട്ട്.. നാട്ടിൽ പോയിരിക്കുകയായിരുന്നോ? --Vssun 15:09, 11 മാർച്ച് 2010 (UTC)Reply

ആധികാരികത

തിരുത്തുക

പ്രിയപ്പെട്ട Subeesh Balan
ഐ എം ഡി ബി താൾ വിലാസവും ഇംഗ്ലീഷ് വിലാസവും ഉള്ളപ്പോൾ ആധികാരികത ഫലകം ചേർക്കേണ്ടതുണ്ടോ ?
മറുപടി പ്രതീക്ഷിക്കുന്നു?
നോക്കുക-> ക്രൈം ഫയൽ‌ (മലയാളചലച്ചിത്രം)‎ , ഞങ്ങൾ‌ സന്തുഷ്ടരാണ് (മലയാളചലച്ചിത്രം)
സ്നേഹപൂർ‌വ്വം --Pathaayan 01:48, 14 ഏപ്രിൽ 2010 (UTC)Reply

കാര്യനിർവ്വാഹക സ്ഥാനത്തുനിന്നും ഞാൻ രാജിവെക്കാൻ ആഗ്രഹിക്കുന്നു

തിരുത്തുക

പ്രിയ കാര്യ നിർവ്വാഹകരേ, കുറച്ച് മാസങ്ങളായി എനിക്ക്, വ്യക്തിപരമായ കാരണങ്ങളാൽ വിക്കിയിൽ പ്രവർത്തിക്കുവാൻ സാധിക്കുന്നില്ല. കാര്യമായി പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാതെ, കാര്യനിർവ്വാഹക സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല എന്ന് കരുതുന്നു. അതുകൊണ്ട്, കാര്യനിർവ്വാഹക സ്ഥാനത്തുനിന്നും ഞാൻ രാജിവെക്കാൻ ആഗ്രഹിക്കുന്നു. (വിക്കിയിൽ നിന്ന് വിട്ടുപോകുകയൊന്നുമല്ല. ദൈവം സഹായിച്ചാൽ സെപ്തംബർ മാസത്തോടു കൂടി വീണ്ടും സജീവമാകും എന്ന് കരുതുന്നു.)--Subeesh Talk‍ 09:06, 14 ജൂൺ 2010 (UTC)Reply


സുഭീഷ്, താഴെ കാണുന്ന ലിങ്കിൽ ഒരു കുറിപ്പിട്ടാൽ മതി. കുറിപ്പിടുമ്പോൾ അതിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുക.
--ഷിജു അലക്സ് 09:32, 14 ജൂൺ 2010 (UTC)Reply

തായം

തിരുത്തുക

സംവാദം:തായം കളി കാണുക.--Vssun (സുനിൽ) 04:46, 11 ജൂലൈ 2010 (UTC)Reply

കളിപ്പാട്ടം (വിവക്ഷകൾ)

തിരുത്തുക

കളിപ്പാട്ടം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:22, 6 ഓഗസ്റ്റ് 2010 (UTC)Reply

അദ്വൈതം (വിവക്ഷകൾ)

തിരുത്തുക

അദ്വൈതം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:25, 7 ഓഗസ്റ്റ് 2010 (UTC)Reply

അഭിപ്രായം പറയുക

തിരുത്തുക

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:03, 12 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Indira 1974 Smiling Buddha.JPG

തിരുത്തുക

പ്രമാണം:Indira 1974 Smiling Buddha.JPG എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:22, 19 ഒക്ടോബർ 2010 (UTC)Reply

പിറന്നാൾ ആശംസകൾ

തിരുത്തുക
  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.
പിറന്നാൾ സമിതിക്ക് വേണ്ടി --അഖിലൻ‎ 10:25, 11 ഡിസംബർ 2010 (UTC)Reply

Requisition

തിരുത്തുക

I request removal of administrator access.--Subeesh Talk‍ 12:29, 2 മേയ് 2011 (UTC)Reply

പൂർവ്വാധികം ശക്തിയോടെ വിക്കിയിലേക്ക് തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു :) --കിരൺ ഗോപി 13:14, 2 മേയ് 2011 (UTC)Reply

അപ്പോ ഈ തോർത്തു മൂണ്ടായിരുന്നു പ്രശ്നം ഇല്ലേ. എങ്കിൽ ഇതു പണ്ടേ കളയയണ്ടായിരുന്നോ? രാജി വെച്ചതിനു ശേഷം തിരികെ സജീവമായി കാണുന്നതിൽ സന്തോഷം. :) --ഷിജു അലക്സ് 10:13, 3 മേയ് 2011 (UTC)Reply

തായംകളി

തിരുത്തുക

വിഷയത്തെക്കുറിച്ച് വലിയ അറിവില്ല. പടം ശരിയാണെന്ന് സ്വയം ബോധ്യമുണ്ടെങ്കിൽ ലേഖനത്തിൽ ചേർത്തോളൂ. --Vssun (സുനിൽ) 15:05, 25 മേയ് 2011 (UTC)Reply

Need help

തിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:53, 24 ജൂൺ 2011 (UTC))Reply

മുൻപ്രാപനം ചെയ്യൽ

തിരുത്തുക
 

നമസ്കാരം Subeesh Balan, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിൽ താങ്കളുടെ നല്ല സംഭാവനകൾ കൊണ്ടും, താങ്കൾ ഒരു വിശ്വസ്തനാണെന്നുള്ളതു കൊണ്ടും ചെയ്ത ഇക്കാര്യം താങ്കൾക്ക് ഒരു പ്രചോദനവും അത് കൂടാതെ നല്ല രീതിയിൽ മുൻപ്രാപന അവകാശം ഉപയോഗിക്കുവാനും കഴിയട്ടെ എന്നാശംസിക്കുന്നു. ഈ അവകാശം വിക്കിപീഡിയയിൽ വാൻഡലിസം കണ്ടാൽ അത് മുൻപ്രാപനം ചെയ്യാനുള്ള അവകാശമാണ്. ഇത് കൊണ്ട് താങ്കൾ വിക്കിപീഡിയയിലെ നയങ്ങളിലൊന്നായ ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക എന്ന നയം മനസ്സിലാക്കുകയും തിരുത്തൽ യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 20:24, 13 ജൂലൈ 2011 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Subeesh Balan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ വ്യത്യാസവുമുണ്ടാകില്ല. പക്ഷേ ഇതു മൂലം പുതിയ ലേഖനങ്ങൾ സ്വതേ റോന്തു ചുറ്റുന്ന പ്രവൃത്തി താങ്കളുടെ കൂടി സംഭാവനകൾ മൂലം എളുപ്പമാവുക മാത്രമേ ചെയ്യുന്നുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 20:24, 13 ജൂലൈ 2011 (UTC)Reply

റോന്തുചുറ്റാൻ സ്വാഗതം

തിരുത്തുക
 

നമസ്കാരം Subeesh Balan, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സജീവമാണെന്നുള്ളത്. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ എഡിറ്റ് പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിയിൽ എളുപ്പത്തിൽ കഴിയട്ടെ എന്നാശംസിക്കുന്നു. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --കിരൺ ഗോപി 20:27, 13 ജൂലൈ 2011 (UTC)Reply

- ? =

തിരുത്തുക

= എല്ലാമെടുത്ത് - ആക്കിയിട്ടുണ്ട്. ഇവിടെ --RameshngTalk to me 06:50, 14 ജൂലൈ 2011 (UTC)Reply

പേർ

തിരുത്തുക

എങ്ങനെയാണു ഇങ്ങനെ ഭംഗിയായി പേരു എഴുതുന്നത് --രാജേഷ് ഉണുപ്പള്ളി 06:29, 21 ജൂലൈ 2011 (UTC)Reply

റൊമ്പ താങ്ക്സ് --Rajesh Unuppally Talk‍ 06:58, 23 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Subeesh Balan,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Subeesh Balan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:10, 29 മാർച്ച് 2012 (UTC)Reply

Article requests

തിരുത്തുക

Hi! Do you do article requests in Malayalam? There is an article I would like for you to write in that language WhisperToMe (സംവാദം) 00:24, 6 സെപ്റ്റംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Subeesh Balan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:56, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply