സംവാദം:ഗ്രാവിറ്റേഷനൽ ലെൻസ്

Latest comment: 14 വർഷം മുമ്പ് by Junaidpv in topic അകലം

ഇതിന്റെ പേർ ഗുരുത്വ ലെൻസ് എന്നാക്കാമല്ലോ ? മലയാളത്തിൽ പല പുസ്തകങ്ങളിലും ഇങ്ങനെ വാക്കുണ്ടല്ലോ ? ( ഗുരുത്വാകർഷണത്തിന്റെ കഥ - ചേതൻ കൃഷ്ണൻ) പരിഗണിക്കുക --Ranjith IT Public 04:42, 15 ജൂൺ 2009 (UTC)Reply

അങ്ങനെയാക്കാമെന്ന് വിചാരിച്ചിരുന്നു. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ :) അതുമാത്രമല്ല ലെൻസ് എന്നതിന്റെ മലയാളം വാക്കുകൂടി കിട്ടുമോ? --ജുനൈദ് (സം‌വാദം) 04:49, 15 ജൂൺ 2009 (UTC)Reply

lens - കാചം --സാദിക്ക്‌ ഖാലിദ്‌ 05:48, 15 ജൂൺ 2009 (UTC)Reply

ഗ്രാവിറ്റേഷണൽ ലെൻസിനു് ഗുരുത്വകാചം എന്നു് ഞാനെവിടെയും കണ്ടിട്ടില്ല.ഗ്രാവിറ്റേഷണൽ ലെൻസു് എന്നു് തന്നെയാണു് പലയിടത്തും കണ്ടിട്ടുള്ളതു്. ഗ്രാവിറ്റേഷണൽ ലെൻസിനു് ഗുരുത്വകാചം എന്നാക്കിയാൽ ഗ്രാവിറ്റേഷണൽ ലെൻസിങ്ങിനു് എന്തു് പേരിടും?--Shiju Alex|ഷിജു അലക്സ് 06:05, 15 ജൂൺ 2009 (UTC)Reply

ഭൂതക്കണ്ണാടിയല്ലേ ഈ ലെൻസ് എന്ന് പറയുന്നത്--ഉപ്പേരിക്കുരുള 07:58, 15 ജൂൺ 2009 (UTC)Reply

എല്ലാ തരം ലെൻസുകൾക്കും (convex, concave, plano-convex, plano-concave... ) പൊതുവെ പറയുന്ന പേരാണ് കാചം. ഭൂതക്കണ്ണാടിയും കാചമാണ് (lens), അതായത് പുറത്തേക്ക് തള്ളി നിൽക്കുന്ന കാചം (convex lens). ഭൂതക്കണ്ണാടി എന്ന പദം ഡോക്ടർമാർ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ്, വാച്ചു നാന്നാക്കുന്നവർ ഉപയോഗിക്കുന്ന കോൺ‌വെക്സ് ലെൻസ്, കൈനോട്ടക്കാരും മറ്റും ഉപയോഗിക്കുന്ന കൈപ്പിടിയുള്ള കോൺ‌വെക്സ് ലെൻസ്, എന്നിവയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കാറുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:37, 15 ജൂൺ 2009 (UTC)Reply
എക്സ്ക്യൂസ് മീ പ്ലീസ്, മൈക്രോസ്കോപ്പിനു സൂക്ഷമദർശിനിയെന്നൊന്നുണ്ടേ :) --ജുനൈദ് (സം‌വാദം) 09:45, 15 ജൂൺ 2009 (UTC)Reply

ഗ്രാവിറ്റേഷനൽ ലെൻസിനു ഗുരുത്വകാചം എന്നാക്കുന്നെങ്കിൽ ഗ്രാവിറ്റേഷനൽ ലെൻസിങ്ങിനും വാക്ക് ആവശ്യമാണ്. കാരണം രണ്ടും ഈ താളിൽ തന്നെയാണ് പറയുന്നത്. അതിനെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. അപ്പോൾ ഗ്രാവിറ്റേഷനൽ ലെൻസിങ്ങിന് ? ഗുരുത്വകാചീകരണം എന്നോ --ജുനൈദ് (സം‌വാദം) 09:48, 15 ജൂൺ 2009 (UTC)Reply

ഗുരുത്വകാചീകരണം (ഗ്രാവിറ്റേഷനൽ ലെൻസിങ്ങ്) എന്ന് പറയുന്നതിൽ തെറ്റില്ല. അതേ പോലെ ഗുരുത്വകാചം(ഗ്രാവിറ്റേഷണൽ ലെൻസ്)എന്നും പറയാം. ലെൻസ് എന്നത് ഏതാണ്ട് മലയാളീകരിക്കപ്പെട്ടു കഴിഞ്ഞ വാക്കാണ്. കാചം എന്ന വാക്ക് അറിയാവുന്നവർ അപൂർവ്വമാണ് എന്ന് പറയാതെ വയ്യ. എങ്കിലും മലയാളത്തനിമക്ക് വേണ്ടി കാചം എന്നു തന്നെ ഉപയോഗിക്കാം എന്നു തോന്നുന്നു. ലെൻസ് ബ്രാക്കറ്റിൽ നൽകിയാൽ മതിയാകും..--Edukeralam|ടോട്ടോചാൻ 10:13, 15 ജൂൺ 2009 (UTC)Reply

lensing ന്‌ ലെൻസ് ഉപയോഗിച്ച് പ്രകാശത്തിന്റെ ഗതിമാറ്റുക എന്നും ലെൻസ് മൂലം പ്രകാശത്തിന്റെ ഗതി മാറുക എന്നും അർഥമുണ്ട്. ഇവിടെ രണ്ടാമത്തെ അർഥം. കാചീകരണം transitive verb അല്ലേ? കാചനം എന്നാകണം. ഗുരുത്വലെൻസിങ്ങിന്‌ പ്രശ്നമൊന്നുമില്ല--തച്ചന്റെ മകൻ 12:01, 15 ജൂൺ 2009 (UTC)Reply

ഗതി മാറുക എന്നത് തന്നെയാണ്. അപ്പോൾ കാചീകരണം അല്ലേ?? --ജുനൈദ് (സം‌വാദം) 11:45, 16 ജൂൺ 2009 (UTC)Reply

സ്ഥലകാലം തിരുത്തുക

സ്ഥലകാലം ആണോ സ്ഥലകാലങ്ങൾ ആണോ ശരി? -- റസിമാൻ ടി വി 11:18, 18 ജൂൺ 2009 (UTC)Reply

സ്ഥലകാലം മതിയല്ലോ--Shiju Alex|ഷിജു അലക്സ് 11:23, 18 ജൂൺ 2009 (UTC)Reply

സ്ഥലവും കാലവും എന്ന അർഥത്തിൽ സ്ഥലകാലങ്ങൾതന്നെ വേണം.വ്യക്തിവിവക്ഷകൂടാതെ സമുദായത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ നപുംസകത്തിന് ഏകവചനമാകാം എന്നേ കേ.പാ. പറയുന്നുള്ളൂ. ഇവിടെ സമുദായമല്ല, വ്യക്തി(നിർവ്വചിക്കപ്പെട്ടത്)വിവക്ഷയാണ്. അച്ഛനമ്മമാർ, ബാലികാബാലന്മാർ എന്നൊക്കെത്തന്നെയല്ലേ ഉപയോഗിക്കുന്നത്.--തച്ചന്റെ മകൻ 11:43, 18 ജൂൺ 2009 (UTC)Reply

സ്ഥലവും കാലവും രണ്ടല്ല, ഒന്നാണ്‌ എന്നതിനാലാണല്ലോ space-time എന്ന വാക്കുപയോഗിക്കുന്നത്. അപ്പോൾ സ്ഥലകാലം അല്ലേ ശരി? --റസിമാൻ ടി വി 13:25, 24 ജൂൺ 2009 (UTC)Reply

ലേഖനത്തിലെ സന്ദർഭം സ്ഥലത്തെയും കാലത്തെയും കുറിച്ചാണ്‌ എന്നാണ്‌ ധരിച്ചത്. ഇംഗ്ലീഷ് നോക്കിയപ്പോഴാണ്‌ സംഗതി തിരിഞ്ഞത്. വലയത്തിൽ space-time എന്ന് കൊടുക്കുന്നത് നന്ന്. പുതിയ താൾ വരണം--തച്ചന്റെ മകൻ 14:10, 24 ജൂൺ 2009 (UTC)Reply

ആമുഖം അൽപ്പം മാറ്റിയെഴുതണ്ടേ? തിരുത്തുക

പ്രകാശം വളഞ്ഞുസഞ്ചരിക്കുന്നതിനെ ഗ്രാവിറ്റേഷണൽ ലെൻസിങ് എന്നും ഇതിനു കാരണമാകുന്ന പിണ്ഡമേറിയ വസ്തുക്കളെ ഗ്രാവിറ്റേഷണൽ ലെൻസ് എന്നും വിളിക്കുന്നു എന്നല്ലേ വേണ്ടത്?? --Vssun 04:51, 9 ജൂലൈ 2009 (UTC) ആമുഖം വായിക്കുമ്പോൾ ഗ്രാവിറ്റേഷണൽ ലെൻസ് എന്നത്, പിണ്ഡമുള്ള വസ്തുവല്ലാതെ (പ്രകാശം വളഞ്ഞു സഞ്ചരിക്കുമ്പോൾ രൂപമെടുക്കുന്ന) മറ്റെന്തോ ആണെന്ന് തോന്നിപ്പോകും --Vssun 04:53, 9 ജൂലൈ 2009 (UTC)Reply

അകലം തിരുത്തുക

വിവരണം എന്ന വിഭാഗത്തിൽ

അടുപ്പം എന്നല്ലല്ലോ അകലം കുറഞ്ഞിരുക്കുമ്പോഴാണ് എന്നല്ലേ വേണ്ടത്??--Vssun 04:56, 9 ജൂലൈ 2009 (UTC)Reply

മാറ്റിയിട്ടുണ്ട് (ഭാഷാപ്രശ്നം :( --ജുനൈദ് (സം‌വാദം) 05:14, 9 ജൂലൈ 2009 (UTC)Reply

ആമുഖം അൽപ്പം മാറ്റിയെഴുതണ്ടേ?:മറുപടി തിരുത്തുക

പ്രകാശം വളഞ്ഞു സഞ്ചരിക്കുന്നതു വഴി നമുക്ക് അവിടെ ഒരു ലെൻസ് ഉള്ളതുപോലെ തോന്നുകയാണ്‌ ചെയ്യുന്നത് അല്ലാതെ പിണ്ഡമേറിയ വസ്തുക്കൾ ലെൻസുകളല്ല. ഈ പ്രതിഭാസത്തിനു കാരണമാകുന്ന പ്രവർത്തനത്തെ ഗ്രാവിറ്റേഷനൽ ലെൻസിങ്ങ് എന്നു പറയുന്നു :) --ജുനൈദ് (സം‌വാദം) 05:21, 9 ജൂലൈ 2009 (UTC)Reply

അനുകരണത്തിന്റെ ആനിമേഷൻ ചിത്രം ശ്രദ്ധിക്കൂ, മനസിലാകും --ജുനൈദ് (സം‌വാദം) 05:23, 9 ജൂലൈ 2009 (UTC)Reply
"ഗ്രാവിറ്റേഷനൽ ലെൻസ്" താളിലേക്ക് മടങ്ങുക.