സംവാദം:ഓൺടൊളോജിക്കൽ വാദം
ഇതിനു മലയാളം വാക്ക് ഇല്ലേ. ഞാൻ സത്യം പറഞ്ഞാൽ ഈ വിഷയം ആദ്യമായി വായിക്കുകയാണ്. നല്ല സംരംഭം --ഷിജു അലക്സ് 02:28, 8 ഫെബ്രുവരി 2008 (UTC)
ഇതിന്റെ മലയാളം അന്വേഷിച്ചിട്ടും എനിക്കു കിട്ടിയില്ല. എന്തെങ്കിലും നിലവിലുണ്ടെന്നു തോന്നുന്നില്ല. വേണമെങ്കിൽ നമ്മൾ തന്നെ coin ചെയ്യണം. അതിനു ധൈര്യം വരുന്നില്ല.Georgekutty 11:29, 8 ഫെബ്രുവരി 2008 (UTC)
- "സത്താമീമാംസാവാദം" എന്ൻ മഷിത്തണ്ടു നിഘണ്ടു പ്രകാരം. ശരിയാണോയെന്നു നിശ്ചയമില്ല. --ജേക്കബ് 11:43, 8 ഫെബ്രുവരി 2008 (UTC)
- സത്താമീമാംസ എന്നു മതിയാവും അല്ലേ.. --ജേക്കബ് 11:49, 8 ഫെബ്രുവരി 2008 (UTC)
സത്താമീമാംസ Ontological Argument ആവില്ല. അത് Ontology മാത്രമേ ആകൂ. അപ്പോൾ അത് മതിയാവില്ല. സത്താമീ മാംസാ വാദം എന്നാക്കുകയാണെങ്കിലും, ഓണ്ടൊളോജിക്കൽ വാദത്തിനു വേണ്ടി search ചെയ്താലും കിട്ടത്തക്കവണ്ണം ആക്കണം. കാരണം, മലയാളികൾക്കിടയിലാണെങ്കിലും, ഇത് കേട്ടിട്ടുള്ളവരിൽ മിക്കവരും Ontological Argument എന്നായിരിക്കും കേട്ടിരിക്കുക.Georgekutty 12:38, 8 ഫെബ്രുവരി 2008 (UTC)
സത്താമീമാംസാ വാദവും ശരിയാകുമോ എന്നു സംശയമാണ്. അങ്ങനെ ആക്കിയാൽ അത് Ontology Argument എന്നേ ആകൂ. Ontological Argument എന്നാകില്ല. അല്ലെങ്കിൽ സത്തമീമാംസാധിഷ്ടിത വാദം എന്നോ മറ്റോ ആക്കണം. പക്ഷേ അതും ശരിയെന്ന് ഉറപ്പില്ല. അത് ആകെ ഭംഗിയില്ലത്തതുമാണ്.Georgekutty 12:48, 8 ഫെബ്രുവരി 2008 (UTC)
- സെർച്ച് ഒരു പ്രശ്നമാവില്ല. അതിന് നമുക്ക് ontological argument എന്നത് പ്രെറ്റി യു.ആർ.എലോ റീഡയറക്ടോ ആയി കൊടുത്താൽ മതിയാവുമല്ലോ? പിന്നെ ലേഖനത്തിൽ തന്നെ ആംഗലേയ പദവും നൽകാം. എന്റെ പ്രധാന concern-ഉം ഈ വിവർത്തനത്തിന് കൃത്യത എത്രമാത്രമുണ്ട് എന്നതാണ്. --ജേക്കബ് 12:50, 8 ഫെബ്രുവരി 2008 (UTC)
ontological argument ഇതിനകം തന്നെ പ്രെറ്റിയൂ അർ എൽ ആക്കിയിട്ടുണ്ട്.--ഷിജു അലക്സ് 13:04, 8 ഫെബ്രുവരി 2008 (UTC)
- ലേഖനത്തിന്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല. അത് ലിങ്ക് കൊടുത്ത് ആവശ്യമുള്ളവർ അവിടെ ചെന്ന് തിരക്കട്ടേ. മറ്റുഭഅഗങ്ങളിൽ (ഉദ്ധാരണം ഒഴികെ) ഇംഗ്ലീഷ്ക് ചേർക്കുന്നതിനോട് മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ താല്പര്യം --വിക്കിമേസ്തിരി 18:24, 8 ഫെബ്രുവരി 2008 (UTC)
സാധാരണ ഉപയോഗത്തിലില്ലാത്ത വാക്കുകളുടെ ആദ്യത്തെ occuranceഇൽ അതിന്റെ ഇംഗ്ലീഷ് വാക്കു ബ്രാക്കറ്റിൽ കൊടുക്കുന്നതു നല്ലതാണെന്നാനു എന്റെ അഭിപ്രായം. ഇതു പ്രത്യേകിച്ച് ഉപകാരപ്പെടുക ശാസ്ത്ര ലേഖനങ്ങൾക്കാണു. --ഷിജു അലക്സ് 20:45, 8 ഫെബ്രുവരി 2008 (UTC)
മുജ്ജന്മപരിചയം
തിരുത്തുകമേസ്തിരി പുതിയ user ആണെങ്കിലും നേരത്തേ എവിടെയോ കൺടിട്ടുള്ളതുപോലെ തോന്നുന്നു. മുജ്ജന്മ പരിചയം ആയിക്കൂടെന്നില്ല!Georgekutty 20:39, 8 ഫെബ്രുവരി 2008 (UTC)