ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാം‌കൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിന്‌ നൽകിയ നിവേദനമാണ്‌ മലയാളി മെമ്മോറിയൽ എന്നപേരിൽ അറിയപ്പെടുന്നത്[1]. ആ കാലഘട്ടത്തിൽ തിരുവിതാം‌കൂറിലെ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണർ ആയിരുന്നു. ഇതിനെതിരെ തിരുവിതാം‌കൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, ഡോക്ടർ പല്പ്പു, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള , കാവാലം നീലകണ്ഠ പിള്ള, കെ.സി.ഷഡാനനൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നൽകുകയും ചെയ്തു. കൂടാതെ ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ഈ നിവേദനത്തിലെ മുഖ്യ ആവശ്യങ്ങളിൽ പെടുന്നു.

മലയാളി മെമ്മോറിയലിന്റെ കൊല്ലം ജില്ലയിലെ കേന്ദ്ര ബിന്ദുവായ മലയാളി സഭ ഹാൾ. പിന്നീട് മലയാളി സഭ സ്ക്കൂളായി

മലയാളി മെമ്മോറിയലിൽ ആദ്യം കെ .പി .ശങ്കര മേനോനും രണ്ടാമത് ജി പി പിള്ളയും മൂന്നാമതായി ഡോക്ടർ പൽപ്പുവും ഒപ്പുവെച്ചു ഇത് തയ്യാർ ആക്കാൻ നിയമ സഹായം നൽകിയത് പ്രമുഖ അഭിഭാഷകനായ ഏറ്‍ഡ്‌ലി നോർട്ടനാണ്

മലയാളി മെമ്മോറിയലിന്റെ പതാകവാഹകനും സാഹിത്യകാരനുമായ സി.വി. രാമൻപിള്ള തന്റെ പത്രമായ മിതഭാഷിയിൽ മലയാളി മെമ്മോറിയലിനെ കുറിച്ച് എഡിറ്റോറിയൽ എഴുതി . ഇത് പിന്നീട് "വിദേശികളുടെ മേധാവിത്തം " എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു !

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-09-01.
"https://ml.wikipedia.org/w/index.php?title=മലയാളി_മെമ്മോറിയൽ&oldid=3921192" എന്ന താളിൽനിന്ന് ശേഖരിച്ചത്