മലയാളം വിക്കിപീഡിയയുടെ ഗുണനിലവാരവും ആധികാരികതയും പ്രയോജനത്വവും മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിചുമതലകൾ

തിരുത്തുക
  • ഭാഷാശുദ്ധി: അക്ഷരത്തെറ്റുകൾ, വാക്യഘടനയിലെ പിശകുകൾ ഇവ തിരുത്തുക; ചിഹ്നനം ശാസ്ത്രീയമാക്കുക; ആശയം എളുപ്പം ഗ്രഹിക്കത്തക്ക വിധം ലളിതവാക്യങ്ങൾ ഉപയോഗിക്കുക. വിവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക.
  • വിക്കിവത്കരണം: വിക്കിക്കു ചേർന്നവിധം ലേഖനങ്ങളുടെ ശീർഷകങ്ങൾ, ഉപശീർഷകങ്ങൾ തുടങ്ങിയവ ക്രമീകരിക്കുക; അംഗീകൃതശൈലികൾ, ഏകീകൃതസംജ്ഞകൾ എന്നിവ ഉപയോഗിക്കുക; ഖണ്ഡികകൾ തിരിക്കുക; വിജ്ഞാനകോശത്തിനുനിരക്കാത്ത ആലങ്കാരികപ്രയോഗങ്ങൾ, വൃഥാസ്ഥൂലത തുടങ്ങിയവ ഒഴിവാക്കുക; വിക്കിയുടെ നിഷ്പക്ഷത വാചകപ്രയോഗത്തിലും പരാമർശങ്ങളിലും കാത്തുസൂക്ഷിക്കുക.
  • ആധികാരികത: ഉള്ളടക്കസംബന്ധമായ തെറ്റുകൾ അന്വേഷിച്ച് തിരുത്തുക; ഉപയോക്താക്കൾ ചേർത്ത ആധികാരികമായ അവലംബങ്ങൾ, പുറംകണ്ണികൾ ഇവ പരിശോധിക്കുക; ആധികാരികതാഫലകങ്ങൾ ചേർക്കുക.
  • പ്രയോജനത്വം: വർഗ്ഗം പദ്ധതിയുമായിച്ചേർന്ന് ലേഖനങ്ങൾക്ക് ആവശ്യമായ വർഗ്ഗങ്ങൾ ചേർക്കുക, തെറ്റായ വർഗ്ഗീകരണങ്ങൾ തിരുത്തുക; അന്തർഭാഷാകണ്ണികൾ പുതുക്കുക, ഇംഗ്ല്ലീഷ് വിക്കിയിൽ മലയാളം കണ്ണികൾ ഉറപ്പുവരുത്തുക; പ്രെറ്റി വിലാസങ്ങൾ, ആവശ്യമായ ഫലകങ്ങൾ, തിരിച്ചുവിടലുകൾ എന്നിവ ചേർക്കുക; ലേഖനങ്ങളിലെ അതിസാങ്കേതികത്വവും അതിലാളിത്യവും ഒഴിവാക്കുക. ‍അനാഥലേഖനങ്ങളിൽ ആവശ്യമായ അന്തർവിക്കികണ്ണികൾ ചേർക്കുക, കണ്ണികളിലെ പിശകുകൾ തിരുത്തുക, ആവശ്യമായ നാനാർത്ഥത്താളുകൾ നിർമ്മിക്കുക. പ്രയോജനപ്പെടുന്ന കുറിപ്പുകൾ, ഗ്രന്ഥസൂചി, പുറംകണ്ണികൾ ഇവ ചേർക്കുക. ലേഖനങ്ങളും വർഗ്ഗങ്ങളും ആവശ്യാനുസാരം വിഭജനത്തിന് നിർദ്ദേശിക്കുക, ഉപശീർഷകങ്ങൾ‍ക്ക് ആവശ്യമായ അന്തർവിക്കികൾ ചേർക്കുക
  • മലയാളീകരണം: ഇംഗ്ലീഷ് പദങ്ങളുടെ ബാഹുല്യം ഒഴിവാക്കുക - സ്വീകാര്യവും ഏകീകൃതവുമായ മലയാ‍ളപദങ്ങൾ ഉപയോഗിക്കുക. മലയാളത്തിന്റെ ഒഴുക്കും ശൈലിയും സൗന്ദര്യവും സംരക്ഷിക്കാൻ മലയാളം വിക്കിക്ക് കഴിയണം.

അംഗത്വം

തിരുത്തുക

ഭാഷാജ്ഞാനം, വിഷയജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉപയോക്തൃപ്പെട്ടികൾ വിക്കിപീഡിയർ ഉപയോഗിക്കേണ്ടതാണ്. ഭാഷയിൽ ശരാശരിക്കു മേൽ ജ്ഞാനമുള്ള ആർക്കും ഈ പദ്ധതിയിൽ അംഗങ്ങളാവാം. സംശോധകരായ വിക്കിപീഡിയർ വിക്കിനോമുകളായി അറിയപ്പെടും.

ഒരു ലേഖനം സംശോധനത്തിന് നിർദ്ദേശിക്കുന്ന വിധം

തിരുത്തുക

ലേഖനം തിരുത്തി ഏറ്റവും മുകളിലായി, {{സംശോധനം}} എന്ന് രേഖപ്പെടുത്തുക, ഇത് രേഖപ്പെടുത്തുന്നതിലൂടെ സംശോധകസേനയ്ക്ക് വിവരം ലഭിക്കുകയും, അവർ അതിൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്യും. സംശോധന കാലയളവിൽ താങ്കൾക്ക് ആ ലേഖനത്തിന്റെ സംവാദം താളിൽ സംശയങ്ങൾ രേഖപ്പെടുത്താവുന്നതാണ്

സംശോധന ഫലങ്ങൾ

തിരുത്തുക

സംശോധനത്തിന് ശേഷം സംശോധക സേനാ സംഘം, സംശോധന ഫലകം നീക്കുന്നതായിരിക്കും

പദ്ധതിയിലെ അംഗങ്ങൾ

തിരുത്തുക

ഇവകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:സംശോധനം&oldid=1821453" എന്ന താളിൽനിന്ന് ശേഖരിച്ചത്