പ്രിയദർശൻ
മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദർശൻ(ഇംഗ്ലീഷ്: Priyadarshan, ഹിന്ദി: प्रियदर्शन). 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും. പ്രിയദർശൻ രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ സാമ്പത്തിക വിജയം നേടി. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ "കാഞ്ചീവരം" എന്ന തമിഴ് ചിത്രത്തിനായിരുന്നു[1] അവാർഡ് നേടുന്നതിനേേക്കാൾ ജനങ്ങളെ രസിപ്പിക്കുന്നതാണ് നേട്ടമെന്ന് ഇദ്ദേഹം കരുതുന്നു.
പ്രിയദർശൻ | |
---|---|
പ്രമാണം:Priyadarshan 2.jpg പ്രിയദർശൻ | |
ജനനം | പ്രിയദർശൻ നായർ 30 ജനുവരി 1957 |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഇന്ത്യ |
കലാലയം | മോഡൽ സ്കൂൾ യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം |
തൊഴിൽ | ചലച്ചിത്രസംവിധാനം, തിരക്കഥ, നിർമ്മാതാവ് |
സജീവ കാലം | 1984 - മുതൽ |
ജീവിതപങ്കാളി(കൾ) | ലിസി പ്രിയദർശൻ (m. 1990; div. 2014) |
കുട്ടികൾ | കല്യാണി പ്രിയദർശൻ സിദ്ധാർത്ഥ് പ്രിയദർശൻ |
മാതാപിതാക്ക(ൾ) | കെ. സോമൻ നായർ രാജമ്മ |
ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു[2][3]
കുടുംബവും ആദ്യകാല ജീവിതവുംതിരുത്തുക
1957 ജനുവരി 30-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് പ്രിയദശൻ ജനിച്ചത്. പരേതരായ സോമൻ നായരും രാജമ്മയുമാണ് മാതാപിതാക്കൾ. അദ്ദേഹത്തിന്റെ അച്ഛൻ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നു. കുട്ടിക്കാലത്ത് ഇതു മൂലം പ്രിയദർശൻ ധാരാളം സാഹിത്യപുസ്തകങ്ങൾ വായിക്കുവാനുള്ള ഒരു അവസരമുണ്ടായിരുന്നു. ഹാസ്യത്തിൽ അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ചെറുപ്പ കാലത്ത് പ്രിയദർശൻ ക്രിക്കറ്റിൽ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. പക്ഷേ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റതിനു ശേഷം പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു.
പ്രിയന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് അദ്ദേഹം തന്റെ പത്നിയായി സ്വീകരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് പന്ത്രണ്ട് സിനിമകളിൽ ജോലി ചെയ്തു. കല്യാണി, സിദ്ധാർത്ഥ് എന്നിവർ മക്കളാണ്. മലയാളത്തിലെ നായകനടനായ മോഹൻലാൽ പ്രിയന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.
ചലച്ചിത്ര ജീവിതംതിരുത്തുക
പ്രിയദർശൻ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില നല്ല സുഹൃത്തുക്കളും ഒന്നിച്ച് ചലച്ചിത്രരംഗത്തേക്കു വന്നിരുന്നു. മോഹൻലാൽ, ഗായകൻ എം.ജി. ശ്രീകുമാർ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ അവരിൽ ചിലരാണ്. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. തന്റേതായ എടുത്തടിക്കുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള സിനിമകൾ പ്രിയദർശന് മലയാള സിനിമയിൽ ഒരു പുതിയ മുഖഛായ തന്നെ നൽകി. മോഹൻലാൽ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. മോഹൻലാലിനോടൊപ്പം പ്രിയദർശൻ ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയിട്ടുണ്ട്. ചിത്രം (1987), കിലുക്കം എന്നിവ ഇവയിലെ ചിലതാണ്.
ഹിന്ദി സിനിമകൾതിരുത്തുക
മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രിയദർശൻ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡിലേക്കുള്ള പ്രവേശനം 1993 ൽ മുസ്കരാഹട് എന്ന ചിത്രത്തിലുടെയായിരുന്നു. ഈ ചിത്രം തന്റെ തന്നെ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ബോളിവുഡിൽ ഈ ചിത്രം ഒരു പരാജയമായിരുന്നു. മാത്രല്ല, ഇതു അധികം ആരുടേയും ശ്രദ്ധയിൽ പെടുകയും ചെയ്തില്ല. അദ്ദേഹത്തിന്റെ ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗർദ്ദിഷ് ആയിരുന്നു. 1989 ൽ ഇറങ്ങിയ കിരീടം എന്ന മലയാളചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു ഈ ചിത്രം. പക്ഷേ, പ്രിയദർശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ എന്ന പേര് നേടി കൊടുത്തത് വിരാസത് എന്ന ചിത്രത്തോടെയാണ്. ഈ ചിത്രം കമലഹാസൻ നായകനായ തേവർ മകൻ എന്ന തമിഴ് ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. ഇതിന്റെ ഹിന്ദി രചയിതാവ് വിനായക് ശുക്ല ആയിരുന്നു. ഈ ചിത്രത്തിന്റെ അണിയറയിൽ പ്രിയദർശനോടൊപ്പം ഹിന്ദിയിലെ പ്രശസ്ത നടി താബു, സിനിമാട്ടോഗ്രാഫർ രവി കെ. ചന്ദ്രൻ, സംഗീത സംവിധായകൻ അനു മാലിക് എന്നിവർ പ്രവർത്തിച്ചു.
പിന്നീട് പ്രിയദർശൻ ഹിന്ദിയിൽ ഒരു പാട് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്.
- ഹേരാ ഫേരി (2000) - റാംജി റാവ് സ്പീക്കിംഗ് പുനർനിർമ്മാണം.
- ഹംഗാമ (2003) - പൂച്ചക്കൊരു മൂക്കുത്തി പുനർനിർമ്മാണം.
- ഹൽചൽ (2004) - ഗോഡ് ഫാദർ പുനർനിർമ്മാണം.
- ഗരം മസാല (2005) - ബോയിങ് ബോയിങ് പുനർനിർമ്മാണം.
- ചുപ് ചുപ് കേ (2006) - പഞ്ചാബി ഹൗസ് പുനർനിർമ്മാണം.
- ഭൂൽ ഭുലയ്യാ (2007) - മണിച്ചിത്രത്താഴ് പുനർനിർമ്മാണം.
- കട്ട മീട്ടാ (2010)- വെളളാനകളുടെ നാട് പുനർനിർമ്മാണം
പ്രിയദർശന്റെ ചിത്രങ്ങൾ സാധാരണഗതിയിൽ വർണ്ണമയമാണ്. കൂടാതെ തന്റെ എല്ലാ ചിത്രത്തിലും നിറഞ്ഞു നിൽക്കുന്ന ഹാസ്യം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതു പ്രിയദർശന്റെ എല്ലാ ഭാഷാചിത്രങ്ങളിലും കാണാം. സിനിമാ വ്യവസായത്തിലെ ഏറ്റവും നല്ല ടെക്നികൽ അംഗങ്ങളെ പ്രിയദർശൻ തന്റെ സിനിമയിലെ ഉൾപ്പെടുത്തിയിരുന്നു. എൻ. ഗോപാലകൃഷ്ണൻ - എഡിറ്റർ, എസ്. കുമാർ - സിനിമാട്ടൊഗ്രാഫി, സാബു സിറിൾ - കലാസംവിധാനം എന്നിവർ ഇവരിൽ ചിലരാണ്.
പക്ഷേ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ കുറെ സിനിമകൾ വിജയമല്ലാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ചിലത് താഴെ പറയുന്നവയാണ്.
- മുസ്കരാഹട് (1993)
- കഭി ന കഭി (1997)
- യെ തേരാ ഘർ യേ മേരാ ഘർ (2002)
- ക്യോം കി
വിമർശനങ്ങൾതിരുത്തുക
തന്റെ പുനർനിർമ്മാണ ചിത്രങ്ങളുടെ അവകാശത്തെ ചൊല്ലി പ്രിയദർശൻ എപ്പോഴും വിമർശം കേൾക്കേണ്ടി വന്നിട്ടുണ്ട്. താളവട്ടം എന്ന ചിത്രം ഹോളിവുഡിൽ പ്രശസ്തമായ One Flew Over the Cuckoo's Nest എന്ന ചിത്രത്തിന്റെ പകർപ്പാണെന്ന് വിമർശനമുണ്ടായിരുന്നു. ഹിന്ദിയിൽ സംവിധാനം ചെയ്ത മിക്ക പടങ്ങളും മലയാളത്തിലെ മറ്റ് എഴുത്തുകാരുടെയും സംവിധായകരുടേയും ചിത്രങ്ങളായിരുന്നു. ഇതിൻറെ പകർപ്പവകാശത്തെ ചൊല്ലി വിമർശനങ്ങൾ നിലവിലുണ്ട്. സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ പുനർ നിർമ്മാണമായ ഹൽചൽ എന്ന ചിത്രത്തിൽ മൂലചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിദ്ധിഖ് ലാലിന്റെ പേർ ഒരിടത്തും പറഞ്ഞിരുന്നില്ല. ഭൂൽ ഭുലയ്യാ എന്ന ചിത്രത്തിന്റെ മൂലചിത്രത്തിന്റെ കഥാകൃത്തായ മധു മുട്ടം തന്റെ കഥ ഹിന്ദിയിലേക്ക് മാറ്റുന്ന സമയത്ത് തന്നോട് അനുവാദം ചോദിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.[4] പക്ഷേ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ "ഇന്നതെ 99% ചിത്രങ്ങളും കോപ്പിയടിക്കുന്നതാണെന്നായിരുന്നു" പ്രിയദർശന്റെ മറുപടി.[5] . പുനർനിർമ്മിക്കപ്പെടുന്ന സിനിമകൾ അതിന്റെ മൂലചിത്രത്തിന്റെ മികവ് പുലർത്തുന്നില്ല എന്ന വിമർശനവും പ്രിയദർശനെതിരായുണ്ട്. താഴെ കാണുന്ന പട്ടികയിൽ പ്രിയദർശൻ ഹിന്ദിയിൽ നിർമ്മിച്ച ചിത്രങ്ങളും അതിന്റെ മലയാളത്തിലെ മൂലചിത്രങ്ങളും കൊടുത്തിരിക്കുന്നു.
പുരസ്കാരങ്ങൾതിരുത്തുക
- മികച്ച സംവിധായകൻ - സംസ്ഥാന അവാർഡ് 1995
- നാല് കേന്ദ്ര അവാർഡുകൾ - സിനിമ (കാലാപാനി 1996)
തിരഞ്ഞെടുത്ത ചിത്രങ്ങൾതിരുത്തുക
- മരക്കാർ അറബിക്കടലിന്റെ സിംഹം (2020)
- ഒപ്പം (2016)
- സില സമയങ്ങളിൽ (2015)
- ആമയും മുയലും (2014)
- ഗീതാഞ്ജലി (2013)
- ഒരു മരുഭൂമിക്കഥ (2011)
- കാഞ്ചീവരം (2008)
- ഭൂൽ ഭുലൈയ്യ (2007)
- ഡോൽ (2007)
- ഭാഗം ഭാഗ് (2006)
- വെട്ടം (2004)
- ഹൽചൽ (2004)
- ഹംഗാമ (2003)
- കിളിച്ചുണ്ടൻ മാമ്പഴം(2003)
- കാക്കക്കുയിൽ (2001)
- ഹേരാ ഫേരി (2000)
- മേഘം (1999)
- ചന്ദ്രലേഖ(1997)
- വിരാസത്ത് (1997)
- കാലാപാനി (1996)
- തേന്മാവിൻ കൊമ്പത്ത്(1994)
- ഗർദ്ദിഷ് (1993)
- മിഥുനം (1993)
- അഭിമന്യു(1991)
- അദ്വൈതം(1991)
- കിലുക്കം (1991)
- അക്കരെ അക്കരെ അക്കരെ(1990)
- വന്ദനം (1989)
- ചിത്രം (1988)
- ആര്യൻ(1988)
- മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു(1988)
- വെള്ളാനകളുടെ നാട് (1988)
- ചെപ്പ്(1987)
- ഹലോ മൈ ഡിയർ റോംങ് നമ്പർ(1986)
- നിന്നിഷ്ടം എന്നിഷ്ടം (1986)
- താളവട്ടം (1986)
- അരം + അരം കിന്നരം (1985)
- ബോയിങ് ബോയിങ് (1985)
- പൂച്ചക്കൊരു മൂക്കുത്തി (1984)
മുഴുവൻ ചിത്രങ്ങൾതിരുത്തുക
- 1. ട്വിങ്കറി (2010)
- 2. ഘട്ട മീത്ത (2010)
- 3. ഭും ഭും ബോലെ (2010)
- 4. ദീം ദനാ ദൻ (2009)
- 5. ബില്ലു (2009)
- 6. കാഞ്ചീവരം (2008)
- 7. മേരെ ബാപ് പെഹ്ലെ ആപ്(2008)
- 8. ഭൂൽ ഭുലയ്യ(2007)
- 9. ധോൽ (2007)
- 10. ഭാഗം ഭഗ് (2006)
- 11. ചുപ് ചുപ് കെ (2006)
- 12. മലാമൽ വീക്ക്ലി (2006)
- 13. ക്യൊൻ കി (2005)
- 14. ഗരം മസാല (2005)
- 15. ഹൽചൽ (2004)
- 16. വെട്ടം (2004)
- 17. ഹംഗാമ (2003)
- 18. കിളിച്ചുണ്ടൻ മാമ്പഴം (2003)
- 19. സത്യഘട്ട് (2003)
- 20. ലെയ്സാ ലെയ്സാ (2002)
- 21. യെ തേരാ ഘർ യെ മേരാ ഘർ (2001)
- 22. കാക്കക്കുയിൽ (2001)
- 23. ഹെരാ പെഹ്രി (2000)
- 24. സ്നെഹിതിയെ (2000)
- 25. മേഘം (1999)
- 26. കഭി നാ കഭി (1998)
- 27. ഡോളി സജാ കേ രക്നാ(1998)
- 28. ചന്ദ്രലേഖ (1997)
- 29. സാത്ത് രംഗ് കേ സപ്നേ (1997)
- 30. വിരാസത്ത് (1997)
- 31. കാലാപാനി (1996)
- 32. ഗാന്ധീവം (1994)
- 33. മിന്നാരം (1994)
- 34. തേന്മാവിൻ കൊമ്പത്ത് (1994)
- 35. ഗർദ്ധിഷ് (1993)
- 36. മിധുനം (1993)
- 37. മുസ്കുരാത്ത് (1992)
- 38. അഭിമന്യു (1991)
- 39. അദ്വൈതം (1991)
- 40. ഗോപുര വാസലിലെ (1991)
- 41. കിലുക്കം (1991)
- 42. അക്കരെ അക്കരെ അക്കരെ (1990)
- 43. കടത്തനാടൻ അമ്പാടി (1990)
- 44. വന്ദനം (1989)
- 45. ആര്യൻ (1988)
- 46. ചിത്രം (1988)
- 47. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)
- 48. ഒരു മുത്തശ്ശി കഥ (1988)
- 49. വെള്ളാനകളുടെ നാട് (1988)
- 50. ചെപ്പ് (1987)
- 51. രാക്കുയിലിൻ രാഗ സദസ്സിൽ (1986)
- 52. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986)
- 53. അയൽവാസി ഒരു ദരിദ്രവാസി (1986)
- 54. ധിം തരികിട തോം (1986)
- 55. ഹല്ലോ മൈ ഡിയർ റോങ്ങ് നംബർ (1986)
- 56. താളവട്ടം (1986)
- 57. അരം + അരം = കിന്നരം (1985)
- 60. ബോയിംഗ് ബോയിംഗ് (1985)
- 61. ഒന്നാനാം കുന്നിൽ ഓരടികുന്നിൽ (1985)
- 62. പറയാനും വയ്യ പറയാതിരിക്കനും വയ്യ (1985)
- 63. പുന്നാരം ചൊല്ലി ചൊല്ലി (1985)
- 64. ഓടരുതമ്മവാ ആളറിയാം (1984)
- 65. പൂച്ചയ്കൊരു മൂക്കൂത്തി (1984)
അവലംബംതിരുത്തുക
- ↑ "മാതൃഭൂമി ഓൺലൈൻ .07/09/2009 ന് ശേഖരിച്ചത്". മൂലതാളിൽ നിന്നും 2009-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-07.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-05.
- ↑ State film awards distributed[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Of Bhool Bhulaiya, and a classic dumbed down". Rediff.com. ശേഖരിച്ചത് 2008-01-04.
- ↑ "Funny side up!". The Hindu - Friday Review. മൂലതാളിൽ നിന്നും 2009-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-04.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Priyadarshan
- സ്റ്റുഡിയോ ഉദ്ഘാടനം Archived 2010-08-26 at the Wayback Machine.