ഗോഡ്ഫാദർ

മലയാള ചലച്ചിത്രം

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗോഡ്ഫാദർ
വി.സി.ഡി. പുറംചട്ട
സംവിധാനംസിദ്ദിഖ്-ലാൽ
നിർമ്മാണംഅപ്പച്ചൻ
രചനസിദ്ദിഖ്-ലാൽ
അഭിനേതാക്കൾ
സംഗീതംഎസ്. ബാലകൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര റിലീസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്.

കഥതിരുത്തുക

അഞ്ഞൂറാൻ സ്ത്രീകളെ വെറുക്കുന്നതിനാൽ, അദ്ദേഹത്തിന്റെ മക്കൾ അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, ഇളയ മകൻ രാമഭദ്രൻ മാളുവിനോട് പ്രണയത്തിലാകുമ്പോൾ എല്ലാം മാറുന്നു, അവരുടെ മുത്തശ്ശി അവരുടെ കുടുംബത്തിന്റെ ഏറ്റവും വലിയ ശത്രുവുമാണ്.

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്. ബാലകൃഷ്ണൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മന്ത്രിക്കൊച്ചമ്മ"  കെ.ജി. മാർക്കോസ്, ജോളി എബ്രഹാം, കോറസ് 5:22
2. "പൂക്കാലം വന്നു"  ഉണ്ണി മേനോൻ, കെ.എസ്. ചിത്ര 5:12
3. "നീർപ്പളുങ്കുകൾ"  എം.ജി. ശ്രീകുമാർ 4:25
4. "നീർപ്പളുങ്കുകൾ"  സുജാത മോഹൻ 4:25

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ഗോഡ്ഫാദർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഗോഡ്ഫാദർ&oldid=3757438" എന്ന താളിൽനിന്ന് ശേഖരിച്ചത്