ചന്ദ്രലേഖ
ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചന്ദ്രലേഖ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസൻ - മോഹൻലാൽ ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ താളവട്ടം (1986), ചിത്രം (1988), കിലുക്കം (1991), അദ്വൈതം (1991), തേന്മാവിൻ കൊമ്പത്ത് (1994) എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.1995-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈൽ യു വേർ സ്ലീപ്പിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
ചന്ദ്രലേഖ | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ഫാസിൽ |
രചന | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ സുകന്യ പൂജ ബത്ര നെടുമുടി വേണു ഇന്നസെന്റ് & അനിൽ കപൂർ (അതിഥിതാരം) |
സംഗീതം | ബേണി ഇഗ്നേഷ്യസ് ഗിരീഷ് പുത്തഞ്ചേരി (ഗാനരചന) |
ഛായാഗ്രഹണം | ജീവ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2 കോടി (ഏകദേശം) |
സമയദൈർഘ്യം | 172 മിനിട്ടുകൾ |
കഥാസാരം
തിരുത്തുകഅപ്പു(മോഹൻലാൽ) എന്ന തൊഴിലില്ലാത്ത വ്യക്തി ചന്ദ്രയുടെ ജീവൻ രക്ഷിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവളുടെ ബന്ധുക്കൾ അവനെ ഭർത്താവായി തെറ്റിദ്ധരിക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായതിനാൽ പണം നേടാൻ കഴിയുമെന്ന് കരുതുന്നതിനാൽ അവൻ ഭർത്താവായി അഭിനയിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - അപ്പുക്കുട്ടൻ മേനോൻ
- സുകന്യ - ചന്ദ്ര
- പൂജ ബത്ര - ലേഖ
- നെടുമുടി വേണു - ഉദയവർമ്മ (ചന്ദ്രയുടെ അച്ഛൻ)
- ഇന്നസെന്റ് - ഇരവിക്കുട്ടിപ്പിള്ള (ലേഖയുടെ അച്ഛൻ)
- സുകുമാരി
- ശ്രീനിവാസൻ - നൂറുദ്ദീൻ (അപ്പുക്കുട്ടന്റെ സുഹൃത്ത്)
- കൊച്ചിൻ ഹനീഫ
- ടി. പി. മാധവൻ
- റീന
- അഗസ്റ്റിൻ
- സാദിഖ്
- മാമൂക്കോയ - നൂറുദ്ദീന്റെ അമ്മാവൻ
- കുതിരവട്ടം പപ്പു - കണക്കപ്പിള്ള
- മണിയൻപിള്ള രാജു - ബാങ്ക് മാനേജർ
- അനിൽ കപൂർ - അതിഥി താരം
- ചാന്ദ്നി
ഗാനങ്ങൾ
തിരുത്തുകഗിരീഷ് പുത്തഞ്ചേരിയാണ് ഈ ചിത്രത്തിലെ ജനപ്രിയഗാനങ്ങൾ രചിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ബേണി ഇഗ്നേഷ്യസ് ആണ്.
നമ്പർ | ഗാനം | ഗായകർ |
---|---|---|
1 | അപ്പുക്കുട്ടാ തൊപ്പിക്കാരാ | എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര |
2 | അമ്മൂമ്മക്കിളി | കെ. എസ്. ചിത്ര |
3 | മാനത്തെ ചന്ദിരനൊത്തൊരു | എം. ജി. ശ്രീകുമാർ, മാൽഗുഡി ശുഭ, കോറസ് |
4 | ഇന്നലെ മയങ്ങുന്ന | സുജാത |
5 | താമരപ്പൂവിൽ | എം. ജി. ശ്രീകുമാർ |
മറ്റ് ഭാഷകളിലെ പതിപ്പുകൾ
തിരുത്തുകചന്ദ്രലേഖ 1998 ൽ അതേ പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തു, മോഹൻലാലിന്റെ വേഷം നാഗാർജുന അവതരിപ്പിച്ചു. 2000 ൽ രാജ് കൻവാർ സംവിധാനം ചെയ്ത സൽമാൻ ഖാൻ അഭിനയിച്ച ഹർ ദിൽ ജോ പ്യാർ കരേഗ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. രമേശ് അരവിന്ദ് നായകനായ ഹേ സരസു എന്ന പേരിൽ ഇത് കന്നഡയിലേക്ക് റീമേക്ക് ചെയ്തു. എ വെങ്കിടേഷ് സംവിധാനം ചെയ്ത സുമ്മ നച്ചുനു ഇരുക്ക് എന്ന പേരിൽ കഥ തമിഴിലേക്കും സ്വീകരിച്ചിരിക്കുന്നു.
നുറുങ്ങുകൾ
തിരുത്തുക- ബോളിവുഡ് നടനായ അനിൽ കപൂർ ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. മാനസികരോഗിയായ അദ്ദേഹത്തിന്റെ കഥാപാത്രത്തെ യഥാർത്ഥ ആൽഫിയായി അപ്പുക്കുട്ടൻ നായർ തെറ്റിദ്ധരിക്കുന്നു.
- ഈ ചിത്രം തെലുങ്കിൽ ചന്ദ്രലേഖ എന്ന പേരിൽത്തന്നെ പുനർനിർമ്മിച്ചു. നാഗാർജ്ജുനയാണ് ആ ചിത്രത്തിലെ നായകൻ.
- സൽമാൻ ഖാൻ അഭിനയിച്ച ഹർ ദിൽ ജോ പ്യാർ കരേഗ എന്ന ഹിന്ദി ചിത്രമായി ഈ ചിത്രം അനൗദ്യോഗികമായി പുനർനിർമ്മിച്ചു.
- പവർ സ്റ്റാർ ശ്രീനിവാസൻ അഭിനയിച്ച സുമ്മാ നച്ച്‌നു ഇരിക്കു മൂവി എന്ന തമിഴ് ചിത്രത്തിൽ ഈ ചിത്രത്തിന്റെ കഥ ചേർത്തിട്ടുണ്ട്.
- പുറത്തിറങ്ങിയ ആദ്യ വാരം തന്നെ റെക്കോർഡ് ബ്രേക്കിംഗ് കളക്ഷനോടെ ഈ ചിത്രം വലിയൊരു ഹിറ്റായി മാറി. അതിനു ശേഷം ആ വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി.
- തിരുവനന്തപുരത്തെ കൃപയിൽ ഈ ചിത്രം 162 ദിവസങ്ങൾ പ്രദർശിപ്പിക്കുകയും ₹68 ലക്ഷം ഗ്രോസ് നേടുകയും ചെയ്തു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക