കരീന കപൂർ
പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ (ഹിന്ദി: करीना कपूर; ജനനം സെപ്റ്റംബർ 21, 1980[2]) വിളിപ്പേര് ബേബൊ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ് (2000). ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.
കരീനാ കപൂർ ഖാൻ | |
---|---|
![]() Kapoor at an event for Veere Di Wedding in 2018 | |
ജനനം | കരീനാ കപൂർ 21 സെപ്റ്റംബർ 1980[1] മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2000–ഇതുവരെ |
Works | Full list |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ | |
പുരസ്കാരങ്ങൾ | Full list |
ജീവിത രേഖ തിരുത്തുക
ആദ്യകാല ജീവിതവും കുടുംബവും തിരുത്തുക
മുബൈയിലെ പഞ്ചാബ് സ്വദേശമായ കപൂർ കുടുബത്തിൽ രൺധീർ കപൂറിന്റെയും, ബബിതയുടെയും (മുമ്പ്, ശിവ്ദസാനി)[3] ഇളയ മകളായി 1980[1] സെപ്റ്റംബർ 21 നാണ് കരീന ജനിച്ചത്. മൂത്ത സഹോദരി കരിഷ്മയും ഒരു നടിയാണ്. നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന രാജ് കപൂർ കരീനയുടെ പിതാമഹനാണ്. മാതാവ് വഴി നടൻ ഹരി ശിവദാസാനിയുടെ കൊച്ചുമകളായ കരീന, നടൻ റിഷി കപൂറിന്റെ സഹോദര പുത്രിയാണ്. പിതാവിന്റെ പരമ്പരയിൽ പഞ്ചാബി വംശജയായ[4] അവർ, മാതാവിൻറെ ഭാഗത്തുനിന്ന് സിന്ധിയും ബ്രിട്ടീഷ് വംശജയുമാണ്.[5][6] കരീനയുടെ അഭിപ്രായത്തിൽ തന്റെ ആദ്യ നാമം വന്നത് അന്ന കരിനീന എന്ന പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്.[7]
ചലച്ചിത്ര ജീവിതം തിരുത്തുക
കരീന ആദ്യമായി അഭിനയിച്ച ചിത്രം 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ്. ഇതിൽ കരീനയും അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈ യാണ്.[8] പിന്നീട് അഭിനയിച്ച കഭി ഖുശ്ശി കഭി ഖം എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടി കൊടുത്തു. ഈ ചിത്രവും നല്ല വിജയം കൈവരിച്ചിരുന്നു. തുടർന്ന് കരീന അഭിനയിച്ച കുറച്ച് സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരു ഇടവേളക്ക് ശേഷം കരീന അഭിനയിച്ച ചമേലി (2004) എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും കരീനയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ചിത്രം കരീനയുടെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.[9]
അഭിനയിച്ച സിനിമകൾ തിരുത്തുക
- 2000 റെഫ്യൂജീ
- 2001 മുച്ഛേ കുച്ച് കഹ്ന ഹെ
- 2001 യാദേം
- 2001 അജ്നബി
- 2001 അശോക
- 2001 കഭി ഖുശി കഭി ഖം
- 2002 മുഛ്സെ ദോസ്തി കരോഗെ
- 2002 ജീന സിർഫ് മേരെലിയെ
- 2003 തലാഷ്
- 2003 ഖുഷി
- 2003 മേം പ്രേം കി ദിവാനി ഹും
- 2003 എൽ ഒ സി കാർഗിൽ
- 2004 ചമേലി
- 2004 യുവ
- 2004 ദേവ്
- 2004 ഫിഡ
- 2004 അയ്ത്രാസ്സ്
- 2004 ഹൽചൽ
- 2005 ബീവാഫ
- 2005 ക്യോംകി
- 2005 ദോസ്തി
- 2006 36 ചൈന ടൌൺ
- 2006 ചുപ് ചുപ് കേ
- 2006 ഓംകാര
- 2006 ഡോൺ
- 2007 ക്യാ ലവ് സ്റ്റോറി ഹെ
- 2007 ജബ് വി മെറ്റ്
- 2008 ഹല്ല ബോൽ (അതിഥി)
- 2008 തഷൻ
അവലംബം തിരുത്തുക
- ↑ 1.0 1.1 Saini, Minakshi (18 September 2012). "Happy Birthday! How Kareena Kapoor made it big". Hindustan Times. മൂലതാളിൽ നിന്നും 18 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2012.
- ↑ Enkayaar, Bollywood Trade News Network (September 21, 2007). "Kareena Kapoor: Beauty at Crossroads". glamsham.com. ശേഖരിച്ചത് 2007 സെപ്റ്റംബർ 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Star of The Week-Kareena Kapoor". Rediff.com. 30 October 2002. മൂലതാളിൽ നിന്നും 30 June 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2008.
- ↑ Dhawan, M. L. (8 January 2006). "Punjabi colours of Bollywood". The Tribune. മൂലതാളിൽ നിന്നും 21 November 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 July 2010.
- ↑ Upala KBR (23 December 2008). "Saif to join girlfriend Kareena and her family for midnight mass". Mid-Day. മൂലതാളിൽ നിന്നും 1 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 July 2015.
- ↑ "Sajid beats Saif to the altar – After civil marriage, a suspense at play". The Telegraph. 16 October 2012. മൂലതാളിൽ നിന്നും 19 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 February 2014.
- ↑ IndiaFM News Bureau (December 29, 2004). "What's a book got to do with Kareena?". IndiaFM. മൂലതാളിൽ നിന്നും 2008-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 ജനുവരി 27.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Box Office 2001". BoxOffice India.com. മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008 ജനുവരി 8.
{{cite web}}
: Check date values in:|accessdate=
(help) - ↑ "The Daredevils of Bollywood". Indiatimes. മൂലതാളിൽ നിന്നും 2009-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 നവംബർ 19.
{{cite web}}
: Check date values in:|accessdate=
(help); Italic or bold markup not allowed in:|publisher=
(help)