സൽമാൻ ഖാൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ (ഹിന്ദി: सलमान ख़ान, ഉർദു:سلمان خان) (ജനനം: ഡിസംബർ 27, 1965) ബോളിവുഡ് സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിൽ അദ്ദേഹത്തിൻ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡും കിട്ടി.
സൽമാൻ ഖാൻ | |
---|---|
ജനനം | Abdul Rashid Salim Salman Khan[1] 27 ഡിസംബർ 1965 Indore, Madhya Pradesh, India |
വിദ്യാഭ്യാസം | St. Xavier's College, Mumbai[2] |
തൊഴിൽ |
|
സജീവ കാലം | 1988–present |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Sohail Khan (brother) Arbaaz Khan (brother) See Salim Khan family |
പുരസ്കാരങ്ങൾ | Full list |
വെബ്സൈറ്റ് | salmankhan |
അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ സാജൻ (1991), ഹം ആപ്കെ ഹെ കോൺ (1994), ബീവി നമ്പർ 1 (1999) എന്നിവയാണ്. ഈ ചിത്രങ്ങൾ ഒക്കെതന്നെയും ബോളിവുഡ് ഇലെ പണം വാരി ചിത്രങ്ങൾ ആയിരുന്നു.
അദ്ദേഹത്തിന്റെ സിനിമകളാണ് ഉർദു-ഹിന്ദി ഭാഷയിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകൾ. ഹം ആപ്കെ ഹെ കോൻ (1994) ആണ് ഏറ്റവും ഗ്രോസ് ഉള്ള സിനിമ.
1998 ഇൽ ഇറങ്ങിയ കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തിന് 1999 ലെ മികച്ച സഹ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. അതിന് ശേഷം പുറത്തിറങ്ങിയ 'ഹം ദിൽ ദെ ചുകെ സനം', 'തേരെ നാം', നോ എൻട്രി പർത്നെർ'. എന്നീ ചിത്രങ്ങൾ സൽമാന്റെ ബോളിവുഡിലെ പ്രകടനം ശ്രദ്ധേയമാക്കി.i love Shah Rukh khan
ജീവചരിത്രം
തിരുത്തുകബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സൽമാൻ ജനിച്ചത്. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെന്നെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിൽക്കാലത്ത് സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്. മലൈയ്ക അറോറ ഖാൻ ആണ് അർബാസ് ഖാന്റെ ഭാര്യ. അൽവിറ, അർപ്പിത എന്നിവർ സഹോദരിമാരാണ്. നടനും സംവിധായകനുമായ അതുൽ അഗ്നിഹോത്രിയാണ് അൽവിറയെ വിവാഹം കഴിച്ചിരിക്കുന്നത്.
സിനിമ ജീവിതം
തിരുത്തുക1987ൽ തന്റെ 21-ആമത്തെ വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസ് ന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു അത്. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്ത്യയാകെ ഹരമായി മാറി.
1989 മുതൽ അടുത്ത രണ്ടു വർഷക്കാലം സൽമാന്റേതായി വന്ന ചിത്രങ്ങൾ ഒക്കെയും ബോക്സ്-ഓഫിസിൽ വൻ വിജയമായിരുന്നു. കൂടാതെ മേനെ പ്യാർ കിയയിലെ അഭിനയത്തിന് മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. 1990 ലെ ബാഗി, 1991 ലെ സാജൻ, പതർ കെ ഫൂൽ, സനം ബെഫ്വ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു. പക്ഷെ 1992-93 കാലം പരാജയത്തിന്റെ രുചിയറിഞ്ഞ കാലമായിരുന്നു. റോളുകൾ സെലക്റ്റ് ചെയ്യുന്നതിലുള്ള അപാകത മൂലം പല നല്ല ഓഫറുകളും സൽമാന് നഷ്ടമായി. അതിൽ പ്രമുഖമായിരുന്നു ബാസിഗർ എന്ന ചിത്രത്തിലെ റോൾ. ആ വേഷം പിന്നീട് ഷാരുഖ് ഖാൻ അഭിനയിക്കുകയും ബാസിഗര്'' അക്കാലത്തെ ഹിറ്റ് ചിത്രമാകുകയും ചെയ്തിരുന്നു.[5]
പ്രഭാവം മങ്ങിത്തുടങ്ങിയ സൽമാന്റെ രക്ഷക്കെത്തിയത് പഴയകൂട്ടുകാരനായ സൂരജ് ബർജാത്യയുടെ ഹം ആപ്കെ ഹൈൻ കോൻ! എന്ന ചിത്രമായിരുന്നു. ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്ത ഈ ചിത്രം, ഇന്ത്യയിലെ ആദ്യ ആഴ്ചയിലെ വമ്പിച്ച കളക്ഷൻ നേടി. 14 ഗാനങ്ങളുടെ അകമ്പടിയോടെ വന്ന ചിത്രം പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ടചിത്രമായിമാറി. മാധുരി ദീക്ഷിത് - സൽമാൻ ജോഡി രാജ്യത്തിലെ പ്രിയ ജോഡികളായി മാറി.
അതിനുശേഷം സൽമാന്റേതായി വന്ന മിക്ക ചിത്രങ്ങളും ഫ്ലോപ്പ് ലിസ്റ്റിൽ ഇടം നേടി. പിൽക്കാലത്ത് ചർച്ചാവിഷയമായ അന്ദാസ് അപ്ന അപ്ന എന്ന ചിത്രവും അക്കാലത്ത് പരാജയ ചിത്രമായിരുന്നു. ബോളിവുഡിലെ മറ്റൊരു യുവനടനായ ആമിർ ഖാൻ ആയിരുന്നു ഈ ചിത്രത്തിൽ സൽമാന് കൂട്ട്. 1995-ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന ചിത്രം വിജയമായിരുന്നു. ഇതേ ചിത്രത്തിലെ അഭിനയത്തിന് സൽമാന്റെ സഹതാരമായ ഷാരൂഖ് ഖാൻ മികച്ച നടനുള്ള അവാർഡ് നേടി. 1996-ൽ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രം ബോക്സ്-ഓഫീസ് പരാജയമായിട്ടും വിമർശകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. സഞ്ജയ് ലീല ഭംസാലി ആയിരുന്നു സംവിധാനം. തുടർന്ന് പുറത്തിറങ്ങിയ ജീത് ആശ്വാസ വിജയവുമായി.
ഡേവിഡ് ധവാന്റെ ജുഡ്‌വാ എന്ന ചിത്രം വിജയിച്ചെങ്കിലും തുടർന്നുവന്ന ഓസാര് പരാജയമായിരുന്നു. 1997-ൽ സൽമാന്റേതായി ഈ രണ്ടു ചിത്രം മാത്രമാണ് പുറത്തിറങ്ങിയത്.
1998 സൽമാൻറേതായി 5 സിനിമകൾ പുറത്തിറങ്ങി. സൽമാനും കാജോളും ഒന്നിച്ച പ്യാർ കിയ തോ ഡര്നാ ക്യാ , ജബ് പ്യാർ കിസിസേ ഹോതാ ഹെ , കരൺ ജോഹറിന്റെ കുച്ച് കുച്ച് ഹോതാ ഹെ എന്നിവയായിരുന്നു ചിത്രങ്ങൾ. കുച്ച് കുച്ച് ഹോതാ ഹെയിലെ ഗസ്റ്റ് റോൾ ഷാരൂഖ് ഖാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചു സൽമാൻ ചെയ്തതായിരുന്നു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് സൽമാന് ഫിലിംഫെയർ മികച്ച സഹ നടനുള്ള അവാർഡ് ലഭിച്ചു. ഐശ്വര്യ റായിയുമായി സൽമാന്റെ പ്രണയം തുടങ്ങുന്നതും ഇതേ വർഷം തന്നെ.
1999-ൽ 6 ചിത്രങ്ങളുമായി സൽമാൻ ബോക്സ്-ഓഫീസിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ബീവി നം.1 വമ്പിച്ച വിജയം നേടിയപ്പോൾ ഹം സാത്ത് സാത്ത് ഹെ, ഹം ദിൽ ദെ ചുകെ സനം എന്നീ ചിത്രങ്ങൾ തൊട്ടുപിന്നിലെത്തി. തുടർന്ന് ഹം സാത്ത് സാത്ത് ഹെയുടെ ലൊക്കേഷനിൽ മാൻവേട്ടക്കു പോയി എന്ന വിവാദത്തിലായ സൽമാൻ പിന്നീട് 2000-2001 കാലങ്ങളിൽ വലിയ ഹിറ്റുകളൊന്നും ബോക്സ്-ഓഫീസിനു നൽകിയില്ല. തുടർന്ന് 2002-ൽ പുറത്തിറങ്ങിയ ഹം തുംഹാരേ ഹെ സനം എന്ന ചിത്രം ഒരു ശരാശരി റിപ്പോർട്ട് നേടി. 6 ജി കൂടെ ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.
2002 തുടക്കത്തിൽ മദ്യപിച്ചു വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ സൽമാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭ മങ്ങിയ സൽമാൻ 2003-ൽ പുറത്തിറങ്ങിയ തേരെ നാം എന്ന ചിത്രത്തിലൂടെ വീണ്ടും ഉയരാൻ തുടങ്ങി.
തുടർവർഷങ്ങളിൽ ഗർവ് , മുജ്ശ്സ് ശാദി കരോഗി , നടി രേവതിയുടെ സംരംഭമായ ഫിർ മിലേംഗേ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യം അറിയിച്ചു. വളരെ കാലത്തിനു ശേഷം മൂന്നു അടുത്തടുത്ത ഹിറ്റുകൾ ഉണ്ടായതു 2005-ൽ ആയിരുന്നു. ലക്കി , മേനെ പ്യാർ ക്യോൻ കിയ, നോ എൻട്രി എന്നിവയായിരുന്നു ആ ചിത്രങ്ങൾ. മലയാളത്തിലെ ഹിറ്റ് ചിത്രമായ താളവട്ടം ഉർദു/ഹിന്ദിയിൽ ക്യോം കി എന്ന പേരിൽ പ്രിയദർശൻ ചലച്ചിത്രമാക്കിയപ്പോൾ, അതിൽ സൽമാൻ ആയിരുന്നു നായകൻ.
2006-ൽ ജാനേ-മാന്, ബാബുൽ എന്നിവയും 2007-ൽ സലാം-ഇ-ഇശ്ക് എന്നിവയും പരാജയമായിരുന്നു. ജാനേ-മാൻ വളരെ പ്രകീർത്തിക്കപ്പെട്ട ചിത്രമായിരുന്നു. തുടർന്നുവന്ന പാർട്ട്നെർ മെഗാ ഹിറ്റ് ആയിരുന്നു. സൽമാന്റെ ആദ്യ ഹോളിവുഡ് ചിത്രം മേരിഗോൾഡ് റിലീസ് ആയതു 2007-ലാണ്. അതിഥിതാരമായി അഭിനയിച്ച സാവരിയ , ഓം ശാന്തി ഓം എന്നിവയും ഇതേ കൊല്ലം റിലീസ് ആയി.
2008 സെപ്റ്റംബർ 15 നു റിലീസ് ആയ ഗോഡ് തുസ്സി ഗ്രേറ്റ് ഹൊ ബോക്സ്-ഓഫീസ് റിപ്പോർട്ട് ശരാശരിയായിരുന്നു. 2008-ൽ പിന്നീട് പുറത്തിറങ്ങിയ സൽമാൻ ചിത്രങ്ങൾ യുവരാജ്, ഹലോ, വാണ്ടഡ്, ലണ്ടൻ ഡ്രീംസ് എന്നിവയാണ്. കൂടാതെ സ്വന്തം ബാനറിലുള്ള വീര്, മേ ഓർ മിസ്സിസ് ഖന്ന എന്നിവയും.
2008-ൽ ടി.വി അവതാരകനായി എത്തിയ സൽമാൻ തന്റെ ദസ് ക ദം എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയനായ അവതാരകനായി മാറി. ആദ്യ സെഷൻ പൂർത്തിയായ 'ദസ് ക ദം' സോണി ടി.വിയുടെ വിജയിച്ച പരിപാടികളിൽ ഒന്നായിരുന്നു. ഇതിൽ സൽമാന് കിട്ടിയ പ്രതിഫലമാകട്ടെ 90 കോടിയോളം രൂപയും. ദസ് ക ദം അടുത്ത സെസ്സഷൻ 2009 മാർച്ചോടെ സംപ്രേഷണം ആരംഭിക്കും.
സൽമാനും വിവാദങ്ങളും
തിരുത്തുകബോളിവുഡിലെ മസിൽമാനായ സൽമാൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സൽമാന് ചീത്ത പേരുകൾ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. വംശനാശഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സൽമാൻ ജയിൽ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട്.
- ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് 1988-ൽ എടുത്ത കേസ് തുടരുകയാണ്.[6]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
Year | Title | Role | Other notes |
---|---|---|---|
1988 | ബീവീ ഹോ തു ഐസീ | വിക്കി ഭന്ദാരി | |
1989 | മൈം നെ പ്യാർ കിയാ | പ്രേം ചൗധരി | ഫിലിംഫെയർ അവാർഡിൽ മികച്ച പുതുമുഖ നടൻ നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ |
1990 | ഭാഗി: എ റിബൽ ഓഫ് ലവ് | സാജൻ സൂഠ് | |
1991 | സനം ബേവഫാ | സൽമാൻ ഖാൻ | |
1991 | പഥർ കീ ഭൂൽ | ഇൻസ്പെൿറ്റ്ർ സൂരജ് | |
1991 | കുർബാൻ | ആകാശ് സിങ് | |
1991 | ലൗ | പ്രിത്വി | |
1991 | സാജൻ | ആകാശ് വർമ | |
1992 | സുര്യവൻശി | വിക്കി/സുര്യവൻശി വിക്രം സിങ് | |
1992 | ഏക് ലെട്കാ ഏക് ലെട്ക്കി | രാജാ | |
1992 | ജാഗ്രുതി | ജുഗ്നു | |
1992 | നിഷ്ചയ് | റോഹൻ യാദവ്/വസുധേവ് ഗുജ്രാൽ | |
1993 | ചന്ദ്രമുഖി | രാജാ റായി | |
1993 | ദിൽ തേരാ ആഷിക്കി | വിജയ് | |
1994 | അന്ധാസ് അപ്നാ അപ്നാ | പ്രേം ഭോപാലി | |
1994 | ഹും ആപ്കെ ഹൈമ്ന് കോൻ | പ്രേം നിവാസ് | |
1994 | ചാന്ദ് കീ തുക്ദാ | ശ്യാം മൽഹോറ്റ്ര | |
1994 | സങ്ങ്ദിൽ സനം | കിഷൻ | |
1995 | കരൺ അർജുൻ | കരൺ സിങ്/അജയ് | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ |
1995 | വീർഗതി | അജയ് | |
1996 | മജ്ധാർ | ഗോപാൽ | |
1996 | ഖാമോഷി: ദ മ്യൂസിക്കൽ | രാജ് | |
1996 | ജീത്ത് | രാജു | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടൻ |
1996 | ദുഷ്മൻ ദുനിയാ കാ | ||
1997 | ജുദ്വാ | രാജാ/പ്രേം മൽഹോത്ര | |
1997 | ഔസാർ | ഇൻസ്പെൿറ്റർ സൂരജ് പ്രകാശ് | |
1997 | ദസ് | ക്യാപ്റ്റ്ൻ ജീത് ശർമ | അപൂർണ ചലച്ചിറ്റ്രം |
1997 | ദീവാനാ മസ്ഥാനാ | പ്രേം കുമാർ | |
1998 | പ്യാർ കിയാ തോ ഡർനാ ക്യാ | സൂരജ് ഖന്നാ | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ |
1998 | ജബ് പ്യാർ കിസീ ഹോഥാ ഹൈ | സൂരജ് ദന്രാജ് ഗിർ | |
1998 | സർ ഉടാ കീ ജിയോ | Special appearance | |
1998 | ബന്ധൻ | രാജു | |
1998 | കുച്ച് കുച്ച് ഹോത്താ ഹൈ | അമൻ മെഹ്ര | Extended guest appearance ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടൻ |
1999 | ജാനൂം സമ്ജാ കരോ | രഹുൽ | |
1999 | ബീവി നം.1 | പ്രേം | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ ഹാസ്യ വെഷത്തിൽ മികച്ച അഭിനയം |
1999 | സിർഫ് തും | പ്രേം | Special appearance |
1999 | ഹം ദിൽ ദി ചുക്കേ സനം | സമീർ റഫില്ലിനിനാ | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ |
1999 | ഹലോ ബ്രദർ | ഹീറോ | |
1999 | ഹം സാഥ്-സാഥ് ഹൈൻ: വീ സ്റ്റാൻഡ് യുണയിറ്റഡ് | പ്രേം | |
2000 | ദുൽഹൻ ഹും ലെ ജായേങ്കേ | രാജാ ഒബ്റോയ് | |
2000 | ചൽ മേരാ ഭായി | പ്രേം ഒബ്റോയ് | |
2000 | ഹർ ദിൽ ജോ പ്യാർ കരേഗാ | രാജ്/റോമി | |
2000 | ധായി അക്ഷാർ പ്രേം കീ | Special appearance | |
2000 | കഹിൻ പ്യാർ ന ഹോ ജായേ | പ്രേം കപൂർ | |
2001 | ചോരി ചോരി ചുപ്കേ ചുപ്കേ | രാജ് മൽഹോറ്റ്ര | |
2002 | തുംകോ ന ബൂൽ പായേങ്കേ | വീർ സിങ് താക്കുർ/അലി | |
2002 | ഹും തുംഹരേ സനം | സൂരജ് | |
2002 | യേ ഹൈ ജല്വാ | രാജ് 'രാജു' സക്സേനാ/രാജ് മിത്തൽ | |
2003 | ലൗ അറ്റ് റ്റൈംസ് സ്കൗയർ | Special appearance | |
2003 | സ്റ്റംബ്ഡ് | Special appearance | |
2003 | തേരേ നാം | രാധേ മോഹൻ | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ |
2003 | ഭഗ്വാൻ | അലോക് രാജ് | Special appearance ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടൻ |
2004 | ഗർവ്: പ്രൈഡ് ആൻഡ് ഹോണർ | ഇൻസ്പെൿറ്റർ അർജ്ജുൻ രന്വാഠ് | |
2004 | മുജ്സേ ഷാദീ കരോഗി | സമീർ മൽഹോറ്റ്രാ | |
2004 | ഫിർ മിലേങ്കാ | റോഹിത്ത് മാൻഛന്ധാ | Extended guest appearance |
2004 | ദിൽ നേ ജിസാ അപ്നാ കഹാ | റിഷാബ് | |
2005 | ലക്കി:നോ റ്റൈം ഫോർ ലൗ | ആദിത്യാ | |
2005 | മേനേ പ്യാർ ക്യൂൻ കിയാ | ഡോ.സമീർ മൽഹോറ്റ്രാ | |
2005 | നോ എന്ററീ | പ്രേം | നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ ഹാസ്യ വെഷത്തിൽ മികച്ച അഭിനയം |
2005 | ക്യോൻ കി | ആനന്ദ് | |
2006 | സാവൻ... ധ ലൗ സീസൺ | സമീർ സാം | Extended guest appearance |
2006 | ഷാദീ കർക്കേ ഭസ് ഗയാ യാർ | അയാൻ | |
2006 | ജാൻ-ഇ-മൻ | സുഹാൻ കപൂർ | |
2006 | ബാബൂൽ | അവിനാഷ് കപൂർ | |
2007 | സലാം-ഇ-ഇഷ്കീ:ഏ ട്രിബ്യുട്ട് ടു ലൗ | രാഹുൽ | |
2007 | Partner | Prem Love Guru | |
2007 | Marigold: An Adventure in India | Prem | English language film |
2007 | Om Shanti Om | Himself | Special appearance in song "Deewangi Deewangi" |
2007 | Saawariya | Imaan | Extended guest appearance |
2008 | God Tussi Great Ho | Arun Prajapati | |
2008 | Hello | Cheetan Bhagat | Special appearance |
2008 | Heroes | Balkar Singh/Jassvinder Singh | |
2008 | Yuvvraaj | Deven Yuvvraaj | |
2009 | Wanted | Radhe/Rajveer Shikhawat | |
2009 | Main Aurr Mrs Khanna | Samir Khanna | |
2009 | London Dreams | Mannu (Manjit Khosla) | |
2009 | Ajab Prem Ki Ghazab Kahani | Himself | Special appearance |
2010 | Veer | Veer | |
2010 | Prem Kaa Game | The Sutradhaar (Narrator) | Special appearance |
2010 | Dabangg | Inspector Chulbul Pandey (Robinhood Pandey) |
Nominated—മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് |
2010 | Tees Maar Khan | Himself | Special appearance in song "Wallah Re Wallah" |
2010 | Isi Life Mein | Himself | Special appearance |
2011 | Ready | Prem Kapoor | |
2011 | Bodyguard | Lovely Singh | |
2011 | Tell Me O Kkhuda | Cameo | |
2011 | Do Aur Do Paanch | Extended guest appearance | |
2012 | Ek Tha Tiger | ||
2012 | Son of Sardar | Extended guest appearance | |
2012 | Dabangg 2[7] | Inspector Chulbul Pandey (Robinhood Pandey) |
Releasing on December 21 2012 |
2012 | Ishkq in Paris | Extended guest appearance | |
2014 | Kick | sheduled for 25 july 2014 |
അവലംബം
തിരുത്തുക- ↑ Taneja, Parina (22 April 2020). "Salman Khan completes 40m followers on Twitter, fans claim 'Bhaijaan will keep ruling'". www.indiatvnews.com.
- ↑ "Educational qualification of Salman Khan – Education Today News". Indiatoday.in. Retrieved 23 April 2019.
- ↑ "Salman Khan to Amitabh Bachchan: philanthropic Bollywood". 9 May 2013.
- ↑ Bhatia, Shreya (6 January 2020). "Meet the world's richest movie star, an Indian: Shah Rukh Khan". Gulf News. Retrieved 15 March 2019.
- ↑ Jadolya; Jadolya, Harsh (2022-12-14). "Bigg Boss 16: इस कंटेस्टेंट ने सलमान को कहा 'भगवान', अर्चना गौतम बोलीं, 'मेरे पैरों से बात करो...'" (in ഹിന്ദി). Retrieved 2023-03-15.
- ↑ http://news.keralakaumudi.com/news.php?nid=b7468cd01932980bd36938764cc82025
- ↑ "Dabangg 2 to release in December 2012". October 19, 2011. Archived from the original on 2011-10-20. Retrieved 2011-10-26.
കൂടുതൽ വായനക്ക്
തിരുത്തുക- Ghosh, Biswadeep (2004). Hall of Fame: Salman Khan. Mumbai: Magna Books. ISBN 8178092492.