കിന്നരിപ്പുഴയോരം

മലയാള ചലച്ചിത്രം

ഹരിദാസിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, സിദ്ദിഖ്, മുകേഷ്, ജഗതി ശ്രീകുമാർ, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിന്നരിപ്പുഴയോരം. ചലച്ചിത്രനടി ദേവയാനി അഭിനയിച്ച ആദ്യത്തെ മലയാളചിത്രമായിരുന്നു ഇത്. അനുഗ്രഹ സിനി ആർട്സിന്റെ ബാനറിൽ വി. ബാലകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം അനുഗ്രഹ റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ചലച്ചിത്രസംവിധായകൻ പ്രിയദർശന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി ആണ്.

കിന്നരിപ്പുഴയോരം
സംവിധാനംഹരിദാസ്
നിർമ്മാണംവി. ബാലകൃഷ്ണൻ
കഥപ്രിയദർശൻ
തിരക്കഥഗിരീഷ് പുത്തഞ്ചേരി
അഭിനേതാക്കൾശ്രീനിവാസൻ
സിദ്ദിഖ്
മുകേഷ്
ജഗതി ശ്രീകുമാർ
ദേവയാനി
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഅനുഗ്രഹ സിനി ആർട്സ്
വിതരണംഅനുഗ്രഹ റിലീസ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നിഴൽ കൂട്ടിലെ – എം.ജി. ശ്രീകുമാർ
  2. മുത്തോല ചില്ലാട്ടം – എം.ജി. ശ്രീകുമാർ
  3. രാഗ ഹേമന്ത സന്ധ്യപൂക്കുന്ന – എം.ജി. ശ്രീകുമാർ
  4. ഓല ചങ്ങാ‍ലി – എം.ജി. ശ്രീകുമാർ
  5. കൊന്നപ്പൂ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  6. ഓലചങ്ങാലി – കെ.എസ്. ചിത്ര
  7. ഓർമ്മകളിൽ – എം.ജി. ശ്രീകുമാർ
  8. താരാംബം – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കിന്നരിപ്പുഴയോരം&oldid=3710577" എന്ന താളിൽനിന്ന് ശേഖരിച്ചത്