അഭിമന്യു (ചലച്ചിത്രം)
പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഭിമന്യു. മോഹൻലാൽ, ശങ്കർ, ഗീത, ജഗദീഷ് മുതലായവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തത്. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയിൽ, ഒരു നിഷ്കളങ്കനായ യുവാവ് ഒരു കുറ്റവാളിയാകുന്നതും പിന്നീടയാൾ ആ നഗരത്തിലെ അധോലോകരാജാവാകുകയും ചെയ്യുന്നു. അരസൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റിയിറക്കിയ ഈ ചിത്രം വിജയമായിരുന്നു. സത്യാഘാത് - ക്രൈം നെവർ പേയ്സ് എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. മികച്ചതായ തിരക്കഥയുടെ പേരിലും സംവിധാനത്തിന്റെ പേരിലും ഈ ചിത്രം അംഗീകരിക്കപ്പെട്ടു. തോട്ട ധരണി ആയിരുന്നു ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത്.
അഭിമന്യു | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | വി.ബി.കെ. മേനോൻ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | മോഹൻലാൽ ശങ്കർ ഗീത ഗണേഷ് കുമാർ |
സംഗീതം | ഗാനങ്ങൾ: രവീന്ദ്രൻ പശ്ചാത്തലസംഗീതം: ജോൺസൺ |
ഛായാഗ്രഹണം | ജീവ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | അനുഗ്രഹ സിനി ആർട്ട്സ് |
വിതരണം | അനുഗ്രഹ റിലീസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - ഹരികൃഷ്ണൻ / ഹരി അണ്ണൻ
- ശങ്കർ - ശേഖർ
- ഗീത - കിരൺ
- കൊച്ചിൻ ഹനീഫ - ചോട്ടു
- ജഗദീഷ് - മണികണ്ഠൻ
- റാമി റെഡ്ഢി - അബ്ബാസ്
- മഹേഷ് ആനന്ദ് - അമർ ബാഖിയ
- ഗണേഷ് കുമാർ
- സുകുമാരി
- നന്ദു
- മഞ്ജുള വിജയകുമാർ
- സുചിത്ര
സ്വീകരണം
തിരുത്തുക25 ദിവസങ്ങൾ കൊണ്ട് ₹83 ലക്ഷം നേടി കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ചെങ്കിലും ഈ ചിത്രത്തിന്റെ മുതൽമുടക്ക് വലുതായത് കൊണ്ട് തന്നെ മുടക്കിയ ഏകദേശ പണത്തോളം നേടാനേ ഈ ചിത്രത്തിനു കഴിഞ്ഞുള്ളൂ. ഈ ചിത്രം പുറത്തിറങ്ങിയ സമയത്തെ ഏറ്റവും ചെലവേറിയ ചിത്രവും ഇത് തന്നെയായിരുന്നു.
ഗാനങ്ങൾ
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനക്ക്[1] പ്രശസ്ത സംഗീതസംവിധായകനായിരുന്ന രവീന്ദ്രൻ ആണ് ഈണം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ 5 ഗാനങ്ങളുണ്ട്:
ഗാനം | ഗായകർ | കുറിപ്പുകൾ | |
---|---|---|---|
1. | ശാസ്ത്രീയ സംഗീതം | കെ.എസ്. ചിത്ര | |
2. | ഗണപതി | എം.ജി. ശ്രീകുമാർ | രാഗം: മധ്യമാവതി |
3. | കണ്ടു ഞാൻ | എം.ജി. ശ്രീകുമാർ | രാഗം: രീതി ഗൗള |
4. | മാമല മേലെ വാർമഴ മേഘം | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര | |
5. | രാമായണക്കാറ്റേ | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര | രാഗം: നാട്ടഭൈരവി |
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Kaithapram Damodaran Namboothiri#As a lyricist
- ↑ "Welcome harimuraleeravam.info - Hostmonster.com". Archived from the original on 2010-07-10. Retrieved 2013-12-01.