മഹേഷിന്റെ പ്രതികാരം

2016ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചലച്ചിത്രം

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ[2]. സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്[3].മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി[4]. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു.

മഹേഷിന്റെ പ്രതികാരം
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംദിലീഷ് പോത്തൻ
നിർമ്മാണംആഷിഖ് അബു
രചനശ്യാം പുഷ്കരൻ
അഭിനേതാക്കൾഫഹദ് ഫാസിൽ
അനുശ്രീ
സൗബിൻ സാഹിർ
സംഗീതംബിജിബാൽ
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംസൈജു ശ്രീധരൻ
വിതരണംഒ.പി.എം. ഡ്രീം മിൽ സിനിമാസ്
റിലീസിങ് തീയതിഫെബ്രുവരി 6,2016
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3 കോടി (US$4,70,000)
സമയദൈർഘ്യം121 മിനിറ്റ്
ആകെ17.35 കോടി (US$2.7 million)[1]

അഭിനയിച്ചവർ

തിരുത്തുക

മഹേഷ് ഇടുക്കിയിലെ ഗ്രാമത്തിൽ ഭാവന എന്ന പേരിലുള്ള ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്.

ലളിതമായ സിനിമയിലൂടെ പ്രണയവും പ്രതികാരവും ഒരു നാടിൻറെ വിശുദ്ധിയും ഭംഗിയും എല്ലാം വരച്ചുകാണിക്കുന്നു. ഇടുക്കിയിൽ സ്റ്റുഡിയോ നടത്തുന്ന മഹേഷ് ആയി വേഷമിട്ടിരിക്കുന്നത് ഫഹദ് ഫാസിൽ ആണ്. മഹേഷിന്റെ കാമുകിയായ സൗമ്യയായി വേഷമിട്ടിരിക്കുന്നത് അനുശ്രീയും. നാടൻ സംഭാഷണങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഈ സിനിമ ഒരു ഗ്രാമത്തിൻറെ നിഷ്കളങ്കത പ്രേക്ഷകന് പകർന്നു തരുന്നുണ്ട്. സിനിമയുടെ പേരു പോലെ തന്നെ പ്രതികാരത്തിലെ വ്യത്യസ്തതയാണ് ഈ സിനിമയെ കൂടുതൽ ആകർഷകമാക്കുന്നത്. നർമ്മത്തോടൊപ്പം വികാരഭരിതമായ നിമിഷങ്ങളിലൂടെയും പ്രേക്ഷകനെ സംവിധായകൻ കൊണ്ടുപോകുന്നു. വളരെ നല്ല സാന്ദർഭിക നർമം കൊണ്ട് സമ്പന്നമാണീ സിനിമ.

ചിത്രീകരണം

തിരുത്തുക

2015 ആഗസ്റ്റ് 15നാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്[5] . ഇടുക്കി ജില്ലയിലെ കട്ടപ്പന, ചെറുതോണി, തോപ്രാംകുടി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ചെറുതോണിയിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റിരുന്നു.[6]. 45 ദിവസം നീണ്ട ചിത്രീകരണം ഒക്ടോബറിൽ പൂർത്തിയായി[7].

# ഗാനംപാടിയവർ ദൈർഘ്യം
1. "ഇടുക്കി"  ബിജിബാൽ, കോറസ് 03:51
2. "തെളിവെയിൽ"  സുദീപ് കുമാർ, സംഗീത ശ്രീകാന്ത് 02:37
3. "മൗനങ്ങൾ"  വിജയ് യേശുദാസ്, അപർണ്ണ ബാലമുരളി 03:42
4. "ചെറുപുഞ്ചിരി"  നിഖിൽ മാത്യു, ബിജിബാൽ 04:21
ആകെ ദൈർഘ്യം:
14:31

ചെറുപുഞ്ചിരി എന്ന ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയാണ്.മഹേഷിന്റെ പ്രതികാരത്തിലെ മറ്റെല്ലാ ഗാനങ്ങളും രചിച്ചത് റഫീഖ് അഹമദ് ആണ്. ബിജിബാൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

2016 ജനുവരിയിലായിരുന്നു മഹേഷിന്റെ പ്രതികാരം പ്രദർശനത്തിനെത്തിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറുകൾ മൂലം ചിത്രം ഫെബ്രുവരി 5 നാണ് പ്രദർശനത്തിനെത്തിയത്[8] . കേരളത്തിൽ മാത്രം 67 തിയറ്ററുകളിലായിരുന്നു റിലീസ്[9]. കേരളത്തിനു പുറത്ത് 2016 ഫെബ്രുവരി 12നും ഇന്ത്യക്ക് പുറത്ത് 2016 ഫെബ്രുവരി 26നും ചിത്രം പ്രദർശനത്തിനെത്തി.

2016 മെയ് 10ന് മഹേഷിന്റെ പ്രതികാരത്തിന്റെ ഡിവിഡി, വിസിഡി പതിപ്പുകൾ സൈന വീഡിയോ വിഷൻ പുറത്തിറക്കി[10][11][12]. ചിത്രത്തിന്റെ സംപ്രേഷണാവകാശം ഉയർന്ന സാറ്റലൈറ്റ് തുകയ്ക്ക് മഴവിൽ മനോരമ ചാനൽ സ്വന്തമാക്കി. 2016 ലെ ഓണക്കാലത്ത് മഹേഷിന്റെ പ്രതികാരം ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ടു[13].

പുരസ്കാരങ്ങൾ

തിരുത്തുക
  • 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു.
  • മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - 2016
  1. James, Anu (5 March 2016). "Kerala box office: Here's the final collection report of 'Maheshinte Prathikaaram,' 'Action Hero Biju,' 'Kali' and 'Paavada'". International Business Times. Retrieved 11 October 2016.
  2. V.P., Nicy (20 August 2014). "Fahadh to Play Photographer in 'Maheshinte Prathikaram'". ഇന്റർനാഷണൽ ബിസിനസ് ടൈംസ്. Retrieved 12 January 2016.
  3. Karthikeyan, Shruti (22 May 2015). "Anusree is a nurse in Maheshinte Prathikaram". ദ ടൈംസ് ഓഫ് ഇന്ത്യ. Retrieved 12 January 2016.
  4. Akhila Menon (18 February 2016). "BOX OFFICE: Maheshinte Prathikaaram Crosses 6 Cr In 10 Days, In Kerala!". ഫിൽമിബീറ്റ്.കോം.
  5. Mathrubhumi (15 September 2015). സിനിമ ഷൂട്ടിങ് കാണുന്നതിന്റെ തിരക്കിൽ ഹൈറേൻജ്. Mathrubhumi. Archived from the original on 24 July 2016. Retrieved 24 July 2016. {{cite news}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  6. James, Anu (26 September 2015). "Fahadh Faasil injured during 'Maheshinte Prathikaram' shooting; Actor continues shoot". International Business Times. Archived from the original on 5 January 2016. Retrieved 16 May 2016. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  7. Onmanorama Staff (1 February 2016). "'Maheshinte Prathikaaram' is the story of a commoner: Fahadh Faasil". Malayala Manorama. Archived from the original on 8 May 2016. Retrieved 19 June 2016.
  8. James, Anu (8 January 2016). "Fahadh Faasil gearing up for release of Monsoon Mangoes and Maheshinte Prathikaram". International Business Times. Archived from the original on 14 July 2016. Retrieved 11 June 2016.
  9. James, Anu (5 February 2016). "Fahadh Faasil's 'Maheshinte Prathikaaram' movie review: Live audience response". International Business Times. Archived from the original on 8 April 2016. Retrieved 11 June 2016.
  10. "Maheshinte Prathikaaram DVD". Blu-ray.com. 10 May 2016. Archived from the original on 14 July 2016. Retrieved 22 May 2016.
  11. "Maheshinte Prathikaram". Amazon.com. Archived from the original on 24 June 2016. Retrieved 22 May 2016.
  12. "Maheshinte Prathikaaram DVD & VCD Released from SAINA". Indian Entertainment Portal. 10 May 2016. Archived from the original on 10 May 2016. Retrieved 22 May 2016.
  13. James, Anu (12 September 2016). "Onam 2016: Here's full time schedule of Onam special premiere movies on Malayalam channels". International Business Times. Archived from the original on 2016-09-12. Retrieved 12 September 2016.

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മഹേഷിന്റെ പ്രതികാരം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മഹേഷിന്റെ_പ്രതികാരം&oldid=3850052" എന്ന താളിൽനിന്ന് ശേഖരിച്ചത്