കഥ പറയുമ്പോൾ

മലയാള ചലച്ചിത്രം

2007 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ കഥ പറയുമ്പോൾ.എം.മോഹനൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സഹനിർമ്മാണവും നിർ‌വ്വഹിച്ചത് ശ്രീനിവാസനാണ്‌.വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

കഥ പറയുമ്പോൾ
സംവിധാനംഎം. മോഹനൻ
നിർമ്മാണംമുകേഷ് , ശ്രീനിവാസൻ
രചനശ്രീനിവാസൻ
അഭിനേതാക്കൾശ്രീനിവാസൻ
മമ്മൂട്ടി
മീന
മുകേഷ്
ഇന്നസെന്റ്
ജഗദീഷ്
സലിംകുമാർ
കെ.പി.എ.സി. ലളിത
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണം
രാജ്യംഇന്ത്യ
ഭാഷമലയാളം

മേലുകാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ചലച്ചിത്രനടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

കഥാസംഗ്രഹം

തിരുത്തുക

ഈ ചിത്രത്തിന്റെ കഥാതന്തു സൗഹൃദമാണെന്ന് പറയാം.അതായത്, ഗ്രാമത്തിലെ ഒരു സാധാരണ ക്ഷുരകനും മലയാളചലച്ചിത്രത്തിലെ ഒരു സൂപ്പർ സ്റ്റാറും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്രീനിവാസൻ ബാലൻ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നു.സൂപ്പർസ്റ്റാറായ അശോക്‌രാജിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്‌. ഒരുമിച്ച് സ്കൂളിൽ പഠിച്ച ബാലനും അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ കഥയാണിത്. വർഷങ്ങൾക്ക് ശേഷം ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അശോകരാജ് മേലൂക്കാവ് എന്ന ഗ്രാമത്തിലേക്ക് വരുന്നു. ഗ്രാമത്തിൽ ഒരു ബാർബർ ഷാപ്പ് നടത്തുകയാണ്‌ അശോക് രാജിന്റെ ഉറ്റ സുഹൃത്തായ ബാലൻ. ബാലനും അശോക്‌രാജും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പിന്നീട് ഗ്രാമത്തിലാകെ പരക്കുകയാണ്‌.

ഇവർ തമ്മിലുള്ള സൗഹൃദം ഗ്രാമത്തിൽ സംസാര വിഷയമാവുകയും ബാലൻ ഗ്രാമീണരുടെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുന്നു.സാമ്പത്തികമായോ മറ്റു തരത്തിലുള്ളതോ ആയ എന്തു സഹായവും ബാലന് ചെയ്തുകൊടുക്കാൻ ഗ്രാമീണർ തിടുക്കം കൂട്ടുന്നു. പിന്നീടങ്ങോട്ട് ഭാഗ്യ ദിനങ്ങളാണ്‌ ബാലനും കുടുംബത്തിനും. പക്ഷേ ഒരു സത്യമുണ്ട് ബാലൻ ഒരിക്കലും സൂപ്പർസ്റ്റാറുമായുള്ള തന്റെ ഉറ്റബന്ധം ഗ്രാമത്തിലെ ആരോടും വെളിപ്പെടുത്തിയിരുന്നില്ല.പിന്നെങ്ങനെ ഇവർ തമ്മിലുള്ള സൗഹൃദം ജനങ്ങൾ അറിയും എന്ന ചോദ്യം അപ്പോഴും ബാക്കിയാവുന്നു. ഉറ്റബന്ധത്തിന്റെ ഈ കഥകളൊക്കെ ഒരു സാധാരണ ഗ്രാമീണന്റെ ജീവിതത്തെ എങ്ങനെ ദോഷകരമായി ബാധിക്കാം എന്നാണ്‌ കഥാകൃത്ത്‌ പറയാൻ ശ്രമിക്കുന്നത്.

പണം പലിശക്ക്‌ കൊടുക്കുന്ന ഗ്രാമത്തിലെ ഈപ്പച്ചൻ മുതലാളി ഒരു തിരിയുന്ന കസേരയും മറ്റു പുതിയ ഉപകരണങ്ങളും നൽകി ബാലനെ സഹായിക്കുന്നു.സൂപ്പർ സ്റ്റാറിനെ ഒന്ന് അടുത്തുകാണുന്നതിന്‌ വേണ്ടി ഗ്രാമത്തിലെ ഓരോർത്തർക്കും ബാലനെ സഹായിക്കണമെന്നത് ഒരു സ്വകാര്യ ആഗ്രഹമാണ്‌.ദാസനെ പോലുള്ള ചിലർക്ക് ബാലനുമായുള്ള ബന്ധമുപയോഗിച്ച് സൂപ്പർസ്റ്റാറിനെകൊണ്ട് അദ്ദേഹത്തിന്റെ പുതിയ പടത്തെ കുറിച്ച് രണ്ട് വാക്ക് എഴുതിപ്പിക്കണമെന്നുണ്ട്.ഇതിനെല്ലാമുപരിയായി ബാലൻ സൂപ്പർസ്റ്റാറായ അശോക്‌രാജിനെ കണ്ട് തന്റെ പരിചയം പുതുക്കുന്നതിന്‌ മടിച്ചു നിൽക്കുന്നു.എല്ലാദിവസവും കാണുന്ന ഗ്രാമീണരിൽ നിന്ന് അശോക്‌രാജ് തന്നെ എങ്ങനെ തിരിച്ചറിയും എന്നതാണ്‌ ബാലനെ കുഴക്കുന്ന സംശയം.ഇത് ബാലന്‌ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്‌. അശോക്‌രാജുമായുള്ള ഇല്ലാത്ത ബന്ധത്തെ സംബന്ധിച്ച് പറഞ്ഞ് ബാലൻ തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങളിലാകെ പ്രചരിക്കുകയാണ്‌.

കഥാ പാത്രങ്ങൾ

തിരുത്തുക

മറ്റു ഭാഷകളിലേക്ക്

തിരുത്തുക

തമിഴിലും തെലുങ്കിലും രജനീകാന്തിനെ നായകനാക്കി പി. വാസു ഈ ചിത്രത്തിന്റെ റിമേക്ക് സം‌വിധാനം ചെയ്യുകയുണ്ടായെങ്കിലും (തമിഴിൽ കുസേലൻ, തെലുങ്കിൽ കഥ നായകുടു) പ്രതീക്ഷിച്ച വിജയമില്ലായിരുന്നു. മലയാളത്തിലെ കഥയിൽനിന്ന് ചില മാറ്റത്തോടെയാണ് ഇവ ചെയ്തിട്ടുള്ളത്. കന്നടയിലും ഇതിന്റെ റിമേക്ക് വരാൻ പോവുകയാണ്‌.

ബില്ലു എന്ന പേരിൽ ഷാരൂഖ് ഖാനെ നായകനാക്കി ഹിന്ദിയിൽ ഈ ചിത്രത്തിന്റെ റീമേക്ക് ഇറക്കീട്ടുണ്ട്. പ്രിയദർശനാണ്‌ ഇതിന്റെ സം‌വിധായകൻ.

ലൊക്കേഷൻ

തിരുത്തുക

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മേലുകാവ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കഥ പറയുമ്പോൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കഥ_പറയുമ്പോൾ&oldid=4097258" എന്ന താളിൽനിന്ന് ശേഖരിച്ചത്