മിഥുൻ ചക്രവർത്തി

ممثلة أفلام هندية

ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ബംഗാളി:মিঠুন চক্রবর্তী , ഹിന്ദി: मिथुन चक्रवर्ती) (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു.

Mithun Chakraborty
Chakraborty at the 'Dance India Dance' 5th season launch, 2015
Member of Parliament of Rajya Sabha for West Bengal
ഓഫീസിൽ
3 April 2014 – 29 December 2016[1]
മണ്ഡലംWest Bengal
വ്യക്തിഗത വിവരങ്ങൾ
ജനനം
Gouranga Chakraborty

(1952-06-16) 16 ജൂൺ 1952  (71 വയസ്സ്)
Kolkata, West Bengal, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിAll India Trinamool Congress (2013-16) Communist Party of India (Marxist-Leninist)
(In his college days at Scottish Church College)
പങ്കാളി(കൾ)Yogeeta Bali (m. 1979)
കുട്ടികൾ4, including Mahaakshay Chakraborty
വസതി(കൾ)Mumbai, India
അൽമ മേറ്റർScottish Church College
Film and Television Institute of India
ജോലിActor
Entrepreneur
Television presenter
അറിയപ്പെടുന്നത്Disco Dancer, Tahader Katha, Swami Vivekananda
Years active1976–present
മാറപ്പേര്(കൾ)Mithun Da

ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.[2]

90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബട്ജെറ്റിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്രനിർമ്മാണത്തിന് "മിഥുൻസ്‌ ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.[3][4] ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്രനിര്മാണം 10 വര്ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.[5][6]

സ്വകാര്യജീവിതം തിരുത്തുക

1980 കളിൽ ജാഗ് ഉത്ത ഇൻസാന്റെ (1984) സെറ്റിൽ വച്ച് കണ്ടുമുട്ടിയ നടി ശ്രീദേവിയെ അദ്ദേഹം വിവാഹം കഴിച്ചതായി റിപ്പോർട്ടുണ്ട്. പിന്നീട് 1979 ൽ കണ്ടുമുട്ടിയ നടി യോഗിത ബാലിയെ അദ്ദേഹം വിവാഹം കഴിച്ചു. ചക്രബർത്തിക്ക് മൂന്ന് ആൺമക്കളും ഒരു മകളുമായി നാല് മക്കളാണുള്ളത്.

അവാർഡുകൾ തിരുത്തുക

ദേശീയ ചലചിത്ര അവാർഡ് തിരുത്തുക

 • 1977 - മികച്ച നടൻ - മൃഗയ
 • 1993 - മികച്ച നടൻ - തഹദേ കത
 • 1996 - മികച്ച സഹ നടൻ - സ്വാമി വിവേകാനന്ദ

ഫിലിംഫെയർ അവാർഡുകൾ തിരുത്തുക

 • 1990 - മികച്ച സഹ നടൻ - അഗ്നിപത്
 • 1995 - മികച്ച് വില്ലൻ - ജല്ലദ്

സ്റ്റാർ സ്ക്രീൻ അവാർഡ് തിരുത്തുക

 • 1995 - മികച്ച വില്ലൻ - ജല്ലദ്

സ്റ്റാർ ഡസ്റ്റ് അവാർഡുകൾ തിരുത്തുക

 • 2007 - ആജീവനാന്തര സേവന ആവാർഡ് [1]
 • 2007 - റോൾ മോഡൽ ഓഫ് ദി ഒഇയർ അവാർഡ് [2]

തിരഞ്ഞെടുത്ത ചിത്രങ്ങൾ തിരുത്തുക

പുറമേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

 1. RS Chairman accepts Mithun Chakraborty's resignation | Business Standard News
 2. Times of India article
 3. "The B-Grade King". India Today. 1998-03-09. മൂലതാളിൽ നിന്നും 2010-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-20.
 4. "Acidwash Adonis". Outlookindia. 1998-05-19. ശേഖരിച്ചത് 2015-06-20.
 5. "Bollywood's highest tax payer @ Rs 13 cr". indianexpress. 2005 Nov 2. ശേഖരിച്ചത് 2015 June 20. {{cite web}}: Check date values in: |accessdate= and |date= (help)
 6. "Man, Monarch,Messiah". www.screenindia.com. ശേഖരിച്ചത് 2015 June 20. {{cite web}}: Check date values in: |accessdate= (help)

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിഥുൻ ചക്രവർത്തി


"https://ml.wikipedia.org/w/index.php?title=മിഥുൻ_ചക്രവർത്തി&oldid=3641146" എന്ന താളിൽനിന്ന് ശേഖരിച്ചത്