മാന്നാർമത്തായി സ്പീക്കിങ്ങ്
മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്നാർമത്തായി സ്പീക്കിങ്ങ്. 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വാണി വിശ്വനാഥ് അഭിനയിച്ച ആദ്യ മലയാളചിത്രമാണിത്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ്-ലാൽ ആണ്.
മാന്നാർമത്തായി സ്പീക്കിങ്ങ് | |
---|---|
സംവിധാനം | മാണി സി. കാപ്പൻ |
നിർമ്മാണം | മാണി സി. കാപ്പൻ |
രചന | സിദ്ദിഖ്-ലാൽ |
അഭിനേതാക്കൾ | ഇന്നസെന്റ് മുകേഷ് സായി കുമാർ ബിജു മേനോൻ വാണി വിശ്വനാഥ് |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ എസ്. പാരിവല്ലൽ |
സ്റ്റുഡിയോ | ഒ.കെ. പ്രൊഡക്ഷൻസ് |
വിതരണം | ഒ.കെ. പിക്ചേഴ്സ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1995-ലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായിരുന്നു ഈ ചിത്രം. ഇതിന്റെ രണ്ടാം ഭാഗം 2014ൽ മാന്നാർമത്തായി സ്പീക്കിങ്ങ് 2 എന്നാ പേരിൽ പുറത്തിറങ്ങി.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ഇന്നസെന്റ് | മാന്നാർ മത്തായി |
മുകേഷ് | ഗോപാലകൃഷ്ണൻ |
സായി കുമാർ | ബാലകൃഷ്ണൻ |
ബിജു മേനോൻ | മഹേന്ദ്രവർമ്മ |
ജനാർദ്ദനൻ | ഗർവാസീസ് ആശാൻ |
കൊച്ചിൻ ഹനീഫ | എൽദോ |
വിജയരാഘവൻ | റാംജിറാവ് |
ഇന്ദ്രൻസ് | പൊന്നപ്പൻ |
പ്രതാപചന്ദ്രൻ | ഡോക്ടർ ഉണ്ണിത്താൻ |
കെ.പി. ഉമ്മർ | പ്രതാപവർമ്മ |
മച്ചാൻ വർഗീസ് | വേലായുധൻകുട്ടി |
ഹരിശ്രീ അശോകൻ | സന്ധ്യാവ് |
വാണി വിശ്വനാഥ് | മീര/സ്റ്റെല്ല ഫെർണാണ്ടസ് |
ഗീത വിജയൻ | മീര (ഒറിജിനൽ) |
സുകുമാരി | ഗോപാലകൃഷ്ണന്റെ അമ്മ |
കവിയൂർ പൊന്നമ്മ | മീരയുടെ അമ്മ |
പ്രിയങ്ക | ശകുന്തള |
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പാൽ സരണികളിൽ – കെ.ജെ. യേശുദാസ്
- ഓളക്കയ്യിൽ നീരാടി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- മച്ചാനേ വാ – ശുഭ
- ആറ്റിറമ്പിൽ – കെ.എസ്. ചിത്ര
- പാൽ സരണികളിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
- ആറ്റിറമ്പിൽ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ, എസ്. പാരിവല്ലൽ |
കല | മണി സുചിത്ര |
ചമയം | പി.എൻ. മണി |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | സാബു കൊളോണിയ |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺസ് |
എഫക്റ്റ്സ് | അൻപ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
നിർമ്മാണ നിർവ്വഹണം | രാജൻ കുന്ദംകുളം, എ. കബീർ |
വാതിൽപുറചിത്രീകരണം | ജെ.എം. ഔട്ട്ഡോർ യൂണിറ്റ് |
എക്സിക്യൂടീവ് പ്രൊഡ്യൂസർ | പി.എ. ലത്തീഫ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മാന്നാർമത്തായി സ്പീക്കിങ്ങ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മാന്നാർമത്തായി സ്പീക്കിങ്ങ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/7621/mannar-mathai-speaking.html Archived 2012-07-21 at Archive.is