ധീം തരികിട തോം
പ്രിയദർശൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം- ഭാഷാ ഹാസ്യ ചിത്രമാണ് ധീം തരികിട തോം. ഒരു നിഷ്കളങ്കനായ യുവാവ് പ്രധാന നടിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ബാലെ ടീമിൽ ചേരുന്നതാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. മണിയൻ പിള്ള രാജുവും ലിസിയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. മുകേഷ്, നെടുമുടി വേണു, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, ശങ്കർ എന്നിവരായിരുന്നു സഹതാരങ്ങൾ.[1][2][3] ബ്രിട്ടീഷ് മ്യൂസിക്കൽ കോമഡി ചിത്രമായ ഹാപ്പി ഗോ ലവ്‌ലിയിൽ നിന്ന് സ്വീകരിച്ചതാണ് ചിത്രത്തിൻറെ കഥ.
ധീം തരികിട തോം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആനന്ദ് |
രചന | പ്രിയദർശൻ |
തിരക്കഥ | വി ആർ ഗോപാലകൃഷ്ണൻ |
സംഭാഷണം | വി.ആർ. ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | മണിയൻപിള്ള രാജു, ലിസ്സി നെടുമുടി വേണു, ജഗതി, |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
പശ്ചാത്തലസംഗീതം | ജോൺസൺ |
ഗാനരചന | രമേശൻ നായർ |
ഛായാഗ്രഹണം | എസ്.കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ (ചിത്രസംയോജകൻ) |
സ്റ്റുഡിയോ | ചിത്രാഞ്ജലി |
ബാനർ | ആനന്ദ് മൂവി ആർട്ട്സ് |
വിതരണം | ഗാന്ധിമതി ഫിലിംസ് |
പരസ്യം | രാധാകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകനിഷ്കളങ്കനായ ബാങ്ക് ജീവനക്കാരനായ ശിവസുബ്രഹ്മണ്യം (മണിയൻപിള്ള രാജു) രോഹിണിയുമായി(ലിസ്സി) പ്രണയത്തിലാണ്, പക്ഷേ അവളോട് തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഭയപ്പെടുന്നു. അവനെ ബ്രഹ്മചാരി ആക്കണമെന്നും അടുത്തുള്ള ക്ഷേത്രത്തിൽ പൂജാരിയാകണമെന്നും മുത്തശ്ശിക്ക് ആഗ്രഹമുണ്ട്. കീരിക്കാട് ചെല്ലപ്പൻ നായർ (നെടുമുടി വേണു) നടത്തുന്ന കീരിക്കാട് ബാലെ ട്രൂപ്പിൽ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയാണ് രോഹിണി.
ചെല്ലപ്പൻ നായരുടെ സഹായിയായ ശങ്കരൻ പിള്ളയുടെ(ജഗതി) ഉപദേശപ്രകാരം സുബ്രു രോഹിണിയെ വശീകരിക്കാൻ ബാലെ ട്രൂപ്പിൽ ചേരുന്നു. അവന്റെ നിഷ്കളങ്കവും നേരുള്ളതുമായ പെരുമാറ്റത്തിൽ ആകൃഷ്ടയായി അവൾ അവനുമായി പ്രണയത്തിലാകുന്നു. ഒരു ദിവസം, അവളുടെ ബസ് നഷ്ടപ്പെടുമ്പോൾ, രോഹിണി ഒരു കാർ ഡ്രൈവറോട് ലിഫ്റ്റ് ചോദിക്കുന്നു, അവളെ ബാലെ ട്രൂപ്പ് ഓഫീസിൽ ഇറക്കിവിടുന്നു. അബദ്ധവശാൽ, കാർ പ്രദേശത്തെ സമ്പന്നനായ വ്യവസായി സുരേഷ് മേനോന്റെതാണ്.(ശങ്കർ) അവൾ സുരേഷ് മേനോനുമായി പ്രണയത്തിലാണെന്ന് ശങ്കരനും ചെല്ലപ്പൻ നായരും തെറ്റിദ്ധരിക്കുന്നു.
സുരേഷ് മേനോനെ അനുനയിപ്പിക്കാൻ ചെല്ലപ്പൻ രോഹിണിക്ക് നായികാ വേഷം വാഗ്ദാനം ചെയ്യുകയും ഇൻക്രിമെന്റ് നൽകുകയും ചെയ്തു. ഏറെ നേരം ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്ന് സുബ്രഹ്മണ്യനെ ബാങ്കിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചില തെറ്റിദ്ധാരണകൾ കാരണം, രോഹിണി അവനുമായി പിരിഞ്ഞു. അത് അവനെ ആഴത്തിൽ വേദനിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കാത്തതിന് ചെല്ലപ്പൻ നായർ സുബ്രുവിനെയും ട്രൂപ്പിൽ നിന്ന് പുറത്താക്കി.
അതിനിടയിൽ, രോഹിണിയെ കുറിച്ചും തന്റെ കാമുകിയാണെന്ന അവളുടെ അവകാശവാദങ്ങളെ കുറിച്ചും അറിഞ്ഞ സുരേഷ് മേനോൻ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൻ യഥാർത്ഥ സുരേഷ് മേനോൻ ആണെന്ന് അറിയാതെ, ബാലെ ട്രൂപ്പിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ പരിഹരിക്കാൻ അവൾ അവന്റെ സഹായം സ്വീകരിക്കുന്നു. സുരേഷ് മേനോൻ പ്രശ്‌നങ്ങൾ പരിഹരിക്കുകയും സുബ്രുവിനെ രോഹിണിയുമായി ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ് കഥയുടെ ബാക്കി ഭാഗം.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മണിയൻപിള്ള രാജു | ശിവസുബ്രഹ്മണ്യം |
2 | ലിസ്സി | രോഹിണി |
3 | നെടുമുടി വേണു | കീരിക്കാട് ചെല്ലപ്പൻ നായർ |
3 | ശങ്കർ | സുരേഷ് മേനോൻ |
4 | ജഗതി ശ്രീകുമാർ | ശങ്കരൻ പിള്ള |
5 | മുകേഷ് | രാഘവൻ |
6 | കുതിരവട്ടം പപ്പു | കരീം |
7 | ഇന്നസെന്റ് | കുര്യൻ |
8 | ശ്രീനിവാസൻ | ഭാസ്കരൻ |
9 | മേനക | |
10 | പൂജപ്പുര രവി | |
11 | പറവൂർ ഭരതൻ | കാണി |
12 | മണവാളൻ ജോസഫ് | ബാലെ നടൻ |
13 | വത്സല മേനോൻ | രോഹിണിയുടെ അമ്മ |
14 | ബോബി കൊട്ടാരക്കര | ബാലെ നടൻ |
15 | കൊതുകു നാണപ്പൻ | ഓഫീസ് സൂപ്രണ്ട് |
16 | സൂര്യ | ബാലെ നടി |
17 | കമലാ കാമേഷ് |
പാട്ടരങ്ങ്
തിരുത്തുകഎം ജി രാധാകൃഷ്ണനും നെടുമുടി വേണുവും ചേർന്ന് സംഗീതം പകർന്ന ഈ വരികൾക്ക് നെടുമുടി വേണു, എസ് രമേശൻ നായർ എന്നിവർ ചേർന്ന് വരികൾ എഴുതിയിരിക്കുന്നു.
ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m:ss) |
---|---|---|---|---|
1 | "ബാലെ" (ആമുഖം) | നെടുമുടി വേണു | നെടുമുടി വേണു | |
2 | "കിളിയേ കിളിയേ" | എം ജി ശ്രീകുമാർ, അരുന്ധതി | എസ്.രമേശൻ നായർ | |
3 | "മന്ദാരങ്ങളൊക്കെ" | കെ ജെ യേശുദാസ്, അരുന്ധതി | എസ്.രമേശൻ നായർ | |
4 | "ഒന്നാനം കുന്നിൽ" | എം.ജി.ശ്രീകുമാർ, പ്രദീപ് | എസ്.രമേശൻ നായർ | |
5 | "പാഞ്ചാലി വസ്ത്രാക്ഷേപം" (ബാലെ) | നെടുമുടി വേണു | നെടുമുടി വേണു | |
6 | "വിഭീഷണൻ" (ബാലെ) | നെടുമുടി വേണു | നെടുമുടി വേണു |
അവലംബങ്ങൾ
തിരുത്തുക
- ↑ "ധീം തരികിട തോം(1986)". MalayalaChalachithram. Retrieved 2014-10-23.
- ↑ "ധീം തരികിട തോം(1986)". malayalasangeetham.info. Retrieved 2014-10-23.
- ↑ "ധീം തരികിട തോം(1986)". spicyonion.com. Archived from the original on 2014-10-23. Retrieved 2014-10-23.
- ↑ "ധീം തരികിട തോം(1986)]". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-04-07.