സന്മനസ്സുള്ളവർക്ക് സമാധാനം
മലയാള ചലച്ചിത്രം
(സന്മനസ്സുള്ളവർക്ക് സമാധാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സത്യൻ അന്തിക്കാടിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.
സന്മനസ്സുള്ളവർക്ക് സമാധാനം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സിയാദ് കോക്കർ |
കഥ | സത്യൻ അന്തിക്കാട് |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ കാർത്തിക |
സംഗീതം | ജെറി അമൽദേവ് |
ഗാനരചന | മുല്ലനേഴി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ഗോപാലകൃഷ്ണപണിക്കർ
- തിലകൻ – ദാമോദരൻ
- ശ്രീനിവാസൻ – സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ
- ഇന്നസെന്റ് – കുഞ്ഞിക്കണ്ണൻ നായർ
- ശങ്കരാടി – അഡ്വകേറ്റ് പി. ശങ്കരൻ നായർ
- മാമുക്കോയ – ഉമ്മർ
- യദുകൃഷ്ണൻ – മോനുക്കുട്ടൻ
- എം.ജി. സോമൻ – രാജേന്ദ്രന്റെ അമ്മാവൻ
- കാർത്തിക – മീര
- കെ.പി.എ.സി. ലളിത – കാർത്ത്യായനി
- സുകുമാരി – ഗോപാലകൃഷ്ണപണിക്കരുടെ അമ്മ
- തൊടുപുഴ വാസന്തി – ആയിഷ
സംഗീതം
തിരുത്തുകമുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെറി അമൽദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം.
- ഗാനങ്ങൾ
- പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം – കെ.ജെ. യേശുദാസ്
- കണ്ണിനു പൊൻകണി കാതിന് തേൻകണി – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: വിപിൻ മോഹൻ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: കെ. കൃഷ്ണൻ കുട്ടി
- ചമയം: പാണ്ഡ്യൻ
- വസ്ത്രാലങ്കാരം: മണി
- സംഘട്ടനം: ഗോപാലൻ ഗുരുക്കൾ
- പരസ്യകല: കിത്തോ
- ലാബ്: വിജയ കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: എം.കെ. മോഹനൻ
- വാർത്താപ്രചരണം: ലിങ്കൻ
- നിർമ്മാണ നിയന്ത്രണം: കെ.ആർ. ഷണ്മുഖം
- അസോസിയേറ്റ് ഡയറക്ടർ: രാജൻ ബാലകൃഷ്ണൻ
- വാതിൽപുറചിത്രീകരണം: സൂര്യ
- അസിസ്റ്റന്റ് ഡയറക്ടർ: ശശി ശങ്കർ, ഷിബു
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിചൊല്ലുകളിലെ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- സന്മനസ്സുള്ളവർക്ക് സമാധാനം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് സന്മനസ്സുള്ളവർക്ക് സമാധാനം