മീന
മീന ദുരൈരാജ്, (തമിഴ്: மீனா) (ജനനം സെപ്റ്റംബർ 16) [4] തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം[5], ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു.[6]
മീന | |
---|---|
ജനനം | മീന ദുരൈരാജ് 16 September 1976 (age 43)[1] ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി[2] |
സജീവ കാലം | 1982–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Vidyasagar (m. 2009) |
കുട്ടികൾ | നൈനിക |
മാതാപിതാക്ക(ൾ) | ദുരൈരാജ് Mallika |
സ്വകാര്യജീവിതം
തിരുത്തുകചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽനിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്.[2] ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽ പഠനത്തിനു ചേർന്നു. അവളുടെ തിരക്കേറിയ അഭിനയ ഷെഡ്യൂൾ കാരണം എട്ടാം ക്ലാസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടിവരുകയും പിന്നീട് സ്വകാര്യ കോച്ചിംഗിലൂടെ ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തു. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള വനിതയാണ്.
ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ 2009 ജൂലൈ 12 ന് ആര്യ വ്യാസ സമാജ് കല്യാണ മണ്ഡപത്തിൽ വച്ച് മീന വിവാഹം കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ വിവാഹ സൽക്കാരം നടത്താൻ ദമ്പതികൾ വീണ്ടും ചെന്നൈയിലെത്തുകയും അതിൽ ദക്ഷിണേന്ത്യയിലെ പ്രമുഖരായ എല്ലാ അഭിനേതാക്കളും പങ്കെടുത്തിരുന്നു. ദമ്പതികളുടെ മകളായ "നൈനിക വിദ്യാസാഗർ" (ജനനം: 1 ജനുവരി 2011)[7][8] നടൻ വിജയ്‌ക്കൊപ്പം തെറി (2016) എന്ന ചിത്രത്തിലൂടെ അഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.
അഭിനയ ജീവിതം
തിരുത്തുകനെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.[5]. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി.[5].
ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.[5] തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ.
മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാലതാരമായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.
മീന നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും മീന തന്നെയായിരുന്നു നായിക. കുശേലനിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്നതിൽ മീനയ്ക്ക് പരിതാപമുണ്ടായിരുന്നതായി മീന പിന്നീട് പറയുകയുണ്ടായി.[9]
മീനയുടേതായ ചിത്രങ്ങളിൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഭാരതി കണ്ണമ്മ (തമിഴ്), ഷോക്ക് (തമിഴ്), സീത രാമയ്യ ഗാരി മണവാരലു (തെലുഗു), സാന്ത്വനം (മലയാളം), സ്വാതി മുത്തു (കന്നഡ) എന്നിവയാണ്.[5]
പിന്നണിഗായിക
തിരുത്തുകമനോജ് ഭാരതിയുടെ കൂടെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട് മീന. കാതൽ സഡുഗുഡു എന്ന തമിഴ് സിനിമയിലെ ഒരു ഗാനവും മീന പാടുകയുണ്ടായി.[10] തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന പുറത്തിറക്കുകയുണ്ടായി.[11][12]
സിനിമകൾ
തിരുത്തുകവർഷം | സിനിമയുടെ പേര് | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1982 | നെഞ്ചങ്കൾ | തട്ടിക്കൊണ്ടുപോകപ്പെട്ട ബാലിക | തമിഴ് | ബാല താരം (അരങ്ങേറ്റം) |
എങ്കെയോ കേട്ട കുറൽ | രജനീകാന്തിന്റെ മകൾ | തമിഴ് | ബാല താരം | |
തീർപ്പുകഗൾ തിരുത്തപ്പെടലാം | ശിവകുമാറിന്റെ മകൾ | തമിഴ് | ബാല താരം | |
പാർവൈയിൻ മറുപക്കം | പുരോഹിതന്റെ മകൾ | തമിഴ് | ബാല താരം | |
1983 | തണ്ടിക്കപ്പട്ട നിയയങ്കൾ | Playful child | തമിഴ് | ബാല താരം |
സുമംഗലി | Doll-selling girl | തമിഴ് | ബാല താരം | |
1984 | തിരുപ്പം | Baby Meena | തമിഴ് | ബാല താരം |
ഇല്ലാലു പ്രിയരുലു | Baby Meena | തെലുങ്ക് | ബാല താരം | |
യാദ്ഗർ | Baby Meena | Hindi | ബാല താരം | |
ബാവ മരഡല്ലു | Baby Meena | തെലുങ്ക് | ബാല താരം | |
അൻപുള്ള രജനികാന്ത് | Rosy | തമിഴ് | ബാല താരം | |
ഒരു കൊച്ചു കഥ ആരും പറയാത്ത കഥ | Rajani | മലയാളം | ബാല താരം | |
മനസറിയാതെ | Minimol | മലയാളം | ബാല താരം | |
1985 | പന്നീർ നദിഗൾ | തമിഴ് | ബാല താരം | |
ഉയിരെ ഉനക്കാഗ | Nadhiya as a child | തമിഴ് | ബാല താരം | |
ലക്ഷ്മി വന്താച്ചു | Playful child | തമിഴ് | ബാല താരം | |
കെട്ടി മേളം | Baby Meena | തമിഴ് | ബാല താരം | |
രെണ്ടു രെല്ല ആരു | Baby Meena | തെലുങ്ക് | ബാല താരം | |
ഖൂനി | Baby Meena | തെലുങ്ക് | ബാല താരം | |
1986 | സിരിവെന്നെല | Baby Meena | തെലുങ്ക് | ബാല താരം |
1988 | വാസന്തി | Baby Meena | തമിഴ് | ബാല താരം |
1989 | പ്രജല മനിഷി | Telugu | ബാല താരം | |
1990 | ഒരു പുതിയ കതൈ | Lover to a writer | തമിഴ് | |
നവയുഗം | സുമതി | തെലുങ്ക് | നായികയായി അരങ്ങേറ്റ ചിത്രം | |
കർത്തവ്യം | കരുണ | തെലുങ്ക് | ||
ധർമ്മ | തെലുങ്ക് | |||
ഇന്ദ്ര ഭവനം | തെലുങ്ക് | |||
1991 | എൻ രാസാവിൻ മനസിലെ | Cholaiamma | തമിഴ് | |
സീതാരാമയ്യ ഗരി മനവരലു | സീത | തെലുങ്ക് | ||
ഇദയ ഊഞ്ഞാൽ | Wife of a widower | തമിഴ് | ||
ഇദയ വാസൽ | Vaani | തമിഴ് | ||
സാന്ത്വനം | Rajalakshmi | മലയാളം | ||
Jagannatakam | Jhansi | തെലുങ്ക് | ||
Chengalva Pudanda | തെലുങ്ക് | |||
1992 | Chanti | നന്ദിനി | തെലുങ്ക് | |
പർദ ഹെ പർദ | മായ | ഹിന്ദി | ||
Allari Pilla | നന്ദിനി | തെലുങ്ക് | ||
Allari Mogudu | നീലാംബരി | തെലുങ്ക് | ||
Sundarakanda | Nanchari | തെലുങ്ക് | ||
President Gari Pellam | സ്വപ്ന | തെലുങ്ക് | ||
Pellam Chepte Vinali | ഗീത | തെലുങ്ക് | ||
Bangaru Maama | കസ്തൂരി | തെലുങ്ക് | ||
Moratodu Naa Mogudu | തെലുങ്ക് | |||
Aswamedham | ഡോ. ഭാരതി | തെലുങ്ക് | ||
1993 | Muta Mesthri | Buchamma | തെലുങ്ക് | |
Yejaman | Vaitheeswari Vaanavaraayan | തമിഴ് | ||
Abbaigaru | സുധ | തെലുങ്ക് | ||
Allari Alludu | സന്ധ്യ | തെലുങ്ക് | ||
Rajeswari Kalyanam | രാജേശ്വരി | തെലുങ്ക് | ||
Konguchatu Krishnadu | തെലുങ്ക് | |||
1994 | Sethupathi IPS | ചന്ദ്രമതി | തമിഴ് | |
Veera | ദേവയാനി | തമിഴ് | ||
Thai Maaman | മീന | തമിഴ് | ||
Rajakumaran | സെൽവി | തമിഴ് | ||
Nattamai | മീന | തമിഴ് | ||
Punya Bhoomi Naa Desam | സ്വാതി | തെലുങ്ക് | ||
Anga Rakshakudu | മീനു | തെലുങ്ക് | ||
Bhale Pellam | ഭാരതി | തെലുങ്ക് | ||
Bobbili Simham | Venkatalakshmi | തെലുങ്ക് | ||
1995 | Maaman Magal | പ്രിയ | തമിഴ് | |
Oru Oorla Oru Rajakumari | Lakshmi Prabha | തമിഴ് | ||
Marumagan | മഞ്ജുള | തമിഴ് | ||
Coolie | Vimala | തമിഴ് | ||
Seral Irumboraiyin Tamil Kadhal | തമിഴ് | |||
Nadodi Mannan | Meenakshi,
Priya |
തമിഴ് | ||
മുത്തു | Ranganayaki | തമിഴ് | ||
Aalu Magalu | തെലുങ്ക് | |||
Chilakapachcha Kaapuram | Radha | തെലുങ്ക് | ||
Putnanja | Rose | കന്നഡ | ||
1996 | Sengottai | Meena | തമിഴ് | |
അവ്വൈ ഷൺമുഖി | Janaki | തമിഴ് | ||
1997 | Vallal | Annam | തമിഴ് | |
Mommaga | കന്നഡ | |||
Cheluva | Meena | കന്നഡ | ||
Porkkaalam | Maragatham | തമിഴ് | ||
Pasamulla Pandiyare | Vellayamma | തമിഴ് | ||
ഭാരതി കണ്ണമ്മ | Kannamma | തമിഴ്
|
||
വർണ്ണപ്പകിട്ട് | Sandra,
Alina |
മലയാളം | ||
Muddula Mogudu | Sirisha | തെലുങ്ക് | ||
Panjaram | തെലുങ്ക് | |||
1998 | Ulavuthurai | Meena | തമിഴ് | |
Naam Iruvar Nammaku Iruvar | Indu | തമിഴ് | ||
കുസൃതി കുറുപ്പ് | Meera | മലയാളം | ||
Gillikajjalu | Satya bhama | തെലുങ്ക് | ||
സൂര്യവംശം | Swapna | തെലുങ്ക് | ||
ഹരിചന്ദ്ര | Nandhini | തമിഴ് | ||
1999 | Sneham Kosam | Prabhavati 'Prabha' 'Guddiya' | തെലുങ്ക് | |
Periyanna | Shenbagam | തമിഴ് | ||
Iraniyan | Ponni | തമിഴ് | ||
Anandha Poongatre | Meenakshi | തമിഴ് | ||
ഒളിമ്പ്യൻ അന്തോണി ആദം | Angel | മലയാളം | ||
ഫ്രണ്ട്സ് | Padmini | മലയാളം | ||
Krishna Babu | Rama | തെലുങ്ക് | ||
Bobbili Vamsham | തെലുങ്ക് | |||
Velugu Needalu | തെലുങ്ക് | |||
ഉന്നരിഗെ നാൻ ഇരുന്താൽ | Mahalakshimi (Maha) | തമിഴ് | ||
Manam Virumbuthe Unnai | Priya | തമിഴ് | ||
2000 | Vanathai Pola | Gowri Muthu | തമിഴ് | |
Pape Naa Pranam | Priya | തെലുങ്ക് | ||
Palayathu Amman | Palayathu Amman | തമിഴ് | ||
Vetri Kodi Kattu | Valli Muthuraman | തമിഴ് | ||
ഡബിൾസ് | Meena | തമിഴ് | ||
Rhythm | Chitra | തമിഴ് | മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡ് - തമിഴ് | |
Maayi | Bhuvaneswari | തമിഴ് | ||
ഡ്രീംസ് | Nirmala Mathan | മലയാളം | ||
Maa Annayya | Wife | തെലുങ്ക് | ||
Thenali | Meena (Herself) | തമിഴ് | Special Appearance | |
Anbudan | Shanthi | തമിഴ് | അതിഥി വേഷം | |
2001 | റിഷി | Indu | തമിഴ് | |
സെൻസർ | ഹിന്ദി | അതിഥി വേഷം | ||
സിറ്റിസൺ | Sevali | തമിഴ് | ||
Sri Manjunatha | Goddess Parvathi | കന്നഡ | ||
രാക്ഷസ രാജാവ് | മീര | മലയാളം | ||
Ammayi Kosam | Anjali | തെലുങ്ക് | ||
Dasu | തെലുങ്ക് | |||
Shahjahan | Meena | തമിഴ് | Special appearance | |
Grama Devathe | Angala Parameswari | കന്നഡ | ||
2002 | Angala Parameswari | Angala Parameswari Amman | തമിഴ് | |
Dhaya | Thulasi | തമിഴ് | ||
Simhadriya Simha | കന്നഡ | |||
Devan | Uma | തമിഴ് | ||
Ivan | Meena Kumari | തമിഴ് | മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്
നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ് | |
Namma Veetu Kalyanam | Meena | തമിഴ് | ||
Padai Veetu Amman | Padai Veetu Amman,
Muthu Maariamman |
തമിഴ് | ||
Villain | Thangam | തമിഴ് | ||
2003 | Paarai | Mallika | തമിഴ് | |
സ്വാതി മുത്തു | Lalitha | കന്നഡ | മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - കന്നഡ[13] | |
മി. ബ്രഹ്മചാരി | ഗംഗ | മലയാളം | ||
Simhachalam | Simhachalam's wife | തെലുങ്ക് | ||
Game for Love | കന്നഡ | |||
2004 | Shock[14] | Malini Vasanth | തമിഴ് | |
Puttintiki Ra Chelli | Wife | തെലുങ്ക് | ||
Anbu Sagotharan | തമിഴ് | |||
Bharath Simha Reddy | Telugu | |||
Swamy | Telugu | |||
Gowdru | കന്നഡ | അതിഥി വേഷം | ||
ആളുക്കൊരു ആസൈ | Eshwari | തമിഴ് | ||
നാട്ടുരാജാവ്[15] | Maya | മലയാളം | ||
2005 | Mahasadhvi Mallamma | Mallamma | കന്നഡ | |
കണ്ണമ്മ | Kannamma | തമിഴ് | ||
ഉദയനാണ് താരം[16] | Madhumathi Udayabhanu | മലയാളം | ||
ചന്ദ്രോത്സവം | Indulekha | മലയാളം | ||
പ്രയത്നം | തെലുങ്ക് | |||
2006 | മൈ ഓട്ടോഗ്രാഫ് | Divya | കന്നഡ | |
കറുത്ത പക്ഷികൾ[17] | Suvarnna | മലയാളം | ||
2007 | കഥ പറയുമ്പോൾ | Sridevi Balan | മലയാളം | |
ബ്ലാക്ക് ക്യാറ്റ്[17] | Meenakshi | മലയാളം | ||
ഗോൾ | Sam's mother | മലയാളം | Cameo | |
2008 | Kuselan | Sridevi Balakrishnan | തമിഴ് | |
Kathanayakudu | Sreedevi | തെലുങ്ക് | ||
മാജിക് ലാമ്പ് | അനുപമ | മലയാളം | ||
Manidhan | തമിഴ് | |||
2009 | മര്യാദൈ | രാധ | തമിഴ് | |
കഥ, സംവിധാനം: കുഞ്ചാക്കോ | ആൻ മേരി | മലയാളം | ||
Vengamamba | Saint Vengamamba | തെലുങ്ക് | ||
2010 | Dasanna | Malli | തെലുങ്ക് | [18] |
2010 | Hendtheer Darbar | Radha | കന്നഡ | |
2011 | Thambikottai | Shanmugapriya | തമിഴ് | |
2012 | Sri Vasavi Vaibhavam | തെലുങ്ക് | ||
2013 | Sri Jagadguru Aadi Sankara | ഗംഗാദേവി | തെലുങ്ക് | |
ദൃശ്യം | റാണി ജോർജ് | മലയാളം | മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ്
മികച്ച നടിക്കുള്ള ജയ്ഹിന്ദ് ടിവി മൂവി അവാർഡ് മികച്ച നടിക്കുള്ള വയലാർ ഫിലിം അവാർഡ് നാമനിർദ്ദേശം –മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സൗത്ത് നാമനിർദ്ദേശം – മികച്ച നടിക്കുള്ള SIIMA അവാർഡ് | |
2014 | ബാല്യകാലസഖി | Majeed's mother | മലയാളം | |
ദൃശ്യം | ജ്യോതി | തെലുങ്ക് | ദൃശ്യം എന്ന മലയാള സിനിമയുടെ റീമേക്ക് | |
2015 | Mama Manchu Alludu Kanchu | Suryakantham | തെലുങ്ക് | |
2017 | കഥ വീണ്ടും പറയുമ്പോൾ | Sridevi Balan | മലയാളം | |
2017 | മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | Annyamma | മലയാളം | |
2018 | സാക്ഷ്യം | Viswa's mother | Telugu | |
2020 | ഷൈലോക്ക്[19] | ലക്ഷ്മി അയ്യനാർ | മലയാളം | |
2020 | Annaatthe | തമിഴ് | Filming | |
2021 | ദൃശ്യം 2 | റാണി | മലയാളം | ദൃശ്യം എന്ന മലയാളം ചിത്രത്തിൻ്റെ രണ്ടാം ഭാഗം |
2022 | ബ്രോ ഡാഡി | അന്ന | മലയാളം |
അവലംബം
തിരുത്തുക- ↑ [1] starsunfolded.com, 2017. Retrieved 4 December 2019
- ↑ 2.0 2.1 Athira M. (29 May 2013). "A different scene". The Hindu. Retrieved 23 September 2013.
- ↑ "Meena weds Vidyasagar" indiaglitz.com, 13 July 2009. Retrieved 16 September 2012
- ↑ Interview with Dinakaran Archived 2008-11-02 at the Wayback Machine. Question: "What is your age?" Answer: "May one ask the age of actress?"
- ↑ 5.0 5.1 5.2 5.3 5.4 George, Vijay (2005 March 19). "Leading lady". The Hindu. Archived from the original on 2005-05-23. Retrieved 2009-05-01.
{{cite news}}
: Check date values in:|date=
(help) - ↑ "ഷൈലോക്ക്".
- ↑ "Meena weds Vidyasagar at Tirumala". Sify Movies. 12 July 2009. Archived from the original on 13 March 2013. Retrieved 16 January 2013.
- ↑ "Meena delivers a baby girl". Oneindia. 3 January 2011. Archived from the original on 16 July 2012. Retrieved 5 April 2011.
- ↑ Ramanujam, Srinivasa (2008 August 10). "'I am the heroine'". Times of India. Retrieved 2009-05-01.
{{cite news}}
: Check date values in:|date=
(help) - ↑ Kumar, S. R. Ashok (2003 April 11). "Few in the race this time". The Hindu. Archived from the original on 2008-02-24. Retrieved 2009-05-01.
{{cite news}}
: Check date values in:|date=
(help) - ↑ ""I will make the public know there is a good actor in Vikram"" (PDF). Tamil Guardian. 2001 June 27. Archived from the original (PDF) on 2007-12-16. Retrieved 2009-05-01.
{{cite news}}
: Check date values in:|date=
(help) - ↑ Waheed, Sajahan (2001 September 27). "Meena's album delayed". New Straits Times. Archived from the original on 2014-06-10. Retrieved 2009-05-01.
{{cite news}}
: Check date values in:|date=
(help) - ↑ "51st Annual Manikchand Filmfare South Award winners". The Times of India. 4 June 2004. Archived from the original on 18 June 2004. Retrieved 1 May 2009.
- ↑ "Shock stars Prasanth, Meena". Screen India. 4 June 2004. Retrieved 1 May 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Meena's Malayalam comeback". The Hindu. Chennai, India. 26 April 2004. Archived from the original on 2012-11-10. Retrieved 1 May 2009.
- ↑ George, Vijay (19 March 2005). "Leading lady". The Hindu. Chennai, India. Archived from the original on 2005-05-23. Retrieved 1 May 2009.
- ↑ 17.0 17.1 Sreekumaran, P. (26 December 2006). "Meena's magic still fascinates Malayali film fans". apunkachoice. Archived from the original on 15 October 2008. Retrieved 1 May 2009.
- ↑ Dasanna Review. movies.fullhyderabad.com
- ↑ "Shylock movie review: A complete Mammootty show". OnManorama (in ഇംഗ്ലീഷ്). Retrieved 2020-01-23.
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മീന
- "Meena: I prefer to do roles which is not similar to my earlier films". Indiaglitz. 2005 April 29. Archived from the original on 2005-05-07. Retrieved 2009-05-01.
{{cite news}}
: Check date values in:|date=
(help)