മിന്നാരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(മിന്നാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1994-ൽ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ സംവിധാനത്തിൽ, മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മിന്നാരം[1]. ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും നിർവഹിച്ചത് സംവിധായകൻ പ്രിയദർശൻ തന്നെയാണ്. 1994-ൽ പുറത്തിറങ്ങിയ വാണിജ്യ വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായ മിന്നാരം നിർമ്മിച്ചത് ആർ. മോഹൻ ആണ്. എട്ട് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. എസ്. പി. വെങ്കിടേഷും, ഗാനരചന നിർവ്വഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയും ആണ്.

മിന്നാരം
സംവിധാനംപ്രിയദർശൻ
നിർമ്മാണംആർ. മോഹൻ
അഭിനേതാക്കൾമോഹൻലാൽ, ശോഭന
സംഗീതംഎസ്. പി. വെങ്കിടേഷ്
ഛായാഗ്രഹണംകെ. വി. ആനന്ദ്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി1994
സമയദൈർഘ്യം150 min
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രധാന അഭിനേതാക്കൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "List of Malayalam films released during the year 1994". PRD, Government of Kerala. ശേഖരിച്ചത് 2009-07-23.
"https://ml.wikipedia.org/w/index.php?title=മിന്നാരം_(ചലച്ചിത്രം)&oldid=2927709" എന്ന താളിൽനിന്ന് ശേഖരിച്ചത്