കിലുക്കം

മലയാള ചലച്ചിത്രം

പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് കോമഡിചലച്ചിത്രമാണ് കിലുക്കം. മോഹൻലാലും ജഗതി ശ്രീകുുമാറും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി തിലകൻ, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു.[1]

കിലുക്കം
സംവിധാനംപ്രിയദർശൻ
നിർമ്മാണംആർ മോഹൻ
രചനവേണു നാഗവള്ളി
അഭിനേതാക്കൾ
സംഗീതംഎസ്.പി.വെങ്കിടേഷ്
ഛായാഗ്രഹണംഎസ്. കുമാർ
വിതരണംഗുഡ്നൈറ്റ് ഫിലിംസ്
റിലീസിങ് തീയതി1991
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാ സംഗ്രഹംതിരുത്തുക

ടൂറിസ്റ്റ് ഗൈഡ് ജോജിയും (മോഹൻലാൽ, ഫോട്ടോഗ്രാഫർ നിശ്ചലും ( ജഗതി,)സ്നേഹിതൻമാരാണ്. കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകളാണ് താൻ എന്ന തെറ്റിദ്ധാരണയിൽ നന്ദിനി (രേവതി), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി യെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയുടെ വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർ പ്രണയത്തിലാകുകയും ചെയ്യുന്നു.


ഒടുവിൽ നന്ദിനി തന്റെ യഥാർത്ഥ പിതാവിനെയും ജീവിത പങ്കാളിയെയും തിരിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.

വിക്കിചൊല്ലുകളിലെ കിലുക്കം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അഭിനേതാക്കളും കഥാപാത്രങ്ങളുംതിരുത്തുക

വിജയംതിരുത്തുക

മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ഒരു വർഷത്തോളം തിയേറ്ററുകളിൽ നിറഞ്ഞോടിയ ഇതിലെ ഹാസ്യ രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. ജഗതി അവതരിപ്പിച്ച നായകന്റെ സുഹൃത്ത് നിശ്ചൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൊന്നാണ് . ഈ അഭിനയത്തിന് ജഗതിക്ക്1991ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങൾ ടിവിയിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നത്തിന്റെ കാരണവും മറ്റൊന്നല്ല.[2]

അവലംബംതിരുത്തുക

  1. കിലുക്കം -മലയാളചലച്ചിത്രം.കോം
  2. കിലുക്കം (1991) M3db"https://ml.wikipedia.org/w/index.php?title=കിലുക്കം&oldid=3348096" എന്ന താളിൽനിന്ന് ശേഖരിച്ചത്