മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ അക്ഷരമാണ് "'അഃ"' അഥവാ വിസർഗ്ഗം.

മലയാള അക്ഷരം
അഃ
അഃ അക്ഷരം
തരം ഹ്രസ്വസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം
യുനികോഡ് പോയിന്റ് {{{യുനികോഡ്}}}

സ്വരത്തിനു ശേഷം ഉപയോഗിക്കുന്ന അർധ'ഹ'കാരശബ്ദമാണ് വിസർഗം (സംസ്കൃതം: विसर्गः, വിസർഗഃ). മലയാളത്തിൽ വിസർഗ്ഗം എന്നും എഴുതാറുണ്ട്.

വിസർഗം മലയാളത്തിൽതിരുത്തുക

മലയാള ലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ വൃത്തങ്ങൾ കൊണ്ടാണ് () വിസർഗം സൂചിപ്പിക്കുന്നത്. അർധ'ഹ'കാരോച്ചരണമുള്ള ഈ ഉപലിപിയെ വിസർഗ്ഗചിഹ്നം എന്ന് പറയുന്നു. വിസർഗ്ഗം സംസ്കൃതത്തിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. മലയാളത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഹ എന്ന ഉച്ചാരണത്തിനു പകരം പൂർവ്വാക്ഷരത്തിന്‌ ബലം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്. വിസർഗത്തിനുശേഷം വരുന്ന ക,പ എന്നിവയ്ക്ക് ഇരട്ടിപ്പ് ആവശമില്ല ഉദാഹരണം: ദുഃഖം, മനഃപ്രയാസം, പുനഃസൃഷ്ടി

അപ്പാശവും കയറുമായ്ക്കൊണ്ടജാമിളനെ മുൽപാടുചെന്നു കയറിട്ടോരു കിങ്കരരെ മുൽപുക്കുചെന്നഥ തടുത്തോരു നാൽവരെയു മിപ്പോഴെ നൌമി ഹരി നാരായണായ നമഃ ഹരിനാമകീർത്തനത്തിലെ ഈ വരികളുടെ ആദ്യാക്ഷരം അഃ - വിസർഗ്ഗമാണ്.

വിസർഗം സംസ്കൃതത്തിൽതിരുത്തുക

ദേവനാഗരീലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ ബിന്ദുക്കൾ കൊണ്ടാണ് () വിസർഗം സൂചിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വിസർഗം&oldid=3300080" എന്ന താളിൽനിന്ന് ശേഖരിച്ചത്