വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 11
ബിനു
തിരുത്തുക- ബിനു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഒരു പ്രതേക വിഷയത്തിലധിഷ്ഠിതമായ ലേഖനമല്ല, നിഘണ്ടുവിൽ വരേണ്ട കാര്യങ്ങൾ ചേർത്ത് ലേഖനമാക്കിയിരിക്കുന്നു --ജുനൈദ് | Junaid (സംവാദം) 07:43, 28 ഒക്ടോബർ 2010 (UTC)
- എന്റെ പേർ ഇതിലുള്ളതാണ്, എല്ലാവരും ഇതിന്റെ പിന്നാലെ പായുന്നതെന്നു തോന്നുന്നു... നിഘണ്ടു വിലെ രണ്ടാമത്തെ പോയിന്റ്- ആദ്യത്തെ പോയിന്റിൽ ഇത് വരുമെന്ന് തോന്നുമെങ്കിൽ വികസിപ്പിക്കുക...--♔ കളരിക്കൻ ♔ | സംവാദം 09:25, 28 ഒക്ടോബർ 2010 (UTC)
- അതിലെ ഒന്നാമത്തേതുകൊണ്ടുദ്ദേശിക്കുന്നത്, "ഒരു നിർവ്വചനം മാത്രമുള്ള ലേഖനം കാണുകയാണെങ്കിൽ ബാക്കി വരാവുന്ന വിജ്ഞാനകോശപരമായ ഉള്ളടക്കങ്ങൾ ചേർത്ത് ആ താൾ വികസിപ്പിക്കുക" എന്നാണ്. രണ്ടാമത്തേത് വിവക്ഷിതങ്ങൾ എന്ന തരത്തിലുള്ള താൾകൾക്ക് ബാധകമായ കാര്യമാണ്. --ജുനൈദ് | Junaid (സംവാദം) 12:49, 28 ഒക്ടോബർ 2010 (UTC)
- വിജ്ഞാനകോശ നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടി ലേഖനം മാറ്റിയിരിക്കുന്നു...ഒന്ന് കാണുക, വേണ്ട മാറ്റങ്ങൾ നിർദ്ധേശിക്കുക..--♔ കളരിക്കൻ ♔ | സംവാദം 17:10, 28 ഒക്ടോബർ 2010 (UTC)
- അതിലെ ഒന്നാമത്തേതുകൊണ്ടുദ്ദേശിക്കുന്നത്, "ഒരു നിർവ്വചനം മാത്രമുള്ള ലേഖനം കാണുകയാണെങ്കിൽ ബാക്കി വരാവുന്ന വിജ്ഞാനകോശപരമായ ഉള്ളടക്കങ്ങൾ ചേർത്ത് ആ താൾ വികസിപ്പിക്കുക" എന്നാണ്. രണ്ടാമത്തേത് വിവക്ഷിതങ്ങൾ എന്ന തരത്തിലുള്ള താൾകൾക്ക് ബാധകമായ കാര്യമാണ്. --ജുനൈദ് | Junaid (സംവാദം) 12:49, 28 ഒക്ടോബർ 2010 (UTC)
പേരുകളെക്കുറിച്ചും, അതിന്റെ ഉൽപ്പത്തിയെക്കുറിച്ചും വിജ്ഞാനകോശത്തിൽ ലേഖനങ്ങളുണ്ടാകുന്നത് തെറ്റല്ല. നീക്കം ചെയ്യേണ്ടതില്ല. --Vssun (സുനിൽ) 17:15, 28 ഒക്ടോബർ 2010 (UTC)
- പക്ഷെ ഈ ലേഖനം ഒരു ഉല്പത്തിയിൽ നിന്നുരുത്തിരിഞ്ഞു വന്ന ഉപയോഗങ്ങളെ അല്ല പരാമശിക്കുന്നത്. വ്യത്യസ്ത ഭാഷകളിലെ ആ ഉച്ചാരണത്തിന്റെ സന്ദർഭവും അർത്ഥവും ഉപയോഗങ്ങളുമാണ്. ഒരേ ഉച്ചാരണം വരുന്ന പദങ്ങൾ വ്യത്യസ്തഭാഷകളിൽ വരുക സ്വാഭാവികമാണ്, അങ്ങനെയുള്ള പദങ്ങളെ കൈകാര്യം ചെയ്യാനാണ് വിക്കിനിഘണ്ടു എന്ന ബഹുഭാഷ നിഘണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു പ്രതേക വിഷയത്തിലുള്ള ഗഹനമായ ലേഖനം നൽകുക എന്നതാണ് വിക്കിപീഡിയയിലെ ഒരോ ലേഖനവും നടത്തിയിരിക്കേണ്ട പ്രാഥമിക ധർമ്മം, ആ വിഷയം കൈകാര്യം ചെയ്യുന്നതിനിടയിൽ സമാന സ്വഭവമുള്ള വിഷയങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ നൽകുകയും ചെയ്യാറുണ്ട്. ഏത് വിഷയമാണ് ഈ ലേഖനം കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ? --ജുനൈദ് | Junaid (സംവാദം) 06:20, 29 ഒക്ടോബർ 2010 (UTC)
- ജുനൈദിന്റെ വാദത്തെ പിന്താങ്ങുന്നു. ഒന്നാമത്, താളിപ്പോൾ ഒരു ദിർഘമായ വിവക്ഷത്താളിന്റെ രൂപത്തിലാണുള്ളത്. അതൊക്കെ ഒഴിവാക്കി പേരിനെക്കുറിച്ച് മാത്രമായി ലേഖനമാക്കി മാറ്റണം. പിന്നെ ലേഖനത്തിൽ ലേഖകന്റേതായ സ്വന്തം കണ്ടെത്തലുകൾ ഒരുപാടുണ്ട്.
“ | വിനോദ് എന്ന പേര് വിനു എന്ന വിളിപ്പേരിലേക്ക് മാറുകയും, അത് പിന്നീട് ബിനു എന്നായി മാറുകയായിരുന്നു എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു, ഉദാഃ ഗൂഡതന്ത്രം കൂടോത്രം ആയപോലെ. | ” |
ഇതിനൊക്കെ വല്ല തെളിവുമുണ്ടോ? പിന്നെ ഒരു വിജ്ഞാനകോശലേഖനം വരാൻ മാത്രം ഈ പേരിന് എന്ത് ശ്രദ്ധേയതയാണുള്ളത്? വിക്കിനിഘണ്ടുവിൽ "നാമം : ആൺകുട്ടികൾക്കിടുന്ന ഒരു പേര്" എന്ന ഒരു നിർവചനം കൊടുക്കേണ്ട ആവശ്യമേയുള്ളൂ. ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നു --റസിമാൻ ടി വി 06:48, 29 ഒക്ടോബർ 2010 (UTC)
- ഇതൊക്കെ ആംഗലേയ വിക്കിയിൽ നിന്നും മൊഴിമാറ്റം ചെയ്തെടുത്തതാണ്, കൂടാതെ മുകളിലെ ഉദ്ധരണിയിലെ വാചകത്തിൽ ഗൂഡതന്ത്രം ചേർത്തത്, ഞാനാണ്, ഒരു മലയാളീകരണം, പെട്ടെന്ന് മനസിലാവാൻ കരുതി ചെയ്തതാണ്.ആംഗലേയവിക്കിയിലെ യഥാർത്ത ലേഖന വാക്യം ഇതാണ്
“ | Binu is also a modified or evolutionary form of the name Vinod, or Vinodam, which means happy or merry in Sanskrit. Vinod and its short form Vinu is a common first name in India | ” |
- എല്ലാവരും ആംഗലേയ വിക്കിയിലെ ലേഖനം കൂടി കാണുന്നത് നന്നായിരിക്കും...ഇനിയിപ്പോൾ പേരുകളുടെ ഉൽപ്പത്തിയെക്കുറിച്ചാണ് ഇത് മാറ്റേണ്ടതെങ്കിൽ അങ്ങനെ ചെയ്ത്, വിവിധ ഭാഷകളിലുള്ള ഉച്ചാരണ ശബ്ദങ്ങൾ ലേഖനത്തിൽ നിന്നും മാറ്റാവുന്നതേയുള്ളൂ.....ഇത് വഃസഃക പാലിക്കുന്നുണ്ടോ എന്നും,
“ | വിശ്വാസയോഗ്യത എന്നതിന് കൃത്യമായ ഒരു നിർവ്വചനം നൽകാൻ വിക്കിപീഡിയക്ക് കഴിയില്ല. ഉത്തമമായ കാര്യം വിക്കിപീഡിയർ അത് സമവായത്തിലൂടെ കണ്ടെത്തുക എന്നതാണ് | ” |
- ഇതിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു...ഉദാ: ഗൂഡതന്ത്രം-കൂടോത്രം ആയതിന് തെളിവുകൾ ഒന്നും ഇതുവരെ ഞാൻ കണ്ടെത്തിയിട്ടില്ല...ഈ സംവാദം കൂടി ഒന്ന് കാണേണ്ടിയിരിക്കുന്നു. ചില കാര്യങ്ങൾക്ക് കേരളത്തിൽ വ്യക്തമായ തെളിവുകൾ ലഭിക്കാൻ കുറച്ച് പ്രയാസമാണെന്ന് ഞാൻ കരുതുന്നു, അത് സമവായത്തിലൂടെ പരിഹരിക്കാമെന്നും വിശ്വസിക്കുന്നു. —ഈ തിരുത്തൽ നടത്തിയത് Binukalarickan (സംവാദം • സംഭാവനകൾ)
ഇംഗ്ലീഷ് വിക്കിപീഡിയയിലും ലേഖനത്തിന്റെ സ്ഥിതി ഇത്ര തന്നെയോ ഇതിലുമേറെയോ മോശമാണ്. കുറേ ബിനു പേരുകാർ യാതൊരു അവലംബവുമില്ലാതെ എഴുതിയ ആ ലേഖനത്തിന്റെ തർജ്ജമയായതുകൊണ്ടു മാത്രം ഇത് നിലനിർത്തണമെന്ന് വാദിച്ചിട്ട് കാര്യമില്ല. നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ബിനു എന്ന പേരിനെക്കുറിച്ചാണ് ലേഖനം വേണ്ടതെങ്കിൽ അതു മാത്രം ലേഖനത്തിൽ നിലനിർത്തുക. മറ്റ് സ്ഥലങ്ങളിലെ ബിനു എന്ന പേരിന് കേരളത്തിലെ ബിനു പേരുമായി ബന്ധമുണ്ടെങ്കിൽ മാത്രം അത് ഇവിടെ കൊടുക്കുക - അല്ലെങ്കിൽ കേരളത്തിലെ കൊച്ചിയെക്കുറിച്ചുള്ള ലേഖനത്തിൽ ജപ്പാനിലെ കൊച്ചിയെപ്പറ്റി എഴുതുന്നതുപോലെ അസംബന്ധമാകും അത്. അന്താരാഷ്ട്ര ബിനുവിനെക്കുറിച്ചും ചൈനയിലെ ബിനുവിനെക്കുറിച്ചും സോളമൻ ദ്വീപിലെ ബിനുവിനെക്കുറിച്ചും ഒക്കെ വേണമെങ്കിൽ വെവ്വേറെ ലേഖനമുണ്ടാക്കുക, ബിനു (വിവക്ഷകൾ) എന്ന ഒരു താളും ഉണ്ടാക്കുക. ഈ വിവക്ഷകളും അവലംബമില്ലാത്ത വാചകങ്ങളും (സ്വന്തം കണ്ടെത്തൽ?) ഒഴിവാക്കിയാൽ കാര്യമായി ഒന്നും ബാക്കി കാണില്ല എന്ന സ്ഥിതിയായതുകൊണ്ട് വിക്കിനിഘണ്ടുവിലേക്ക് നീക്കുക തന്നെയാകും ഉചിതം എന്ന് കരുതുന്നു --റസിമാൻ ടി വി 11:08, 29 ഒക്ടോബർ 2010 (UTC)
- കേരളത്തിലെ കൊച്ചിയെക്കുറിച്ചുള്ള ലേഖനത്തിൽ ജപ്പാനിലെ കൊച്ചിയേക്കുറിച്ച്വരേണ്ട കാര്യമില്ല, കാരണം അത് സ്ഥലത്തെക്കുറിച്ചുള്ള വിവരണമാണ്, കൊച്ചി എന്ന പേരിനേക്കുറിച്ചുള്ള വിവരണമാണെങ്കിൽ കൊച്ചി എന്ന പേര് എങ്ങനെ ഉണ്ടായെന്നും, കേരളത്തിൽ കൊച്ചിയുണ്ടെന്നും, ജപ്പാനിലുണ്ടെന്നും..കൊച്ചി എന്ന പേര് കേരളത്തിൽ തിരുകൊച്ചിയിൽ നിന്നും ഉണ്ടായതാണ് എന്നും എഴുതാം, ഉദഃ ബിനു കെ മാത്യൂസിന്റെ ലേഖനത്തിൽ ബിനു എന്ന പേരിനെക്കുറിച്ച് എഴുതുവാൻ സാധിക്കുന്നതല്ല...ഈ ലേഖനം പൂർണ്ണമായും ബിനു എന്ന പേരിനെക്കുറിച്ചും, ലോകത്തിൽ ഈ പേരിന്റെ ഉപയോഗത്തെക്കുറിച്ചും, ഈ പേരിലുള്ള സ്ഥലത്തെക്കുറിച്ചും, ഈ പേരിലുള്ള പ്രശസ്തരേക്കുറിച്ചും മാത്രമാണ് പ്രദിപാദിക്കുന്നത്...ഉദഃ മൊഹമ്മദ് എന്ന പേരിനെക്കുറിച്ചുള്ള വിവരണം കാണുക..--♔ കളരിക്കൻ ♔ | സംവാദം 11:30, 29 ഒക്ടോബർ 2010 (UTC)
- ശ്രദ്ധേയമായ പേരുകളെ പറ്റി ലേഖനം വരുന്നതിൽ തെറ്റില്ല. മുകളിൽ സൂചിപ്പിച്ച മുഹമ്മദ് എന്ന ലേഖനം ആ പേരിന്റെ ശ്രദ്ധേയത വെളിവാക്കുന്നുണ്ട്. പക്ഷെ ഇവിടുത്തെ പ്രശ്നം ശ്രദ്ധേയമായ വിവരങ്ങൾ അല്ല എന്നുള്ളതാണ്. ഇവിടെ ലേഖനത്തിലെ കേരളവും ബിനുവും എന്ന ഭാഗം കണ്ടെത്തലുകൾ കൊണ്ട് നിറച്ചിരിക്കുന്നതു പോലെയുണ്ട്. അതു പേലെ അന്താരാഷ്ട്ര തലത്തിൽ എന്ന ഖണ്ഡികയിലെ ബിന്യാമിൻ എന്നതിന്റെ ചുരുക്കമാണ് ബിനു എന്ന് അറിയപ്പെടുന്നത് ന്യായീകരിക്കാമോ? ചൈനയിൽ പ്രചാരത്തിലിരുന്ന ഒരു പേരാണ് ബിനു അതിനു കൊടുത്തിരിക്കുന്ന അവലംബത്തിൽ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പ്രശസ്തി കാണുന്നില്ല. ഒരു പുസ്തകത്തിന് ഒരു പേരു വന്നു എന്നുള്ളത് ശ്രദ്ധേയമായ ഒരു വാദം അല്ല. ഉണ്ണിക്കുട്ടൻ എന്ന മാസിക ഉണ്ട് എന്നു പറഞ്ഞ് ഉണ്ണി എന്ന പേരിന് ശ്രദ്ധേയത് ഉണ്ട് എന്നു പറയുന്നതു പോലെയാണ് ഇത്. പേരും സംബന്ധിയായ അർത്ഥങ്ങൾ ഒക്കെ വിക്ഷണറിയിൽ ചേർക്കാമല്ലോ. ഈ രീതിയിൽ ലേഖനം നിലനിർത്തുന്നതിനോട് യോജിക്കാനാവില്ല. എന്നാൽ സോളമൻ ദ്വീപുകളിലെ സ്ഥലത്തേയും മൊബൈൽ ബ്രൗസറെ പറ്റിയുമുള്ളവ പരിഗണിക്കാവുന്നതാണ്. --കിരൺ ഗോപി 14:36, 29 ഒക്ടോബർ 2010 (UTC)
- ശ്രദ്ധേയത് ഇല്ല എന്നു പറയുന്നത് ശരിയല്ല...ലോകം മുഴുവനുമുള്ള ശ്രദ്ധേയമായ കാര്യം ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്..ഹീബ്രു ഭാഷയ്ക്കുള്ള അവലംബം ചേർത്തിട്ടുണ്ട്..ചൈനയിൽ പ്രചാരത്തിലിരുന്ന എന്നതിനു പകരം ചൈനയിൽ ഉണ്ടായിരുന്ന എന്ന് മാറ്റാവുന്നതാണ്... ഉണ്ണിക്കുട്ടൻ എന്ന പേര് ആഗോള തലത്തിൽ ഒന്ന് പരതിനോക്കൂ, ശ്രദ്ധേയത് ഉണ്ടോ എന്ന് അപ്പോൾ അറിയാൻ സാധിക്കും.മാത്രമല്ല ഒരു പുസ്തകത്തിന്റെ പേരിൽ ബിനു എന്ന് വന്നതുകൊണ്ട് മാത്രം ഉണ്ടായതല്ല ഈ ലേഖനം..ഒരു പക്ഷേ ഉണ്ണിക്കുട്ടൻ എന്ന മാസിക ആഗോളതലത്തിൽ അറിയപ്പെട്ട ഒന്നാണെങ്കിൽ അതിനും ശ്രദ്ധേയത് ഉണ്ടാകും..--♔ കളരിക്കൻ ♔ | സംവാദം 15:10, 29 ഒക്ടോബർ 2010 (UTC)
- തച്ചൻ മകന്റെ താൾ മൊത്തമായി മാറ്റൽ തിരസ്ക്കരിച്ചിരിക്കുന്നു...വ്യക്തമായ കാരണമില്ലാത്തതിനാൽ...--♔ കളരിക്കൻ ♔ | സംവാദം 19:00, 29 ഒക്ടോബർ 2010 (UTC)
- ശ്രദ്ധേയത് ഇല്ല എന്നു പറയുന്നത് ശരിയല്ല...ലോകം മുഴുവനുമുള്ള ശ്രദ്ധേയമായ കാര്യം ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്..ഹീബ്രു ഭാഷയ്ക്കുള്ള അവലംബം ചേർത്തിട്ടുണ്ട്..ചൈനയിൽ പ്രചാരത്തിലിരുന്ന എന്നതിനു പകരം ചൈനയിൽ ഉണ്ടായിരുന്ന എന്ന് മാറ്റാവുന്നതാണ്... ഉണ്ണിക്കുട്ടൻ എന്ന പേര് ആഗോള തലത്തിൽ ഒന്ന് പരതിനോക്കൂ, ശ്രദ്ധേയത് ഉണ്ടോ എന്ന് അപ്പോൾ അറിയാൻ സാധിക്കും.മാത്രമല്ല ഒരു പുസ്തകത്തിന്റെ പേരിൽ ബിനു എന്ന് വന്നതുകൊണ്ട് മാത്രം ഉണ്ടായതല്ല ഈ ലേഖനം..ഒരു പക്ഷേ ഉണ്ണിക്കുട്ടൻ എന്ന മാസിക ആഗോളതലത്തിൽ അറിയപ്പെട്ട ഒന്നാണെങ്കിൽ അതിനും ശ്രദ്ധേയത് ഉണ്ടാകും..--♔ കളരിക്കൻ ♔ | സംവാദം 15:10, 29 ഒക്ടോബർ 2010 (UTC)
- തച്ചന്റെ മകൻ തിരുത്തലിന് നൽകിയ വിശദീകരണം സംവാദത്താളിൽ നോക്കുക --റസിമാൻ ടി വി 21:04, 29 ഒക്ടോബർ 2010 (UTC)
- ഈ സംവാദം മറ്റൊരു രീതിയിൽ, ലേഖനത്തിന്റെ സംവാദത്താളിൽ പുരോഗമിക്കുന്നു..അതും കാണുക..--♔ കളരിക്കൻ ♔ | സംവാദം 22:35, 29 ഒക്ടോബർ 2010 (UTC)
- പിന്നേയും പറയുന്നു പേരിന് ശ്രദ്ധേയത ഉണ്ട് എന്ന്? അത് ഏത് അർത്ഥത്തിലാണ്? മുഹമ്മദ് എന്ന പേരിന്റെ ശ്രദ്ധേയത് ലോകത്തേ ഏറ്റവും കൂടുതൽ ആളുകളുടെ പേര് എന്ന രീതിയിലാണ്. അതു പോലെ വല്ല ശ്രദ്ധേയതയും ഇവിടെ പറയാനുണ്ടോ? ബുക്കുകളിൽ ഒരു പേരു വന്നു എന്നു കരുതി ശ്രദ്ധേയത ഒണ്ട് എന്നുള്ളത് അംഗീകരിക്കാൻ കഴിയില്ല. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയത് ഏത് രീതിയിലാണ് എന്ന് വിശദമാക്കമോ? ബിന്യാമിന്റെ ചുരുക്കെഴുത്ത് എന്നുള്ളതാ? മൂർത്തിയെക്കായിലും വല്ലിയ ശാന്തിയോ? --കിരൺ ഗോപി 03:23, 30 ഒക്ടോബർ 2010 (UTC)
ശ്രീ കളരിക്കൻ, ബിനു എന്ന നാമത്തെ കുറിച്ചാണ് താങ്കളീ ലേഖനത്തിൽ എഴുതാനുദ്ദേശിക്കുന്നതെങ്കിൽ വിശദമായി എഴുതുക. ആ നാമം വന്ന വഴി, അതിന്റെ പ്രശസ്തി അങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ, പക്ഷെ അതെല്ലാം ഒരേ ഉല്പത്തിയിൽ നിന്നുരുത്തിരിഞ്ഞു വന്ന കാര്യങ്ങളായിരിക്കണം പ്രതിപാദിക്കുന്നത്. അങ്ങനെ സ്വന്തമായി നിൽക്കാനുള്ള ശേഷി അതിനുണ്ടെങ്കിൽ തീർച്ചയായും ലേഖനം വിക്കിയിൽ നിലനിൽക്കും. മറിച്ച് നിലനിൽപ്പിനുവേണ്ടി സമാന ഉച്ചാരണമുള്ള മറ്റ് ‘ബിനു’ കളെ കൂട്ടുപിടിക്കേണ്ടി വരുമ്പോൾ അതിനൊരു നിഘണ്ടുസ്വഭാവം കൈവരും. അതല്ലാതെയുള്ള നിലനിൽപ്പ് വിവക്ഷിതം താൾ എന്ന നിലയിലാണ്, അതിന് ‘ബിനു’ നെ ഉദ്ദേശിക്കുന്ന മൂന്നോ അതിലധികമോ ലേഖനങ്ങൾ വിക്കിയിൽ ഉണ്ടാവണം. --ജുനൈദ് | Junaid (സംവാദം) 04:15, 30 ഒക്ടോബർ 2010 (UTC)
- മുഹമ്മദിന്റെ ശ്രദ്ധേയത് ഉപയോഗിച്ച പേരുകൾ എന്ന നിലയിലാണെങ്കിൽ, ഇത് വിവിദ്ധ സംസ്ക്കാരത്തിൽ വിവിധ അർഥത്തിലുള്ള വാക്ക് എന്ന നിലയിലാകുന്നു...വിവിധ പ്രശ്സ്ത വ്യക്തികളുടെ നാമം എന്ന നിലയിലാകുന്നു,...(മോഹന്ലാൽ എന്ന പേരിൽ ഒരു ദ്വീപും, പുസ്ത്കവും, ഒരു ചുരുക്കെഴുത്തും, അതേ പേരിലുള്ള കുറേ പ്രശസ്തരും, ഒരു വെബ് ബ്രൗസരും ഒണ്ടെങ്കിൽ ആ പേരിനും ശ്രദ്ധേയത് കൈവരിക്കാവുന്നതാണ്)
“ | ശ്രീ കളരിക്കൻ, ബിനു എന്ന നാമത്തെ കുറിച്ചാണ് താങ്കളീ ലേഖനത്തിൽ എഴുതാനുദ്ദേശിക്കുന്നതെങ്കിൽ വിശദമായി എഴുതുക | ” |
- ഇത് പറയേണ്ട ആവശ്യകത് ഇവിടെ ഇല്ല, കാരണം ഇത് ബിനു എന്ന വ്യക്തിയേക്കുറിച്ചുള്ള ലേഖനമല്ല....
- എന്റെ ഒർഭിപ്രായത്തിൽ ലേഖനം നീക്കി യൂസർഫൈ ചെയ്യാവുന്നതാണ്, കാരണം ഈ തർക്കമൊട്ട് തീരുകയുമില്ല, സമവായമൊട്ട് ആവില്ല താനും--♔ കളരിക്കൻ ♔ | സംവാദം 10:09, 30 ഒക്ടോബർ 2010 (UTC)
- ഇത് പറയേണ്ട ആവശ്യകത് ഇവിടെ ഇല്ല, കാരണം ഇത് ബിനു എന്ന വ്യക്തിയേക്കുറിച്ചുള്ള ലേഖനമല്ല....
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 02:21, 11 നവംബർ 2010 (UTC) |
വിപരീതപത്ഥ്യാവക്‌ത്രം
തിരുത്തുകDictionary Article ♔ കളരിക്കൻ ♔ | സംവാദം 21:52, 29 ഒക്ടോബർ 2010 (UTC)
- ലേഖനത്തിൽ വിവരങ്ങൾ കുറവാണ്. എങ്കിലും നിഘണ്ടുവിന് ചേരുന്നതാണെന്ന് കരുതുന്നില്ല. നിഘണ്ടുവിൽ വാക്കുകളുടെ അർത്ഥമല്ലേ വേണ്ടത്. നീക്കം ചെയ്യേണ്ടതില്ല. --Vssun (സുനിൽ) 02:51, 6 നവംബർ 2010 (UTC)
- ഇതൊരു വൃത്തത്തെക്കുറിച്ചുള്ള ലേഖനമല്ലേ? പദത്തിന്റെ അർഥമല്ലല്ലോ ഇവിടെ വിവരിച്ചിരിക്കുന്നത്. കൂടാതെ വൃത്തങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ വലിപ്പത്തെക്കുറിച്ചും അതിന്റെ ഏകീകരണത്തെക്കുറിച്ചും ചർച്ച എങ്ങുമെത്തിയില്ലാർന്നല്ലോ? ഇത് നീക്കം ചെയ്യുന്നതിനെ എതിർക്കുന്നു. --RameshngTalk to me 10:09, 6 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 02:23, 11 നവംബർ 2010 (UTC) |
ല്ലാമ
തിരുത്തുക- ല്ലാമ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശൂന്യം കിരൺ ഗോപി 17:44, 30 ഒക്ടോബർ 2010 (UTC)
- നീക്കം ചെയ്യാം...--♔ കളരിക്കൻ ♔ | സംവാദം 18:05, 30 ഒക്ടോബർ 2010 (UTC)
- കുറിപ്പ്: ഈ ലേഖനം സംരക്ഷിക്കുന്നതിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. RameshngTalk to me 10:06, 6 നവംബർ 2010 (UTC)
തീരുമാനം: ആവശ്യത്തിന് വിവരങ്ങളായി. നിലനിർത്തുന്നു. -- സിദ്ധാർത്ഥൻ 13:19, 11 നവംബർ 2010 (UTC) |
ഉപനിഷ്ക്രാമണം
തിരുത്തുക- ഉപനിഷ്ക്രാമണം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആവശ്യത്തിന് വിവരങ്ങളില്ല ശ്രീജിത്ത് കെ (സംവാദം) 14:31, 1 നവംബർ 2010 (UTC)
അതിന്റെ വിവരങ്ങൾ അതായത് എല്ലാ ഷോഡശക്രിയകളുടേയും വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുന്നു.... പരീക്ഷയും മറ്റും മൂലമുള്ള സമയക്കുറവുകാരണം എഴുതാൻ പറ്റാത്തതാണ്. ഇനി മായ്ക്കണമെങ്കിൽ മായ്ച്ചോളൂ..വിവരങ്ങൾ കിട്ടിയാൽ അപ്പോൾ വീണ്ടും ഉണ്ടാക്കാമല്ലോ--വിഷ്ണു നാരായണൻ 15:28, 1 നവംബർ 2010 (UTC)
- വിഷ്ണുവിനോട് ഒരു വാക്ക്: ലേഖനം താങ്കളുടെ ഉപഭോക്തൃ മണ്ഡലത്തിൽ വേണമെങ്കിൽ തയ്യാറാക്കാം എല്ലാം ശരിയായാൽ main space ൽ വരുത്തുകയും ചെയ്യം. അല്ലെങ്കിൽ ഇതുപോലെ ഒക്കെ സമയ നഷ്ടം വരുകയും, നീക്കപ്പെടാനും ഇട വരും....ഒരു കാര്യം കൂടി ഇതിന്റെ മായ്ക്കാനുള്ള നിർദ്ധേശം മാറ്റിയിരിക്കുന്നു.--♔ കളരിക്കൻ ♔ | സംവാദം 16:48, 1 നവംബർ 2010 (UTC)
- കുറിപ്പ്: ഈ ലേഖനം സംരക്ഷിക്കുന്നതിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. RameshngTalk to me 10:01, 6 നവംബർ 2010 (UTC)
തീരുമാനം: കൂടുതൽ വിവരങ്ങളായതിനാൽ നിലനിർത്തി. -- സിദ്ധാർത്ഥൻ 13:22, 11 നവംബർ 2010 (UTC) |
ആബേൽ
തിരുത്തുക- ആബേൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ പോലും ഇല്ല കിരൺ ഗോപി 05:42, 5 നവംബർ 2010 (UTC)
- വികസിപ്പിച്ചു --റസിമാൻ ടി വി 07:01, 5 നവംബർ 2010 (UTC)
- കുറിപ്പ്: ഈ ലേഖനം സംരക്ഷിക്കുന്നതിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. RameshngTalk to me 10:05, 6 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 10:45, 10 നവംബർ 2010 (UTC) |
സ്വാമി ചിദാനന്ദപുരി
തിരുത്തുകNot meeting the notability criteria of wikipedia - Can be relocated to the article incubator of user ♔ കളരിക്കൻ ♔ | സംവാദം 19:32, 5 നവംബർ 2010 (UTC)
- ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല. നീക്കം ചെയ്യുക --റസിമാൻ ടി വി 11:08, 6 നവംബർ 2010 (UTC)
- ശ്രദ്ധേയത വ്യക്തമാകുന്നില്ല. --കിരൺ ഗോപി 10:16, 10 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 04:49, 14 നവംബർ 2010 (UTC) |
അമൃതനഗർ
തിരുത്തുക- അമൃതനഗർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല ♔ കളരിക്കൻ ♔ | സംവാദം 08:50, 6 നവംബർ 2010 (UTC)
- ശ്രദ്ധേയതയില്ല. നീക്കം ചെയ്യാം --റസിമാൻ ടി വി 11:09, 6 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 04:49, 14 നവംബർ 2010 (UTC) |
രിസാല വാരിക
തിരുത്തുക- രിസാല വാരിക (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:26, 6 നവംബർ 2010 (UTC)
അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)
- ശ്രദ്ധേയതയുള്ള ഒരു സംഘടനയുടെ മുഖപത്രം എന്ന നിലയ്ക്ക് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു --റസിമാൻ ടി വി 08:58, 7 നവംബർ 2010 (UTC)
കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ലേഖനം ഒഴിവാക്കപ്പെടേണ്ടതില്ലെന്നു കരുതുന്നു - നിയാസ് അബ്ദുൽസലാം 06:20, 8 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 06:36, 17 നവംബർ 2010 (UTC) |
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ
തിരുത്തുക7 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:29, 6 നവംബർ 2010 (UTC)
അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)
- ഫൗണ്ടേഷന്റെ ശ്രദ്ധേയത ലേഖനത്തിൽ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധേയതയില്ലാത്തതിനാൽ മായ്ക്കാമെന്ന് കരുതുന്നു --റസിമാൻ ടി വി 08:54, 7 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 06:37, 17 നവംബർ 2010 (UTC) |
പരിസ്ഥിതിയും ഊർജ്ജപ്രതിസന്ധിയും
തിരുത്തുകവിജ്ഞാനകോശസ്വഭാവമില്ല Vssun (സുനിൽ) 02:52, 8 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 13:13, 17 നവംബർ 2010 (UTC) |
ജി.കൈലാസ് (കൈലാസൻ)
തിരുത്തുകശ്രദ്ധേയതയില്ല Vssun (സുനിൽ) 15:39, 1 നവംബർ 2010 (UTC)
- നീക്കാം --സിദ്ധാർത്ഥൻ 05:48, 4 നവംബർ 2010 (UTC)
ഈ താൾ നീക്കേണ്ട്തില്ല. ഇതിൽ പറഞ്ഞിരിക്കുന്നത് ശര്യായ കാര്യ്ങൾമാത്രമാണു`. സ്ഥിരീകരണതിൻ പത്ര വാർത്ത ചേർക്കാം. — ഈ തിരുത്തൽ നടത്തിയത് Reji_Jacob (സംവാദം • സംഭാവനകൾ) ```
- വിവരങ്ങൾ ശരിയായിരിക്കാം. പക്ഷേ ഇവിടെ വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ഈ ലേഖനം നിലനിർത്തേണ്ടതുണ്ടോ എന്ന ചർച്ചയാണ് ഇവിടെ നടക്കുന്നത്. നിലവിലെ വിവരങ്ങളുടെയും അവലംബങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ലേഖനത്തിന് ശ്രദ്ധേയതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. --സിദ്ധാർത്ഥൻ 04:22, 5 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 10:00, 19 നവംബർ 2010 (UTC) |
ചരളം
തിരുത്തുക- ചരളം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ എങ്കിലും ചേർക്കണം കിരൺ ഗോപി 18:11, 11 നവംബർ 2010 (UTC)
- ,കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയായില്ലെങ്കിൽ നീക്കം ചെയ്തോളു.Satheesan.vn 23:05, 12 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 10:03, 19 നവംബർ 2010 (UTC) |
ചന്ദനവേമ്പ്
തിരുത്തുക- ചന്ദനവേമ്പ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 18:19, 11 നവംബർ 2010 (UTC)
- കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയായില്ലെങ്കിൽ നീക്കം ചെയ്തോളു.Satheesan.vn 23:10, 12 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 10:04, 19 നവംബർ 2010 (UTC) |
അതിരാത്രം (വിവക്ഷകൾ)
തിരുത്തുകരണ്ടു വിവക്ഷകൾ മാത്രം Anoopan| അനൂപൻ 12:11, 12 നവംബർ 2010 (UTC)
- രണ്ട് --കിരൺ ഗോപി 12:13, 12 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 10:06, 19 നവംബർ 2010 (UTC) |
സുന്നി പുസ്തകങ്ങളുടെ പട്ടിക
തിരുത്തുകശ്രദ്ധേയതയില്ല. കാര്യമാത്രപ്രസക്തമായ വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 14:04, 4 നവംബർ 2010 (UTC)
കൂടുതൽ വിവരങ്ങൾ ചേർക്കൻ ഉദ്ദേശിക്കുന്നു. മായ്ക്കേണ്ടതില്ല - നിയാസ് അബ്ദുൽസലാം 06:33, 8 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. -- സിദ്ധാർത്ഥൻ 06:33, 26 നവംബർ 2010 (UTC) |
നാരായണി
തിരുത്തുക- നാരായണി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:22, 6 നവംബർ 2010 (UTC)
- ഈ മേഖലയിലുള്ളവർ ശ്രദ്ധിക്കപ്പെടുക എന്നതുതന്നെ അപൂർവ്വമാണ്. പ്രമുഖപത്രത്തിൽ ഫീച്ചർ വന്നത് ശ്രദ്ധേയമല്ലേ? നീക്കം ചെയ്യേണ്ടതുണ്ടോ? --Vssun (സുനിൽ) 04:50, 14 നവംബർ 2010 (UTC)
- നീക്കം ചെയ്യണോ? വളരെ അപൂർവ്വമായ ഒരു കലാരൂപം അവതരിപ്പിക്കുന്ന ഒരു കലാകാരിപ്പറ്റിയുള്ള വിവരണം അല്ലേ? വേണ്ട എന്നാണ് എന്റെ അഭിപ്രായം. മുടിയേറ്റ് എന്ന കലാരൂപത്തിലെ ലേഖനത്തിൽ ചേർക്കേണ്ടതാണ് --Ranjith Siji - Neon » Discuss 05:05, 18 നവംബർ 2010 (UTC)
- ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നു നിലനിർത്താം. --കിരൺ ഗോപി 09:57, 19 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 09:43, 22 നവംബർ 2010 (UTC) |
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി
തിരുത്തുകവിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:26, 6 നവംബർ 2010 (UTC)
അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)
- വിവരങ്ങൾ വളരെ കുറവാണ്. ശ്രദ്ധേയതക്കുറവില്ലെന്ന് കരുതുന്നു. (എം.എസ്.ഡബ്ല്യു. പഠനം തുടങ്ങിയ ആദ്യത്തെ കോളേജുകളിലൊന്നായിരിക്കണം) --Vssun (സുനിൽ) 09:45, 22 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു. -- സിദ്ധാർത്ഥൻ 06:35, 26 നവംബർ 2010 (UTC) |
ഗുജറാത്തി (വിവക്ഷകൾ)
തിരുത്തുക- ഗുജറാത്തി (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) ഉപയോഗിക്കുന്നില്ല. ഒരു വിവക്ഷ മാത്രം. Rojypala 09:22, 8 നവംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 09:47, 22 നവംബർ 2010 (UTC) |
കോഴിക്കോട് (വിവക്ഷകൾ)
തിരുത്തുക- കോഴിക്കോട് (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) രണ്ടു വിവക്ഷകൾ മാത്രം. Rojypala 09:32, 8 നവംബർ 2010 (UTC)
- കൂടുതൽ വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്താൻ കഴിയുമോ? കോഴിക്കോട് ലോകസഭാ മണ്ഡലം, നിയോജക മണ്ഡലം മുതലായവ. --കിരൺ ഗോപി 13:18, 17 നവംബർ 2010 (UTC)
- കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി. --Vssun (സുനിൽ) 09:50, 22 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 09:50, 22 നവംബർ 2010 (UTC) |
ബർഗ്മാൻ തോമസ്
തിരുത്തുക- ബർഗ്മാൻ തോമസ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിലവിലെ വിവരങ്ങളിൽനിന്ന് ശ്രദ്ധേയത തെളിയുന്നില്ല. --സിദ്ധാർത്ഥൻ 14:05, 10 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 09:53, 22 നവംബർ 2010 (UTC) |
സൽ സബീൽ
തിരുത്തുക- സൽ സബീൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 14:10, 10 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:34, 26 നവംബർ 2010 (UTC) |
ആനന്ദാശ്രമം (മാവുങ്ങൽ)
തിരുത്തുകശ്രദ്ധേയത വ്യക്തമാക്കണം കിരൺ ഗോപി 17:47, 13 നവംബർ 2010 (UTC)
- ലേഖനം ഇവിടെയുണ്ട്. തിരിച്ചുവിടേണ്ടതില്ല. മായ്ക്കാം.--തച്ചന്റെ മകൻ 19:38, 13 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. -- സിദ്ധാർത്ഥൻ 06:38, 26 നവംബർ 2010 (UTC) |
വിശ്വാസങ്ങൾ
തിരുത്തുക- വിശ്വാസങ്ങൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വ്യക്തതയില്ല. കിരൺ ഗോപി 10:51, 16 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. -- സിദ്ധാർത്ഥൻ 06:31, 26 നവംബർ 2010 (UTC) |
Kizhuppillikara
തിരുത്തുകഉള്ളടകം മലയാളമല്ല. കിരൺ ഗോപി 11:01, 16 നവംബർ 2010 (UTC)
തീരുമാനം: കിഴുപ്പിള്ളിക്കര എന്ന ലേഖനം മലയളാത്തിലാക്കിയിട്ടുണ്ട്, അതിലേക്ക് തിരിച്ചു വിട്ടു. -- കിരൺ ഗോപി 05:13, 18 നവംബർ 2010 (UTC) |
കിഴുപ്പിള്ളിക്കര
തിരുത്തുകഉള്ളടക്കം മലയാളമല്ല കിരൺ ഗോപി 11:48, 16 നവംബർ 2010 (UTC)
തീരുമാനം: ഇപ്പോ മലയാളമാണു്. നിലനിർത്തുന്നു. നിലവിലെ ഉള്ളടക്കത്തിലുള്ള പല കാര്യങ്ങളും ഇൻഫോബോക്സിലേക്ക് മാറ്റണം.--ഷിജു അലക്സ് 04:57, 18 നവംബർ 2010 (UTC) |
ഗാന്ധിസം
തിരുത്തുക- ഗാന്ധിസം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വ്യക്തമല്ല, മാറ്റി എഴുതണം. കിരൺ ഗോപി 11:54, 16 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. -- സിദ്ധാർത്ഥൻ 06:31, 26 നവംബർ 2010 (UTC) |
ചുനക്കരഗ്രാമപഞ്ചായത്ത്
തിരുത്തുകശൂന്യം കിരൺ ഗോപി 12:24, 17 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:37, 26 നവംബർ 2010 (UTC) |
ചുനക്കര ഗ്രാമ പഞ്ചായത്ത്
തിരുത്തുകശൂന്യം കിരൺ ഗോപി 12:25, 17 നവംബർ 2010 (UTC)
തീരുമാനം: ചുനക്കര ഗ്രാമപഞ്ചായത്ത് എന്ന താളിലേക്ക് തിരിച്ചു വിട്ടു -- കിരൺ ഗോപി 05:37, 26 നവംബർ 2010 (UTC) |
കൈലാസനാഥ ക്ഷേത്രം
തിരുത്തുകഅടിസ്ഥാന വിവരങ്ങളില്ല കിരൺ ഗോപി 13:47, 23 നവംബർ 2010 (UTC)
- കൈലാസ നാഥർ ക്ഷേത്രം ആണ് ഉദ്ദേശിച്ചത്..മറ്റാം--vijayakumar blathur 01:15, 24 നവംബർ 2010 (UTC)
- വിവരങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇവിടേയ്ക്ക് ചേർക്കാവുന്നതേ ഉള്ളൂ. ഇന്റർവിക്കി ലിങ്ക് കൊടുത്തിട്ടുണ്ട്. ലേഖനം മായ്ക്കേണ്ടതില്ല. --ശ്രീജിത്ത് കെ (സംവാദം) 04:47, 26 നവംബർ 2010 (UTC)
തീരുമാനം: നില നിർത്തുന്നു -- കിരൺ ഗോപി 05:31, 26 നവംബർ 2010 (UTC) |
കാക്കത്തുടലി
തിരുത്തുക- കാക്കത്തുടലി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ ഇല്ല. കാക്കത്തുടലി എന്നു പറയുന്നത് എന്താണന്നു കൂടി പറയുന്നില്ല. കിരൺ ഗോപി 13:11, 11 നവംബർ 2010 (UTC)
- ,കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയായില്ലെങ്കിൽ നീക്കം ചെയ്യാം.Satheesan.vn 23:00, 12 നവംബർ 2010 (UTC)
- വിക്കിവൽക്കരണം, അന്തർവിക്കി, അവലംബം എന്നിവ കഴിഞ്ഞിട്ടുണ്ട്. --സിദ്ധാർത്ഥൻ 07:00, 26 നവംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 15:31, 26 നവംബർ 2010 (UTC) |
ഉദ്യാവർ പള്ളി
തിരുത്തുക- ഉദ്യാവർ പള്ളി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത കിരൺ ഗോപി 14:18, 13 നവംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കുന്നു -- Vssun (സുനിൽ) 15:34, 26 നവംബർ 2010 (UTC) |
വയക്കര വിദ്യാലയം
തിരുത്തുകശ്രദ്ധേയത, വ്യക്തത ഇല്ല കിരൺ ഗോപി 03:49, 19 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 15:34, 26 നവംബർ 2010 (UTC) |
എൻ. ഗോപാലകൃഷ്ണൻ (വിവക്ഷകൾ)
തിരുത്തുകരണ്ടു വിവക്ഷകൾ മാത്രം Anoopan| അനൂപൻ 10:34, 22 നവംബർ 2010 (UTC) രണ്ടു വിക്ഷകൾ മാത്രമേയൊള്ളുവെങ്കിൽ നിലനിർത്തേണ്ടതില്ല എന്നാണ് നയമെങ്കിൽ മായ്ക്കാമെന്ന് അഭിപ്രായപ്പെടുന്നു.--വിചാരം 14:03, 22 നവംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 08:10, 28 നവംബർ 2010 (UTC) |
ഏഴിലം പാല പൂത്തു...............
തിരുത്തുകവിജ്ഞാനകോശ സ്വഭാവമില്ല. ഇവിടെ നിന്നും ആവശ്യമുള്ളതെല്ലാം ഏഴിലംപാല എന്ന ലേഖനത്തിലേക്ക് മാറ്റിയിട്ടുണ്ട്. Anoopan| അനൂപൻ 11:19, 23 നവംബർ 2010 (UTC)
- നീക്കം ചെയ്യാം. --സിദ്ധാർത്ഥൻ 07:01, 26 നവംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 08:14, 28 നവംബർ 2010 (UTC) |
ദേശസേവിനി ഗ്രാമീണ വായനശാല
തിരുത്തുകശ്രദ്ധേയത വ്യക്തമാക്കണം കിരൺ ഗോപി 18:55, 17 നവംബർ 2010 (UTC)
- കേരളത്തിൽ എ ഗ്രേഡ് വായനശാലകൾ എത്രയെണ്ണം ഉണ്ടെന്നറിയാമോ? --Vssun (സുനിൽ) 15:32, 26 നവംബർ 2010 (UTC)
- ആകെ വായനശാലകളിൽ ഏകദേശം 27% ഏ ഗ്രേഡ് ആണ്. ഇവിടെ പേജ് 19-ൽ സർവ്വേ കൊടുത്തിട്ടുണ്ട്. --കിരൺ ഗോപി 09:58, 29 നവംബർ 2010 (UTC)
നന്ദി കിരൺ --Vssun (സുനിൽ) 13:34, 29 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 13:34, 29 നവംബർ 2010 (UTC) |
വാർഡ്
തിരുത്തുക- വാർഡ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിവരങ്ങളില്ല കിരൺ ഗോപി 04:18, 19 നവംബർ 2010 (UTC)
- നീക്കം ചെയ്യാം. --സിദ്ധാർത്ഥൻ 07:02, 26 നവംബർ 2010 (UTC)
- വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 08:02, 28 നവംബർ 2010 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- കിരൺ ഗോപി 05:58, 1 ഡിസംബർ 2010 (UTC) |
ക്ഷമ
തിരുത്തുക- ക്ഷമ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല. --സിദ്ധാർത്ഥൻ 14:08, 24 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. -- സിദ്ധാർത്ഥൻ 10:41, 1 ഡിസംബർ 2010 (UTC) |
സി ശ്രീകുമാർ
തിരുത്തുക- സി ശ്രീകുമാർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല Vssun (സുനിൽ) 16:32, 25 നവംബർ 2010 (UTC)
- നീക്കം ചെയ്യാം. --സിദ്ധാർത്ഥൻ 07:00, 26 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:59, 1 ഡിസംബർ 2010 (UTC) |
അമ്മാവൻ
തിരുത്തുക- അമ്മാവൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം മാത്രം കിരൺ ഗോപി 09:35, 26 നവംബർ 2010 (UTC)
- കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 06:13, 30 നവംബർ 2010 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ,നിർദ്ദേശം പിൻവലിച്ചു -- കിരൺ ഗോപി 06:00, 1 ഡിസംബർ 2010 (UTC) |
Mathapithagururdaivam
തിരുത്തുകവിജ്ഞാനകോശസ്വഭാവമില്ല Anoopan| അനൂപൻ 06:30, 29 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:38, 1 ഡിസംബർ 2010 (UTC) |
1921 (വിവക്ഷകൾ)
തിരുത്തുകരണ്ടു വിവക്ഷകൾ മാത്രം Anoopan| അനൂപൻ 11:47, 3 ഡിസംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു- Vssun (സുനിൽ) 06:50, 4 ഡിസംബർ 2010 (UTC) |
വാണ്ടൽ! ഇത്തിൾ എന്നൊരു താൾ നിലവിലുണ്ട്.--Arayilpdas 02:38, 5 ഡിസംബർ 2010 (UTC)
തീരുമാനം: തിരിച്ചുവിട്ടിട്ടുണ്ട് -- Vssun (സുനിൽ) 03:55, 5 ഡിസംബർ 2010 (UTC) |
- തിരിച്ചുവിടൽ തെറ്റാണ് --കിരൺ ഗോപി 08:32, 6 ഡിസംബർ 2010 (UTC)
- സംവാദം:ഇത്തിക്കണ്ണി ശ്രദ്ധിക്കുക. --Vssun (സുനിൽ) 14:35, 6 ഡിസംബർ 2010 (UTC)
മാളിയംപുരക്കൽ കുടുബം
തിരുത്തുകശ്രദ്ധേയത ഇല്ല കിരൺ ഗോപി 09:37, 26 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 13:41, 3 ഡിസംബർ 2010 (UTC) |
Chemmanam
തിരുത്തുക- Chemmanam (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല കിരൺ ഗോപി 09:48, 29 നവംബർ 2010 (UTC)
- ചെമ്മനം ചാക്കോ എന്ന താൾ നിലവിലുണ്ട്. ഈ താൾ മായ്ക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സംവാദം) 05:34, 1 ഡിസംബർ 2010 (UTC)
തീരുമാനം: ശ്രദ്ധേയതയില്ല. പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സുനിൽ) 13:51, 3 ഡിസംബർ 2010 (UTC) |
ലിപ്യന്തരീകരണം
തിരുത്തുകആവശ്യത്തിനു വിവരങ്ങളില്ല --സാദിക്ക് ഖാലിദ് 14:47, 5 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 17:56, 16 ഡിസംബർ 2010 (UTC) |
മലപ്പുറം പോലീസ്
തിരുത്തുകശ്രദ്ധേയതയില്ല കിരൺ ഗോപി 08:31, 6 ഡിസംബർ 2010 (UTC)
- മലപ്പുറം സ്പെഷ്യൽ പോലീസ് (MSP) എന്നൊരു വിഭാഗമുണ്ട്. പോലീസുമായി ബന്ധപ്പെട്ടവർക്കേ കേരള പോലീസും സ്പെഷ്യൽ പോലീസും തമ്മിലുള്ള വ്യത്യാസം അറിയുകയുള്ളൂ. --സിദ്ധാർത്ഥൻ 04:52, 15 ഡിസംബർ 2010 (UTC)
- MSP യെ കുറിച്ചുള്ള ലേഖനം നിലവിലുണ്ട്, പക്ഷെ ഈ ലേഖനം മലപ്പുറം ജില്ലാ പോലീസിനെപ്പറ്റിയാണ് --കിരൺ ഗോപി 06:38, 15 ഡിസംബർ 2010 (UTC)
തീരുമാനം: മലപ്പുറം ജില്ല എന്ന താളിൽച്ചേരുത്തു. റീഡയറക്റ്റ് ചെയ്തു -- Vssun (സുനിൽ) 17:56, 16 ഡിസംബർ 2010 (UTC) |
എം.ഇ.എസ്. കോളേജ് മാറമ്പള്ളി
തിരുത്തുകവിവരങ്ങളില്ല കിരൺ ഗോപി 12:58, 6 ഡിസംബർ 2010 (UTC)
- ഇപ്പോൾ അത്യാവശ്യം വിവരങ്ങളായെന്ന് കരുതുന്നു. --Vssun (സുനിൽ) 17:40, 16 ഡിസംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 06:53, 17 ഡിസംബർ 2010 (UTC) |
ഋതു
തിരുത്തുകരണ്ടു വിവക്ഷകൾ മാത്രം. Rojypala 10:57, 10 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 17:56, 16 ഡിസംബർ 2010 (UTC) |
സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ
തിരുത്തുക- സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല. --സിദ്ധാർത്ഥൻ 12:58, 26 നവംബർ 2010 (UTC)
- വിജ്ഞാനകോശസ്വഭാവമുണ്ടെന്ന് കരുതുന്നു. പ്രത്യേകലേഖനമാക്കുന്നതിലെ ശ്രദ്ധേയതയായിരിക്കും പ്രശ്നം. പ്രധാന ലേഖനത്തിനകത്ത് ചുരുക്കാൻ സാധിക്കുന്ന പട്ടികയായി നൽകിയാലോ? --Vssun (സുനിൽ) 13:46, 3 ഡിസംബർ 2010 (UTC)
തീരുമാനം: സീറോ മലബാർ കത്തോലിക്കാ സഭ എന്ന ലേഖനത്തിൽ ലയിപ്പിച്ചു. --ഷിജു അലക്സ് 11:49, 20 ഡിസംബർ 2010 (UTC) |
ഡി.വി.വി എച്ച്.എസ്സ്. എസ്സ്.തലവൂർ
തിരുത്തുകശ്രദ്ധേയതയില്ല Anoopan| അനൂപൻ 09:51, 29 നവംബർ 2010 (UTC)
- വിക്കിവത്കരിച്ചു, അവലംബവും ചേർത്തിട്ടുണ്ട്. --അഖിലൻ 13:38, 2 ഡിസംബർ 2010 (UTC)
- അവലംബമായി ചേർത്തിരിക്കുന്നത് സ്കൂൾ വിക്കിയാണ്. മറ്റൊരു വിജ്ഞാനകോശം അവലംബമാക്കരുത്. --Anoopan| അനൂപൻ 13:44, 2 ഡിസംബർ 2010 (UTC)
ശ്രദ്ധേയമാണെന്ന് തോന്നുന്നില്ല. --Vssun (സുനിൽ) 17:30, 16 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:51, 18 ഡിസംബർ 2010 (UTC) |
ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ്
തിരുത്തുകശ്രദ്ധേയമല്ല കിരൺ ഗോപി 17:08, 11 ഡിസംബർ 2010 (UTC)
- ഒഴിവാക്കാം. --Vssun (സുനിൽ) 17:57, 16 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:52, 18 ഡിസംബർ 2010 (UTC) |
തോമസ് അമ്പനാട്ട്
തിരുത്തുകശ്രദ്ധേയതയില്ല Vssun (സുനിൽ) 05:15, 12 ഡിസംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 11:43, 20 ഡിസംബർ 2010 (UTC) |
പുഞ്ച (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:30, 13 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:52, 18 ഡിസംബർ 2010 (UTC) |
ആവോലി (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:32, 13 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:56, 18 ഡിസംബർ 2010 (UTC) |
അവിയൽ (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:34, 13 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 04:02, 18 ഡിസംബർ 2010 (UTC) |
പഞ്ചാരി (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:35, 13 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:56, 18 ഡിസംബർ 2010 (UTC) |
ഗ്രീൻപീസ് (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:36, 13 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:56, 18 ഡിസംബർ 2010 (UTC) |
ശാലിനി (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:38, 13 ഡിസംബർ 2010 (UTC)
- ഇതു മായ്ച്ചതല്ലേ? ഇവിടെ തീരുമാനം കാണുന്നില്ലല്ലോ?റോജി പാലാ 15:54, 17 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:56, 18 ഡിസംബർ 2010 (UTC) |
അമ്പായത്തോട് (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:39, 13 ഡിസംബർ 2010 (UTC)
- ഇതു മായ്ച്ചതല്ലേ? ഇവിടെ തീരുമാനം കാണുന്നില്ലല്ലോ?റോജി പാലാ 15:54, 17 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:56, 18 ഡിസംബർ 2010 (UTC) |
തല (വിവക്ഷകൾ)
തിരുത്തുക- തല (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അനാവിശ്യ വിവക്ഷ, സംവാദം കാണുക കിരൺ ഗോപി 07:43, 13 ഡിസംബർ 2010 (UTC)
- നീക്കം ചെയ്യാം --സിദ്ധാർത്ഥൻ 04:47, 15 ഡിസംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 11:41, 20 ഡിസംബർ 2010 (UTC) |
അകർമം
തിരുത്തുക- അകർമം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഗീതാവ്യാഖ്യാനം മാത്രം. വിജ്ഞാനകോശത്തിൽ പ്രസക്തിയില്ലെന്ന് കരുതുന്നു Vssun (സുനിൽ) 13:59, 5 സെപ്റ്റംബർ 2010 (UTC)
- ഇത് വികസന സാദ്ധ്യത ഉണ്ടെന്ന് കരുതുന്നു. കൂടാതെ ഇതെല്ലാം വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം വഴി വരുന്ന ലേഖനങ്ങളാണ്. --RameshngTalk to me 12:54, 6 സെപ്റ്റംബർ 2010 (UTC)
ഒരു ആമുഖമെഴുതി വിജ്ഞാനകോശനിലവാരത്തിലാക്കുക. അല്ലാത്തപക്ഷം നീക്കം ചെയ്യാൻ തന്നെ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 07:03, 2 ഒക്ടോബർ 2010 (UTC)
- നിലവാരം ഒന്ന് നോക്കുക, അല്ലെങ്കിൽ നീക്കം ചെയ്യുക..--♔ കളരിക്കൻ ♔ | സംവാദം 18:14, 25 ഒക്ടോബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 02:48, 23 ഡിസംബർ 2010 (UTC) |
തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത)
തിരുത്തുകവിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:21, 6 നവംബർ 2010 (UTC)
അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)
- സംവാദത്തിൽ ശ്രദ്ധേയതക്ക് സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദേശം അസാധുവല്ലെന്ന് കരുതുന്നു. ശ്രദ്ധേയത വ്യക്തമാക്കേണ്ടതാണ് --Vssun (സുനിൽ) 06:33, 17 നവംബർ 2010 (UTC)
കേരളത്തിലെ ക്രിസ്തീയസഭകളിലെ അറിയപ്പെടുന്ന വൈദികമേലദ്ധ്യക്ഷന്മാരിൽ ഒരാളെന്ന നിലയിൽ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത സംശയിക്കാനില്ല എന്നാണ് എന്റെ പക്ഷം.Georgekutty 07:49, 23 ഡിസംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 10:57, 23 ഡിസംബർ 2010 (UTC) |
ടൈ (വിവക്ഷകൾ)
തിരുത്തുക- ടൈ (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:31, 13 ഡിസംബർ 2010 (UTC)
- ടൈ ഏതിലേക്ക് തിരിച്ചുവിടും? --Vssun (സുനിൽ) 03:12, 17 ഡിസംബർ 2010 (UTC)
- നെക്ക് ടൈയിലോട്ട് വിട്ടാലോ അല്ലെങ്കിൽ ഇവിടുള്ളപോലെ കുറച്ച് കൂടി വിവരങ്ങൾ ഉൾപ്പെടുത്തണം. --കിരൺ ഗോപി 06:49, 17 ഡിസംബർ 2010 (UTC)
അതിൽ പലതും ഇംഗ്ലീഷിലെ അർത്ഥങ്ങളല്ലേ? ടൈയെ, നെക്ക് ടൈയിലേക്ക് തിരിച്ചുവിടാം എന്നു വിചാരിക്കുന്നു. മറ്റേ ടൈക്ക്, സമനില എന്ന പ്രയോഗം, സാമാന്യമാണ്.--Vssun (സുനിൽ) 08:50, 21 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 16:09, 22 ഡിസംബർ 2010 (UTC) |
പരുന്ത് (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:40, 13 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 16:15, 22 ഡിസംബർ 2010 (UTC) |
പൊൻകുന്നം ദാമോദരൻ
തിരുത്തുകപകർപ്പവകാശമുള്ള വിവരങ്ങൾ ലേഖനത്തിൽ നിന്ന് നീക്കം ചെയ്ത് മാറ്റി എഴുതണം.
- http://thatsmalayalam.oneindia.in/news/2009/09/23/kerala-copy-right-act-notice-m-jayachandran.html കിരൺ ഗോപി 10:39, 13 ഡിസംബർ 2010 (UTC)
- നന്ദി, എന്താണു ഇവിടെ പകർപ്പവകശമുള്ള വിവരം? ആ ലിങ്ക് കൊടുത്താൽ പോരേ? വനജൻ
- മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അതേപടി പകർത്തിയയിട്ടുണ്ട് --കിരൺ ഗോപി 06:42, 15 ഡിസംബർ 2010 (UTC)
വരികൾ മാറ്റി എഴുതിയിട്ടുണ്ട്. തൃപ്തികരമോ എന്നു നോക്കുക- വനജൻ.
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 02:28, 23 ഡിസംബർ 2010 (UTC) |
കരുണാകരൻ (വിവക്ഷകൾ)
തിരുത്തുകരണ്ടു വിവക്ഷകൾ മാത്രം --Anoopan| അനൂപൻ 07:52, 14 ഡിസംബർ 2010 (UTC)
- കൂടുതൽ വിവക്ഷകൾ ചേർത്തു. നീക്കം ചെയ്യേണ്ടതില്ല. --സിദ്ധാർത്ഥൻ 04:37, 15 ഡിസംബർ 2010 (UTC)
- en:Template:Given name ഉപയോഗിച്ച് വർഗ്ഗീകരിക്കുന്നതാണ് നല്ലത്. തലക്കെട്ട് 'കരുണാകരൻ (പേര്)' എന്നാവണം.--തച്ചന്റെ മകൻ 06:08, 18 ഡിസംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു. -- Vssun (സുനിൽ) 02:45, 23 ഡിസംബർ 2010 (UTC) |
ഇടപ്പള്ളി (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം. കിരൺ ഗോപി 13:09, 20 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 02:46, 23 ഡിസംബർ 2010 (UTC) |
നന്ദന
തിരുത്തുക- നന്ദന (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ ഇല്ല കിരൺ ഗോപി 11:11, 25 നവംബർ 2010 (UTC)
- ഇവർ മൂന്ന് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്ന് IMDB. 2004-ൽ അഭിനയം നിർത്തിയെന്ന് വേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. ഒരു ചിത്രത്തിൽ നായികയായിട്ടുണ്ടെന്നതൊഴിച്ചാൽ ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 10:39, 1 ഡിസംബർ 2010 (UTC)
ഐ.എം.ഡി.ബിയിലെ വിവരങ്ങൾ ഉൾപ്പെടുത്തി നിലനിർത്തിക്കൂടേ? --Vssun (സുനിൽ) 12:31, 2 ഡിസംബർ 2010 (UTC)
തീരുമാനം: വിവരങ്ങൾ ചേർത്ത് നിലനിർത്തി. -- Vssun (സുനിൽ) 16:18, 24 ഡിസംബർ 2010 (UTC) |
ഡിജിറ്റൽ ലൈബ്രറി
തിരുത്തുകആവശ്യത്തിന് വിവരങ്ങളില്ല. സംവാദം ശ്രദ്ധിക്കുക. --സിദ്ധാർത്ഥൻ 13:04, 22 ഡിസംബർ 2010 (UTC)
കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്; മായ്ക്കേണ്ടതില്ല-നിയാസ് അബ്ദുൽസലാം 14:00, 22 ഡിസംബർ 2010 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 03:43, 26 ഡിസംബർ 2010 (UTC) |
ധന്യ മേരി വർഗീസ്
തിരുത്തുകഅടിസ്ഥാന വിവരങ്ങളില്ല. കിരൺ ഗോപി 12:23, 25 ഡിസംബർ 2010 (UTC)
- ഞാൻ കൂടുതൽ വിവരങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. --- മനു എം ജി 03:33, 26 ഡിസംബർ 2010 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 03:37, 26 ഡിസംബർ 2010 (UTC) |
ഞാറൻപുളി
തിരുത്തുക- ഞാറൻപുളി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 07:46, 13 ഡിസംബർ 2010 (UTC)
- ഒന്ന് ഗദ്യരൂപത്തിലാക്കിയിട്ടുണ്ട്. ഒഴിവാക്കേണ്ടതില്ല എന്നുകരുതുന്നു. --Vssun (സുനിൽ) 02:22, 23 ഡിസംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 10:55, 6 ജനുവരി 2011 (UTC) |
പാമ്പാടി (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 13:24, 20 ഡിസംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 15:26, 3 ജനുവരി 2011 (UTC) |
ദി ബർത്ത് ഓഫ് എ നേഷൻ
തിരുത്തുകഒട്ടും വിവരങ്ങളില്ല കിരൺ ഗോപി 03:14, 29 ഡിസംബർ 2010 (UTC)
- അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Anoopan| അനൂപൻ 07:04, 4 ജനുവരി 2011 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- കിരൺ ഗോപി 08:39, 4 ജനുവരി 2011 (UTC) |
നാസർ കൂടാളി
തിരുത്തുക- നാസർ കൂടാളി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoopan| അനൂപൻ 06:53, 4 ജനുവരി 2011 (UTC)
- ഒഴിവാക്കാവുന്നതാണ്. --Vssun (സുനിൽ) 08:46, 4 ജനുവരി 2011 (UTC)
തീരുമാനം: ശ്രദ്ധേയതയില്ലാത്തതിനാൽ കാലാവധിക്കു മുൻപേ ഒഴിവാക്കി -- Vssun (സുനിൽ) 10:56, 6 ജനുവരി 2011 (UTC) |
ഡെൻമാർക്
തിരുത്തുക- ഡെൻമാർക് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
denmark താൾ ഉണ്ടായിരുന്നു. ----- മനു എം ജി 10:48, 4 ജനുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 11:07, 4 ജനുവരി 2011 (UTC) |
രാമായണം (പൈകോ ചിത്രകഥ)
തിരുത്തുകവിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:25, 6 നവംബർ 2010 (UTC)
അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)
- സംവാദത്തിൽ ശ്രദ്ധേയതക്ക് സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദേശം അസാധുവല്ലെന്ന് കരുതുന്നു. ശ്രദ്ധേയത വ്യക്തമാക്കേണ്ടതാണ് --Vssun (സുനിൽ) 02:44, 15 നവംബർ 2010 (UTC)
- നല്ല പ്രചാരമുള്ള ഒരു പുസ്തകമായിരുന്നു ഇത്, ഓൺലൈൻ തെളിവ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും --കിരൺ ഗോപി 06:02, 1 ഡിസംബർ 2010 (UTC)
- 50-ൽ പരം പുസ്തകങ്ങളായി മുഴുവൻ രാമായണവും പൈക്കോ ഇറക്കിയിയിരുന്നു. കിരൺ പറഞ്ഞതുപോലെ വളരെയധികം പ്രചാരമുള്ള പുസ്തകമായിരുന്നു അത്. എന്റെ കയ്യിൽ മുഴുവൻ പ്രതിയും ബൈന്റ് ചെയ്ത് വച്ചിട്ടുണ്ട്. ശ്രദ്ധേയത ഇല്ലെന്ന് അംഗീകരിക്കുന്നില്ല. പക്ഷെ ഗുരുവായൂരപ്പന്റെ ചിത്രം പൊതുസഞ്ചയത്തിലാണെന്നതിന്റെ തെളിവ് ഇല്ലാത്തതുപോലെ ഇതിനും തെളിവ് ബുദ്ധിമുട്ടാകും. --ശ്രീജിത്ത് കെ (സംവാദം) 03:33, 7 ജനുവരി 2011 (UTC)
- നല്ല പ്രചാരമുള്ള ഒരു പുസ്തകമായിരുന്നു ഇത്, ഓൺലൈൻ തെളിവ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും --കിരൺ ഗോപി 06:02, 1 ഡിസംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 07:46, 7 ജനുവരി 2011 (UTC) |
വി. വിജയകുമാർ
തിരുത്തുക- വി. വിജയകുമാർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രദ്ധേയത തെളിയാത്തതിനാൽ afd പുനസ്ഥാപിക്കുന്നു. --സിദ്ധാർത്ഥൻ 13:07, 26 നവംബർ 2010 (UTC)
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള ൨൦൦൭ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടി - ഇത് ശ്രദ്ധേയത നൽകുന്നതല്ലേ? --Vssun (സുനിൽ) 13:48, 3 ഡിസംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 03:15, 7 ജനുവരി 2011 (UTC) |
ചെമ്പട
തിരുത്തുക- ചെമ്പട (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 14:44, 30 ഒക്ടോബർ 2010 (UTC)
- കുറിപ്പ്: ഈ ലേഖനം സംരക്ഷിക്കുന്നതിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. RameshngTalk to me 10:10, 6 നവംബർ 2010 (UTC)
- ഈ താളങ്ങളെയെല്ലാം ഒറ്റ താളാക്കി നിലനിർത്തുന്നതിനെക്കുറിച്ച് എന്തുപറയുന്നു?--Vssun (സുനിൽ) 15:21, 4 ജനുവരി 2011 (UTC)
- അതായിരിക്കും നല്ലത്. സ്വതന്ത്രതാളായി മാറാൻ മാത്രം വിവരങ്ങൾ ലഭ്യമായാൽ അവയെ മറ്റൊരു ലേഖനമാക്കാകം. മലയാളഭാഷയിലെ വൃത്തങ്ങൾക്കും അലങ്കാരങ്ങൾക്കും ഇങ്ങനെയൊരു തീരുമാനം നല്ലതായിരിക്കും. --സിദ്ധാർത്ഥൻ 09:37, 7 ജനുവരി 2011 (UTC)
തീരുമാനം: കേരളീയതാളങ്ങൾ എന്ന ലേഖനത്തിലേക്ക് ലയിപ്പിച്ചിട്ടുണ്ട് -- Vssun (സുനിൽ) 09:40, 11 ജനുവരി 2011 (UTC) |
ചിദാനന്ദപുരി
തിരുത്തുക- ചിദാനന്ദപുരി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത വ്യക്തമല്ല കിരൺ ഗോപി 04:12, 28 നവംബർ 2010 (UTC)
- കേരള സന്യാസിസഭ പ്രസിഡണ്ട് ശ്രദ്ധേയമായി കണക്കിലെടുക്കാമോ? --Vssun (സുനിൽ) 13:54, 3 ഡിസംബർ 2010 (UTC)
- കേരള സന്യാസിസഭ തന്നെ ശ്രദ്ധേയമാണോ? --കിരൺ ഗോപി 11:56, 4 ഡിസംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 11:00, 14 ജനുവരി 2011 (UTC) |
ബിഗ് ബി (വിവക്ഷകൾ)
തിരുത്തുകരണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:31, 13 ഡിസംബർ 2010 (UTC)
- en:Big_B കാണുക. --Vssun (സുനിൽ) 03:14, 17 ഡിസംബർ 2010 (UTC)
ബിഗ് ബിയെ എവിടേക്കാണ് തിരിക്കേണ്ടത്? ചലച്ചിത്രത്തിലേക്ക് തന്നെ പോരേ? --Vssun (സുനിൽ) 03:15, 7 ജനുവരി 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 11:06, 14 ജനുവരി 2011 (UTC) |
ഹരിതവിദ്യാലയം (യു. പി. എസ്. പുന്നപ്ര)
തിരുത്തുകശ്രദ്ധേയതയില്ല Anoopan| അനൂപൻ 10:43, 29 നവംബർ 2010 (UTC)
- നീക്കം ചെയ്യുവാൻ നിർദ്ദേശിക്കുന്നവർ ഇടയ്ക്ക് ഇത് വായിക്കുക. പ്രത്യേകിച്ച് പുതുമുഖങ്ങളുടെ ലേഖനങ്ങളെങ്കിലും. അവരെ പറഞ്ഞു മനസിലാക്കുവാനെങ്കിലും ശ്രമിക്കണം. ഇതിൽ ശ്രദ്ധേയത ഒരു വിഷയമേയല്ല. Rojypala 08:35, 1 ഡിസംബർ 2010 (UTC)
നെൽകൃഷി ശ്രദ്ധേയമാക്കുന്നുണ്ടോ? --Vssun (സുനിൽ) 17:32, 16 ഡിസംബർ 2010 (UTC)
തീരുമാനം: 1930-ൽ സ്ഥാപിക്കപ്പെട്ടതാണ്. കേരളത്തിലെ വിദ്യാലയങ്ങൾക്കായുള്ള ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 09:33, 22 ജനുവരി 2011 (UTC) |
സൂര്യ
തിരുത്തുക- സൂര്യ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അനാവിശ്യ വിവക്ഷാതാൾ കിരൺ ഗോപി 07:37, 13 ഡിസംബർ 2010 (UTC)
- ഈ താൾ അനാവശ്യമാണോ ? --വിക്കിറൈറ്റർ : സംവാദം 15:41, 17 ഡിസംബർ 2010 (UTC)
രണ്ടു വിവക്ഷകളുള്ള താൾ നീക്കം ചെയ്യുവാൻ പഞ്ചായത്തിൽ തീരുമാനമായതല്ലേ? അല്ലെങ്കിൽ കൂടുതൽ വിവക്ഷകൾ ചേർക്കുക. റോജി പാലാ 15:50, 17 ഡിസംബർ 2010 (UTC)
- ഇതിന്റെ കാര്യത്തിലും സൂര്യ എവിടേക്ക് തിരിച്ചുവിടൂം എന്ന സംശയം ഉള്ളതിനാൽ നിലനിർത്താം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 03:59, 18 ഡിസംബർ 2010 (UTC)
- en:Surya (disambiguation) എന്ന താളിലുള്ളതുപോലെ ഇനിയും ലിങ്കുകൾ വരാൻ സാധ്യതയുണ്ട്. വേണങ്കിൽ സൂര്യൻ എന്ന താളിലേയ്ക്കുള്ള ലിങ്കും ഇവിടെ നൽകാവുന്നതാണ്. --ശ്രീജിത്ത് കെ (സംവാദം) 04:03, 28 ഡിസംബർ 2010 (UTC)
- തമിഴ് നടൻ സൂര്യയിലേക്ക് സൂര്യ എന്ന താൾ തിരിച്ചുവിടണം. സൂര്യ ടി.വിയെ സൂര്യ ടി.വി. എന്നുതന്നെയാണ് സാധാരണനിലയിൽ പറഞ്ഞുപോരാറുള്ളത്. അതുപോലെ സൂര്യ കൃഷ്ണമൂർത്തിയെ വിവക്ഷാതാളിലേക്ക് ഉൾപ്പെടുത്തുകയുമാകാം. --സിദ്ധാർത്ഥൻ 05:43, 28 ഡിസംബർ 2010 (UTC)
സൂര്യ എന്ന പ്രശസ്തമായ ഒരു വൈദ്യുതോപകരണകമ്പനിയുമുണ്ടല്ലോ. അതിനെ ഉൾപ്പെടുത്തി നിലനിർത്തണോ? --Vssun (സുനിൽ) 10:54, 6 ജനുവരി 2011 (UTC)
- ഇന്ത്യ വിക്ഷേപിച്ച സൂര്യ മിസൈലുമുണ്ട്. --സിദ്ധാർത്ഥൻ 09:39, 7 ജനുവരി 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 00:46, 15 ജനുവരി 2011 (UTC) |
രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
തിരുത്തുകശ്രദ്ധേയതയില്ല Anoopan| അനൂപൻ 15:19, 18 ഡിസംബർ 2010 (UTC)
തീരുമാനം: 1920-ൽ സ്ഥാപിക്കപ്പെട്ടതാണ്. കേരളത്തിലെ വിദ്യാലയങ്ങൾക്കായുള്ള ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 09:34, 22 ജനുവരി 2011 (UTC) |
പനമരം ബ്ലോക്ക് പഞ്ചായത്ത്
തിരുത്തുകഈ പേരിൽ ഇപ്പോൾ ഒരു ബ്ലോക്ക് പഞ്ചായത്ത് നിലവിലില്ല കിരൺ ഗോപി 11:48, 12 ജനുവരി 2011 (UTC)
പനമരം ബ്ലോക്ക് പഞ്ചായത്ത് നിലവിൽ ഉള്ളതുതന്നെയാണ്.ഇവിടെ നോക്കുക. -നിയാസ് അബ്ദുൽസലാം 12:04, 12 ജനുവരി 2011 (UTC)
- നിലവിലുണ്ട്, ഇതു കാണുക. റോജി പാലാ 05:32, 13 ജനുവരി 2011 (UTC)
തീരുമാനം: നിലനിർത്തുന്നു. -- സിദ്ധാർത്ഥൻ 13:07, 17 ജനുവരി 2011 (UTC) |
832
തിരുത്തുക- 832 (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥന വിവരങ്ങളില്ല കിരൺ ഗോപി 07:09, 17 ജനുവരി 2011 (UTC)
തീരുമാനം: വിവരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. നിലനിർത്തുന്നു -- Vssun (സുനിൽ) 15:52, 25 ജനുവരി 2011 (UTC) |
അഷ്കർ പുല്ലൂക്കര
തിരുത്തുകശ്രദ്ധേയത? കിരൺ ഗോപി 08:54, 21 ജനുവരി 2011 (UTC)
തീരുമാനം: പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സുനിൽ) 15:59, 25 ജനുവരി 2011 (UTC) |
പുരുഷോത്തമൻ.പി.വി.
തിരുത്തുകജീവചരിത്രക്കുറിപ്പ്, അവലംബങ്ങളില്ലായ്മ. സിദ്ധാർത്ഥൻ 13:13, 17 ജനുവരി 2011 (UTC)
- ഉപയോക്താവ്:Puru11 എന്ന താളിലേക്ക് നീക്കിയാലോ? --Vssun (സുനിൽ) 15:55, 25 ജനുവരി 2011 (UTC)
ചെയ്തു --Vssun (സുനിൽ) 15:39, 27 ജനുവരി 2011 (UTC)
പരൽ (വിവക്ഷകൾ)
തിരുത്തുകഒരു വിവക്ഷ മാത്രമേ ഉപയോഗത്തിലുള്ളു.--റോജി പാലാ 13:49, 18 ജനുവരി 2011 (UTC)
- ഒന്നു കൂടി ചേർത്തു. വിലയിരുത്തുക. --Vssun (സുനിൽ) 15:56, 25 ജനുവരി 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:56, 28 ജനുവരി 2011 (UTC) |
മാവിലായി സെൻട്രൽ എൽ പി സ്കൂൾ
തിരുത്തുകനിലവിലുള്ള വിവരങ്ങളിൽ നിന്നും ശ്രദ്ധേയത വ്യക്തമല്ല കിരൺ ഗോപി 10:45, 20 ജനുവരി 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:08, 29 ജനുവരി 2011 (UTC) |
ഓശസ്കു
തിരുത്തുക- ഓശസ്കു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശൂന്യം കിരൺ ഗോപി 05:15, 21 ജനുവരി 2011 (UTC)
തീരുമാനം: കുറച്ചു വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. നിലനിർത്തുന്നു. -- Vssun (സുനിൽ) 16:04, 2 ഫെബ്രുവരി 2011 (UTC) |
റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം
തിരുത്തുകശ്രദ്ധേയതയില്ല. വാർത്താസ്വഭാവം മാത്രം. സിദ്ധാർത്ഥൻ 07:16, 24 ജനുവരി 2011 (UTC)
- ജോർജ്ജ് മാത്തൻ എന്ന ലേഖനവുമായി ലയിപ്പിക്കാം --ശ്രീജിത്ത് കെ (സംവാദം) 07:55, 25 ജനുവരി 2011 (UTC)
തീരുമാനം: ചേർക്കാവുന്ന വിവരങ്ങൾ ആ ലേഖനത്തിലുണ്ട്. ഈ ലേഖനം ഒഴിവാക്കി -- Vssun (സുനിൽ) 16:11, 2 ഫെബ്രുവരി 2011 (UTC) |
കൂട്ടം
തിരുത്തുക- കൂട്ടം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoopan| അനൂപൻ 17:28, 26 ജനുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 16:18, 2 ഫെബ്രുവരി 2011 (UTC) |
നേമം പുഷ്പരാജ്
തിരുത്തുകഅടിസ്ഥാന വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 12:38, 3 ഫെബ്രുവരി 2011 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 13:32, 5 ഫെബ്രുവരി 2011 (UTC) |
പുന്നല ശ്രീകുമാർ
തിരുത്തുകശ്രദ്ധേയത? സിദ്ധാർത്ഥൻ 12:51, 17 ജനുവരി 2011 (UTC)
- വിപുലീകരിച്ച് നിലനിർത്താൻ കഴിയില്ലേ? - നിയാസ് അബ്ദുൽസലാം
- കെ.പി.എം.എസ്. ശ്രദ്ധേയമായ സംഘടനയാണ്. വ്യക്തി ശ്രദ്ധേയനല്ലെന്ന് കരുതുന്നു. സംഘടനയുടെ ലേഖനത്തിലേക്ക് ലയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.--Vssun (സുനിൽ) 15:54, 25 ജനുവരി 2011 (UTC)
മോശമല്ലാത്ത സെർച്ച് റിസൾട്ടുണ്ട്. അഭിപ്രായം മാറ്റണോ എന്ന് ശങ്കിക്കുന്നു. --Vssun (സുനിൽ) 15:54, 2 ഫെബ്രുവരി 2011 (UTC)
- നിലനിർത്താം..--എഴുത്തുകാരി സംവാദം 07:15, 9 ഫെബ്രുവരി 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 15:24, 14 ഫെബ്രുവരി 2011 (UTC) |
നരിക്കുനി
തിരുത്തുക- നരിക്കുനി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ലേഖനം പഞ്ചായത്തിനെപ്പറ്റിയാണ്. പ്രസ്തുത ലേഖനം വിക്കിയിൽ നിലവിലുണ്ട്. നരിക്കുനി എന്ന സ്ഥലത്തെപ്പറ്റി വിവരം ചേർക്കണം. പഞ്ചായത്തിന്റെ താളിൽ ലയിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. കിരൺ ഗോപി 15:08, 19 ജനുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 16:11, 14 ഫെബ്രുവരി 2011 (UTC) |
വരപുത്രൻ
തിരുത്തുക- വരപുത്രൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശ സ്വഭാവമില്ല --കിരൺ ഗോപി 03:44, 27 ജനുവരി 2011 (UTC)
- വിക്ഷ്ണറിയല്ലേ കൂടുതൽ യോജിച്ചത്? --Vssun (സുനിൽ) 08:20, 5 ഫെബ്രുവരി 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 16:13, 14 ഫെബ്രുവരി 2011 (UTC) |
ക്നാനായ
തിരുത്തുക- ക്നാനായ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങൾ ചേർക്കണം. ഇപ്പോൽ നിഘണ്ടു നിലവാരം മാത്രമാണ്. കിരൺ ഗോപി 16:52, 30 ജനുവരി 2011 (UTC)
- നിലനിർത്താം --എഴുത്തുകാരി സംവാദം 07:33, 9 ഫെബ്രുവരി 2011 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 16:17, 14 ഫെബ്രുവരി 2011 (UTC) |
ബെഥേൽ ഗോസ്പൽ അസംബ്ലി
തിരുത്തുകശ്രദ്ധേയതയില്ല Anoopan| അനൂപൻ 06:39, 9 ഫെബ്രുവരി 2011 (UTC)
- മായിക്കണം, ലേഖനത്തിൽ തന്നെ പറയുന്നുണ്ട് ഇത്തരത്തിലുള്ള നൂറുകണക്കിനു അസംബ്ലികൾ ഉണ്ടെന്ന്. പ്രാധാന്യമർഹിക്കുന്നതായി കാണാൻ കഴിയുന്നില്ല. --എഴുത്തുകാരി സംവാദം 07:46, 9 ഫെബ്രുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കുന്നു -- Vssun (സുനിൽ) 14:55, 17 ഫെബ്രുവരി 2011 (UTC) |
അമിത സാറാ വർഗീസ്
തിരുത്തുകപ്രധാന്യമർഹിക്കുന്നില്ല --Jasif 19:31, 12 ഫെബ്രുവരി 2011 (UTC)
തീരുമാനം: പെട്ടെന്ന് നീക്കം ചെയ്തു. -റോജി പാലാ 06:20, 13 ഫെബ്രുവരി 2011 (UTC), നീക്കം ചെയ്തത്.--Vssun |
അനഘ സദൻ
തിരുത്തുക- അനഘ സദൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoopan| അനൂപൻ 11:38, 2 ഫെബ്രുവരി 2011 (UTC)
അനഘ സദൻ ഒരു പിന്നണി ഗായിക കൂടിയാണ്. ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്. ഈ താൾ നിലനിർത്തിക്കൂടെ.............?? http://www.malayalasangeetham.info/php/SongDetails.php?sid=189843&encode=utf -- Roji 05:21, 3 ഫെബ്രുവരി 2011 (UTC)
- നിഷ്പക്ഷം - ഈ വിരരത്തിനൊപ്പം, ഗന്ധർവ്വസംഗീതം പരിപാടിയിൽ ഏതുവർഷം, ഏതുസ്ഥാനം നേടി എന്നൊക്കെ ഉൾപ്പെടുത്താമായിരുന്നു. --Vssun (സുനിൽ) 16:29, 14 ഫെബ്രുവരി 2011 (UTC)
- ഒരു ചലച്ചിത്രത്തിൽ മാത്രം പാടിയ ഗായകരെ നിലനിർത്തേണ്ടതുണ്ടോ? --Anoopan| അനൂപൻ 09:54, 24 ഫെബ്രുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 13:33, 24 ഫെബ്രുവരി 2011 (UTC) |
അഭ്യുത്ഥാനം
തിരുത്തുക- അഭ്യുത്ഥാനം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ല Vssun (സുനിൽ) 14:36, 15 ഫെബ്രുവരി 2011 (UTC)
- വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഘനങ്ങൾ മായിക്കപ്പെടേണ്ടതാണ്. ശ്രദ്ധയിൽ പെടാതെപോയതിൽ ഖേദിക്കുന്നു. --Babug** 15:36, 15 ഫെബ്രുവരി 2011 (UTC)
- ആവശ്യമെങ്കിൽ വിക്ഷണറിയിൽ ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 10:36, 16 ഫെബ്രുവരി 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 09:46, 24 ഫെബ്രുവരി 2011 (UTC) |
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചൽ വെസ്റ്റ്
തിരുത്തുകശ്രദ്ധേയത സംശയിക്കുന്നു Vssun (സുനിൽ) 16:55, 18 ഫെബ്രുവരി 2011 (UTC)
- ശ്രദ്ധേയത ഇപ്പോഴും ഇല്ല....... അതിനാൽ ഒഴിവാക്കുകയാവും നല്ലത്..--സുഗീഷ് 16:58, 18 ഫെബ്രുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 09:47, 24 ഫെബ്രുവരി 2011 (UTC) |
സെന്റ് ജൊർജ് ഹൈ സ്ക്കൂൾ
തിരുത്തുകകേരളത്തിൽ ഈ പേരിൽ എത്രയോ സ്കൂളുകളുണ്ട്? --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 14:10, 21 ഫെബ്രുവരി 2011 (UTC)
- ഇവിടെ പറയുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കുന്നുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഇടപ്പള്ളി എന്ന പേരിൽ നിലനിർത്താനാവും. --Vssun (സുനിൽ) 16:08, 21 ഫെബ്രുവരി 2011 (UTC)
- ഒറ്റവരി ലേഖനമാണ്. ഈ സ്കൂളിനെക്കുറിച്ച് കൂടുതൽ അറിയുന്നവർ ദയവായി വിപുലീകരിക്കാൻ ശ്രമിക്കാമോ? --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 13:52, 23 ഫെബ്രുവരി 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 14:54, 28 ഫെബ്രുവരി 2011 (UTC) |
സത്യം (വിവക്ഷകൾ)
തിരുത്തുകരണ്ടു വിവക്ഷകൾ മാത്രം. ----റോജി പാലാ 09:42, 23 ഫെബ്രുവരി 2011 (UTC)
സത്യം കമ്പ്യൂട്ടേഴ്സ് കൂടി ചേർത്തിട്ടുണ്ട് : നിലനിർത്താമെന്നു കരുതുന്നു --നിയാസ് അബ്ദുൽസലാം 11:44, 25 ഫെബ്രുവരി 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:56, 28 ഫെബ്രുവരി 2011 (UTC) |
ജോൺസൺ ഐരൂർ
തിരുത്തുക- ജോൺസൺ ഐരൂർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത സംശയിക്കുന്നു Vssun (സുനിൽ) 14:40, 27 ഫെബ്രുവരി 2011 (UTC)
- ശ്രദ്ധേയത പോരെന്ന് തോന്നുന്നു. --Jigesh 18:26, 2 മാർച്ച് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 08:20, 6 മാർച്ച് 2011 (UTC) |
പ്രകൃതി നിർദ്ധാരണം
തിരുത്തുക- ഒരു വാക്ക് മാത്രം --Jigesh 03:32, 3 മാർച്ച് 2011 (UTC)
- en:Conservation (ethic) ഉണ്ട്. വികസിപ്പിക്കാൻ സമയം കൊടുക്കാം. പെട്ടെന്ന് നീക്കം ചെയ്യരുത് --എഴുത്തുകാരി സംവാദം 12:53, 3 മാർച്ച് 2011 (UTC)
തീരുമാനം: ലേഖനം നിലവിലുണ്ട്. തിരിച്ചുവിടൽ നടത്തിയിരിക്കുന്നു.--റോജി പാലാ 13:36, 3 മാർച്ച് 2011 (UTC) |
കാട്ടൂർ
തിരുത്തുക- കാട്ടൂർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
- രണ്ടു വിവക്ഷകൾ മാത്രം --കിരൺ ഗോപി 03:38, 4 മാർച്ച് 2011 (UTC)
- ഒരെണ്ണം കൂടി ചേർത്തിട്ടുണ്ട്. ആകെ മൂന്നെണ്ണമേ ഉള്ളൂ എന്നു തോന്നുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 06:58, 7 മാർച്ച് 2011 (UTC)
- പത്തനംതിട്ട ചേർത്തിട്ടുണ്ട്.....--സുഗീഷ് 12:21, 7 മാർച്ച് 2011 (UTC)
- തൃശ്ശൂർ ചേർത്തു.. പക്ഷേ ഒറ്റവരി മാത്രം.... --സുഗീഷ് 13:44, 7 മാർച്ച് 2011 (UTC)
- പത്തനംതിട്ട ചേർത്തിട്ടുണ്ട്.....--സുഗീഷ് 12:21, 7 മാർച്ച് 2011 (UTC)
- ഒരെണ്ണം കൂടി ചേർത്തിട്ടുണ്ട്. ആകെ മൂന്നെണ്ണമേ ഉള്ളൂ എന്നു തോന്നുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 06:58, 7 മാർച്ച് 2011 (UTC)
- ആകെ നാലു കണ്ണികൾ ചേർത്തു--റോജി പാലാ 14:27, 7 മാർച്ച് 2011 (UTC)
തീരുമാനം: നിലനിർത്തുന്നു --റോജി പാലാ 14:28, 7 മാർച്ച് 2011 (UTC) |