ദി ബർത്ത് ഓഫ് എ നേഷൻ
ഡി.ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത് 1915-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രമാണ് ദി ബർത്ത് ഓഫ് എ നേഷൻ. തോമസ് ഡിക്സൻ എഴുതിയ ദ ക്ലാൻസ്മാൻ എന്ന നോവലിന്റെയും നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് അമേരിക്കൻ സിവിൽ യുദ്ധസമയത്തെയും അതിനു ശേഷവും ഉള്ള ജീവിതത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.
ദി ബർത്ത് ഓഫ് എ നേഷൻ | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ഡി. ഡബ്ല്യൂ. ഗ്രിഫിത്ത് |
നിർമ്മാണം | D. W. Griffith Harry Aitken[1] |
രചന | D. W. Griffith T. F. Dixon, Jr. Frank E. Woods |
അഭിനേതാക്കൾ | see below |
സംഗീതം | Joseph Carl Breil |
ഛായാഗ്രഹണം | G.W. Bitzer |
ചിത്രസംയോജനം | D. W. Griffith Joseph Henabery James Smith Rose Smith Raoul Walsh |
വിതരണം | Epoch Film Co. |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | Silent film English titles |
ബജറ്റ് | $110,000 (est.) |
സമയദൈർഘ്യം | 190 minutes (at 16 frame/s) |
ആകെ | $10,000,000 |
നിശ്ശബ്ദചലച്ചിത്ര കാലത്ത് ഏറ്റവുമധികം പണം നേടിയ ചലച്ചിത്രമാണിത്. പുതുമയാർന്ന ക്യാമറ വിദ്യകളും നവീന കഥപറച്ചിൽ രീതികളും കൊണ്ട് അക്കാലത്ത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.