ഇത്തിൾ എന്നൊരു താൾ നിലവിലുണ്ട്--Arayilpdas 02:37, 5 ഡിസംബർ 2010 (UTC)Reply

പരാദ സ്വഭാവമുള്ള മനുഷ്യർ?--കിരൺ ഗോപി 03:11, 5 ഡിസംബർ 2010 (UTC)Reply
ഇത്തിക്കണ്ണിയും ഇത്തിളും ഒന്നല്ലല്ലോ? --കിരൺ ഗോപി 17:27, 5 ഡിസംബർ 2010 (UTC)Reply

രണ്ടല്ലെന്നാണ് അറിവ്. കൂടുതൽ വിവരങ്ങളെന്തെങ്കിലും കിരൺ?--Vssun (സുനിൽ) 02:54, 6 ഡിസംബർ 2010 (UTC)Reply

വിക്ഷ്ണറിയിലും ഇത്തിക്കണ്ണി എന്ന വാക്കിനർത്ഥമായി ഇത്തിൾ ആണ്‌ കൊടുത്തിരിക്കുന്നത്. --Vssun (സുനിൽ) 14:35, 6 ഡിസംബർ 2010 (UTC)Reply
കൂടുതൽ വിവരങ്ങൾ അറിയില്ല, ഇത്തിളിന്റെ സ്വഭാവമുള്ള ആളുകളെയാണ് ഇത്തിക്കണ്ണി എന്ന് വിളിച്ച് കേൾക്കാറ്, അതായത് മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവർ--കിരൺ ഗോപി 14:41, 6 ഡിസംബർ 2010 (UTC)Reply

അതൊരു പ്രയോഗം മാത്രമല്ലേ കിരൺ? സസ്യത്തിന് ഞാൻ ഇത്തിക്കണ്ണി എന്നേ കേട്ടിട്ടുള്ളൂ. ഇത്തിൾ എന്നത് ഞങ്ങളുടെ നാട്ടിൽ നീറ്റുകക്കക്ക് പറയുന്ന പേരാണ്. --Vssun (സുനിൽ) 15:04, 6 ഡിസംബർ 2010 (UTC)Reply

സുനിൽ കേട്ട പോലെത്തന്നെയാണ് ഞാനും കേട്ടിട്ടുള്ളത്. --സിദ്ധാർത്ഥൻ 15:16, 6 ഡിസംബർ 2010 (UTC)Reply
ഞങ്ങളുടെ നാട്ടിൽ ഇത്തിൾ എന്നു തന്നെയാണ് സസ്യത്തിന് പറയുന്നത്. --അഖിലൻ‎ 15:19, 6 ഡിസംബർ 2010 (UTC)Reply
ഇത്തിക്കണ്ണി എന്നത് ഒരു പ്രയോഗമാണ്, ഇത്തിൾ എന്നത് ഒരു സസ്യവും, ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ പരാദ സ്വഭാവമാണ്. എന്നാൽ ഇത്തിക്കണി എന്നത് സമാന സ്വഭാവമുള്ള മനുഷ്യരെയും. ഇത്തിളിന്റെ പരാദസ്വഭാവം ജന്മാനയുള്ള സവിശേഷതയാണ് എന്നാൽ ഇത്തിക്കണ്ണികളുടെ സ്വഭാവം ജന്മനായുള്ളതാവണമെന്നില്ല. ഒരു ലഘു ഉദാഹരണം കഴുതയും മരക്കഴുതയും പോലുള്ള വ്യത്യാസം --കിരൺ ഗോപി 16:00, 6 ഡിസംബർ 2010 (UTC)Reply
ഇത്തിൾ എന്നതിന് നീറ്റുകക്ക എന്ന് A Malayalam and English dictionary By Hermann Gundert പേജ് 106-ൽ കാണാം - Oyster shells, used as lime ഇത്തിൾ എന്ന താളിൽ ഇത് ചേർക്കേണ്ടേ? --ഷാജി 16:21, 6 ഡിസംബർ 2010 (UTC)Reply
float കിരണേട്ടൻ പറഞ്ഞത് തന്നെയാൺ ഞങ്ങളുടെ നാട്ടിലെ പ്രയോഗവും (ഒരേ നാട്ടുകാരായതിനാലായിരിക്കും )--അഖിലൻ‎ 12:21, 7 ഡിസംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഇത്തിക്കണ്ണി&oldid=865198" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇത്തിക്കണ്ണി" താളിലേക്ക് മടങ്ങുക.