പരാദ സസ്യങ്ങൾ എന്ന വിഭാഗത്തില്പ്പെട്ട ഒരു സസ്യമാണ്‌ ഇത്തിൾ. ചെടിയുടെ തൊലിയിൽ ആഴ്ന്നിറങ്ങി സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ സസ്യമൂലകങ്ങളെ സ്വീകരിച്ച് വളരുന്നതിനാൽ ഇത്തിൾ പിടിച്ചിരിക്കുന്ന മരം കാലക്രമേണ ഉണങ്ങി നശിക്കുന്നു[1]

Loranthus
Loranthus europaeus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Loranthus

Jacq.
ഇത്തിക്കണ്ണിയുടെ പൂവിന്റെ ഘടന
ഇത്തിൾ

വംശവർദ്ധന തിരുത്തുക

ഇത്തിളിന്റെ വംശവർദ്ധന അതിന്റെ കായ്കൾ മൂലമാണ്‌ നടത്തപ്പെടുന്നത്. മധുരമുള്ളതും പശിമയാർന്നതുമായ പഴം കൊത്തിത്തിന്നുന്ന കിളികളുടെ കൊക്കുകളിൽ പറ്റിപ്പിടിക്കുന്ന വിത്ത് മറ്റൊരിടത്ത് ഉരുമ്മി മാറ്റുമ്പോൾ അവിടെ നിക്ഷേപിക്കപ്പെടുകയും അവിടെ കിളിർത്ത് വരികയും ചെയ്യുന്നു[1]

 
ഇത്തിൾ പൂവ്

നിയന്ത്രണം തിരുത്തുക

ഇത്തിളിന്റെ തുടക്കത്തിലേ വേരുകൾ ഇറങ്ങിയ ഭാഗം താഴ്ചയിൽ കുഴിച്ച് ഇളക്കിക്കളയുകയാണ്‌ നല്ലത്. ഇവയുടെ വളർച്ച കൂടുതലായി കണ്ടാൽ ഇത്തിൾ ബാധിച്ച ശിഖരം തന്നെ മുറിച്ച് മാറ്റേണ്ടിവരും. കൂടാതെ മരത്തോടുചേർന്ന് ഇത്തിൾ ചെത്തിമാറ്റുന്നത് പൂവിടുന്നതിനേയും കായ്ക്കുന്നതിനേയും തടസ്സപ്പെടുത്തും[1].

 
ഇത്തിൾ
 
ഇത്തിൾ ബാധിച്ച മരം

ഇതും കാണുക തിരുത്തുക

ഇത്തിൾക്കണ്ണി

അവലംബം തിരുത്തുക

  1. 1.0 1.1 1.2 കർഷകശ്രീ മാസിക. ഏപ്രിൽ 2009. താൾ 46
"https://ml.wikipedia.org/w/index.php?title=ഇത്തിൾ&oldid=2857544" എന്ന താളിൽനിന്ന് ശേഖരിച്ചത്