ഒരു മലയാള ഗ്രന്ഥകാരനാണ് വി.വിജയകുമാർ. സാഹിത്യം, സംസ്ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ആനുകാലികങ്ങളിലും എഴുതാറുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള 2007-ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടി. ഏറ്റവും നല്ല ചലച്ചിത്രലേഖനത്തിനുള്ള കേരള സംസ്ഥാന സർക്കാരിന്റെ 2013ലെ അവാർഡ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ ലേഖനത്തിനു ലഭിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ 2020 ലെ ജി എൻ പിള്ള അവാർഡ് "ശാസ്ത്രവും തത്വചിന്തയും'' എന്ന പുസ്തകത്തിനു ലഭിച്ചു.

വി. വിജയകുമാർ

പുസ്തകങ്ങൾ തിരുത്തുക

  • ക്വാണ്ടം ഭൌതികത്തിലെ ദാർശനികപ്രശ്നങ്ങൾ - മാതൃഭൂമി ബുക്ക്സ്
  • ഉത്തരാധുനികശാസ്ത്രം: വിശ്ലേഷണവും വിമർശനവും - പൂർണ്ണ പബ്ലിക്കേഷൻസ്
  • ആത്മസമരങ്ങൾ - ഇൻസൈറ്റ് പബ്ലിക്ക
  • കഥയിലെ പ്രശ്നലോകങ്ങൾ - J & P, Mumbai
  • ശാസ്ത്രം, ദർശനം, സംസ്ക്കാരം - കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ശാസ്ത്രവും തത്വചിന്തയും - കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • കഥയിലിലില്ലാത്തത് - ലോഗോസ് ബുക്ക്സ്
  • പ്രതിരോധത്തിന്റെ അടയാളങ്ങൾ - ഐ ബുക്ക്സ്
  • ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം  - ചിന്ത പബ്ലിഷേഴ്സ്
  • കാഴ്ച : ചലച്ചിത്രവും ചരിത്രവും - ഐ ബുക്‌സ്, കോഴിക്കോട്
  • വെള്ളിത്തിരയിലെ പ്രക്ഷോഭങ്ങൾ - ഐ ബുക്‌സ്, കോഴിക്കോട്
  • ജനകീയസംസ്കാരസമീക്ഷ (എഡിറ്റർ) - ഐ ബുക്‌സ്, കോഴിക്കോട്

ജീവിതരേഖ തിരുത്തുക

1962 ജൂലൈ 5 ന് ജനിച്ചു. സ്വദേശം തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ. അച്ഛൻ: വി.വാസുദേവൻ നായർ അമ്മ: പി.എൻ. കമലമ്മ. കേരള സർക്കാരിന്റെ കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രവൃത്തിയെടുത്തിട്ടുണ്ട്. 2000 മുതൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അദ്ധ്യാപകനായിരുന്നു. 2019 ൽ  വിരമിച്ചു. തൃശ്ശൂരിൽ താമസിക്കുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വി._വിജയകുമാർ&oldid=3990271" എന്ന താളിൽനിന്ന് ശേഖരിച്ചത്