ആനന്ദാശ്രമം, കാസർഗോഡ്
(ആനന്ദാശ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ആത്മീയ കേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ ആശ്രമം സ്ഥാപിച്ചത് 1939-ൽ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഈ സ്ഥലം.
ബേക്കലിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് 5 കിലോമീറ്റർ കിഴക്കായി ആണ് ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. പ്രധാന ആശ്രമവും മറ്റ് കെട്ടിടങ്ങളും പ്രശാന്തമായ മാന്തോപ്പുകൾക്കും തെങ്ങിൻതോപ്പുകൾക്കും തോട്ടങ്ങൾക്കും ഇടയ്ക്കാണ്. ആശ്രമത്തിനു കിഴക്കായി മഞ്ഞംപൊതിക്കുന്ന് ഉണ്ട്. ഭക്തജങ്ങൾ ശാന്തമായ ധ്യാനത്തിനായി ഈ കുന്നിലേയ്ക്കു പോകുന്നു. ഈ കുന്നിൽ നിന്ന് പടിഞ്ഞാറുവശത്തുള്ള പ്രകൃതിസൗന്ദര്യത്തിന്റെ ഒരു നല്ല ദൃശ്യം ലഭിക്കുന്നു. വിശ്വാസികൾ ഈ കുന്നിന്റെ നെറുകവരെ പോയി ഇരുന്ന് മൗനമായി ധ്യാനിക്കുന്നു.
ചിത്രശാല
തിരുത്തുക-
Bodhi tree planted by Swamy Ramdas
-
Bodhi_Tree_gandhiji momorial
-
Sri Ramdas memorial GWHSS begun by Anandashram.
അനുബന്ധം
തിരുത്തുകAnandashram, Kanhangad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.