ഷോഡശക്രിയകളിൽപ്പെടുന്ന ആറാമത്തെ ക്രിയ ആണ് ഉപനിഷ്ക്രാമണം അഥവാ വാതിൽപുറപ്പാട്. ഉപനിഷ്ക്രാമണ ദിവസത്തിൽ, ചാണകം മെഴുകിയ ചതുരക്കളത്തിൽ സ്വസ്തി എഴുതി തയ്യാറാക്കിയിരിക്കും. ഉപനിഷ്ക്രാമണത്തിന് തയ്യാറായ കുട്ടിയുടെ മാതാവ് അതിൽ ധാന്യങ്ങൾ വിതറിയിടുന്നു. ഒരു ആയ കുട്ടിയെ അതിന്റെ അടുക്കലേക്ക് കൊണ്ടുവരുകയും, ശംഖനാദങ്ങൾക്കും വേദമന്ത്ര ധ്വനികൾക്കുമൊപ്പം കുട്ടി സൂര്യഭഗവാനെ മുഖമുയർത്തി നോക്കുന്നതോടെ ഉപനിഷ്ക്രാമണം അവസാനിക്കുന്നു.[1] മനുസ്മൃതിപ്രകാരം [2]കുട്ടിയുടെ ജനനം കഴിഞ്ഞ് നാലാം മാസമാണ് ഉപനിഷ്ക്രാമണം ചെയ്യേണ്ടത്.[3] യമസ്മൃതിയിൽ വിക്രമോദയ ഖണ്ഡമനുസരിച്ച്, കുട്ടി ജനനത്തിനു ശേഷം മൂന്നാം മാസത്തിൽ സൂര്യഭഗവാനെ കാണുകയും, നാലാം മാസത്തിൽ ചന്ദ്രഭഗവാനെ ദർശിക്കുകയും വേണം.[1]

  1. 1.0 1.1 Pandey, R.B. (1962, reprint 2003). The Hindu Sacraments (Saṁskāra) in S. Radhakrishnan (ed.) The Cultural Heritage of India, Vol.II, Kolkata:The Ramakrishna Mission Institute of Culture, ISBN 81-85843-03-1, pp.390-413
  2. മനുസ്മൃതി II ഭാഗം 34 ഖണ്ഡം
  3. Buhler, George (1886, reprint 2009). The Laws of Manu. BiblioLife. p. 21. ISBN 0-559-07692-3. {{cite book}}: Check |isbn= value: checksum (help); Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഉപനിഷ്ക്രാമണം&oldid=1929662" എന്ന താളിൽനിന്ന് ശേഖരിച്ചത്