കേരളീയതാളങ്ങൾ
ചെണ്ട, മദ്ദളം തുടങ്ങിയ കേരളീയവാദ്യോപകരണങ്ങൾക്കും കഥകളിയടക്കമുള്ള കേരളീയകലകളൂം അടിസ്ഥാനമാക്കുന്ന താളങ്ങളെയാണ് കേരളീയതാളങ്ങൾ എന്ന് പറയുന്നത്. ഇവ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത തൃപുട എന്നിങ്ങനെ അഞ്ച് എണ്ണമാണ്. ഇവക്ക് കർണ്ണാടകസംഗീതത്തിലെ താളങ്ങളുമായി സാദൃശ്യമുണ്ട്.
ചെമ്പട
തിരുത്തുക64ആക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ ആദിതാളത്തിനു തുല്യമാണ്.
വായ്‌ത്താരി: തരികിട തരികിട
ചമ്പ
തിരുത്തുകഅഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ മിശ്രജാതി ഝമ്പതാളത്തിനു സമാനമാണ്.
വായ്‌ത്താരി: തക തകിട
പഞ്ചാരി
തിരുത്തുകആറക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിന് സമാനമാണ്.[1]
വായ്‌ത്താരി: തകിട തകിട പഞ്ചാരി താളം 6 അക്ഷരക്കാലങ്ങൾ ഉള്ളതാണ്. അതിൽ തക, തരികിട എന്നിങ്ങനെ യഥാക്രമം 2,4 അക്ഷരക്കാലങ്ങൾ അടങ്ങുന്ന രണ്ട് അംഗങ്ങളാണുള്ളത്. "തകിട,തകിട " എന്ന വായ്ത്താരി ദക്ഷിണേന്ത്യൻ പദ്ധതിയിൽ നിന്നെടുത്തതാവണം. പഞ്ചാരി താളത്തെ "തകതരികിട " എന്ന വായ്ത്താരിയുപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് ശരി.
അടന്ത
തിരുത്തുകകർണാടക സംഗീതത്തിലെ ഖണ്ഡജാതി അടതാളത്തിനു സമാനമായ കേരളീയതാളമാണ് അടന്ത. ത്രിപുടതാളം എന്ന പേരിലും അറിയപ്പെടാറുണ്ട്.
കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. [2]
വായ്‌ത്താരി: തകിട തകധിമി
അവലംബം
തിരുത്തുക- ↑ http://malayalam.webdunia.com/entertainment/artculture/music/0810/04/1081004052_2.htm
- ↑ 1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.