സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു.കണ്ണൂർ ഡയറ്റിലെ [1] സീനിയർ ലക്ചററാണ്.

ജീവിതരേഖ
തിരുത്തുക

1962 ൽ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ജനിച്ചു.കല്ല്യാശ്ശേരി ജി.എൽ.പി.സ്കൂൾ, കല്ല്യാശ്ശേരി ഗവ.ഹൈസ്കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് , കണ്ണൂർ എസ് . എൻ. കോളേജ് , തലശ്ശേരി ഗവ. ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ലക്ഷദ്വീപിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായിരുന്നു. പിന്നീട് അരോളി ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കവെ ഡയറ്റിൽ അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രവർത്തനങ്ങൾ
തിരുത്തുക

അക്ഷരകേരളം പദ്ധതി, കല്ല്യാശ്ശേരി സ്കൂൾ കോംപ്ളക്സ് എന്നിവയിൽ സജീവമായിരുന്നു. 1996-97 ൽ നടന്ന കേരളാ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. 2000 ൽ കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'വിദ്യാഭ്യാസപരിവർത്തനത്തിന് ഒരാമുഖം' എന്ന പുസ്തകത്തിന്റെ രചനയിൽ പങ്കാളിയായി

പുസ്തകങ്ങൾ
തിരുത്തുക
  • പുരോഗമനവിദ്യാഭ്യാസ ചിന്തകർ ( 2006 ), കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്
  • വിഗോട്സ്കിയും വിദ്യാഭ്യാസവും ( 2008 ), കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്
  • എന്റെ കഥ (ബാലസാഹിത്യം ) ( 2010 ), കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്


പുരസ്കാരങ്ങൾ
തിരുത്തുക
  • സി.ബി.കുമാർ പ്രബന്ധമൽസര സമ്മാനം ( 1982 ), കേരളാ സാഹിത്യ അക്കാദമി
  • ജോസഫ് മുണ്ടശ്ശേരി അവാർഡ് ( 2008 ), സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്
  1. [ http://www.dietkannur.org/faculty_profile.html ഡയറ്റ് കണ്ണൂർ ]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Puru11&oldid=900235" എന്ന താളിൽനിന്ന് ശേഖരിച്ചത്