അവ്വപുരുഷൻ
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് അവ്വപുരുഷൻ (Boötes). രാത്രിയിൽ കാണുന്ന നക്ഷത്രങ്ങളിൽ പ്രഭ കൊണ്ട് നാലാം സ്ഥാനത്തുള്ളതും ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും പ്രകാശമേറിയതുമായ ചോതി (α Boo) ഈ നക്ഷത്രരാശിയിലാണ്. മറ്റു നക്ഷത്രങ്ങളെല്ലാം പ്രകാശമാനം കുറഞ്ഞവയായതിനാൽ ഇതിന്റെ രൂപം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അവനമനം (Declination) 0°ക്കും +60°ക്കും ഖഗോളരേഖാംശം (Right ascension) 13 മണിക്കൂറിനും 16മണിക്കൂറിനും ഇടയിലായാണ് ഖഗോളത്തിൽ ഇതിന്റെ സ്ഥാനം. ഇതിന് ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ബോഓട്ടീസ് എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും എടുത്തതാണ്. ഉഴവുകാരൻ എന്നാണ് ഈ വാക്കിനർത്ഥം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള രാശിപ്പട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക രാശിപ്പട്ടികയിലും ബോഓട്ടിസ് ഉൾപ്പെട്ടിട്ടുണ്ട്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
അവ്വപുരുഷൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Boö |
Genitive: | Boötis |
ഖഗോളരേഖാംശം: | 15 h |
അവനമനം: | +30° |
വിസ്തീർണ്ണം: | 907 ചതുരശ്ര ഡിഗ്രി. (13-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
7, 15 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
59 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
4 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
3 |
സമീപ നക്ഷത്രങ്ങൾ: | 6 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ആർക്ടുറസ് (α Boo) (−0.04m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Wolf 498 (17.7 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | January Bootids June Bootids Quadrantids |
സമീപമുള്ള നക്ഷത്രരാശികൾ: |
വിശ്വകദ്രു (Canes Venatici) സീതാവേണി (Coma Berenices) കിരീടമണ്ഡലം (Corona Borealis) വ്യാളം (Draco) അഭിജിത്ത് (Hercules) സർപ്പമണ്ഡലം (Serpens) കന്നി (Virgo) സപ്തർഷിമണ്ഡലം (Ursa Major) |
അക്ഷാംശം +90° നും −50° നും ഇടയിൽ ദൃശ്യമാണ് ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ചരിത്രവും ഐതിഹ്യവും
തിരുത്തുകപ്രാചീന ബാബിലോണിയക്കാർ ഇതിനെ ഷു.പാ എന്നാണ് വിളിച്ചിരുന്നത്. എനിൽ എന്ന ദൈവവുമായി ബന്ധപ്പെട്ടാണ് ഇവർ ഇതിനെ ചിത്രാകരിച്ചത്. കർഷകരെ സംരക്ഷിച്ചിരുന്നത് എനിൽ ആയിരുന്നു എന്ന് അവർ വിശ്വസിച്ചിരുന്നു.[1] പുരാതന ഈജിപ്തിൽ അവ്വപുരുഷനെ കാളയുടെ മുൻകാലിന്റെ രൂപത്തിലാണ് ചിത്രീകരിച്ചിരുന്നത്.[2]
ബോഓട്ടീസ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹോമർ ആയിരുന്നു. അദ്ദേഹത്തിന്റെ ഒഡീസ്സി എന്ന കൃതിയിലാണ് കടൽ യാത്രയിൽ ദിശാസൂചകമായി ഈ നക്ഷത്രരാശിയെ പരാമർശിക്കുന്നത്.[3] അദ്ദേഹം അതിന് ഉഴവുകാരൻ എന്നർത്ഥം വരുന്ന ബോഓട്ടിസ് എന്ന പേരു നൽകി.[4] ഗ്രീക്ക് ഇതിഹാസങ്ങളിൽ ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇല്ല. ഒരു പാഠത്തിൽ ഡിമീറ്റർ എന്ന കർഷകദേവതയുടെ മകനാണ് എന്നു പറയുന്നുണ്ട്.[5][6]
ഹിജിനസ് ഇതിനെ ഇക്കാരിയസ്സുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഡൈനീഷ്യസിൽ നിന്ന് മുന്തിരിക്കൃഷിയും വീഞ്ഞുനിർമ്മാണവും പഠിച്ച ഇക്കാരിയസ് വളരെ വീര്യം കൂടിയ വീഞ്ഞ് ഉണ്ടാക്കുന്നതിൽ വിദഗ്ദധനായിരുന്നു. ഈ വീഞ്ഞിൽ വിഷാംശമുണ്ട് എന്നു കരുതിയ ഇടയന്മാർ അവരുടെ ഇടയിലുള്ള ചിലർക്ക് വിഷമേറ്റതിനു കാരണം ഈ വീഞ്ഞാണ് എന്നു കരുതുകയും പ്രതികാരമായി ഇക്കാരിയസിനെ കൊലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇക്കാരിയസ്സിന്റെ വളർത്തു പട്ടി മീറാ അദ്ദേഹത്തിന്റെ മകളായ എറിഗോണിനെ മൃതദേഹത്തിനടുത്തെത്തിക്കുകയും അവടെ വെച്ച് രണ്ടു പേരും ആത്മഹത്യ ചെയ്യുകയും ചെയ്തു. സ്യൂസ് ഇവരെ ആകാശത്തു പ്രതിഷ്ഠിച്ചു എന്നുമാണ് കഥ. ഇക്കാരിയസ് അവ്വപുരുഷനും എറിഗോൺ കന്നിയും മിറാ കാനിസ് മേജർ, കാനിസ് മൈനർ ഇവയിലൊന്നും ആയിരിക്കാമെന്നു പറയുന്നു.[7]
ആദ്യകാലനക്ഷത്രരാശികളിൽ ഉൾപ്പെട്ടിരുന്ന ക്വാഡ്രാൻസ് മുറാലിസ് സൃഷ്ടിച്ചത് അവ്വപുരുഷനിലെ എതാനും ചില നക്ഷത്രങ്ങളെ കൂടി ചേർത്തായിരുന്നു.[8] 1795 ജെറോം ലെലാൻഡെ എന്ന ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനാണ് ഈ രാശിക്ക് രൂപം കൊടുത്തത്. ക്വാഡ്രാന്റ് എന്ന ഖഗോള മാനക ഉപകരണം ഇദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്നു. അവ്വപുരുഷന്റെ കിഴക്കു ഭാഗത്തുള്ള നക്ഷത്രങ്ങളും ജാസി, വ്യാളം എന്നിവയുടെ പടിഞ്ഞാറു ഭാഗത്തുള്ള നക്ഷത്രങ്ങളും ചേർത്താണ് ക്വാഡ്രാൻസ് മുറാലിസ് സൃഷ്ടിച്ചത്.[9] വളരെയേറെ മങ്ങിയ ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 5 ആയിരുന്നു.[10] അവ്വപുരുഷനിലെയും കന്നിയിലെയും ചില നക്ഷത്രങ്ങളെ ചേർത്ത് 1687ൽ ജൊഹാൻ ഹെവേലിയസ് മോൺസ് മെലാനസ് എന്ന രാശി രൂപകല്പന ചെയ്തു.[11]
ചൈനീസ് ജ്യോതിഃശാസ്ത്രത്തിൽ വ്യത്യസ്തമായ പല രാശികളുമായും അവ്വപുരുഷൻ ബന്ധപ്പെട്ടു കിടക്കുന്നു. ചോതി നക്ഷത്രത്തെ അവരുടെ ഒരു പ്രധാന ദൈവമായ അസൂർ ഡ്രാഗന്റെ കൊമ്പായി പരിഗണിക്കുന്നു. ഡായ്ജിയാവോ എന്നാണ് ഇതിനെ വിളിക്കുന്നത്. മഹത്തായ കൊമ്പ് എന്നാണ് ഈ വാക്കിനർത്ഥം. ഈ നക്ഷത്രത്തിന് ചൈനീസ് ഐതിഹ്യങ്ങളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന ഈ നക്ഷത്രത്തിൽ നിന്നാണ് ചൈനീസ് ചാന്ദ്രവർഷം ആരംഭിക്കുന്നത്.
പ്രത്യേകതകൾ
തിരുത്തുകഅവ്വപുരുഷന്റെ തെക്കുഭാഗത്ത് കന്നിയും കിരീടമണ്ഡലം, വിശ്വകദ്രു എന്നിവ പടിഞ്ഞാറും സപ്തർഷിമണ്ഡലം വടക്കുപടിഞ്ഞാറും വ്യാളം വടക്കുകിഴക്കും ജാസി, കിരീടമണ്ഡലം, സർപ്പമണ്ഡലം എന്നിവ കിഴക്കും സ്ഥിതി ചെയ്യുന്നു. 'Boo' എന്ന മൂന്നക്ഷരത്തിലുള്ള ചുരുക്കെഴുത്ത് 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു.[12] 16 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആകൃതിയിലാണ് ഇതിന്റെ അതിരുകൾ നിശ്ചയിച്ചിട്ടുള്ളത്. 1930ൽ യൂജിൻ ജോസഫ് ഡെൽപോർട്ട് ആണ് ഇതിന്റെ അതിർത്തികൾ നിശ്ചയിച്ചത്. ഖഗോളരേഖാംശം 13മ.36.1മി.നും 15മ.49.3മി.നും ഇടയിലും അവനമനം +7.36°ക്കും 55.1°ക്കും ഇടയിലും ആണ് ഇതിന്റെ സ്ഥാനം.[13] 907 ചതുരശ്ര ഡിഗ്രി വിസ്താരമുള്ള ഈ രാശി വലിപ്പത്തിൽ 13-ാം സ്ഥാനത്താണുള്ളത്.[14]
ഒരു പട്ടത്തിന്റെയോ ഐസ്ക്രീം കോണിന്റെയോ രൂപവുമായി ബന്ധപ്പെടുത്തിയാണ് അവ്വപുരുഷനെ പൊതുവെ ചിത്രീകരിച്ചു വരാറുള്ളത്.[14][15] എന്നാൽ പലരും ഇതിനെ വ്യത്യസ്ത രൂപത്തിലും കാണാനും ശ്രമിച്ചിട്ടുണ്ട്. ഗ്രീക്ക് കവിയായിരുന്ന അരാറ്റസ് ഒരു ഇടയനായാണ് അവ്വപുരുഷനെ ചിത്രീകരിച്ചത്. ഉത്തരധ്രുവത്തെ ചുറ്റി നടന്ന് രണ്ട് കരടികളെയാണ് ഈ ഇടയൻ നോക്കുന്നത്. പുരാതന ഗ്രീക്ക് രചനകളെ അടിസ്ഥാനമാക്കി ടോളമി Canes Venatici എന്ന രണ്ടു വേട്ടനായ്ക്കളെയാണ് നോക്കുന്നത് എന്നു പറയുന്നു.[7] 1681ൽ ഹെവെലിയസ് പെലപ്പനീസ് പർവ്വതത്തെ പ്രതിനിധീകരിച്ച് മോൺസ് മെനലസ് എന്ന ഒരു നക്ഷത്രഗണം ഉണ്ടാക്കുകയും അതിനു മുകളിൽ നിൽക്കുന്ന ഇടയനായി അവ്വപുരുഷനെ ചിത്രീകരിക്കുകയും ചെയ്തു.[11] 1801ൽ പ്രസിദ്ധീകരിച്ച ജൊഹാൻ ബോഡിന്റെ ഖഗോളമാപ്പിൽ അവ്വപുരുഷന്റെ ഇടതുകൈയ്യിൽ ഒരു അരിവാൾ കൂടി ഉണ്ടായിരുന്നു.[7]
നക്ഷത്രങ്ങൾ
തിരുത്തുകജൊഹാൻ ബെയറിന്റെ യുറാനോമെട്രിയ എന്ന നക്ഷത്രചാർട്ടിൽ 35 നക്ഷത്രങ്ങളെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഇവക്ക് ഗ്രീക്ക് അക്ഷരമാലയിലെ ആൽഫ മുതൽ ഒമേഗ വരെയും ഇംഗ്ലീഷ അക്ഷരമാലയിലെ A മുതൽ K വരെയുമുള്ള അക്ഷരങ്ങൾ ഉപയോഗിച്ചാണ് പേരു നൽകിയിരിക്കുന്നത്. ജോൺ ഫ്ലാംസ്റ്റീഡ് ഇത് 54 നക്ഷത്രങ്ങളായി വിപുലീകരിച്ചു.[16][17]
അവ്വപുരുഷനിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ചോതി (Arcturus) അഥവാ ആൽഫാ ബോഓട്ടീസ്. ഭൂമിയിൽ നിന്നും 36.7 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദൃശ്യകാന്തിമാനം -0.05 ആയ ഈ നക്ഷത്രം ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് നാലാം സ്ഥാനത്താണുള്ളത്. ഉത്തരഖഗോളത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രവും ഇതു തന്നെയാണ്.[18][8][19] സ്പെക്ട്രൽ തരം K1.5III ആയ ഈ നക്ഷത്രം ഒരു ഓറഞ്ചു ഭീമൻ നക്ഷത്രമാണ്.[18] ചോതി ഒരു വയസ്സൻ നക്ഷത്രമാണ്. ഇതിന്റെ കേന്ദ്രത്തിലുള്ള ഹൈഡ്രജൻ അവസാനിക്കുന്നതിനനുസരിച്ച് താപനില കുറയുകയും വ്യാസം കൂടി വരുകയും ചെയ്യുന്നു. ഇപ്പോൾ ഇതിന്റെ വ്യാസാർദ്ധം സൂര്യന്റെ 27 മടങ്ങാണ്.[6][8] എന്നാൽ പിണ്ഡം സൂര്യന്റേതിനു തുല്യവും[6] തിളക്കം സൂര്യന്റേതിനെക്കാൾ 133 മടങ്ങുമാണ്.[20]
ബേയർ അദ്ദേഹത്തിന്റെ യൂറാനോമെട്രിയയിൽ ചോതിയെ ഇടയന്റെ കാൽമുട്ടായാണ് ചിത്രീകരിച്ചിട്ടുള്ളത്. മുഫ്രിഡ് എന്ന ഈറ്റ ബോഓട്ടിസ് ഇടതു കാലിലെ ഏറ്റവും മുകളിലുള്ള നക്ഷത്രമായും അടയാളപ്പെടുത്തിയിരിക്കുന്നു.[21] 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.68 ആണ്. ഇതിന്റെ സ്പെക്ട്രൽ തരം G0IV ആണ്.[22] ഇതിനർത്ഥം ഇതിലെ ഹൈഡ്രജന്റെ അളവ് വളരെ കുറഞ്ഞിരിക്കുന്നു എന്നും നക്ഷത്രത്തിന്റെ താപനില കുറയുകയും വികസിക്കുകയും ചെയ്യുന്നു എന്നുമാണ്. ഇതിന്റെ വ്യാസം സൂര്യന്റേതിനേക്കാൾ 2.7 മടങ്ങും തിളക്കം 9 മടങ്ങും കൂടുതലാണ്. ചോതിയും മുഫ്രിഡും തമ്മിലുള്ള അകലം 3.3 പ്രകാശവർഷമാണ്.[23]
ഇടയന്റെ തലയാണ് ബീറ്റ ബോഓട്ടിസ് എന്ന നെക്കാർ.[21] ഈ മഞ്ഞഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 3.5ഉം സ്പെക്ട്രൽ തരം G8IIIaഉം ആണ്.[24] ഇതും തണുത്തുകൊണ്ടിരിക്കുന്നതും വികസിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 219 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന്റെ തിളക്കം സൂര്യന്റെ 58 മടങ്ങാണ്.[8]
ഭൂമിയിൽ നിന്നും 86 പ്രകാശവർഷം അകലെ കിടക്കുന്ന ഗാമ ബോഓട്ടിസ് സെഗിനസ് എന്നും അറിയപ്പെടുന്നു. ഈ വെള്ളഭീമൻ നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം A7III ആണ്.[25] ഈ നക്ഷത്രത്തിന്റെ പ്രാകാശികത സൂര്യന്റെ 34 മടങ്ങും വ്യാസം 3.4 മടങ്ങും ആണ്.[26] ഇതൊരു ഡെൽറ്റ സ്കൂട്ടി ചരനക്ഷത്രമാണ്. ഇതിന്റെ തിളക്കം ഓരോ ഏഴു മണിക്കൂറിലും 3.04ൽ നിന്നും 3.07ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും.[27]
ഡെൽറ്റ ബോഓട്ടിസ് ഒരു ദ്വന്ദനക്ഷത്രമാണ്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 3.5ഉം രണ്ടാമത്തേതിന്റേത് 7.4ഉം ആണ്.സൂര്യന്റെ 10.4 മടങ്ങ് വ്യാസമുള്ള പ്രാഥമികനക്ഷത്രം ഒരു മഞ്ഞഭീമൻ നക്ഷത്രമാണ്.[28] ഇതിന്റെ സ്പെക്ട്രൽ തരം G8IVഉം ഭൂമിയിൽ നിന്നുള്ള ദൂരം 121 പ്രകാശവർഷങ്ങളുമാണ്.[29] G0V സ്പെക്ട്രൽ തരത്തിൽ പെട്ട രണ്ടാമത്തെ നക്ഷത്രം ഒരു മഞ്ഞ മുഖ്യധാരാനക്ഷത്രമാണ്.[30] ഈ നക്ഷത്രങ്ങൾ പരസ്പരം ഒന്നു ചുറ്റിവരാൻ 1,20,000 വർഷങ്ങൾ എടുക്കും.[28]
അൽകാലുറോപ്സ് എന്ന മ്യൂ ബോഓട്ടിസ് മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ്. ഭൂമിയിൽ നിന്നും 121 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ ഒന്നിച്ചുള്ള കാന്തിമാനം 4.3 ആണ്. ദണ്ഡ് എന്നർത്ഥം വരുന്ന അറബിവാക്കിൽ നിന്നാണ് അൽകാലുറോപ്സ് എന്ന പേര് ലഭിച്ചത്.[31]
നു ബോഓട്ടീസ് ഒരു ഇരട്ടനക്ഷത്രമാണ്. പ്രധാന നക്ഷത്രം ഒരു ഓറഞ്ചു ഭീമൻ ആണ്. രണ്ടു നക്ഷത്രങ്ങളുടെയും കാന്തിമാനം 5 ആണ്. പ്രാഥമിക നക്ഷത്രം ഭൂമിയിൽ നിന്ന് 870 പ്രകാശവർഷം അകലെയും രണ്ടാമത്തേത് 430 പ്രകാശവർഷം അകലെയും സ്ഥിതി ചെയ്യുന്നു.
ഇസർ എന്നും പുൽചെറിമ എന്നും അറുയപ്പെടുന്ന എപ്സിലോൺ ബോഓട്ടിസ് മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ്. അരപ്പട്ട എന്നർത്ഥം വരുന്ന അറബിവാക്കിൽ നിന്നാണ് ഇസർ എന്ന പേര് ഉണ്ടായത്. വളരെ ഭംഗിയുള്ളത് എന്ന അർത്ഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്ന് പുൽചെറിമ എന്ന പേരും ലഭിച്ചു.[6] കാന്തിമാനം 2.5 ഉള്ള പ്രധാനനക്ഷത്രം ഒരു ഓറഞ്ചുഭീമനാണ്.[32] രണ്ടാമത്തേത് ഒരു മുഖ്യധാരാനക്ഷത്രമാണ്.[6] ഇതിന്റെ കാന്തിമാനം 4.6ഉം മൂന്നാമത്തേതിന്റെ 12ഉം ആണ്.[32] ഭൂമിയിൽ നിന്നും 210 പ്രകാശവർഷം അകലെയാണ് എപ്സിലോൺ ബോഓട്ടിസ് സ്ഥിതി ചെയ്യുന്നത്. ഒന്നാമത്തേയും രണ്ടാമത്തേയും നക്ഷത്രങ്ങൾ 2.6 കോണീയസെക്കന്റ് അകലത്തിലാണു കാണുക. സൂര്യന്റെ 200 മടങ്ങ് തിളക്കമുള്ള പ്രാഥമിക നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം K0 ആണ്.[8][32]
റോ ബോഓട്ടിസും സിഗ്മ ബോഓട്ടിസും ചേർന്നതാണ് ഇടയന്റെ അരക്കെട്ട്.[21] റോ ബോഓട്ടിസ് ഒരു ഓറഞ്ചുഭീമൻ നക്ഷത്രമാണ്. ഭൂമുയിൽ നിന്നും 160 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം K3IIIഉം കാന്തിമാനം 3.57ഉം ആണ്.[33] വളരെ നേരിയ വ്യതിയാനം മാത്രം കാണിക്കുന്ന ഒരു ചരനക്ഷത്രമാണ് ഇത്.[34] വെള്ളമുഖ്യധാരാനക്ഷത്രമാണ് സിഗ്മ ബോഓട്ടിസ്. ഇതിന്റെ സ്പെക്ട്രൽ തരം F3V ആണ്. ഭൂമിയിൽ നിന്നും 52 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്.[35] കാന്തിമാനം 4.45നും 4.49നും ഇടയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു ചരനക്ഷത്രമാണ് ഇതും.[34]
ഈ രാശിയുടെ വടക്കു ഭാഗത്ത് കാണുന്ന ഏതാനും നക്ഷത്രങ്ങളാണ് തീറ്റ ബോഓട്ടിസ്, ലോട്ട ബോഓട്ടിസ്, കാപ്പ ബോഓട്ടിസ്, ലാംഡ ബോഓട്ടിസ് എന്നിവ.[36] തീറ്റ ബോഓട്ടിസിന്റെ കാന്തിമാനം 4.05ഉം സ്പെക്ട്രൽ തരം F7ഉം ആണ്. ലോട്ട ബോഓട്ടിസ് മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 4.8ഉം സ്പെക്ട്രൽ തരം A7ഉം ആണ്.[8] ഇത് ഭൂമിയിൽ നിന്ന് 97 പ്രകാശവഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.5ഉം മൂന്നാമത്തേതിന്റേത് 12.6ഉം ആണ്.[6][32] കാപ്പ ബോഓട്ടിസ് മറ്റൊരു ഇരട്ട നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 155 പ്രകാശവർഷം അകലെ കിടക്കുന്ന പ്രാഥമികനക്ഷത്രത്തിന്റെ കാന്തിമാനം 4.5 ആണ്. സ്പെക്ട്രൽ തരം A7ൽ പെടുന്ന ഒരു വെള്ള നക്ഷത്രമാണിത്.[6] 196 പ്രകാശവർഷം അകലെ കിടക്കുന്ന രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 6.6 ആണ്. ഇതൊരു നീലനക്ഷത്രമാണ്.[32]
എ0പി വിഭാഗത്തിൽ പെടുന്ന ലാംഡ ബോഓട്ടിസിന്റെ കാന്തിമാനം 4.18 ആണ്.[8] രാസികമായി ചില സവിശേഷതകളുള്ള ഈ നക്ഷത്രം ഡെൽറ്റ സ്കൂട്ടി വിഭാഗത്തിൽ പെടുന്ന നക്ഷത്രങ്ങളെ പോലെ സ്പന്ദിക്കുന്നവയാണ്. വർണ്ണരാജിയിലെ പ്രത്യേകതകളാണ് ലാംഡ ബോഓട്ടിസ് നക്ഷത്രങ്ങളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ക്സൈ ബോഒട്ടിസ് നാലു നക്ഷത്രങ്ങൾ ചെർന്നതാണ്. അമേച്വർ ജ്യോതിശാത്രജ്ഞന്മാർക്ക് പ്രത്യേക താല്പര്യമുണ്ട് ഇതിനോട്. കാന്തിമാനം 4.7 ഉള്ള മഞ്ഞനക്ഷത്രമാണ് ഇതിൽ പ്രമുഖമായത്. രണ്ടാമത്തേത് ഒരു ഓറഞ്ചു നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 6.5 ആണ്. 22 പ്രകാശവർഷം അകലെയാണ് ഇവയുടെ സ്ഥാനം. 150 ഇവ പരസ്പരം ഒന്നു കറങ്ങി വരുന്നത്.[6] ഒന്നാമത്തെയും രണ്ടാമത്തെയും നക്ഷത്രങ്ങൾ തമ്മിലുള്ള അകലം 1.6 കോണീയ സെക്കന്റുകൾ ആണ്.[8] മൂന്നാമത്തേതിന്റെ കാന്തിമാനം 12.6ഉം നാലാമത്തേതിന്റേത് 13.6ഉം ആണ്.[32]
അടുത്തടുത്തു കിടക്കുന്ന മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ് പൈ ബോഓട്ടിസ്. ഒന്നാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 4.9ഉം രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 5.8ഉം മൂന്നാമത്തേതിന്റേത് 10.4ഉം ആണ്.[6][32] ഒന്നാമത്തേതും രണ്ടാമത്തേതും തമ്മിലുള്ള അകലം 5.6 കോണീയസെക്കന്റ് ആണ്.[8] ഒന്നാമത്തേതും മൂന്നാമത്തേതും തമ്മിലുള്ള അകലം 128 കോണീയസെക്കന്റ് ആണ്.[32]
സീറ്റ ബോഓട്ടിസ് മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ്. ഭൂമിയിൽ നിന്നും 205 പ്രകാശവർഷങ്ങൾക്കപ്പുറം കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.5 ആണ്. ഒരു ജോഡി ദ്വന്ദനക്ഷത്രവും അതിനോടു ചേർന്നു കാണുന്ന മറ്റൊരു നക്ഷത്രവും ചേർന്നതാണിത്.[8] 42 പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന ഇരട്ട ചരനക്ഷത്രമാണ് 44 ബോഓട്ടിസ്. ഇതിന്റെ കാന്തിമാനം 4.8 ആണ്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഇതിനെ മഞ്ഞ നിറത്തിൽ ആണ് കാണുക. 220 വർഷമാണ് ഇവയുടെ ഭ്രമണകാലം.[6]
മിറാ ചരനക്ഷത്രങ്ങളുടെവിഭാഗത്തിൽ പെടുന്ന രണ്ടു നക്ഷത്രങ്ങളാണ് ആർ ബോഓട്ടിസും എസ് ബോഓട്ടിസും. ചുവപ്പു ഭീമന്മാരായ ഇവയുടെ കാന്തിമാനം 223 ദിവസം കൊണ്ട് 6.2ൽ നിന്ന് 13.1ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കുന്നു.[37][8] കൃത്യമാായ ഇടവേളകളിലല്ലാതെ കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ് വി ബോഓട്ടിസും ഡബ്ലിയു ബോഓട്ടിസും.[8]
സ്പന്ദിക്കുന്ന ചരനക്ഷത്രങ്ങളുടെ വിഭാഗത്തിൽ പെടുന്നു ബിൽ.എൽ.ബോഓട്ടിസ്.[38] ഇത്തരം നക്ഷത്രങ്ങളെ പൊതുവെ അനോമാലസ് സെഫീഡുകൾ എന്നാണു പറയുക. ഇവക്കു ചില കാര്യങ്ങളിൽ സെഫീഡ് ചരനക്ഷത്രങ്ങളുമായി സാമ്യമുണ്ടെങ്കിലും തിളക്കം കാന്തിമാനം കൂടുന്നതിനും കുറയുന്നതിനുമെടുക്കുന്ന കാലക്രമം തുടങ്ങി പല കാര്യങ്ങളിലും സമാനതകളില്ല.[39] എൻ.ജി.സി. 5464 എന്ന ക്ലസ്റ്ററിലെ ഒരംഗമാണ് ബിൽ.എൽ.ബോഓട്ടിസ്. അനോമാലസ് ചരനക്ഷത്രൾ ലോഹസാന്നിദ്ധ്യം കുറവുള്ളവയും ശരാശരി പിണ്ഡം സൂര്യന്റെ ഒന്നര മടങ്ങു മാത്രമുള്ളവയുമാണ്. ബിൽ.എൽ.ബോഓട്ടിസിനെ പോലെയുള്ള നക്ഷത്രങ്ങളെ ആർ.ആർ.ലൈറ എന്ന ഉപഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.[40]
ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ
തിരുത്തുകസ്വന്തമായി ഗ്രഹങ്ങളുള്ള 10 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ടൗ ബോഓട്ടിസിനെ ചുറ്റുന്ന ഒരു വലിയ ഗ്രഹത്തെ 1999ൽ ആദ്യമായി കണ്ടെത്തി. ടൗ ബോഓട്ടിസ് ബി എന്നാണ് ഇതിന്റെ പേര്. F7V വിഭാഗത്തിലുള്ള ഈ നക്ഷത്രത്തിന്റെ കാന്തിമാനം 4.5 ആണ്. ഭൂമിയിൽ നിന്നും 15.6 പാർസെക് അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ നക്ഷത്രത്തിന് സൂര്യന്റെ 1.3 മടങ്ങ് പിണ്ഡവും 1.33 മടങ്ങ് ആരവും ഉണ്ട്. നക്ഷത്രത്തിൽ നിന്നും 0.046 ജ്യോതിർമാത്ര അകലെയാണിത് സ്ഥിതി ചെയ്യുന്നത്. ഒരു ഭ്രമണം പൂർത്തിയാക്കാൻ 3.31 ദിവസങ്ങളാണ് ആവശ്യമുള്ളത്. റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഹോട്ട് ജൂപ്പിറ്റർ വിഭാഗത്തിൽ ഈ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ 5.95 മടങ്ങാണ്.[41][42] ഗ്രഹവും നക്ഷത്രവും ടൈഡൽ ലോക്കിലാണ്. അതായത് ഗ്രത്തിന്റെ ഒരു മുഖം മാത്രമായിരിക്കും എപ്പോഴും നക്ഷത്രത്തിന്റെ നേരെ സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിന്റെ കാന്തികപ്രഭാവം നക്ഷത്രത്തിന്റെ തിളക്കത്തിൽ നേരിയ വ്യതിയാനം വരുത്തുന്നുണ്ട്.[43] ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യമുണ്ട്. ടൗ ബോഓട്ടിസ് ബി അതിന്റെ മാതൃനക്ഷത്രത്തിന്റെ മുന്നിലൂടെ കടന്നു പോകുന്നില്ല. 46 ഡിഗ്രി ചരിഞ്ഞാണ് അതിന്റെ പാത.[42]
ഹാറ്റ്-പി-4 ബിയും ഹോട്ട് ജൂപ്പിറ്റർ വിഭാഗത്തിൽ പെട്ട ഗ്രഹമാണ്. 2007ൽ കണ്ടെത്തിയ ഇതിന് 0.68 വ്യാഴപിണ്ഡവും 1.27 വ്യാഴആരവുമാണുള്ളത്. മാതൃനക്ഷത്രത്തിൽ നിന്നും 0.04 ജ്യോതിർമാത്ര അകലെ കിടക്കുന്ന ഈ ഗ്രഹം 3.05 ദിവസം കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്നു. നക്ഷത്രത്തിന്റെ കാന്തിമാനം 11.2 ആണ്. ഭൂമിയിൽ നിന്ന് 310 പാർസെക് അകലെയാണ് ഇതിന്റെ സ്ഥാനം. 1.26 സൗരപിണ്ഡവും 1.59 സൗരആരവും ഈ നക്ഷത്രത്തിനുണ്ട്.
ബോഓട്ടിസിൽ ബഹുഗ്രഹവ്യവസ്ഥയുള്ള നക്ഷത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. HD 128311 എന്ന നക്ഷത്രത്തിന് രണ്ട് ഗ്രഹങ്ങളുണ്ട്. 2002ൽ കണ്ടെത്തിയ HD 128311 ബിയും 2005ൽ കണ്ടെത്തിയ HD 128311 സിയും ആണവ.[44][45] HD 128311ബിക്ക് 2.18 വ്യാഴപിണ്ഡമാണ് ഉള്ളത്. റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. മാതൃനക്ഷത്രത്തിൽ നിന്നും 1.09 ജ്യോതിർമാത്ര അകലെയാണ് ഇതിന്റെ ഭ്രമണപഥം. 448.6 ദിവസങ്ങളാണ് ഇത് ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ എടുക്കുന്നത്.[44] HD 128311 സിയും റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ചു തന്നെയാണ് കണ്ടെത്തിയത്. 3.21 വ്യാഴപിണ്ഡത്തിനു തുല്യമാണ് ഇതിന്റെ ദ്രവ്യമാനം. 919 ദിവസങ്ങൾ കൊണ്ടാണ് ഇത് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. മാതൃനക്ഷത്രത്തിൽ നിന്നും 1.76 ജ്യോതിർമാത്ര അകലെയുള്ള ഭ്രമണപഥത്തിന് 50° ചരിവുണ്ട്.[45]
HD 128311 ഒരു K0V ടൈപ്പ് നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 16.6 പാർസെക് അകലെയാണ് ഇതിന്റെ സ്ഥാനം. സൂര്യനെക്കാൾ ചെറിയ നക്ഷത്രം ആണിത്. 0.84 സൂര്യപിണ്ഡവും 0.73 സൂര്യ ആരവും ആണിതിനുള്ളത്. ഇതിന്റെ ദൃശ്യകാന്തിമാനം 7.51 ആണ്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നമുക്കിതിനെ കാണാൻ കഴിയില്ല.
ഭൂമിയിൽ നിന്നും 231.5 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന HD 132406 ഒരു സൂര്യസമാന നക്ഷത്രമാണ്. സ്പെക്ട്രൽ തരം G0V ആയ ഇതിന്റെ കാന്തിമാനം 8.45 ആണ്.[46] 1.09 സൗരപിണ്ഡവും 1 സൗരആരവുമാണ് ഇതിനുള്ളത്.[47] HD 132406 b എന്ന ഒരു വാതകഭീമൻ ഗ്രഹം ഇതിനെ ചുറ്റുന്നുണ്ട്. 2007ലാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.[46] മാതൃനക്ഷത്രത്തിൽ നിന്നും 1.98 ജ്യോതിർമാത്ര അകലെയാണ് ഇതിന്റെ ഭ്രമണപഥം. ഒരു പ്രാവശ്യം ചുറ്റിവരാൻ 974 ദിവസങ്ങൾ എടുക്കുന്നുണ്ട്. 5.61 വ്യാഴപിണ്ഡമുള്ള ഇതിനെ റേഡിയൽ വെലോസിറ്റി സങ്കേതമുപയോഗിച്ചാണ് കണ്ടെത്തിയത്.[47]
വാസ്പ് 23 എന്ന നക്ഷത്രത്തിന് വാസ്പ് 23ബി എന്ന ഒരു നക്ഷത്രമുണ്ട്. ട്രാൻസിറ്റ് സങ്കേതം ഉപയോഗിച്ച് 2010ലാണ് ഇതു കണ്ടെത്തിയത്. 0.0376 ജ്യോതിർമാത്ര മാത്രമാണ് അതിന്റെ മാതൃനക്ഷത്രവുമായുള്ള അകലം. വ്യാഴത്തിനെക്കാൾ ചെറുതായ ഇതിന് 0.884 വ്യാഴപിണ്ഡവും 0.962 വ്യാഴ ആരവുമാണുള്ളത്. ദൃശ്യകാന്തിമാനം 12.7 മാത്രമുള്ള നക്ഷത്രത്തെ ഭൂമിയിൽ നിന്നും നമുക്ക് കാണാൻ കഴിയില്ല. സ്പെക്ട്രൽ തരം K1V വിഭാഗത്തിൽ വരുന്ന ഈ നക്ഷത്രം സൂര്യനെക്കാൾ ചെറുതാണ്. 0.78 സൗരപിണ്ഡവും 0.765 സൗരആരവുമാണ് ഇതിനുള്ളത്.[48]
HD 131496 എന്ന നക്ഷത്രത്തിനും സ്വന്തമായി ഒരു ഗ്രഹമുണ്ട്- HD 131496 b. ഭൂമിയിൽ നിന്നും 110 പാസെക് അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം K0 ആണ്. ഇതിന്റെ ദൃശ്യകാന്തിമാനം 7.96 ആണ്. 1.61 സൗരപിണ്ഡവും 4.6 സൗരആരവുമുണ്ട് ഈ നക്ഷത്രത്തിന്. റേഡിയൽ വെലോസിറ്റി സങ്കേതമുപയോഗിച്ചാണ് 2011ൽ ഇതിന്റെ ഗ്രഹത്തെ കണ്ടെത്തിയത്. 2.2 വ്യാഴപിണ്ഡമുണ്ട് ഈ ഗ്രഹത്തിന്. ആരം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭ്രമണപഥം മാതൃനക്ഷത്രത്തിൽ നിന്നും 2.09 ജ്യോതിർമാത്ര അകലെയാണ്. ഒരു പ്രാവശ്യം ചുറ്റിവരാനെടുക്കുന്നത് 883 ദിവസങ്ങളും.[49]
മൂന്നു നക്ഷത്രങ്ങളടങ്ങുന്ന ഒരു ബഹുനക്ഷത്രവ്യവസ്ഥയാണ് HD 132563. ഇതിലെ പ്രധാന നക്ഷത്രമായ HD 132563 Bക്ക് ഒരു ഗ്രഹമുണ്ട്. ഭൂമിയിൽ നിന്ന് 96 പാർസെക് അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 9.47 ആണ്. സൂര്യന്റെ വലിപ്പമുള്ള ഇതിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിനെക്കാൾ ഒരു ശതമാനം കൂടുതലാണ്. 2011ൽ റേഡിയൽ വെലോസിറ്റി സങ്കേതമുപയോഗിച്ചാണ് ഇതിന്റെ ഗ്രഹമായ HD 132563 b കണ്ടെത്തുന്നത്. 1.49 വ്യാഴപിണ്ഡമുള്ള ഇതിന്റെ ഭ്രമണപഥം മാതൃനക്ഷത്രത്തിൽ നിന്നും 2.62 ജ്യോതിർമാത്ര അകലെയാണ്. 1544 ദിവസങ്ങൾ കൊണ്ടാണ് ഇത് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്.[50]
HD 136418 എന്ന നക്ഷത്രത്തിന്റെ ഗ്രഹമാണ് HD 136418 b. റേഡിയൽ വെലോസിറ്റി സങ്കേതമുപയോഗിച്ചാണ് ഇതിനെയും കണ്ടെത്തിയത്. വ്യാഴത്തിന്റെ രണ്ട് മടങ്ങ് പിണ്ഡമുണ്ട് ഈ ഗ്രഹത്തിന്. മാതൃനക്ഷത്രത്തിൽ നിന്നും 1.32 ജ്യോതിർമാത്ര അകലെ കിടക്കുന്ന ഇതിന്റെ പ്രദക്ഷിണകാലം 464.3 ദിവസമാണ്. G5 തരത്തിള്ള ഈ നക്ഷത്രത്തിന്റെ കാന്തിമാനം 7.88 ആണ്. ഭൂമിയിൽ നിന്നും 98.2 പാർസെക് അകലെയാണ് ഇതിന്റെ സ്ഥാനം. ഈ നക്ഷത്രത്തിന് 3.4 സൗരആരവും 1.33 സൗരപിണ്ഡവുമുണ്ട്.[51]
ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സാന്ദ്രത കൂടിയ സൗരയൂഥേതര ഗ്രഹമാണ് WASP-14 b. ഒരു ഘനസെന്റിമീറ്ററിന് 4.6 ഗ്രാം എന്ന നിരക്കിലാണ് ഇതിന്റെ സാന്ദ്രത.[52] ഇതിന് 7.341 വ്യാഴപിണ്ഡവും 1.281 വ്യാഴആരവുമുണ്ട്. ട്രാൻസിറ്റ് സങ്കേതം ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. മാതൃനക്ഷത്രത്തിൽ നിന്നും 0.036 ജ്യോതിർമാത്രയാണ് ഗ്രഹത്തിലേക്കുള്ള ദൂരം. 2.24 ദിവസം കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കും.[53] സ്പെക്ട്രൽ തരം F5V ആയ WASP-14ന്റെ കാന്തിമാനം 9.75ഉം ഭൂമിയിൽ നിന്നുള്ള അകലെ 160 പാർസെക്കും ആണ്. ഇതിന് 1.306 സൗരആരവും 1.211 സൗരപിണ്ഡവുമുണ്ട്.[53] വളരെ ഉയർന്ന തോതിൽ ലിഥിയം ഉണ്ട് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.[52]
ജ്യോതിശാസ്ത്രവസ്തുക്കൾ
തിരുത്തുകതുറന്ന താരവ്യൂഹങ്ങളും നെബുലകളും അവ്വപുരുഷനിൽ ഇല്ല. ഒരു ഗോളീയ താരവ്യൂഹവും ഏതാനും താരാപഥങ്ങളുമാണ് ഇതിലുള്ളത്.[54] എൻ.ജി.സി. 5466 എന്ന ഗോളീയ താരവ്യൂഹത്തിന്റെ കാന്തിമാനം 9.1ഉം വ്യാസം 11 കോണീയമിനിറ്റും ആണ്.[8] വളരെ കുറച്ചു നക്ഷത്രങ്ങൾ മാത്രമുള്ള ഒരു താരവ്യൂഹമാണിത്.[55] ഒരു അമേച്വർ ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം 12 നക്ഷത്രങ്ങളെ മാത്രമേ നമുക്കു കണ്ടെത്താൻ കഴിയു.[56]
അവ്വപുരുഷനിലെ തിളക്കം കൂടിയ രണ്ടു താരാപഥങ്ങളാണ് എൻ.ജി.സി.5248, എൻ.ജി.സി.5676 എന്നിവ. ഭൂമിയിൽ നിന്നും 5 കോടി പ്രകാശവർഷങ്ങൾക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന എൻ.ജി.സി.5248ന്റെ കാന്തിമാനം 10.2 ആണ്. വിർഗോ ക്ലസ്റ്ററിലെ ഒരംഗമാണ് ഈ സർപ്പിള താരാപഥം. ഇതിന്റെ മങ്ങിയ ബാഹ്യഭുജത്തിൽ വ്യക്തമായ എച്ച് II പ്രദേശങ്ങളും ധൂളീരേഖകളും ഉണ്ട്.[8][57] എൻ.ജി.സി.5676 ആണ് തിളക്കമുള്ള മറ്റൊരു താരാപഥം. 10.9 ആണ് ഇതിന്റെ കാന്തിമാനം.[8] എൻ.ജി.സി.5008[58], എൻ.ജി.സി.5548[59], എൻ.ജി.സി.5653[58], എൻ.ജി.സി.5778[60][61], എൻ.ജി.സി.5886[62], എൻ.ജി.സി.5888[63], എൻ.ജി.സി.5698 എന്നിവയാണ് മറ്റു താരാപഥങ്ങൾ. ഇതിൽ എൻ.ജി.സി.5698ലാണ് 2005ൽ എസ്.എൻ. 2005 ബി.സി എന്ന സൂപ്പർനോവ കണ്ടെത്തിയത്. ഏറ്റവും തിളക്കം കൂടിയ സമയത്ത് ഇതിന്റെ കാന്തിമാനം 15.3ആയിരുന്നു.
അവ്വപുരുഷൻ ശൂന്യത എന്നറിയപ്പെടുന്ന പ്രതിഭാസം ഈ രാശിയിലാണ് കാണപ്പെടുന്നത്. 2കോടി 50ലക്ഷം പ്രകാശവർഷം വ്യാസമുള്ള ഒരു ഭാഗം താരാപഥങ്ങൾ, നീഹാരികകൾ തുടങ്ങിയ ബഹിരാകാശ വസ്തുക്കളൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. റോബർട്ട് കിർഷ്ണർ ആണ് 1981ൽ ഈ പ്രതിഭാസം കണ്ടെത്തിയത്. ഭൂമിയിൽ നിന്നും 70 കോടി പ്രകാശവർഷം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.[64]
പ്രപഞ്ചത്തിലെ ഏറ്റവും വലിയ രൂപമായി ഇന്നറിയപ്പെടുന്ന ഹെർക്കുലീസ്-കൊറോണ ബൊറിയാലിസ് വൻമതിലിന്റെ ഒരു പ്രധാനഭാഗം അവ്വപുരുഷനിലാണുള്ളത്.[65]
ഉൽക്കാവർഷങ്ങൾ
തിരുത്തുകഅവ്വപുരുഷന്റെ ദിശയിൽ കാണുന്ന ശ്രദ്ധേയമായ ഒരു ഉൽക്കാവർഷമാണ് ക്വാഡ്രാന്റിഡ് ഉൽക്കാവർഷം.1835ൽ അലക്സാൻഡ്രൽ ഹെർഷൽ ആണ് ഇത് ആദ്യമായി നിരീക്ഷിച്ചു രേഖപ്പെടുത്തുന്നത്. 1864ൽ അദ്ദേഹം തന്നെയാണ് ഇതിന് ക്വാഡ്രാന്റിഡ്സ് എന്ന പേരു നൽകുന്നതും.[66] അവ്വപുരുഷന്റെ വടക്കുഭാഗത്തുള്ള കാപ്പാ ബോഓട്ടിസിന്റെ ദിശയിൽ നിന്നാണ് ഇവയുടെ ഉത്ഭവിക്കുന്നത്.[67] ആദ്യകാല നക്ഷത്രരാശികളിലൊന്നായ ക്വാഡ്രാൻസ് മുറാലിസിൽ നിന്നാണ് ഇതിന് ക്വാഡ്രാന്റിഡ്സ് എന്ന പേര് ലഭിച്ചത്. മങ്ങിയ ഉൽക്കകളാണ് എങ്കിലും എണ്ണത്തിൽ കൂടുതലുണ്ട് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. ഉച്ചാവസ്ഥയിലെത്തുന്ന ജനുവരി 3, 4 ദിവസങ്ങളിൽ മണിക്കൂറിൽ 100 എണ്ണം വരെ കാണാനാവും.[6][19]
ധൂമകേതുക്കൾ, ഛിന്നഗ്രഹങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളാണ് ഉൽക്കകളായി പ്രത്യക്ഷപ്പെടുന്നത്. ഇവയെ ഉൽക്കകളുടെ മാതൃപദാർത്ഥങ്ങളായി കണക്കാക്കുന്നു. ക്വാഡ്രാന്റിഡ്സിന്റെ മാതൃവസ്തു ഏതാണ് എന്ന കാര്യത്തിൽ കുറെ കാലം വ്യക്തതയുണ്ടായില്ല. പീറ്റർ ജെന്നിസ്കൻസ് (196256) 2003 EH1 എന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇവ എന്നു നിർദ്ദേശിച്ചു.[68] 1982, 1985, 2004 എന്നീ വർഷങ്ങളിലാണ് ഈ ഉൽക്കാവർഷം ശ്രദ്ധിക്കപ്പെട്ടത്. ക്വാഡ്രാന്റിഡ്സിലെ ഉൽക്കകളുടെ വേഗത സെക്കന്റിൽ 41-43 കി.മീറ്ററാണ്.[69]
ആൽഫാ ബോഓട്ടിഡ്സ് ഉൽക്കാവർഷം എപ്രിൽ 14 മുതൽ മെയ് 12 വരെയാണ് കാണുക. ഉച്ചാവസ്ഥയിലെത്തുന്നത് ഏപ്രിൽ 27,28 തിയ്യതികളിലും.[70] താരതമ്യേന വേഗത കുറഞ്ഞ ഉൽക്കകളാണ് ഇതിലുള്ളത്. സെക്കന്റിൽ 20.9 കി.മീറ്ററാണ് ഇവയുടെ ശരാശരി വേഗത.[71] 1984 ഏപ്രിൽ 28ന് ഫ്രാങ്ക് വിറ്റേ എന്ന നിരീക്ഷകൻ ചോതി നക്ഷത്രത്തിന്റെ സമീപത്തു നിന്ന് 433 ഉൽക്കകൾ വരുന്നതായി നിരീക്ഷിച്ചു.
ജൂൺ ബോഓട്ടിഡ്സ് അഥവാ ലോട്ടാ ഡ്രാക്കോണിഡ്സ് ആദ്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തിയത് 1916 മേയ് 27ന് വില്യം എഫ്. ഡെന്നിങ് ആണ്.[72] 7പി/പോൺസ്-വിന്നെക്കെ എന്ന ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് താരതമ്യേന വേഗത കുറഞ്ഞ ഈ ഉൽക്കകൾ. 1982ൽ ഇ.എ. റസ്നിക്കോവ് 1819ലാണ് ഉൽക്കാവർഷത്തിനാധാരമായ അവശിഷ്ടങ്ങൾ ധൂമകേതു ഈ പ്രദേശത്ത് ഉപേക്ഷിച്ചു പോയത് എന്നു കണ്ടെത്തുകയുണ്ടായി.[73] ഭൂമിയുടെ ഭ്രമണപഥവും ഈ പ്രദേശവുമായി ചേർന്നു വരാത്തതു കൊണ്ടാണ് 1916 വരെ ഈ ഉൽക്കാവർഷം കാണാനാവാതെ പോയത്. പിന്നീട് ശ്രദ്ധേയമായ ഉൽക്കാവീഴ്ചകൾ ഈ ഭാഗത്തു നിന്നുണ്ടായത് 1998 ജൂൺ 27നാണ്. മണിക്കൂറിൽ 200-300 വരെ ഉൽക്കകൾ കാണാൻ കഴിഞ്ഞിരുന്നു.[74]
അവലംബം
തിരുത്തുക- ↑ White 2008, പുറം. 207.
- ↑ Berio, Alessandro (2014). "The Celestial River: Identifying the Ancient Egyptian Constellations" (PDF). Sino-Platonic Papers. 253: 43.
- ↑ Homer, Odyssey, book 5, 272
- ↑ Mandelbaum 1990, പുറം. 103.
- ↑ Levy 1996 pp=141
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 Ridpath 2001, പുറങ്ങൾ. 88–89.
- ↑ 7.0 7.1 7.2 Star Tales Boötes.
- ↑ 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 8.11 8.12 8.13 8.14 Moore 2000, പുറങ്ങൾ. 341–342.
- ↑ Levy 2008, പുറം. 51.
- ↑ Star Tales Quadrans Muralis.
- ↑ 11.0 11.1 Star Tales Mons Maenalus.
- ↑ Russell 1922, പുറം. 469.
- ↑ IAU, The Constellations, Boötes.
- ↑ 14.0 14.1 Bakich 1995, പുറം. 150.
- ↑ Polakis 2009.
- ↑ Wagman 2003, പുറങ്ങൾ. 55–57.
- ↑ Wagman 2003, പുറം. 355–56.
- ↑ 18.0 18.1 SIMBAD Alpha Boötis.
- ↑ 19.0 19.1 Moore & Tirion 1997, പുറങ്ങൾ. 132–133.
- ↑ Kaler Arcturus.
- ↑ 21.0 21.1 21.2 Wagman 2003, പുറം. 503.
- ↑ SIMBAD Eta Boötis.
- ↑ Schaaf 2008, പുറം. 136.
- ↑ SIMBAD Beta Boötis.
- ↑ SIMBAD Gamma Boötis.
- ↑ AAVSO Gamma Boötis.
- ↑ AAVSO Delta Scuti Variables.
- ↑ 28.0 28.1 Kaler Delta Boötis.
- ↑ SIMBAD Delta Boötis.
- ↑ SIMBAD BD+33 2562.
- ↑ Thompson & Thompson 2007, പുറം. 106.
- ↑ 32.0 32.1 32.2 32.3 32.4 32.5 32.6 32.7 Thompson & Thompson 2007, പുറം. 105.
- ↑ SIMBAD Rho Boötis.
- ↑ 34.0 34.1 AAVSO Rho Boötis.
- ↑ SIMBAD Sigma Boötis.
- ↑ "Naming Stars". IAU.org. Retrieved 30 July 2018.
- ↑ Pasachoff 2000, പുറങ്ങൾ. 199–200.
- ↑ North 2004, പുറം. 123.
- ↑ Good 2003, പുറം. 61.
- ↑ Good 2003, പുറം. 70.
- ↑ Exoplanet Encyclopedia Tau Boo b.
- ↑ 42.0 42.1 Rodler, Lopez-Morales & Ribas 2012.
- ↑ Walker et al. 2008.
- ↑ 44.0 44.1 Exoplanet Encyclopedia HD 128311 b.
- ↑ 45.0 45.1 Exoplanet Encyclopedia HD 128311 c.
- ↑ 46.0 46.1 Da Silva Udry et al. 2007.
- ↑ 47.0 47.1 Exoplanet Encyclopedia HD 132406.
- ↑ Exoplanet Encyclopedia WASP-23 b.
- ↑ Exoplanet Encyclopedia HD 131496 b.
- ↑ Exoplanet Encyclopedia HD 132563B b.
- ↑ Exoplanet Encyclopedia HD 136418 b.
- ↑ 52.0 52.1 Joshi et al. 2009.
- ↑ 53.0 53.1 Exoplanet Encyclopedia WASP-14 b.
- ↑ Thompson & Thompson 2007, പുറം. 102.
- ↑ Thompson & Thompson 2007, പുറം. 103.
- ↑ Thompson & Thompson 2007, പുറം. 104.
- ↑ Niksch & Block 2004.
- ↑ 58.0 58.1 SIMBAD NGC 5653.
- ↑ SIMBAD NGC 5548.
- ↑ SIMBAD NGC 5825.
- ↑ SIMBAD NGC 5778.
- ↑ SIMBAD NGC 5886.
- ↑ SIMBAD NGC 5888.
- ↑ Francis, Matthew R. "What's 250 Million Light-Years Big, Almost Empty, and Full of Answers?". Nautilus. Archived from the original on 2018-07-17. Retrieved 2018-07-17.
- ↑ Horváth, István; Bagoly, Zsolt; Hakkila, Jon; Tóth, L. V. (2015-11-18). "New data support the existence of the Hercules-Corona Borealis Great Wall". Astronomy & Astrophysics (in ഇംഗ്ലീഷ്). 584: A48. arXiv:1510.01933. Bibcode:2015A&A...584A..48H. doi:10.1051/0004-6361/201424829. Retrieved 2018-06-19.
- ↑ Jenniskens 2006, പുറങ്ങൾ. 357–368.
- ↑ Jenniskens 2006, പുറം. 612.
- ↑ Jenniskens 2006, പുറം. 368.
- ↑ Levy 2008, പുറം. 104.
- ↑ Levy 2008, പുറം. 110.
- ↑ IAU Alpha Bootids.
- ↑ Jenniskens 2006, പുറം. 334.
- ↑ Jenniskens 2006, പുറം. 335.
- ↑ Jenniskens 2006, പുറം. 336–337.
അവലംബങ്ങൾ
- Templeton, Matthew (16 July 2010). "Delta Scuti and the Delta Scuti Variables". Variable Star of the Season. AAVSO (American Association of Variable Star Observers). Retrieved 3 November 2012.
- Watson, Christopher (4 January 2010). "Gamma Boötis". AAVSO Website. American Association of Variable Star Observers. Retrieved 5 August 2014.
- Watson, Christopher (3 May 2013). "NSV 6697". AAVSO Website. American Association of Variable Star Observers. Retrieved 8 August 2014.
- Watson, Christopher (18 January 2010). "NSV 6717". AAVSO Website. American Association of Variable Star Observers. Retrieved 8 August 2014.
- Watson, Christopher (4 January 2010). "ZZ Boötis". AAVSO Website. American Association of Variable Star Observers. Retrieved 5 August 2014.
- Da Silva, R.; Udry, S.; Bouchy, F.; Moutou, C.; Mayor, M.; Beuzit, J.-L.; Bonfils, X.; Delfosse, X.; Desort, M. (October 2007). "ELODIE metallicity-biased search for transiting Hot Jupiters IV. Intermediate period planets orbiting the stars HD 43691 and HD 132406" (abstract). Astronomy and Astrophysics. 473 (1): 323–328. arXiv:0707.0958. Bibcode:2007A&A...473..323D. doi:10.1051/0004-6361:20077314. (web preprint)
- Bakich, Michael E. (1995). The Cambridge Guide to the Constellations. Cambridge University Press. ISBN 978-0-521-44921-2.
{{cite book}}
: Invalid|ref=harv
(help) - Brown, P.; Wong, D.K.; Weryk, R.J.; Wiegert, P. (May 2010). "A meteoroid stream survey using the Canadian Meteor Orbit Radar: II: Identification of minor showers using a 3D wavelet transform". Icarus. 207 (1): 66–81. Bibcode:2010Icar..207...66B. doi:10.1016/j.icarus.2009.11.015. Retrieved 7 September 2012.
{{cite journal}}
: Invalid|ref=harv
(help) - Collier Cameron, Andrew; Horne, Keith; James, David; Penny, Alan; Semel, Meir (8 December 2000). "τ Boo b: Not so bright, but just as heavy". Planetary Systems in the Universe: Observation, Formation, and Evolution.
- Desidera, S.; Carolo, E.; Gratton, R.; Martinez Fiorenzano, A.F.; Endl, M.; Mesa, D.; Barbieri, M.; Bonavita, M.; Cecconi, M.; Claudi, R.U.; Cosentino, R.; Marzari, F.; Scuderi, S. (7 September 2011). Claudi, R. U.; Cosentino, R.; Marzari, F.; and Scuderi, S. "A giant planet in the triple system HD 132563". Astronomy & Astrophysics. 533: A90. arXiv:1107.0918. Bibcode:2011A&A...533A..90D. doi:10.1051/0004-6361/201117191.
- "Tau Boo b". The Extrasolar Planets Encyclopedia. Paris Observatory. 5 July 2012. Archived from the original on 2019-12-01. Retrieved 31 August 2012.
- "HD 128311 b". The Extrasolar Planets Encyclopedia. Paris Observatory. 4 January 2011. Retrieved 4 September 2012.
- "HD 128311 c". The Extrasolar Planets Encyclopedia. Paris Observatory. 11 May 2011. Retrieved 4 September 2012.
- "WASP-23 b". The Extrasolar Planets Encyclopedia. Paris Observatory. 24 March 2011. Retrieved 4 September 2012.
- "HD 131496 b". The Extrasolar Planets Encyclopedia. Paris Observatory. 2 September 2011. Retrieved 4 September 2012.
- "HD 132406 b". The Extrasolar Planets Encyclopedia. Paris Observatory. 31 October 2007. Retrieved 5 September 2012.
- "HD 132563B b". The Extrasolar Planets Encyclopedia. Paris Observatory. 6 July 2011. Archived from the original on 2014-10-13. Retrieved 5 September 2012.
- "HD 136418 b". The Extrasolar Planets Encyclopedia. Paris Observatory. 19 March 2010. Retrieved 5 September 2012.
- "HAT-P-4 b". The Extrasolar Planets Encyclopedia. Paris Observatory. 5 April 2012. Retrieved 5 September 2012.
- "WASP-14 b". The Extrasolar Planets Encyclopedia. Paris Observatory. 8 April 2012. Retrieved 5 September 2012.
- Good, Gerry A. (2003). Observing Variable Stars. Springer. ISBN 978-1-85233-498-7.
{{cite book}}
: Invalid|ref=harv
(help) - Green, Daniel W. E. (17 November 2007). "Thirteen New Meteor Showers Recognized". Electronic Telegram No. 1142. Central Bureau for Astronomical Telegrams, IAU. Retrieved 9 September 2012.
{{cite web}}
: Invalid|ref=harv
(help) - "Alpha Bootids". Meteor Shower Center. IAU. 5 September 2012. Retrieved 9 September 2012.
- "Bootid-Coronae Borealid Complex". Meteor Shower Center. IAU. 5 September 2012. Retrieved 9 September 2012.
- "Gamma Bootids". Meteor Shower Center. IAU. 5 September 2012. Retrieved 9 September 2012.
- "Lambda Bootids". Meteor Shower Center. IAU. 5 September 2012. Retrieved 9 September 2012.
- "Nu Bootids". Meteor Shower Center. IAU. 5 September 2012. Retrieved 9 September 2012.
- "Phi Bootids". Meteor Shower Center. IAU. 5 September 2012. Retrieved 9 September 2012.
- "Rho Bootids". Meteor Shower Center. IAU. 5 September 2012. Retrieved 7 September 2012.
- Jacobson, Steven A. (2012). Yup'ik Eskimo Dictionary, 2nd edition. Alaska Native Language Center. ISBN 9781555001155.
- Jenniskens, Peter (2006). Meteor Showers and their Parent Comets. Cambridge University Press. ISBN 978-0-521-85349-1.
{{cite book}}
: Invalid|ref=harv
(help) - Jenniskens, Peter (September 2012). "Mapping Meteoroid Orbits: New Meteor Showers Discovered". Sky & Telescope: 24.
{{cite journal}}
: CS1 maint: ref duplicates default (link) - Joshi, Y. C.; Pollacco, D.; Collier Cameron, A.; Skillen, I.; Simpson, E.; Steele, I.; Street, R. A.; Stempels, H. C.; et al. (February 2009). L. Hebb, F. Bouchy, N. P. Gibson, G. Hébrard, F. P. Keenan, B. Loeillet, J. Meaburn, C. Moutou, B. Smalley, I. Todd, R. G. West, D. R. Anderson, S. Bentley, B. Enoch, C. A. Haswell, C. Hellier, K. Horne, J. Irwin, T. A. Lister, I. McDonald, P. Maxted, M. Mayor, A. J. Norton, N. Parley, C. Perrier, F. Pont, D. Queloz, R. Ryans, A. M. S. Smith, S. Udry, P. J. Wheatley, D. M. Wilson. "WASP-14b: 7.3 MJ transiting planet in an eccentric orbit". Monthly Notices of the Royal Astronomical Society. 392 (4): 1532–1538. arXiv:0806.1478. Bibcode:2009MNRAS.392.1532J. doi:10.1111/j.1365-2966.2008.14178.x.
- Kaler, Jim. "Arcturus". Stars. University of Illinois. Retrieved 6 August 2014.
- Kaler, Jim. "Delta Boötis". Stars. University of Illinois. Retrieved 10 August 2014.
- Kaler, Jim. "Muphrid". Stars. University of Illinois. Retrieved 7 August 2014.
- Kaler, Jim. "Nekkar". Stars. University of Illinois. Retrieved 6 August 2014.
- Kaler, Jim. "Seginus". Stars. University of Illinois. Retrieved 8 August 2014.
- Koed, Thomas L.; Sherrod, P. Clay (2003). A Complete Manual of Amateur Astronomy: Tools and Techniques for Astronomical Observations. Courier Dover Publications. ISBN 9780486428208.
{{cite book}}
: Invalid|ref=harv
(help) - Kovács, G.; Bakos, G. Á.; Torres, G.; Sozzetti, A.; Latham, D. W.; Noyes, R. W.; Butler, R. P.; Marcy, G. W.; Fischer, D. A.; Fernández, J. M.; Esquerdo, G.; Sasselov, D. D.; Stefanik, R. P.; Pál, A.; Lázár, J.; Papp, I.; Sári, P. (20 November 2007). Fernández, J. M.; Esquerdo, G.; Sasselov, D. D.; Stefanik, R. P.; Pál, A.; Lázár, J.; Papp, I.; Sári, P. "HAT-P-4b: A Metal-rich Low-Density Transiting Hot Jupiter". The Astrophysical Journal. 670 (1): L41. arXiv:0710.0602. Bibcode:2007ApJ...670L..41K. doi:10.1086/524058. Retrieved 5 September 2012.
- Levy, David H. (2008). David Levy's Guide to Observing Meteor Showers. Cambridge University Press. ISBN 978-0-521-69691-3.
{{cite book}}
: Invalid|ref=harv
(help) - Lunsford, Robert (16 January 2012). "2012 Meteor Shower List". American Meteor Society. Retrieved 7 September 2012.
- Lunsford, Robert (21 June 2012). "Meteor Activity Outlook for June 23-29 2012". American Meteor Society. Retrieved 7 September 2012.
- Moore, Patrick; Tirion, Wil (1997). Cambridge Guide to Stars and Planets (2nd ed.). Cambridge University Press. ISBN 978-0-521-58582-8.
{{cite book}}
: Invalid|ref=harv
(help) - Mandelbaum, Allen; translator (1990). The Odyssey of Homer. New York City: Bantam Dell. ISBN 978-0-553-21399-7.
{{cite book}}
:|first=
has generic name (help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - Moore, Patrick (2000). The Data Book of Astronomy. Institute of Physics Publishing. ISBN 978-0-7503-0620-1.
{{cite book}}
: Invalid|ref=harv
(help) - North, Gerald (2004). Observing Variable Stars, Novae, and Supernovae. Cambridge University Press. ISBN 978-0-521-82047-9.
{{cite book}}
: Invalid|ref=harv
(help) - Niksch, Dale; Block, Adam (16 May 2004). "Best of AOP: NGC 5248". NOAO. Archived from the original on 2014-10-13. Retrieved 2019-03-22.
{{cite web}}
: Invalid|ref=harv
(help) - Pasachoff, Jay M. (2000). Stars and Planets (4th ed.). Houghton Mifflin. ISBN 978-0-395-93431-9.
{{cite book}}
: Invalid|ref=harv
(help) - Polakis, Tom (3 March 2009). "Boötes and Corona Borealis". Astronomy Magazine. Retrieved 13 August 2012.
{{cite web}}
: Invalid|ref=harv
(help) - Popper, D. M. (1983). "The F-type eclipsing binaries ZZ Bootis, CW Eridani, and BK Pegasi". Astronomical Journal. 88: 1242–56. Bibcode:1983AJ.....88.1242P. doi:10.1086/113415. ISSN 0004-6256.
- Ridpath, Ian (2001). Stars and Planets Guide. Princeton University Press. ISBN 978-0-691-08913-3.
{{cite book}}
: Invalid|ref=harv
(help) - Ridpath, Ian; Tirion, Wil (2007). Stars and Planets Guide (4th ed.). Princeton University Press. ISBN 978-0-691-13556-4.
{{cite book}}
: Invalid|ref=harv
(help) - Ridpath, Ian. "Boötes". Star Tales. Retrieved 10 September 2012.
- Ridpath, Ian. "Mons Maenalus". Star Tales. Retrieved 21 September 2012.
- Ridpath, Ian. "Quadrans Muralis". Star Tales. Retrieved 21 September 2012.
- Rodler, F.; Lopez-Morales, M.; Ribas, I. (18 June 2012). "Weighing the non-transiting hot Jupiter τ Boo b". The Astrophysical Journal Letters. 753 (1): L25. arXiv:1206.6197. Bibcode:2012ApJ...753L..25R. doi:10.1088/2041-8205/753/1/L25.
{{cite journal}}
: Invalid|ref=harv
(help) - Russell, Henry Norris (October 1922). "The new international symbols for the constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
{{cite journal}}
: Invalid|ref=harv
(help) - Schilling, Govert (2011). Atlas of Astronomical Discoveries. New York, New York: Springer Science & Business Media. ISBN 9781441978110.
{{cite book}}
: CS1 maint: ref duplicates default (link) - Schaaf, Fred (2008). The Brightest Stars: Discovering the Universe Through the Sky's Most Brilliant Stars. Hoboken, New Jersey: John Wiley and Sons. ISBN 978-0-471-70410-2.
{{cite book}}
: Invalid|ref=harv
(help) - "Alpha Boötis - Red Giant Branch Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 6 August 2014.
- "Eta Boötis - Spectroscopic Binary". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 7 August 2014.
- "Beta Boötis - Flare Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 6 August 2014.
- "Delta Boötis - Star in double system". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 10 August 2014.
- 2562 "BD+33 2562 - Star in double system". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 10 August 2014.
{{cite web}}
: Check|url=
value (help) - "Gamma Boötis - Variable star of Delta Scuti type". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 8 August 2014.
- "Rho Boötis - Variable star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 8 August 2014.
- "Sigma Boötis - Variable star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 8 August 2014.
- "NGC 5008". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- "NGC 5548". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- "NGC 5778". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- "NGC 5653". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- "NGC 5825". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- "NGC 5886". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- "NGC 5888". SIMBAD. Centre de données astronomiques de Strasbourg. Retrieved 31 August 2012.
- Štohl, J.; Porubčan, V. (6 July 1993). "Meteor streams of asteroidal origin". Meteoroids and Their Parent Bodies, Proceedings of the International Astronomical Symposium: 41. Bibcode:1993mtpb.conf...41S.
{{cite journal}}
: Invalid|ref=harv
(help) - Thompson, Robert Bruce; Thompson, Barbara Fritchman (2007). Illustrated Guide to Astronomical Wonders. O'Reilly Books. ISBN 978-0-596-52685-6.
{{cite book}}
: Invalid|ref=harv
(help) - Wagman, Morton (2003). Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, VA: The McDonald & Woodward Publishing Company. ISBN 978-0-939923-78-6.
{{cite book}}
: Invalid|ref=harv
(help) - White, Gavin (2008). Babylonian Star-lore. Solaria Publications.
{{cite book}}
: Invalid|ref=harv
(help) - Walker, G. A. H.; Croll, B.; Matthews, J. M.; Kuschnig, R.; Huber, D.; Weiss, W. W.; Shkolnik, E.; Rucinski, S. M.; Guenther, D. B. (19 February 2008). Moffat, A. F. J.; Sasselov, D. "MOST detects variability on τ Bootis A possibly induced by its planetary companion". Astronomy & Astrophysics. 482 (2): 691–697. arXiv:0802.2732. Bibcode:2008A&A...482..691W. doi:10.1051/0004-6361:20078952. Retrieved 31 August 2012.
- "Boötes, constellation boundary". The Constellations. International Astronomical Union. Retrieved 3 July 2012.
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |