പഴയ നക്ഷത്രമാപ്പിൽ കാണുന്ന വൃശ്ചികം നക്ഷത്രരാശിയുടെ സാങ്കല്പികരൂപം
വൃശ്ചികം നക്ഷത്രരാശിയുടെ ആധുനികരൂപം

രാത്രിയിൽ ആകാശത്തുകാണുന്ന നക്ഷത്രങ്ങളെ സാങ്കൽപ്പിക രേഖകൾ കൊണ്ട് ബന്ധിച്ച് പ്രത്യേകം രൂപങ്ങൾ ആരോപിക്കുന്നു. ഇത്തരം രൂപങ്ങളെ ആണ് നക്ഷത്ര രാശികൾ (Constellation) എന്നു പറയുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ആറായിരത്തോളം നക്ഷത്രങ്ങളെ ആണ് ഇതിനായി ഉപയോഗിക്കുന്നത് (ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ കാണാൻ കഴിയുന്ന നക്ഷത്രങ്ങളുടെ എണ്ണം ലക്ഷക്കണക്കിനാകും).

ഭൂമിയെ ആകാശഗോളങ്ങൾ ഭ്രമണം ചെയ്യുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് നക്ഷത്രരാശികൾ പിറന്നത്. അതായത് സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, മറ്റു ഗ്രഹങ്ങളുമെല്ലാം ഒരു സാങ്കൽപ്പിക ഗോളത്തിന്റെ ഉപരിതലത്തിലൂടെ ഭൂമിയെ ചുറ്റി കറങ്ങുന്നു എന്നതായിയിരുന്നു പ്രാചീന വിശ്വാസം, ഭൂമിയിൽ നിന്നു നോക്കുമ്പോൾ അങ്ങനെ ആണല്ലോ തോന്നുന്നത്. ഈ സാങ്കൽപ്പിക ഗോളത്തെ ഖഗോളം(Celestial sphere) എന്നു വിളിക്കുന്നു. ഖഗോളത്തിൽ ചില നക്ഷത്രക്കൂട്ടങ്ങൾക്ക് പ്രത്യേക രൂപങ്ങൾ സങ്കല്പിച്ചുകൊണ്ട് പേരു നൽകുന്ന രീതി അതി പുരാതനമാണ്. ക്രിസ്തുവനും 400 വർഷങ്ങൾക്കു മുമ്പുതന്നെ ബാബിലോണിയക്കാരും കാൽദിയൻമാരും നക്ഷത്രരൂപങ്ങൾക്ക് പേരു നൽകിയിരുന്നു.[1] ഗ്രീക്കുകാരും നക്ഷത്ര രാശികളെ തിരിച്ചറിയാൻ ഒട്ടും പുറകിലായിരുന്നില്ല. ബി.സി. 1100 മുതലെങ്കിലും ഭാരതത്തിൽ നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും തിരിച്ചറിയാൻ പേരിട്ടു തുടങ്ങിയിരുന്നു.

ആധുനിക നക്ഷത്ര രാശികൾതിരുത്തുക

1930-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഖഗോളത്തെ 88 ഭാഗമായി തിരിച്ച്, അതിനു ഓരോ പേരും ഇട്ടു. ഇതാണ് ഇന്നത്തെ ഔദ്യോഗിക നക്ഷത്രരാശികൾ. ചുരുക്കത്തിൽ, ഖഗോളത്തെ 88 ഭാഗമായി വിഭജിച്ചതിൽ ഒരു ഭാഗത്തെയാണു് ഇന്ന് നക്ഷത്രരാശി എന്നതു കൊണ്ടു് അർത്ഥമാക്കുന്നതു്. ഏതെങ്കിലും ജ്യോതിശാസ്ത്ര വസ്തുവിനെ പരിചയപ്പെടുത്തേണ്ടി വരുമ്പോൾ അതിനെ ഇന്ന നക്ഷത്രരാശിയിൽ കാണുന്നു എന്നാണു് ഇപ്പോൾ പറയാറു്.അതിന്റെ അർത്ഥം പ്രസ്തുത വസ്തുവിനെ ഖഗോളത്തിന്റെ ഇന്ന നക്ഷത്രരാശി സ്ഥിതി ചെയ്യുന്ന ഭാഗത്തു് കാണുന്നു എന്നാണു്.

നക്ഷത്രരാശികളുടെ മലയാള നാമങ്ങൾതിരുത്തുക

ഖഗോളത്തെ നക്ഷത്ര രാശികളായി വിഭജിക്കുന്ന രീതി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പൂർത്തിയായിരുന്നുവെങ്കിലും അവയിൽ മിക്കതിനും തത്തുല്യമായ മലയാളം പേരുകൾ കൊടുത്തിരുന്നില്ല[2]. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ആ വഴിക്കുള്ള കുറച്ചു പരിശ്രമം നടത്തിയത്. അവർ നക്ഷത്ര രാശികളെ പട്ടികപ്പെടുത്തി പേരുകൾ നൽകി.[2]

ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച നക്ഷത്രരാശികൾതിരുത്തുക

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രരാശികളുടെ പേര് താഴെ കൊടുക്കുന്നു. ഇവയിൽ കുറച്ചെണ്ണത്തിന് തത്തുല്യമായ സംസ്കൃത പേരുകൾ ശ്രീ. പി.കെ. കോരു ജ്യാതിഷബാലബോധിനി എന്ന പുസ്തകത്തിൽ നൽകിയിരിക്കുന്നതാണ് വീകരിച്ചിരിക്കുന്നത്. മറ്റുള്ളവയുടെ പേരുകൾ ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയതാണ്.

 1. മിരാൾ (Andromeda)
 2. ശലഭശുണ്ഡം (Antlia)
 3. സ്വർഗപതംഗം (Apus)
 4. കുംഭം (Aquarius)
 5. ഗരുഡൻ (Aquila)
 6. പീഠം (Ara)
 7. മേടം (Aries)
 8. പ്രാജിത (Auriga)
 9. അവ്വപുരുഷൻ (Boötes)
 10. വാസി (Caelum)
 11. കരഭം (Camelopardalis)
 12. കർക്കടകം (Cancer)
 13. വിശ്വകദ്രു (Canes Venatici)
 14. ബൃഹച്ഛ്വാനം (Canis Major)
 15. ലഘുലുബ്ധകൻ (Canis Minor)
 16. മകരം (Capricornus)
 17. ഓരായം (Carina)
 18. കാശ്യപി (Cassiopeia)
 19. മഹിഷാസുരൻ (Centaurus)
 20. കൈകവസ് (Cepheus)
 21. കേതവസ് (Cetus )
 22. വേദാരം (Chamaeleon)
 23. ചുരുളൻ (Circinus)
 24. കപോതം (Columba)
 25. സീതാവേണി (Coma Berenices)
 26. ദക്ഷിണമകുടം (Corona Austrin)
 27. കിരീടമണ്ഡലം (Corona Borealis)
 28. അത്തക്കാക്ക (Corvus)
 29. ചഷകം (Crater)
 30. ത്രിശങ്കു (Crux)
 31. ജായര (Cygnus)
 32. അവിട്ടം (Delphinus)
 33. സ്രാവ് (Dorado)
 34. വ്യാളം (Draco)
 35. അശ്വമുഖം (Equuleus)
 36. യമുന (Eridanus)
 37. അഗ്നികുണ്ഡം (Fornax)
 38. മിഥുനം (Gemini)
 39. ബകം (Grus)
 40. ജാസി (Hercules)(അഭിജിത്ത് രാശി എന്നുമറിയപ്പെടുന്നു)
 41. ഘടികാരം (Horologium)
 42. ആയില്യൻ (Hydra)
 43. ജലസർപ്പം (Hydrus)
 44. സിന്ധു (Indus)
 45. ഗൌളി (Lacerta)
 46. ചിങ്ങം (Leo)
 47. ചെറു ചിങ്ങം (Leo Minor)
 48. മുയൽ (Lepus)
 49. തുലാം (Libra)
 50. വൃകം (Lupus)
 51. കാട്ടുപൂച്ച (Lynx)
 52. അയംഗിതി (Lyra )
 53. മേശ (Mensa)
 54. സൂക്ഷ്മദർശിനി (Microscopium)
 55. ഏകശൃംഗാശ്വം (Monoceros)
 56. മഷികം (Musca)
 57. സമാന്തരികം (Norma)
 58. വൃത്താഷ്ടകം (Octans)
 59. സർപ്പധരൻ (Ophiuchus)
 60. ശബരൻ (Orion)
 61. മയിൽ (Pavo)
 62. ഭാദ്രപദം (Pegasus)
 63. വരാസവസ് (Perseus)
 64. അറബിപക്ഷി (Phoenix)
 65. ചിത്രലേഖ (Pictor)
 66. മീനം (Pisces)
 67. ദക്ഷിണമീനം (Piscis Austrinus)
 68. അമരം (Puppis)
 69. വടക്കുനോക്കിയന്ത്രം (Pyxis)
 70. വല (Reticulum)
 71. ശരം (Sagitta)
 72. ധനു (Sagittarius)
 73. വൃശ്ചികം (Scorpius)
 74. ശില്പി (Sculptor)
 75. പരിച (Scutum)
 76. സർപ്പമണ്ഡലം (Serpens)
 77. സെക്സ്റ്റന്റ് (Sextans)
 78. ഇടവം (Taurus)
 79. കുഴൽത്തലയൻ (Telescopium)
 80. ത്രിഭുജം (Triangulum)
 81. ദക്ഷിണ ത്രിഭുജം (Triangulum Australe)
 82. സാരംഗം (Tucana)
 83. സപ്തർഷിമണ്ഡലം (Ursa Major)
 84. ലഘുബാലു (Ursa Minor)
 85. കപ്പൽ‌പായ (Vela)
 86. കന്നി (Virgo)
 87. പതംഗമത്സ്യം (Volans)
 88. ജംബുകൻ (Vulpecula)

അവലംബംതിരുത്തുക

 1. Britton, John P. (2010). "Studies in Babylonian lunar theory: part III. The introduction of the uniform zodiac". Archive for History of Exact Sciences. 64 (6): 617–663. ISSN 0003-9519.
 2. 2.0 2.1 നക്ഷത്ര ആൽബം. തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1986. pp. 21, 22. ISBN 81-88033-24-3.
"https://ml.wikipedia.org/w/index.php?title=നക്ഷത്രരാശി&oldid=3288834" എന്ന താളിൽനിന്ന് ശേഖരിച്ചത്