കേതവസ്

(കേതവസ് (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ കേതവസ് (Cetus). നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമുള്ള നക്ഷത്രരാശിയാണ്‌ ഇത്. ക്രാന്തിവൃത്തം ഇതിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്നു.

കേതവസ് (Cetus)
കേതവസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കേതവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cet
Genitive: Ceti
ഖഗോളരേഖാംശം: 1.42 h
അവനമനം: −11.35°
വിസ്തീർണ്ണം: 1231 ചതുരശ്ര ഡിഗ്രി.
 (4-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
15
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
88
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
9
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ഡെനബ് കൈറ്റോസ് (β Cet)
 (2.04m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Luyten 726-8
 (8.73 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : October Cetids
Eta Cetids
Omicron Cetids
സമീപമുള്ള
നക്ഷത്രരാശികൾ:
മേടം (Aries)
മീനം (Pisces)
കുംഭം (Aquarius)
ശില്പി (Sculptor)
അഗ്നികുണ്ഡം (Fornax)
യമുന (Eridanus)
ഇടവം (Taurus)
അക്ഷാംശം +70° നും −90° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾതിരുത്തുക

 
കേതവസ് നക്ഷത്ര സമൂഹത്തിന്റെ ഛായാഗ്രഹണം

ഈ നക്ഷത്രരാശിയിലെ   നക്ഷത്രമായ മിരാ (Mira) ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട ചരനക്ഷത്രങ്ങളിലൊന്നാണ്‌. പ്രകാശം കൂടിയ അവസ്ഥയിൽ ദൃശ്യകാന്തിമാനം 2m ആയിമാറുന്ന മിരാ ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായി മാറുന്നു. എന്നാൽ പ്രകാശം കുറഞ്ഞ അവസ്ഥയിൽ ദൃശ്യകാന്തിമാനം 10.1m ആയിമാറുന്ന ഇതിനെ ബൈനോക്കൂലറുകൾകൊണ്ടുപോലും കാണാനാകുകയില്ല.

സർപ്പിളഗാലക്സിയായ M77 ആണ്‌ ഈ നക്ഷത്രരാശിയിലെ ഒരേയൊരു മെസ്സിയർ വസ്തു.


"https://ml.wikipedia.org/w/index.php?title=കേതവസ്&oldid=2339082" എന്ന താളിൽനിന്ന് ശേഖരിച്ചത്