ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ സർപ്പമണ്ഡലം (Serpens). രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ആധുനിക നക്ഷത്രരാശിയാണ്‌ ഇത്. സർപ്പധരൻ രാശിയുടെ രണ്ടുവശത്തായാണ്‌ ഇതിന്റെ രണ്ടു ഭാഗങ്ങൾ നിലകൊള്ളുന്നത്. ഇവയെ സർപ്പത്തിന്റെ തലഭാഗവും വാൽഭാഗവുമായി (Serpens Caput, Serpens Cauda) സങ്കല്പിക്കുന്നു. പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാൽ ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.

സർപ്പമണ്ഡലം (Serpens)
സർപ്പമണ്ഡലം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സർപ്പമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ser
Genitive: Serpentis
ഖഗോളരേഖാംശം: Serpens Caput: 16 h
Serpens Cauda: 18 h
അവനമനം: Serpens Caput: +10°
Serpens Cauda: −5°
വിസ്തീർണ്ണം: 637 ചതുരശ്ര ഡിഗ്രി.
 (23-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
9
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
57
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
5
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ഉനുകൽഹായ്
(Unukalhai - α Ser)
 (2.63m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
γ Ser
 (36.3 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കിരീടമണ്ഡലം (Corona Borealis)
അവ്വപുരുഷൻ ‍ ‍(Boötes)
കന്നി (Virgo)
തുലാം (Libra)
അഭിജിത്ത് (Hercules)
ഗരുഡൻ (Aquila)
സർപ്പധരൻ (Ophiuchus)
ധനു (Sagittarius)
പരിച (Scutum)
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ

തിരുത്തുക
 
M5 : ഹബിൾ ദൂരദർശിനി എടുത്ത ചിത്രം

രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. M5 ഒരു ഗോളീയ താരവ്യൂഹമാണ്‌. M16 പ്രായം കുറഞ്ഞ ഒരു ഓപ്പൺ ക്ലസ്റ്ററാണ്‌. ഇതിന്റെ ഭാഗമായ ഈഗിൾ നീഹാരികയിൽ പുതിയ നക്ഷത്രങ്ങൾ ഉണ്ടാകുന്നുണ്ട്.

ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.


"https://ml.wikipedia.org/w/index.php?title=സർപ്പമണ്ഡലം&oldid=3066901" എന്ന താളിൽനിന്ന് ശേഖരിച്ചത്