ദക്ഷിണമകുടം
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ദക്ഷിണമകുടം (Corona Australis). ഈ നക്ഷത്രരാശി ചെറുതും പ്രകാശം കുറഞ്ഞതുമാണ്. ദൃശ്യകാന്തിമാനം 4mൽ പ്രകാശം കൂടിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിൽ ഒന്നാണിത്. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു. കൊറോണ ഓസ്ട്രാലിസ് എന്ന ലാറ്റിൻ പേരിനർത്ഥം തെക്കൻ കിരീടം(മകുടം) എന്നാണ്. കൊറോണ ബൊറിയാലിസിന്റെ തെക്കൻ പ്രതിരൂപമായാണ് ഇതിനെ കാണുന്നത്. എന്നാൽ പുരാതന ഗ്രീക്കുകാർ ഇതിനെ ഒരു കിരീടത്തിനുപകരം ഒരു റീത്ത് ആയി കാണുകയും അതിനെ ധനു, സെന്റോറസ് എന്നിവയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. മറ്റ് ചില നാട്ടുകാർ ഇതിനെ ആമ, ഒട്ടകപ്പക്ഷിയുടെ കൂട്, കൂടാരം എന്നിവയായാണ് കണ്ടത്.
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ദക്ഷിണമകുടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | CrA |
Genitive: | Coronae Australis / Coronae Austrinae |
ഖഗോളരേഖാംശം: | 19 h |
അവനമനം: | -40° |
വിസ്തീർണ്ണം: | 128 ചതുരശ്ര ഡിഗ്രി. (80-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
6 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
14 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α CrA (4.1m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
HD 177565 (56 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | Beta Corona Austrinids |
സമീപമുള്ള നക്ഷത്രരാശികൾ: |
ധനു (Sagittarius) വൃശ്ചികം (Scorpius) പീഠം (Ara) കുഴൽത്തലയൻ (Telescopium) |
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ആൽഫ കൊറോണ ഓസ്ട്രാലിസ്, ബീറ്റ കൊറോണ ഓസ്ട്രാലിസ് എന്നിവയാണഅ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ. തെക്കൻ ആകാശത്തിലെ ചരനക്ഷത്രങ്ങൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് എപ്സിലോൺ കൊറോണ ഓസ്‌ട്രാലിസ്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രരൂപീകരണ മേഖലകളിലകളിൽ ഒന്നായ - കൊറോണ ഓസ്‌ട്രാലിസ് മോളിക്യുലർ ക്ലൗഡ് എന്നറിയപ്പെടുന്ന പൊടി നിറഞ്ഞ ഇരുണ്ട നീഹാരിക ദക്ഷിണമകുടത്തിലാണ് ഉള്ളത്. ഭൂമിയിൽ നിന്നും ഏകദേശം 430 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഭൂമിക്ക് ഏറ്റവുമടുത്തുള്ള ന്യൂട്രോൺ നക്ഷത്രങ്ങളിലൊന്നായ RX J1856.5-3754 ദക്ഷിണമകുടം രാശിയിലാണ്.
നാമകരണംതിരുത്തുക
1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) 88 ആധുനിക നക്ഷത്രരാശികൾക്ക് നാമകരണം നടത്തിയപ്പോൾ ഇതിന് "കൊറോണ ഓസ്ട്രാലിസ്" എന്ന പേരാണ് നൽകിയത്.[1][2] 1932-ൽ, ഐഎയുവിന്റെ നൊട്ടേഷൻ കമ്മീഷൻ നക്ഷത്രരാശികൾക്കായി നാല് അക്ഷരങ്ങളുടെ ചുരുക്കെഴുത്തുകളുടെ ഒരു പട്ടിക അംഗീകരിച്ചപ്പോൾ "കൊറോണ ഓസ്ട്രീന" എന്ന് രേഖപ്പെടുത്തി.[3] ഇത് 1955 ൽ റദ്ദാക്കി. ഇപ്പോൾ കൊറോണ ഓസ്ട്രാലിസ് എന്ന പേരാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഉപയോഗിക്കുന്നത്.[4]
സവിശേഷതകൾതിരുത്തുക
വടക്ക് ധനു, പടിഞ്ഞാറ് വൃശ്ചികം, തെക്ക് കുഴൽത്തലയൻ, തെക്ക് പടിഞ്ഞാറ് പീഠം എന്നീ നക്ഷത്രരാശികളുടെ ഇടയിലാണാ ദക്ഷിണമകുടം സ്ഥിതി ചെയ്യുന്നത്. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മൂന്ന് അക്ഷരങ്ങളുടെ ചുരുക്കെഴുത്ത് "CrA" ആണ്.[5] 1930 ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് നിശ്ചയിച്ച അതിരുകൾ നാല് വശങ്ങളോടു കൂടിയ ഒരു ബഹുഭുജമാണ്. ഖഗോളരേഖാംശം 17മ. 58.3മി.നും 19മ. 19.0മി.നും ഇടയിലാണ്. അവനമനം −36.77 °, −45.52° എന്നിവക്കും ഇടയിലാണ്.[4] ആകാശത്ത് 128 ചതുരശ്ര ഡിഗ്രി വിസ്തൃതിയിൽ കിടക്കുന്ന ദക്ഷിണ മകുടം നക്ഷത്രരാശികളുടെ വലിപ്പക്രമത്തിൽ 80-ാം സ്ഥാനത്താണ്.[6][7] വടക്കെ അക്ഷാംശം 53 °ക്ക് തെക്കുള്ളവർക്കു മാത്രമേ ദക്ഷിണമകുടം കാണാൻ കഴിയൂ.[7]
നക്ഷത്രങ്ങൾതിരുത്തുക
ശോഭയുള്ള ഒരു നക്ഷത്രസമൂഹമല്ലെങ്കിലും കുതിരലാടം പോലെയോ ഓവൽ ആകൃതിയിലോ സങ്കൽപിച്ചെടുക്കാവുന്ന ഇതിന്റെ രൂപം എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.[8][9][6] കാന്തിമാനം നാലിനെക്കാൾ കൂടുതൽ തിളക്കമുള്ള നക്ഷത്രങ്ങളില്ലെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന 21 നക്ഷത്രങ്ങൾ ഉണ്ട്. കാന്തിമാനം 5.5നേക്കാൾ കൂടുതൽ തിളക്കമുള്ളവയാണ് ഇവ.[10]
അവലംബംതിരുത്തുക
- ↑ Proceedings of the 1st General Assembly. Transactions of the International Astronomical Union. 1. Rome. 1922. p. 158.
- ↑ Ridpath, Ian. "IAU constellation list 1". ശേഖരിച്ചത് 2017-01-06.
- ↑ Schlesinger, F.; Schilt, J. (1932). Meetings of Commissions. Commission 3. (Notations.). Transactions of the International Astronomical Union. 4. Cambridge. pp. 221–222. doi:10.1017/S0251107X00016631.
- ↑ 4.0 4.1 IAU, The Constellations, Corona Australis.
- ↑ Russell 1922, p. 469.
- ↑ 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Malin Frew 1995 p218
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 Ridpath, Constellations.
- ↑ Ridpath & Tirion 2017, pp. 126–127.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Falkner 2011 p100
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Bakich 1995, p. 130.
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |