വടക്കൻ അർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കാട്ടുപൂച്ച. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഈ മങ്ങിയ നക്ഷത്രരാശിയെ ചിത്രീകരിക്കുന്നത്. അതിൻ്റെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ ഒരു സിഗ്സാഗ് രേഖ ഉണ്ടാക്കുന്നു. ഓറഞ്ച് ഭീമൻ ആയ ആൽഫ ലിൻസിസ് നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ആറ് നക്ഷത്ര സംവിധാനങ്ങളിൽ ഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

കാട്ടുപൂച്ച (Lynx)
കാട്ടുപൂച്ച
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കാട്ടുപൂച്ച രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lyn
Genitive: Lyncis
ഖഗോളരേഖാംശം: 8 h
അവനമനം: +45°
വിസ്തീർണ്ണം: 545 ചതുരശ്ര ഡിഗ്രി.
 (28th)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
42
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
5
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Lyn
 (3.14m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 55575
 (55 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സപ്തർഷിമണ്ഡലം (Ursa Major)
കരഭം (Camelopardalis)
പ്രാജിത (Auriga)
മിഥുനം (Gemini)
കർക്കടകം (Cancer)
ചെറു ചിങ്ങം (Leo Minor)
അക്ഷാംശം +90° നും −55° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ചരിത്രം

തിരുത്തുക

പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജോഹന്നാസ് ഹെവെലിയസ് 1687-ൽ സപ്തർഷിമണ്ഡലം, പ്രാജിത എന്നീ നക്ഷത്രരാശികൾക്കിടയിലുള്ള 19 മങ്ങിയ നക്ഷത്രങ്ങളെ ഉൾപ്പെടുത്തി Lynx (കാട്ടുപൂച്ച) എന്ന നക്ഷത്രരാശി രൂപീകരിച്ചു. വളരെ മങ്ങിയ നക്ഷത്രങ്ങളാണ് ഇതിലുള്ളത് എന്നതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ അദ്ദേഹം മറ്റു നക്ഷത്രനിരീക്ഷകരെ വെല്ലുവിളിച്ചു. നല്ല കാഴ്ചയുള്ളവ‌ർക്കു മാത്രമേ ഇതിനെ തിരിച്ചറിയാൻ കഴിയൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹെവെലിയസ് തന്റെ കാറ്റലോഗിൽ ടൈഗ്രിസ് (കടുവ) എന്ന പേരും ഉപയോഗിച്ചിരുന്നുവെങ്കിലും Lynx എന്ന പേര് തന്നെയാണ് അറ്റ്ലസിൽ രേഖപ്പെടുത്തിയത്. ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഫ്ലാംസ്റ്റീഡ് 1712-ൽ പ്രസിദ്ധീകരിച്ച തന്റെ കാറ്റലോഗിൽ ഈ നക്ഷത്രരാശിയേയും ഉൾപ്പെടുത്തി.[1] പത്തൊൻപതാം നൂറ്റാണ്ടിലെ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് ഹിങ്ക്‌ലി അലൻ ഇങ്ങനെ പറയുന്നു : "നമ്മുടെ ഉർസ മേജറിന്റെ (സപ്തർഷിമണ്ഡലം) നിർമ്മാതാവ് ആരായാലും കാലുകളുടെ ചിത്രീകരണം പൂ‌ർത്തിയാക്കാൻ ഈ രാശിയിലെ പ്രധാന നക്ഷത്രങ്ങളെ നന്നായി ഉപയോഗിച്ചിരിക്കാം."[2]

അവലംബങ്ങൾ

തിരുത്തുക
  1. Wagman 2003, പുറങ്ങൾ. 202–03.
  2. Allen, Richard Hinckley (1963) [1899]. Star Names: Their Lore and Meaning (reprint ed.). New York, New York: Dover Publications. p. 280. ISBN 978-0-486-21079-7.