ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ യമുന (Eridanus). ഖഗോളമധ്യരേഖ ഇതിന്റെ വശത്തുകൂടെ കടന്നുപോകുന്നു. ഈ രാശിയുടെ വടക്കുഭാഗവും തെക്കുഭാഗവും തമ്മിൽ ഡെക്ലിനേഷനിൽ 60 ഡിഗ്രിയോളം അന്തരമുണ്ട്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനമാണ്‌ ഇതിന്‌.

യമുന (Eridanus)
യമുന
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
യമുന രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Eri
Genitive: Eridani
ഖഗോളരേഖാംശം: 3.25 h
അവനമനം: −29°
വിസ്തീർണ്ണം: 1138 ചതുരശ്ര ഡിഗ്രി.
 (6-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
24
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
87
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
4
സമീപ നക്ഷത്രങ്ങൾ: 12
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അക്കെർണാർ (α Eri)
 (0.46m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ε Eri
 (10.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കേതവസ് (Cetus)
അഗ്നികുണ്ഡം (Fornax)
അറബിപക്ഷി (Phoenix)
ജലസർപ്പം (Hydrus)
ഘടികാരം (Horologium)
വാസി (Caelum)
മുയൽ (Lepus)
ശബരൻ (Orion)
ഇടവം (Taurus)
അക്ഷാംശം +32° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾതിരുത്തുക

ഈ രാശിയിൽ α നക്ഷത്രമായ അക്കെർണാർ മാത്രമേ പ്രകാശമേറിയതായി ഉള്ളൂ. ഉയർന്ന ഭ്രമണവേഗത കാരണം ഇതിന്റെ കേന്ദ്രത്തിൽ നിന്ന് മധ്യരേഖയിലേക്കുള്ള ദൂരവും (Equatorial radius) ധ്രുവങ്ങളിലേക്കുള്ള ദൂരവും (Polar radius) തമ്മിൽ 50 ശതമാനത്തോളം അന്തരമുണ്ട്. ഇതുവരെ പഠിക്കപ്പെട്ട നക്ഷത്രങ്ങളിൽ ഏറ്റവും വലിയ അന്തരമാണ്‌ ഇത്. രാത്രിയിലെ പ്രകാശമേറിയ നക്ഷത്രങ്ങളിൽ ഒമ്പതാം സ്ഥാനമാണിതിന്‌.

ഇതുവരെ കണ്ടെത്തിയ ശൂന്യതകളിൽ (പ്രപഞ്ചത്തിൽ ഗാലക്സികൾ തീരെക്കുറഞ്ഞ ഭാഗം) ഏറ്റവും വലുതായ യമുന മഹാശൂന്യത (Eridanus Supervoid) ഈ നക്ഷത്രരാശിയിലാണ്‌. ഇതിന്റെ വ്യാസം നൂറുകോടി പ്രകാശവർഷമാണ്‌.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.


"https://ml.wikipedia.org/w/index.php?title=യമുന_(നക്ഷത്രരാശി)&oldid=3609772" എന്ന താളിൽനിന്ന് ശേഖരിച്ചത്