തുലാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുലാം (വിവക്ഷകൾ) എന്ന താൾ കാണുക. തുലാം (വിവക്ഷകൾ)

ഭാരതത്തിൽ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യൻ മലയാള മാസം തുലാത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂൺ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഇതിൽ തിളക്കം കുറഞ്ഞ നക്ഷത്രങ്ങൾ മാത്രമേയുള്ളു. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം.

തുലാം

ഗ്രഹങ്ങൾ

തിരുത്തുക

Gliese 581 എന്ന നക്ഷത്രത്തിന് ചുരുങ്ങിയത് ആറു ഗ്രഹങ്ങളെങ്കിലും കാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. Gliese 581 g ജീവസാന്നിദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹമാണ്. Gliese 581 cയാണ് ആദ്യമായി കണ്ടെത്തിയ ഭൂസമാനഗ്രഹം. മാതൃനക്ഷത്രത്തിൽ നിന്ന് ജീവൻ നിലനിൽക്കുന്നതിന് അനുയോജ്യമായ സ്ഥാനത്താണ് ഇതിന്റെയും സ്ഥാനം. 2007ൽ കണ്ടെത്തിയ Gliese 581 d ആണ് ജീവസാധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രഹം. Gliese 581 e ആണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പിണ്ഡം കുറഞ്ഞ സൗരയൂഥേതരഗ്രഹം.

നക്ഷത്രങ്ങൾ

തിരുത്തുക
പേര് കാന്തികമാനം അകലം
സുബൈനൽ ജെനുബി 2.9 മാഗ്നിറ്റ്യൂഡ് 72 പ്രകാശവർഷം
സുബൈനൽ ഷെമല 2.61 മാഗ്നിറ്റ്യൂഡ് 121 പ്രകാശവർഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
                       


"https://ml.wikipedia.org/w/index.php?title=തുലാം_(നക്ഷത്രരാശി)&oldid=3937565" എന്ന താളിൽനിന്ന് ശേഖരിച്ചത്