ചെറുചിങ്ങം

(ചെറുചിങ്ങം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഉത്തരാർദ്ധഖഗോളത്തിലെ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ്‌ ചെറു ചിങ്ങം (Leo Minor). ഇതിൽ പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളൊന്നുമില്ല.[1][2][3] വടക്ക് സപ്തർഷിമണ്ഡലത്തിനും തെക്ക് ചിങ്ങത്തിനും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുചിങ്ങച്ചെ ക്ലാസിക്കൽ ജ്യോതിശാസ്ത്രജ്ഞർ ഒരു പ്രത്യേക നക്ഷത്രസമൂഹമായി കണക്കാക്കിയിരുന്നില്ല; 1687-ൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഇതീനെ ഒരു പ്രത്യേക നക്ഷത്രരാശിയായി അവതരിപ്പിച്ചത്.

ചെറു ചിങ്ങം (Leo Minor)
ചെറു ചിങ്ങം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ചെറു ചിങ്ങം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: LMi
Genitive: Leonis Minoris
ഖഗോളരേഖാംശം: 10 h
അവനമനം: +35°
വിസ്തീർണ്ണം: 232 ചതുരശ്ര ഡിഗ്രി.
 (64-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
34
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
46 LMi (Praecipua)
 (3.83m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
11 LMi
 (36.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സപ്തർഷിമണ്ഡലം (Ursa Major)
കാട്ടുപൂച്ച (Lynx)
ചിങ്ങം (Leo)
അക്ഷാംശം +90° നും −45° നും ഇടയിൽ ദൃശ്യമാണ്‌
ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

കാന്തിമാനം 6.5ൽ കൂടുതലുള്ള 37 നക്ഷത്രങ്ങൾ നക്ഷത്രസമൂഹത്തിലുണ്ട്. ഇവയിൽ മൂന്നെണ്ണം കാന്തിമാനം 4.5ൽ കൂടുതലള്ളവയാണ്. ഭൂമിയിൽ നിന്ന് 95 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ലിയോണിസ് മൈനോറിസ് എന്ന ഓറഞ്ച് ഭീമന്റെ കാന്തിമാനം 3.8 ആണ്. 4.4 കാന്തിമാനമുള്ള ബീറ്റ ലിയോണിസ് മൈനോറിസ് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ്. ഇതൊരു ദ്വന്ദ്വനക്ഷത്രമാണ്. ഇതിലെ തിളക്കമുള്ള നക്ഷത്രം ഒരു ഓറഞ്ച് ഭീമനും മങ്ങിയത് മുഖ്യധാരാ മഞ്ഞനക്ഷത്രവുമാണ്. ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രം 21 ലിയോനിസ് മൈനോറിസ് ആണ്. ശരാശരി കാന്തിമാനം 4.5 ഉള്ള ഒരു വെളുത്ത മുഖ്യധാരാ നക്ഷത്രമാണിത്.

ചരിത്രം

തിരുത്തുക

ക്ലാസിക്കൽ ജ്യോതിശാസ്ത്രജ്ഞരായ അരാറ്റസും ടോളമിയും ഇന്നത്തെ ചെറുചിങ്ങം ഉൾപ്പെടുന്ന നക്ഷത്രങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ലെന്നും വ്യതിരിക്തമായ ആകൃതികൾ രൂപപ്പെടുത്തിയിട്ടില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ജൊഹാന്നസ് ഹെവേലിയസ് ആണ് ആദ്യമായി ചെറുചിങ്ങത്തെ ചിത്രീകരിച്ചത്. 1687-ൽ അദ്ദേഹം തന്റെ നക്ഷത്ര അറ്റ്ലസായ ഫിർമമെന്റെം സോബിസ്സിയാനത്തിൽ[4] പത്ത് പുതിയ നക്ഷത്രസമൂഹങ്ങളുടെ രൂപരേഖ നൽകുകയും അതിലെ 18 വസ്തുക്കളെ കാറ്റലോഗസ് സ്റ്റെല്ലാറം ഫിക്സാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .[5] ഹെവെലിയസ് ചെറുചിങ്ങത്തെ അതിൻ്റെ മൃഗരൂപത്തിലുള്ള അയൽക്കാരായ സിംഹത്തോടും വലിയ കരടിയോടും യോജിപ്പിക്കുന്ന ഒരു ചിത്രമായി അവതരിപ്പിച്ചു.[6] 1845-ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രാൻസിസ് ബെയ്‌ലി ഹെവെലിയസിന്റെ പുതിയ നക്ഷത്രസമൂഹങ്ങളുടെ കാറ്റലോഗ് പരിഷ്‌ക്കരിക്കുകയും 4.5ൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങൾക്ക് ബേയർ പദവി നൽകുകയും ചെയ്തു.[7] റിച്ചാർഡ് എ. പ്രോക്ടർ 1870-ൽ ഈ നക്ഷത്രസമൂഹത്തിന് ലീന (പെൺസിംഹം) എന്ന പേര് നൽകി.[8] ആകാശ ചാർട്ടുകളിൽ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നതിനു വേണ്ടി നക്ഷത്രസമൂഹങ്ങളുടെ പേരുകൾ ചുരുക്കാൻ ശ്രമിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു.[9]

ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ലുഡ്‌വിഗ് ഐഡെലർ ചെറുചിങ്ങത്തിലെ നക്ഷത്രങ്ങളെ 13-ാം നൂറ്റാണ്ടിലെ അറബിക് ആകാശ ഗ്ലോബിൽ അൽ തിബാ വാ-ഔലാദുഹാ എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. ഇത് കർദ്ദിനാൾ സ്റ്റെഫാനോ ബോർജിയ കണ്ടെടുക്കുകയും വെല്ലേത്രിയിലെ പ്രെലേറ്റിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയും ചെയ്തു.[10][11]

സവിശേഷതകൾ

തിരുത്തുക
  1. https://www.iau.org/public/themes/constellations/#lmi
  2. http://www.ianridpath.com/startales/leominor.htm
  3. https://web.archive.org/web/20120401220854/http://www.knoxvilleobservers.org/dsonline/spring/leominor.html
  4. Ridpath, Star Tales Filling the remaining gaps.
  5. Hevelius 1687, പുറങ്ങൾ. 214–15.
  6. Wagman 2003, പുറങ്ങൾ. 189–90.
  7. Wagman 2003, പുറം. 8.
  8. Allen 1963, പുറം. 263.
  9. Proctor 1870, പുറങ്ങൾ. 16–17.
  10. Allen 1963, പുറം. 42.
  11. See also Mark R. Chartrand III (1983) Skyguide: A Field Guide for Amateur Astronomers, p. 158 (ISBN 0-307-13667-1).

Sources

പുറം കണ്ണികൾ

തിരുത്തുക


നിർദ്ദേശാങ്കങ്ങൾ:   10h 00m 00s, +35° 00′ 00″

"https://ml.wikipedia.org/w/index.php?title=ചെറുചിങ്ങം&oldid=4098342" എന്ന താളിൽനിന്ന് ശേഖരിച്ചത്