കപ്പൽപ്പായ

(കപ്പൽപ്പായ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ കപ്പൽ‌പായ (Vela). ആകാശഗംഗ ഇതിലൂടെ കടന്നുപോകുന്നു.

കപ്പൽ‌പ്പായ (Vela)
കപ്പൽ‌പ്പായ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കപ്പൽ‌പ്പായ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Vel
Genitive: Velorum
ഖഗോളരേഖാംശം: 9 h
അവനമനം: −50°
വിസ്തീർണ്ണം: 500 ചതുരശ്ര ഡിഗ്രി.
 (32-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
50
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
5
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
γ Vel
 (1.6m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ψ Vel
 (60.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Delta Velids
Gamma Velids
Puppid-velids
സമീപമുള്ള
നക്ഷത്രരാശികൾ:
ശലഭശുണ്ഡം (Antlia)
കോമ്പസ് (Pyxis)
അമരം (Puppis)
ഓരായം (Carina)
മഹിഷാസുരൻ (Centaurus)
അക്ഷാംശം +30° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ തിരുത്തുക

വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ γ Vel ആണ്‌ ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ വുൾഫ്-റയറ്റ് നക്ഷത്രം. ദൃശ്യപ്രകാശമുപയോഗിച്ച് പഠിക്കപ്പെട്ട ആദ്യത്തെ പൾസാർ ആയ വേല പൾസാർ ഈ നക്ഷത്രരാശിയിലെ സൂപ്പർനോവാഅവശിഷ്ടത്തിന്റെ ഭാഗമാണ്‌.

ഈ നക്ഷത്രരാശിയിലെ   നക്ഷത്രങ്ങളും ഓരായം (Carina) രാശിയിലെ   നക്ഷത്രങ്ങളും ചേർന്ന് ത്രിശങ്കു നക്ഷത്രരാശിക്കു സമാനമായ ഒരു കുരിശുരൂപം സൃഷ്ടിക്കുന്നു. ത്രിശങ്കു രാശി ഉപയോഗിച്ച് ദിശ നിർണ്ണയിക്കുന്നവരെ വഴിതെറ്റിക്കുന്ന ഇത് False Cross എന്ന് അറിയപ്പെടുന്നു.

പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ്‌ കപ്പൽ‌പ്പായ, ഓരായം, അമരം (Puppis) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ആർഗോനേവിസിലെ പ്രകാശമേറിയ നക്ഷത്രങ്ങൾ മറ്റു രാശികളിലായതിനാൽ ഈ രാശിയിൽ   നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്.


"https://ml.wikipedia.org/w/index.php?title=കപ്പൽപ്പായ&oldid=3207192" എന്ന താളിൽനിന്ന് ശേഖരിച്ചത്