അത്തക്കാക്ക

(അത്തക്കാക്ക (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്അത്തക്കാക്ക (Corvus). ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്‌. 48 രാശികളുള്ള ടോളമിയുടെ പട്ടികയിൽ ഇതുമുണ്ടായിരുന്നു.കൊർവസ് എന്ന ലാറ്റിൻ പേരിന്റെ അർത്ഥം കാക്ക എന്നാണ്. അപ്പോളോ ദേവനുമായി ബന്ധപ്പെട്ട കഥകളിൽ കാണപ്പെടുന്ന കാക്കയാണ് ഇത് എന്നാണു സങ്കല്പം. ആയില്യൻ എന്ന ജലസർപ്പത്തിന്റെ വാലിലാണ് ഈ കാക്കയിരിക്കുന്നത്. ഈ രാശിയിലെ ഗാമ, ഡെൽറ്റ, എപ്സിലോൺ, ബീറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ചതുർഭുജാകൃതിയിലാണ് ഇതിനെ കാണുക.

അത്തക്കാക്ക (Corvus)
അത്തക്കാക്ക
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അത്തക്കാക്ക രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Crv
Genitive: Corvi
ഖഗോളരേഖാംശം: 12 h
അവനമനം: −20°
വിസ്തീർണ്ണം: 184 ചതുരശ്ര ഡിഗ്രി.
 (70-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ജിയെന (γ Crv)
 (2.59m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Crv
 (48.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Corvids (June 26)
സമീപമുള്ള
നക്ഷത്രരാശികൾ:
കന്നി (Virgo)
ചഷകം (Crater)
ആയില്യൻ (Hydra)
അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾതിരുത്തുക

 
ആന്റിന ഗാലക്സികൾ

ഈ നക്ഷത്രരാശിയിലെ 31 Crateris എന്ന നക്ഷത്രം ബുധന്റെ ഉപഗ്രഹമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു[1]. പേര്‌ സൂചിപ്പിക്കും‌പോലെ ചഷകം (Crater) രാശിയിലാണ്‌ ഈ നക്ഷത്രം എണ്ണപ്പെട്ടിരുന്നത്.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും കന്നി രാശിയിലെ സോം‌ബ്രെറോ ഗാലക്സി എന്നറിയപ്പെടുന്ന M104 ഈ നക്ഷത്രരാശിയുടെ അതിർത്തിയിലാണ്‌.

രണ്ട് ഗാലക്സികൾ തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, ആന്റിന ഗാലക്സികൾ (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം ആകാശഗംഗ ആൻഡ്രോമിഡ ഗാലക്സിയുമായി കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു[2].

ചരിത്രവും ഐതിഹ്യവുംതിരുത്തുക

ക്രി.മു. 1100 മുതലുള്ള ബാബിലോണിയൻ നക്ഷത്ര കാറ്റലോഗുകളിൽ അത്തക്കാക്കയെ റാവൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് കുറെ കാലത്തിനു ശേഷമാണ് കോർവസ് എന്ന് പേര് ഉപയോഗിച്ചു തുടങ്ങിയത്. രണ്ടു പേരിന്റെയും അർത്ഥം കാക്ക എന്നു തന്നെയാണ്. പുരാതന ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞന്മാർ ഇതിനെ ചിത്രീകരിച്ചിരിക്കുന്നത് ഹൈഡ്ര എന്ന ജലസർപ്പത്തിന്റെ വാലിൽ ഇരിക്കുന്നതായാണ്. മഴയുടെയും കൊടുങ്കാറ്റിന്റെയും ദേവനായ അദാദുമായാണ് ബാബിലോണിയക്കാർ ഈ നക്ഷത്രസമൂഹം ബന്ധിപ്പിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ഈ രാശി മഴക്കാലത്തിന് തൊട്ടുമുമ്പ് ഇത് ഉയരുമായിരുന്നു. ബാബിലോണിയൻ ജ്യോതിശാസ്ത്രകൃതിയായ മുൽ.ആപിനിൽ അത്തക്കാക്കയെ അവരുടെ പാതാളദേവനായ നിങ്ഗിസ്സിദ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ജോൺ എച്ച്. റോഗേർസ് നിരീക്ഷിക്കുന്നുണ്ട്.

സവിശേഷതകൾതിരുത്തുക

നക്ഷത്രങ്ങൾതിരുത്തുക

വിദൂരാകാശ വസ്തുക്കൾതിരുത്തുക

ഉൽക്കാവർഷങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://articles.adsabs.harvard.edu//full/1980Obs...100..168S/0000168.000.html
  2. http://www.nasa.gov/multimedia/imagegallery/image_feature_1086.html


"https://ml.wikipedia.org/w/index.php?title=അത്തക്കാക്ക&oldid=3557154" എന്ന താളിൽനിന്ന് ശേഖരിച്ചത്