കന്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കന്നി (വിവക്ഷകൾ) എന്ന താൾ കാണുക. കന്നി (വിവക്ഷകൾ)

കൊല്ലവർഷത്തിലെ രണ്ടാമത്തെ മാസമാണ് കന്നി.സൂര്യൻ കന്നി രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കന്നിമാസം. കേരളത്തിലെ രണ്ടു വിളവെടുപ്പുകാലങ്ങളിൽ ഒന്നായ കന്നിക്കൊയ്ത്ത് കന്നിമാസത്തിലാണ്. തമിഴ് മാസമായ പൂരട്ടാശിയാണ് മലയാളത്തിൽ കന്നിമാസം എന്നറിയപ്പെടുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങൾക്ക് ഇടക്കാണ് കന്നിമാസം വരിക. കന്നിമാസത്തിലെ ആയില്യം നാൾ സർപ്പാരാധനാകേന്ദ്രങ്ങളിൽ അതിവിശേഷമായി ആചരിച്ചുവരുന്നു. ഇതേ മാസത്തിലെ അമാവാസിയുടെ പിറ്റേ ദിവസമാണ് നവരാത്രി ആരംഭിയ്ക്കുന്നതും.



മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=കന്നി&oldid=4094495" എന്ന താളിൽനിന്ന് ശേഖരിച്ചത്