ജലസർപ്പം എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽ നിന്നുനോക്കുമ്പോൾ തെക്കുദിശയിലാണ് കാണപ്പെടുക. കാന്തികമാനം 5.9 ഉള്ള ഒരു ഇരട്ട നക്ഷത്രവും കാന്തികമാനം 5.5 ഉള്ള ഒരു ചുവപ്പു ഭീമൻ നക്ഷത്രവും ഇതിലുണ്ട്. ഭൂമദ്ധ്യരേഖയിൽ ഡിസംബർ മാസത്തിലാണ് ഇത് കാണപ്പെടുക. ഇതിന്റെ വശങ്ങളിലായി വലിയ മഗല്ലനിക മേഘവും ചെറിയ മഗല്ലനിക മേഘവും കാണാം.

ജലസർപ്പം (Hydrus)
ജലസർപ്പം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ജലസർപ്പം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Hyi
Genitive: Hydri
ഖഗോളരേഖാംശം: 0h05m - 4h40m h
അവനമനം: −58° - −82°
വിസ്തീർണ്ണം: 243 ചതുരശ്ര ഡിഗ്രി.
 (61st)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
19
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
beta Hyi
 (2.82m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
beta Hyi
 (24.37 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: none
ഉൽക്കവൃഷ്ടികൾ : none
സമീപമുള്ള
നക്ഷത്രരാശികൾ:
സ്രാവ് (Dorado)
യമുന (Eridanus)
ഘടികാരം (Horologium)
മേശ (Mensa)
വൃത്താഷ്ടകം (Octans)
വല (Reticulum)
സാരംഗം (Tucana)
അക്ഷാംശം +8° നും −90° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

പീറ്റർ ഡിർക്‌സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പെട്രസ് പ്ലാൻഷ്യസ് സൃഷ്ടിച്ച പന്ത്രണ്ട് നക്ഷത്രസമൂഹങ്ങളിൽ ഒന്നാണിത്. 1603-ൽ ജൊഹാൻ ബെയർ രചിച്ച യുറാനോമെട്രിയയിലാണ് ഈ നക്ഷത്രരാശി ആദ്യമായി ചിത്രീകരിക്കപ്പെട്ടത്. ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ തിളക്കമുള്ള നക്ഷത്രങ്ങളെ പട്ടികപ്പെടുത്തുകയും അവയയ്ക്ക് ബേയർ പദ്ധതിപ്രകാരമുള്ള പേരുകൾ നൽകുകയും ചെയ്തു. ഹൈഡ്രസ് എന്ന ലാറ്റിൻ പേരിനർത്ഥം ആൺ ജലസർപ്പം എന്നാണ്.

രാശിയിലെ ഏറ്റവും തിളക്കമുള്ളതും ദക്ഷിണ ധ്രുവത്തിൽ നിന്നും കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ളതുമായ നക്ഷത്രം 2.8-കാന്തിമാനമുള്ള ബീറ്റ ഹൈഡ്രി ആണ്. കാന്തിമാനം 3.26നും 3.33നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഗാമാ ഹൈഡ്രി സൂര്യന്റെ വ്യാസത്തിന്റെ 60 ഇരട്ടി വ്യാസമുള്ള ഒരു ചുവപ്പുഭീമൻ ചരനക്ഷത്രമാണ്. അതിനടുത്തായി കിടക്കുന്നത് ഏറ്റവും തിളക്കമുള്ള കുള്ളൻ നോവകളിലൊന്നായ VW ഹൈഡ്രിയാണ്. എച്ച്ഡി 10180 ഉൾപ്പെടെ, ഹൈദ്രസിലെ നാല് നക്ഷത്രങ്ങൾക്ക് സൗരയൂഥേതരഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചരിത്രം തിരുത്തുക

ഡച്ച് പര്യവേക്ഷകരായ പീറ്റർ ഡിർക്‌സൂൺ കീസർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ ദക്ഷിണ ഖഗോള നിരീക്ഷണങ്ങളിൽ നിന്ന് ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ പെട്രസ് പ്ലാൻഷ്യസ് രൂപപ്പെടുത്തിയെടുത്ത പന്ത്രണ്ട് നക്ഷത്രരാശികളിൽ ഒന്നാണ് ജലസർപ്പം. 1597-ന്റെ അവസാനത്തിൽ (അല്ലെങ്കിൽ 1598-ന്റെ തുടക്കത്തിൽ) ആംസ്റ്റർഡാമിൽ ജോഡോക്കസ് ഹോണ്ടിയസിനൊപ്പം പ്ലാൻഷ്യസ് പ്രസിദ്ധീകരിച്ച 35-സെന്റീമീറ്റർ (14 ഇഞ്ച്) വ്യാസമുള്ള ഒരു സെലസ്റ്റിയൽ ഗ്ലോബിലാണ് ഇത് ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. 1603-ലെ ജർമ്മൻ കാർട്ടോഗ്രാഫർ ജൊഹാൻ ബയറുടെ യുറാനോമെട്രിയയിലായിരുന്നു ഈ നക്ഷത്രരാശിയുടെ ആദ്യ ചിത്രീകരണം.[1][2] അതേ വർഷം തന്നെ ഡി ഹൗട്ട്മാൻ അതിനെ തന്റെ ദക്ഷിണ നക്ഷത്ര കാറ്റലോഗിൽ ഡി വാട്ടർസ്ലാങ് (ജലസർപ്പം) എന്ന ഡച്ച് നാമം നൽകി ഉൾപ്പെടുത്തി.[3] പര്യവേഷണത്തിനിടെ കണ്ടെത്തിയ ഒരു തരം പാമ്പിനെ പ്രതിനിധീകരിച്ചായിരുന്നു ഈ നാമകരണം. [4] ഫ്രഞ്ച് പര്യവേക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ നികൊളാസ് ലൂയി ദെ ലകലൈൽ 1756-ൽ തൻ്റെ ദക്ഷിണഖഗോളത്തിന്റെ പ്ലാനിസ്ഫിയർ പതിപ്പിൽ ഇതിനെ l'Hydre Mâle എന്ന് വിളിച്ചു, ഇത് സ്ത്രീനാമമായ ഹൈഡ്രയിൽ (ആയില്യൻ) നിന്നും ഇതിനെ വേർതിരിച്ചു. 1763ൽ ലകലൈൽ ഇതിന് ഹൈഡ്രസ് എന്ന ലാറ്റിൻ പേരു നൽകി.[5]

സവിശേഷതകൾ തിരുത്തുക

ജലസർപ്പത്തിന്റെ തെക്ക് കിഴക്ക് മേശ നക്ഷത്രരാശി, കിഴക്ക് യമുന, വടക്ക് കിഴക്ക് ഘടികാരം, വല, വടക്ക് അറബിപക്ഷി, വടക്ക് പടിഞ്ഞാറ് സാരംഗം, തെക്ക് വൃത്താഷ്ടകം എന്നിവയാണ് അതിർത്തികൾ. താൻ വരച്ച ഈ അവസാന നക്ഷത്രസമൂഹത്തിന് ഇടം നൽകുന്നതിനായി ലക്കെയ്ൽ ഇതിന്റെ വാൽ ചുരുക്കി.[4] 243 ചതുരശ്ര ഡിഗ്രി വിസ്തൃതിയള്ള ഇത് 88 രാശികളിൽ 61-ാം സ്ഥാനത്താണ്.[6] 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മൂന്നക്ഷരങ്ങളുടെ ചുരുക്കെഴുത്ത് "Hyi" എന്നാണ്.[7] 1930-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് 12 ഭാഗങ്ങളുള്ള ബഹുഭുജരൂപത്തിൽ ഇതിന്റെ അതിരുകൾ നിർവ്വചിച്ചു. ഖഗോളരേഖാംശം 00h 06.1m നും 04h 35.1m നും ഇടയിലും അവനമനം -57.85° നും −82.06° യ്ക്കും ഇടയിലാണ് ജലസർപ്പം സ്ഥിതി ചെയ്യുന്നത്.[8]

നക്ഷത്രങ്ങൾ തിരുത്തുക

കീസറും ഡി ഹൗട്ട്മാനും പതിനഞ്ച് നക്ഷത്രങ്ങൾക്ക് മലായ്, മഡഗാസ്കൻ ഭാഷകളിൽ നിന്നുള്ള പേരുകൾ നൽകി. പിന്നീട് ആൽഫ ഹൈഡ്രി എന്ന് വിളിക്കപ്പെട്ട നക്ഷത്രമാണ് തലയെ പ്രതിനിധീകരിച്ചത്. ഗാമ നെഞ്ചിനെ പ്രതിനിധീകരിച്ചു. സാരംഗം, ഘടികാരം, മേശ, വല എന്നീ രാശികളിലേക്ക് പിന്നീട് മാറ്റിയ നക്ഷത്രങ്ങളായിരുന്നു ഇവർ ജലസർപ്പത്തിന്റെ ശരീരവും വാലുമായി അടയാളപ്പെടുത്തിയത്.[9] 1756-ൽ ലക്കെയ്ൽ ആൽഫ മുതൽ ടൗ വരെ 20 നക്ഷത്രങ്ങളെ ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് പട്ടികപ്പെടുത്തി. അദ്ദേഹം റോ എന്ന പേരു നൽകിയ നക്ഷത്രത്തെ തുടർന്നു വന്ന ജ്യോതിശാസ്ത്രജ്ഞർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.[10]

ജലസർപ്പത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ബീറ്റ ഹൈഡ്രി ഭൂമിയിൽ നിന്ന് 24 പ്രകാശവർഷം അകലെയാണുള്ളത്. ഇത് 2.8 ദൃശ്യകാന്തിമാനമുള്ള മഞ്ഞ നക്ഷത്രമാണ്.[11] ഇതിന് സൂര്യന്റെ പിണ്ഡത്തിന്റെ 104% പിണ്ഡവും സൂര്യന്റെ ആരത്തിന്റെ 181% ആരവും ഉണ്ട്. സൂര്യന്റെ പ്രകാശത്തിന്റെ മൂന്നിരട്ടിയിലധികം പ്രകാശവും ഇത് പുറത്തു വിടുന്നുണ്ട്.[12] ഇത് സൗരയൂഥത്തിലെ ഏറ്റവും പഴയ നക്ഷത്രങ്ങളിൽ ഒന്നാണ്. 6.4 മുതൽ 7.1 ബില്യൺ വർഷം വരെ പഴക്കമുള്ളതായി കരുതപ്പെടുന്നു. വിദൂര ഭാവിയിലുള്ള സൂര്യന്റെ അവസ്ഥയോട് സാമ്യം പുലർത്തുന്നുണ്ട് ഈ നക്ഷത്രം. അതുകൊണ്ടുതന്നെ ഇത് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയേറെ താൽപ്പര്യമുള്ള ഒരു വസ്തുവാണ്.[12] ദക്ഷിണ ഖഗോള ധ്രുവത്തോട് ഏറ്റവും അടുത്തുള്ള തിളക്കം കൂടിയ നക്ഷത്രം കൂടിയാണിത്.[13]

നക്ഷത്രസമൂഹത്തിന്റെ വടക്കേ അറ്റത്തും അകെർനറിന്റെ‍‍ തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് ആൽഫ ഹൈദ്രി.[14] ഭൂമിയിൽ നിന്ന് 72 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ വെളുത്ത ഉപഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 2.9 ആണ്.[15] ഇതിന്റെ സ്പെക്ട്രൽ തരം F0IV ആണ്.[16] ഇതിനർത്ഥം ഇതിന്റെ താപനില കുറയുകയും വലിപ്പം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ്. സൂര്യന്റെ ഇരട്ടി പിണ്ഡവും 3.3 മടങ്ങ് വലിപ്പവും 26 മടങ്ങ് പ്രകാശവും ഇതിനുണ്ട്.[15] ആൽഫ ഹൈഡ്രി, ബീറ്റാ സെന്റൗറി എന്നിവയെ ചേർത്ത് ഒരു രേഖ വരച്ചാൽ അത് ദക്ഷിണ ഖഗോളധ്രുവത്തിൽ എത്തും.[17]

അവലംബം തിരുത്തുക

 1. Ridpath, Ian. "Johann Bayer's Southern Star Chart". Star Tales. self-published. Retrieved 23 August 2013.
 2. "Hydrus (Water Snake)". Chandra X-ray Observatory. Retrieved 10 July 2012.
 3. Ridpath, Ian. "Frederick de Houtman's Catalogue". Star Tales. self-published. Retrieved 11 September 2013.
 4. 4.0 4.1 Ridpath, Ian. "Hydrus—the Lesser Water Snake". Star Tales. self-published. Retrieved 29 September 2013.
 5. Ridpath, Ian. "Lacaille's Southern Planisphere of 1756". Star Tales. self-published. Retrieved 29 September 2013.
 6. Bagnall, Philip M. (2012). The Star Atlas Companion: What You Need to Know about the Constellations. New York City: Springer. p. 251. ISBN 978-1-4614-0830-7.
 7. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
 8. "Hydrus, Constellation Boundary". The Constellations. Retrieved 11 September 2013.
 9. Knobel, Edward B. (1917). "On Frederick de Houtman's Catalogue of Southern Stars, and the Origin of the Southern Constellations". Monthly Notices of the Royal Astronomical Society. 77 (5): 414–32 [422]. Bibcode:1917MNRAS..77..414K. doi:10.1093/mnras/77.5.414.
 10. Wagman, Morton (2003). Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, VA: The McDonald & Woodward Publishing Company. pp. 176–77. ISBN 978-0-939923-78-6.
 11. "Beta Hydri". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 11 September 2013.
 12. 12.0 12.1 Brandão, I. M.; Doğan, G.; Christensen-Dalsgaard, J.; Cunha, M. S.; Bedding, T. R.; Metcalfe, T. S.; Kjeldsen, H.; Bruntt, H.; et al. (March 2011). "Asteroseismic Modelling of the Solar-type Subgiant Star β Hydri". Astronomy & Astrophysics. 527: A37. arXiv:1012.3872. Bibcode:2011A&A...527A..37B. doi:10.1051/0004-6361/201015370. S2CID 37441284.
 13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; motz എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 14. Moore, Patrick (2005). The Observer's Year: 366 Nights of the Universe (2nd ed.). New York City: Springer. p. 4. ISBN 978-1-85233-884-8.
 15. 15.0 15.1 Kaler, Jim. "Alpha Hydri". Stars. University of Illinois. Retrieved 12 September 2013.
 16. "LTT 1059—High Proper-motion Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. Retrieved 12 September 2013.
 17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; hartungs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.


"https://ml.wikipedia.org/w/index.php?title=ജലസർപ്പം_(നക്ഷത്രരാശി)&oldid=4047437" എന്ന താളിൽനിന്ന് ശേഖരിച്ചത്