ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സ്രാവ് (Dorado). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ വലിയ മഗല്ലനിക് മേഘം (Large Magellanic Cloud) ഇതിലും മേശ രാശിയിലുമായാണ്‌ സ്ഥിതി ചെയ്യുന്നത്.

സ്രാവ് (Dorado)
സ്രാവ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സ്രാവ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Dor
Genitive: Doradus
ഖഗോളരേഖാംശം: 5 h
അവനമനം: −65°
വിസ്തീർണ്ണം: 179 ചതുരശ്ര ഡിഗ്രി.
 (72-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Dor
 (3.27m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ζ Dor
 (38.00 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
വാസി (Caelum)
ഘടികാരം (Horologium)
വല (Reticulum)
ജലസർപ്പം (Hydrus)
മേശ (Mensa)
പതംഗമത്സ്യം (Volans)
ചിത്രലേഖ (Pictor)
അക്ഷാംശം +20° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾതിരുത്തുക

 
ടാറണ്ടുള നീഹാരിക

വലിയ മഗല്ലനിക് മേഘത്തിന്റെ സ്രാവ് രാശിയിലെ ഭാഗത്ത് 1987ൽ ഒരു സൂപ്പർനോവാസ്ഫോടനമുണ്ടായി. ഇത് SN1987A എന്നറിയപ്പെടുന്നു. ദൂരദർശിനികൾ കണ്ടുപിടിക്കപ്പെട്ടതിനുശേഷം ഭൂമിക്ക് ഏറ്റവുമടുത്തുണ്ടായ സൂപ്പർനോവാസ്ഫോടനമാണിത്. ഇതിന്റെ അവശിഷ്ടത്തിന്‌ പ്രകാശമേറിവരികയാണെന്ന് 2007ൽ ഒരു പഠനം തെളിയിച്ചു[1].

ടാറണ്ടുള നീഹാരിക (Tarantula Nebula) എന്നറിയപ്പെടുന്ന NGC 2070 ഈ നക്ഷത്രരാശിയിലെ നീഹാരികയാണ്‌. ഇത് വലിയ മഗല്ലനിക് മേഘത്തിന്റെ ഭാഗമാണ്‌. സർപ്പിളാകൃതിയിലുള്ള സീഫർട്ട് ഗാലക്സിയായ NGC 1566ഉം ഈ നക്ഷത്രരാശിയിലാണ്‌.

ക്രാന്തിവൃത്തത്തിന്റെ ദക്ഷിണധ്രുവം സ്രാവ് രാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്

അവലംബംതിരുത്തുക

  1. http://www.sciencedaily.com/releases/2007/02/070223143408.htm


"https://ml.wikipedia.org/w/index.php?title=സ്രാവ്_(നക്ഷത്രരാശി)&oldid=1717466" എന്ന താളിൽനിന്ന് ശേഖരിച്ചത്